Thursday, July 25, 2013

♫ ഓര്‍മ്മകളില്‍ ഞങ്ങളുടെ സ്വന്തം ബിപിസി ♫

ഞങ്ങളുടെ സ്വന്തം കലാലയത്തിലെ... ബിപിസിയിലെ ആ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തിന്റെ ഓര്‍മ്മയ്ക്ക്...


♫ മറവി തന്‍ ജാലകപ്പാളിയുടെ ചാരത്ത്
നിഴലായ് പതുങ്ങുമെന്നോര്‍മ്മകളേ...
കരി പൂണ്ടു മങ്ങിത്തുടങ്ങിയെന്‍ മനസ്സിന്റെ
കോണില്‍ പതുങ്ങാതെ വന്നെത്തുമോ...

പൊട്ടിച്ചിരികളും പിണക്കങ്ങളും
നമ്മളൊന്നിച്ചു പങ്കിട്ട കാലമെല്ലാം
മറവി തന്‍ പുസ്തകത്താളില്‍ മറഞ്ഞിട്ട്
ഒരു വ്യാഴവട്ടം കഴിഞ്ഞുവെന്നോ...

ഒന്നല്ല, മൂന്നു സംവത്സരം കൊണ്ടെന്റെ
സ്വന്തമായ് തീര്‍ന്ന കലാലയത്തില്‍
ഒരു വട്ടമിനിയും പഠിയ്ക്കുവാന്‍ വെമ്പുന്ന
മനസ്സിന്റെ വിങ്ങലിന്നറിയുന്നുവോ...

എത്രയോ മാറിയിന്നെന്റെ കലാലയം
കെട്ടിലും മട്ടിലും പുതുമ മാത്രം...
എവിടെന്നറിയില്ല എന്റെ പരിചിതര്‍
കാണുന്നതെല്ലാം പുതുമുഖങ്ങള്‍...

വഴി തെറ്റി വന്ന പഥികരെ പോലെ നാം
എന്തിനെന്നറിയാതെ കണ്‍ നിറയ്ക്കേ...
അന്നു താലോലിച്ചു നാം നട്ടു വച്ചൊരീ
പൂമരം മാത്രം തണല്‍ വിരിച്ചൂ...

ഒരു നേര്‍ത്ത ഗദ്‌ഗദം പങ്കിടാനെന്ന പോല്‍
എങ്ങു നിന്നോ ഇളം കാറ്റു വീശി
യാത്രാമൊഴിയെന്ന പോലെയന്നേരമാ
സ്നേഹമരം മെല്ലെ ഇല പൊഴിച്ചൂ... ♫

28 comments:

  1. ശ്രീ said...

    1999-2002 കാലഘട്ടമായിരുന്നു ജീവിതത്തില്‍ ഏറ്റവും നന്നായി ആസ്വദിച്ച സമയം. പിറവം ബിപിസി കോളേജിലെ ബിരുദ പഠനകാലം.

    ഒരിയ്ക്കല്‍ കൂടി ഞങ്ങളുടെ 99 ബാച്ചിന്റെ ഓര്‍മ്മയ്ക്ക്... എന്നും സന്തോഷത്തോടെ, ആവേശത്തോടെ എന്നാല്‍ ഒരല്പം നഷ്ടബോധത്തോടെ മാത്രം ഓര്‍മ്മിയ്ക്കുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക്... ഞങ്ങളുടെ സ്വന്തം ബിപിസിയുടെ ഓര്‍മ്മയ്ക്ക്...

  2. ചാര്‍ളി (ഓ..ചുമ്മാ ) said...

    തകര്‍പ്പന്‍..!!

    "അന്നു താലോലിച്ചു നാം നട്ടു വച്ചൊരീ
    പൂമരം മാത്രം തണല്‍ വിരിച്ചൂ..."

    ദതെവിടെന്നു പറഞ്ഞു താ..
    കോമ്പസ്സുകോണ്ട് ശ്രീയുടെ പേരെഴുതി വെയ്ക്കാം.

  3. ajith said...

    Nostalgia!!!!

  4. ജിമ്മി ജോണ്‍ said...

    കിടു ! കിക്കിടു !!

    സ്കൂൾ-കോളേജ് കാലഘട്ടത്തിലെ ഓർമ്മകളിലേയ്ക്ക് തിരികെ നടത്തിയതിന് നന്ദി..

  5. ലംബൻ said...

    അഹ പുതിയ പോസ്റ്റ്‌ കൊള്ളാലോ.. ഇപ്പോഴാ കണ്ടത്.

    സ്കൂള്‍, പോളി (ഈപ്പന്‍ കോളേജില്‍ പോയിട്ടില്ല), അന്നത്തെ കൂടുകാരുടെ കവിതകള്‍ ഒക്കെ ഓര്‍മ വന്നു. അന്ന് ചന്ദ്രബാബു എഴുതിയ ഒരു കവിതയുടെ ആദ്യവരി ഇപ്പോഴും ഓര്‍മ്മിക്കുന്നു. 'ഗുരുത്വ ദോഷത്തിന്റെ മാറാപ്പുമായി, ഈ കലാലയ പടിയിറങ്ങുന്നു ഞാന്‍' കാലം കുറെ ആയില്ലേ ബാകി മറന്നു പോയി.

    ഓര്‍മ്മകള്‍ ഉണര്‍ത്തിയതിനു നന്ദി.

  6. Pradeep Kumar said...

    സ്നേഹമരം മെല്ലെ ഇല പൊഴിച്ചൂ...

  7. ബഷീർ said...

    മറക്കാനാവാത്ത മരിക്കാത്ത ഓർമ്മകൾ ... ശ്രിയുടേ ബ്ലോഗിൽ വന്നാൽ എല്ലാവരുടെയും ഓർമ്മകൾ ജിവൻ വെച്ച് എഴുന്നേറ്റ് വരും..

  8. ശ്രീ said...

    ചാര്‍ളിച്ചായാ...
    ആദ്യ കമന്റിനു വളരെ നന്ദി.
    :)

    അജിത്തേട്ടാ...
    സന്തോഷം :)

    ജിമ്മിച്ചായാ...

    സ്കൂൾ-കോളേജ് കാലഘട്ടത്തിലെ ഓർമ്മകളിലേയ്ക്ക് തിരികെ നടക്കാന്‍ ഈ പോസ്റ്റ് സഹായിച്ചെങ്കില്‍ വളരെ സന്തോഷം :)

    SREEJITH NP ...
    ആ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേയ്ക്ക് തിരികേ വന്നുവെങ്കില്‍ സന്തോഷം :)

    Pradeep Kumar ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    ബഷീര്‍ക്കാ...
    വളരെ സന്തോഷം :)

  9. Sukanya said...

    ആ സ്നേഹമരം മെല്ലെ ഇല പൊഴിച്ചുനല്‍കിയ തലോടല്‍. ശ്രീയുടെ കലാലയ ഓര്‍മ്മകള്‍
    വായിക്കാന്‍ രസകരമായിരുന്നു. ഇത് ഗൃഹാതുരത്വം നിറഞ്ഞതും.

    കവിതയ്ക്കും നല്ല ശ്രീത്വം.

  10. niDheEsH kRisHnaN @ ~അമൃതംഗമയ~ said...

    കിടു ....... കിടു

  11. വിനുവേട്ടന്‍ said...

    ഇതാണ് പോസ്റ്റ്... ശ്രീയുടെ ലാളിത്യമുള്ള പോസ്റ്റ്...

    ആ ക്യാമ്പസിൽ ചെന്ന് അപരിചിത മുഖങ്ങളെ കണ്ട് അമ്പരന്ന് നിൽക്കുമ്പോൾ സാന്ത്വനം പകരുന്ന ആ പൂമരത്തിന്റെ തണൽ ശരിക്കും അനുഭവിക്കുവാൻ കഴിഞ്ഞു...

    വല്ലാതങ്ങ് ഇഷ്ടപ്പെട്ടുപോയി ശ്രീ ഈ പോസ്റ്റ്... അജിത്‌ഭായ് പറഞ്ഞതുപോലെ ഗൃഹാതുരത്വം ഒരു വിങ്ങലായ് നിറയുന്നു...

  12. TOMS KONUMADAM said...

    സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലമാണ് എല്ലാവരുടെയും മനസ്സിൽ ഇപ്പോഴും എപ്പോഴും തട്ടി നില്ക്കുന്നത്. ഓർമ്മകളിലെ ആ കോളേജ് കാലം എന്നെയും പിറകോട്ട് കൊണ്ട് പോയി. നന്ദി ശ്രീ.

  13. ramanika said...

    കൈവിട്ടു പോയ നല്ലകാലം .........
    ഓർമ്മകൾ മരിക്കുമോ ??????

  14. വീകെ said...

    കലാലയ ഓർമ്മകൾക്ക് മരണമില്ല.
    എക്കാലവും പച്ചപിടിച്ചു നിൽക്കും...
    ആശംസകൾ...

  15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ശ്രീ പഴയകാല ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല അല്ലെ?

    ഒരു വട്ടം കൂടിയാ ---

    നല്ല പോസ്റ്റ്

  16. ശ്രീ said...

    Sukanya ചേച്ചീ...
    വളരെ നന്ദി

    niDheEsH kRisHnaN @ ~അമൃതംഗമയ~ ...
    നന്ദി :)

    വിനുവേട്ടാ...
    ആ അനുഭവം വരികളിലാക്കിയത് വായനക്കാര്‍ക്ക് മനസ്സിലാകുന്നുണ്ട് എന്നറിയുന്നതില്‍ വളരെ സന്തോഷം.

    TOMS KONUMADAM ...
    വളരെ ശരി, മാഷേ. നന്ദി.

    ramanika ...
    ശരിയാണ് മാഷേ. കലാലയ സ്മരണകള്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ...

    വീ കെ മാഷേ...
    സത്യം തന്നെ.
    വായനയ്ക്കും കമന്റിനും നന്ദി.

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    അതെ മാഷേ. നന്ദി.

  17. Muralee Mukundan , ബിലാത്തിപട്ടണം said...

    മറവി തന്‍ ജാലകപ്പാളിയുടെ ചാരത്ത്
    നിഴലായ് പതുങ്ങുമെന്നോര്‍മ്മകളേ...
    കരി പൂണ്ടു മങ്ങിത്തുടങ്ങിയെന്‍ മനസ്സിന്റെ
    കോണില്‍ പതുങ്ങാതെ വന്നെത്തുമോ...

    പൊട്ടിച്ചിരികളും പിണക്കങ്ങളും
    നമ്മളൊന്നിച്ചു പങ്കിട്ട കാലമെല്ലാം
    മറവി തന്‍ പുസ്തകത്താളില്‍ മറഞ്ഞിട്ട്
    ഒരു വ്യാഴവട്ടം കഴിഞ്ഞുവെന്നോ...

    എത്ര വ്യാഴവട്ടം കഴിഞ്ഞാലും ഈ ബിപിസി ഓർമ്മകളൊന്നും മറവിയാൽ മരിക്കില്ല...
    അത് നിശ്ചയം...കേട്ടൊ ശ്രീ

  18. Unknown said...

    avasanathe varikal kalakkan...

  19. Eldho Mathew said...

    നല്ല പോസ്റ്റ്... കവിത ഇഷ്ടപെട്ടു..!

  20. മൈലാഞ്ചി said...

    കലാലയ ഓര്‍മകള്‍ എന്നും മനോഹരം തന്നെ.. ശ്രീയുടെ എഴുത്തുപോലെ.....

  21. Echmukutty said...

    കാലത്തേ കോളേജില്‍ പോയി വന്നു... ഞാനീ പോസ്റ്റ് കാണാന്‍ വൈകിയല്ലോ. അപ്പോ ശ്രീ കവിതേം എഴുതും അല്ലേ...

  22. ഗോപക്‌ യു ആര്‍ said...

    hai,sughamalle!

  23. തൃശൂര്‍കാരന്‍ ..... said...

    ഞാനും നൊസ്ടാള്‍ജിക്ക് ആയി...

  24. ആദര്‍ശ് | Adarsh said...

    കലാലയ സ്മരണകൾ ,എപ്പോഴും ഒരു വിങ്ങൽ തന്നെ..തിരിച്ചു കിട്ടാത്ത നല്ല കാലം :(
    നല്ല പോസ്റ്റ്‌ ശ്രീ ...

  25. ശ്രീ said...

    ബിലാത്തിപട്ടണം Muralee Mukundan ...
    വളരെ നന്ദി, മാഷേ.

    bibin paul ...
    thanks da :)

    Eldho Mathew ...
    സന്തോഷം, പ്രോത്സാഹനത്തിനും നന്ദി :)

    മൈലാഞ്ചി ചേച്ചീ...
    വളരെ സന്തോഷം ചേച്ചീ
    Echmukutty ...
    നന്ദി ചേച്ചീ.

    ഗോപക്‌ യു ആര്‍ ...
    കുറേക്കാലത്തിനു ശേഷം കണ്ടതില്‍ സന്തോഷം മാഷേ.

    തൃശൂര്‍കാരന്‍ ...
    പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    ആദര്‍ശ് | Adarsh ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.

  26. ഗോപക്‌ യു ആര്‍ said...

    sri,got ur mail..regards..

  27. കാസിം തങ്ങള്‍ said...

    ആ നല്ല കാലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാത്തവരാരുണ്ട് . എത്രയും പെട്ടെന്ന് എല്ലാവര്‍ക്കും ഒത്തുകൂടാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

  28. അക്ഷരപകര്‍ച്ചകള്‍. said...


    അക്ഷരം കൊത്തിയ കല്ലുപാളി, നോവും
    നെഞ്ചോടു ചേർത്ത് പടി കയറി
    അങ്കണത്തിൻ നടുക്കന്നാദ്യമായ് പൂത്തു-
    ലഞ്ഞോരു ചെന്തളിർ വാക തേടി
    ഒട്ടുനേരം ഇടനാഴിയിൽ നിൽക്കവേ
    തൊട്ടു വിളിയ്ക്കുന്നോരോർമ്മകളിൽ
    കണ്ടുനിന്നീടണം അന്നീ തെളിവാനിൽ
    വിട്ടു ഞാൻ പോന്നോരു പക്ഷികളെ....

    മറക്കാനാവില്ല അത്തരം ഓർമ്മകൾ ഒന്നും. നല്ലൊരു ഓർമ്മചിത്രം ഇവിടെ തെളിഞ്ഞു തെളിഞ്ഞു വരുന്നു.ആ ചിത്രത്തിന് നന്ദി ശ്രീ.