Saturday, March 26, 2011

കാത്തിരുന്ന ഒരു മാര്‍ച്ച്

മാര്‍ച്ച് മാസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പരീക്ഷാക്കാലം മനസ്സിലേയ്ക്ക് ഓടിയെത്തുന്നതു കൊണ്ടാകാം പണ്ടു മുതല്‍ക്കേ മാര്‍ച്ച് മാസത്തെ വലിയ താല്പര്യത്തോടെയല്ല കണ്ടു കൊണ്ടിരുന്നത്. സ്കൂള്‍ ജീവിതം അവസാനിച്ചതിനു ശേഷവും ആ ഒരു ഇഷ്ടക്കുറവ് അങ്ങു വിട്ടു മാറിയിരുന്നില്ല. ചൂടുകാലം തുടങ്ങുന്നതും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാണ് എന്നതുമെല്ലാം പലപ്പോഴും മാര്‍ച്ചിനെ ഇഷ്ടമാസങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് പതിവ്.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ പിറന്നാള്‍ മാസമാണ് മാര്‍ച്ച്. എങ്കിലും പണ്ടു മുതലേ ജന്മദിനത്തിന് അങ്ങനെ ഒരു സ്പെഷ്യാലിറ്റി തോന്നിയിട്ടില്ല. വീട്ടിലും ആരുടെയും ജന്മദിനം കാര്യമായി ആഘോഷിയ്ക്കുന്നത് വളരെ അപൂര്‍വ്വമായിരുന്നു. കുട്ടിക്കാലത്ത് ചിലപ്പോഴൊക്കെ എന്റെയോ ചേട്ടന്റെയോ ജന്മദിനങ്ങളില്‍ അമ്മ എന്തെങ്കിലും ഒരു പായസം എങ്കിലും ഉണ്ടാക്കുമായിരുന്നു. വളര്‍ന്നു വന്നപ്പോള്‍ അങ്ങനെ ഒരു ആഘോഷവും വേണമെന്നില്ലെന്നായതോടെ പതിയെ പതിയെ അതും നിന്നു പോയി. അതേ പോലെ, സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ചില വര്‍ഷങ്ങളിലെങ്കിലും ക്ലാസ്സ് ടീച്ചേഴ്സ് ഓരോ കുട്ടികളുടെയും ജന്മദിനം ഓര്‍ത്തെടുത്ത് എല്ലാവരെക്കൊണ്ടും വിഷ് ചെയ്യിപ്പിയ്ക്കാനും ചെറിയ രീതിയില്‍ ആഘോഷിയ്ക്കാനും എല്ലാം ശ്രമിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് മാസത്തില്‍ വന്നു പെട്ട ജന്മദിനമായതിനാല്‍ മറ്റു കുട്ടികളുടേതില്‍ നിന്നും വ്യത്യസ്തമായി എല്ലായ്‌പ്പൊഴും എന്റെ ജന്മദിനം അവഗണിയ്ക്കപ്പെടാറാണ് പതിവ്.

ഇതേ മാര്‍ച്ച് മാസം തന്നെയായിരുന്നു അച്ഛന്റെയും ജന്മമാസമെങ്കിലും അതിന് ഞങ്ങളുടെ അത്ര പോലും പ്രാധാന്യം കൊടുക്കുന്ന സ്വഭാവം അച്ഛനുമില്ലായിരുന്നു. അതു കൊണ്ടു തന്നെ, ആരുടെയെങ്കിലും പിറന്നാള്‍ വന്നാല്‍ ഞങ്ങളിലെ (അച്ഛനും അമ്മയും ചേട്ടനും ഞാനും) പിറന്നാളുകാരനെ അന്നേ ദിവസം രാവിലെ തന്നെ മറ്റു മൂന്നു പേരും വിഷ് ചെയ്യുക എന്ന പരിപാടിയോടെ പിറന്നാളാഘോഷം എന്ന ചടങ്ങ് അവസാനിയ്ക്കുകയായിരുന്നു പതിവ്. രണ്ടര വര്‍ഷത്തോളം മുന്‍പ് ചേട്ടന്‍ വിവാഹം കഴിച്ച് ചേച്ചി കൂടി ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായതോടെ ചേച്ചിയുടെ ജന്മദിനവും മാര്‍ച്ചിലായതിനാല്‍ മാര്‍ച്ച് മാസത്തിലെ പിറന്നാളുകാരുടെ കൂട്ടത്തില്‍ ഒരാളെ കൂടെ കിട്ടി. എങ്കിലും അപ്പോഴും പതിവുകളെല്ലാം മാറ്റമില്ലാതെ തുടര്‍ന്നു.

ഇങ്ങനെ ജന്മദിനങ്ങള്‍ മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിലെ പ്രധാനപ്പെട്ട പല വേര്‍പാടുകളും സംഭവിച്ചതും മാര്‍ച്ച് മാസത്തില്‍ തന്നെയായിരുന്നു കേട്ടോ. അമ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്കും മുന്‍പ് ഒരു മാര്‍ച്ച് മാസത്തിലായിരുന്നു അച്ഛന് സ്വന്തം അച്ഛനെ (ഞങ്ങള്‍ക്ക് പറഞ്ഞു കേട്ടറിവു മാത്രമുള്ള ഞങ്ങളുടെ അച്ഛീച്ചനെ) നഷ്ടപ്പെട്ടത്. അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം (രണ്ട് വര്‍ഷം മുന്‍പ്) അതേ പോലെ വീണ്ടുമൊരു മാര്‍ച്ച് മാസത്തില്‍ തന്നെയാണ് അച്ഛമ്മയും ( അച്ഛന്റെ അമ്മ) വിട പറഞ്ഞത് എന്നതും യാദൃശ്ചികമാകാം. അതേ പോലെ അമ്മയുടെ അമ്മയും 5 വര്‍ഷം മുന്‍പുള്ള ഒരു മാര്‍ച്ചിലാണ് ഞങ്ങളെ വിട്ടു യാത്രയായത്.

അങ്ങനെ പൊതുവേ മാര്‍ച്ച് മാസത്തിന് നല്ലതും ചീത്തയുമായ സ്ഥാനം ഞങ്ങളുടെ കുടുംബത്തിലുണ്ട്. ഇതൊന്നുമല്ല, പറഞ്ഞു വന്നത്. ഈ 2011 മാര്‍ച്ച് മാസത്തിന്റെ പ്രത്യേകതയാണ്. ഇതാദ്യമായി ഞങ്ങളുടെ കുടുംബക്കാര്‍ എല്ലാവരും ഈ മാര്‍ച്ച് മാസം പിറക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു. കഴിഞ്ഞ എട്ടു മാസങ്ങളായി എല്ലാവരും അതിലേയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. കാരണം, ചേട്ടന്‍ ഒരു അച്ഛനാകാന്‍ പോകുന്നു എന്നും... അതായത് ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒരു പുതിയ അതിഥി കൂടി വരുന്നുണ്ട് എന്നും ആ കക്ഷി ലാന്റ് ചെയ്യാനുള്ള മുഹൂര്‍ത്തം നിശ്ചയിച്ചിരിയ്ക്കുന്നത് വീണ്ടുമൊരു മാര്‍ച്ചില്‍ തന്നെയായിരിയ്ക്കും എന്നുമുള്ള അറിവ് തന്നെ. ചേച്ചി ഗര്‍ഭിണിയായപ്പോള്‍ തന്നെ അമ്മ കണക്കു കൂട്ടി പറഞ്ഞിരുന്നു, മിക്കവാറും മാര്‍ച്ചില്‍ തന്നെ പുതുമുഖം എത്തിച്ചേരുമെന്ന്.

മാര്‍ച്ച് 27 എന്ന തീയ്യതി ആണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്. എങ്കിലും മാര്‍ച്ച് ആദ്യം ചെക്കപ്പിനു ചെന്നപ്പോള്‍ അത്രയും നീളില്ല, മാര്‍ച്ച് 19 ന് തന്നെ പ്രതീക്ഷിയ്ക്കാം എന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും അത്ര നേരം കൂടെ പോലും ക്ഷമിച്ചിരിയ്ക്കുവാനുള്ള സാവകാശമൊന്നും അവന്‍ കാണിച്ചില്ല. മാത്രമല്ല, ഒരു സിസേറിയന്‍ ആണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പേടിയും കാറ്റില്‍ പറത്തി, ഒരു ദിവസം മുന്‍പേ ഒരു കുഴപ്പവും കൂടാതെ കക്ഷി ഇങ്ങ് പോന്നു. അങ്ങനെ ചേട്ടന്റെയും ചേച്ചിയുടെയും പൊന്നുമകനായി, ഞങ്ങളുടെ കുടുംബത്തിലെ പുതു തലമുറയിലെ ആദ്യത്തെ കണ്ണിയായി ഏവരുടെയും കണ്ണിലുണ്ണിയായി ഇക്കഴിഞ്ഞ 18 ആം തീയതി രാവിലെ 8.35 മകം നക്ഷത്രത്തില്‍ അവന്‍ ജനിച്ചു വീണു - ശ്രീഹരിജിത്ത്, ഞങ്ങളുടെ കുഞ്ഞാപ്പി.

അങ്ങനെ മാര്‍ച്ച് മാസത്തിന് ഞങ്ങളുടെ വീട്ടില്‍ നിന്ന് പുതിയൊരു അവകാശി കൂടി വന്നിരിയ്ക്കുന്നു. ഇപ്പോ ഞങ്ങളുടെ വീട്ടിലും ചേച്ചിയുടെ വീട്ടിലും എല്ലാവരും ആ ഒരു ത്രില്ലിലാണ്. അവനിപ്പോ അമ്മയോടൊപ്പം ആ വീട്ടില്‍ സുഖമായിരിയ്ക്കുന്നു. വൈകാതെ ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള അവന്റെ വരവും പ്രതീക്ഷിച്ച് അവനെ സ്വീകരിയ്ക്കാനുള്ള തയ്യാറെടുപ്പോടെ കാത്തിരിയ്ക്കുകയാണ് ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍.

*********

ചേട്ടനും ചേച്ചിയ്ക്കും കുഞ്ഞാപ്പിയ്ക്കും എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം ഈ സന്തോഷം ഇവിടെ ബൂലോകത്തു കൂടി പങ്കു വയ്ക്കന്നു.

78 comments:

  1. ശ്രീ said...

    ഒരു കുഞ്ഞു സന്തോഷം!

    ചേട്ടനും ചേച്ചിയ്ക്കും കുഞ്ഞാപ്പിയ്ക്കും എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം ഞങ്ങളുടെ സന്തോഷം ഇവിടെ ബൂലോക സുഹൃത്തുക്കളോടു കൂടി പങ്കു വയ്ക്കന്നു.

  2. പിള്ളേച്ചന്‍‌ said...

    ഒരു ഫോട്ടം കൂടി ഇടാമായിരുന്നു... (കുഞ്ഞാപ്പിയുടെ)

  3. പിള്ളേച്ചന്‍‌ said...

    ശ്രീഹരിജിത്ത്.. ശ്രീജിത്ത്‍, ശ്രീശൊഭിന്‍, ശ്രീ വിടാന്‍ ഉദേശ്യമില്ലലേ !!!

  4. ശ്രീനാഥന്‍ said...

    ശ്രീ, ചേട്ടനും ചേച്ചുക്കും കുഞ്ഞിനും ആശംസകൾ! മാർച്ച് മാർച്ചു ചെയ്ത് പോകാറായല്ലോ അല്ലേ?

  5. വാഴക്കോടന്‍ ‍// vazhakodan said...

    ആശംസകൾ!

  6. Sukanya said...

    ശ്രീ പറഞ്ഞത് ശരിയാണ്. മാര്‍ച്ചിനോട് ഇത്തിരി ഇഷ്ടക്കുറവുണ്ട്.
    പക്ഷെ ശരിക്കും ശ്രീകുടുംബത്തിനു അവകാശപ്പെട്ട മാസം മാര്‍ച്ച്‌ ആണല്ലോ?
    പുതിയ അതിഥിക്കും ശ്രീക്കും കുടുംബത്തിനുമൊത്തം ആശംസകള്‍ നേര്‍ന്നു കൊണ്ട്, :)

  7. ബെഞ്ചാലി said...

    മാർച്ച് മാസത്തിലേക്കൊരൂ മാർച്ച് :)

  8. രമേശ്‌ അരൂര്‍ said...

    ജനിച്ച ഉടനെ തന്നെ പേരും ഇട്ടോ ശ്രീഹരിജിത്ത് എന്ന് !!

    എന്തായാലും ഹാപ്പി കുഞ്ഞാപ്പി ഡേ ..അവനും അവന്റെ മാതാപിതാക്കള്‍ക്കും ശ്രീക്കും മറ്റെല്ലാവര്‍ക്കും സന്തോഷവും ദീര്‍ഘാ യുസും നേരുന്നു .

  9. രമേശ്‌ അരൂര്‍ said...

    ശ്രീഹരി ജിത്ത് എന്നാല്‍ ശ്രീഹരിയെ യും ജയിച്ചവന്‍ എന്നാണു കേട്ടോ ..അവന്‍ നിസാരക്കാരന്‍ അല്ലെന്നു !!! സൂക്ഷിച്ചോ !!!

  10. ശ്രീ said...

    പിള്ളേച്ചാ...
    ആദ്യ കമന്റിനു നന്ദി. ശ്രീ ഉള്ളത് അത്ര മോശമാണെന്നാണോ ;)

    ശ്രീനാഥന്‍ മാഷേ...
    ആശംസകള്‍ക്ക് നന്ദി മാഷേ. അതെ, മാര്‍ച്ച് ദാ പോയിക്കൊണ്ടിരിയ്ക്കുന്നു.

    വാഴക്കോടന്‍ ‍// vazhakodan ...
    നന്ദി മാഷേ.

    Sukanya ചേച്ചീ...
    ശരിയാണ് ചേച്ചീ. ആശംസകള്‍ക്ക് വളരെ നന്ദി.

    ബെഞ്ചാലി ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    രമേശ്‌ അരൂര്‍ ...
    ഹോസ്പിറ്റലില്‍ ഫോം പൂരിപ്പിച്ചു കൊടുത്തപ്പോള്‍ തന്നെ പേരിട്ടു, മാഷേ.
    ആശംസകള്‍ക്ക് നന്ദി.

  11. Rare Rose said...

    എന്റേയും പിറന്നാള്‍, നാളനുസരിച്ച് നോക്കി വരുമ്പോള്‍ മിക്കപ്പോഴും മാര്‍ച്ച് മാസത്തില്‍ എപ്പോഴെങ്കിലുമായിരിക്കും.മുന്നേ നോക്കി വെച്ചാലും പരീക്ഷാച്ചൂടിലും,തിരക്കിലും പെട്ട് ആരും ഗൌനിക്കാതെ കടന്നു പോവും.അതോണ്ട് അന്നൊക്കെ നാട്ടില്‍ ചെല്ലുമ്പോഴാണ് ജനിച്ച തീയതി വെച്ച് ചെറുതായിട്ട് ഒരു കൊച്ചു പായസമൊക്കെ വെച്ച് ആഘോഷിക്കാറുള്ളത്.അതൊക്കെ ഓര്‍മ്മ വന്നു.:)

    പുതിയ കുഞ്ഞാവ വന്നപ്പോള്‍ മാര്‍ച്ച് മാസത്തില്‍ പിറന്നാളുകാരുടെ ഒരു ഘോഷയാത്ര തന്നെയായല്ലോ.കുഞ്ഞാപ്പി വാവക്കും,വാവേടെ അച്ഛനുമമ്മക്കും,എല്ലാര്‍ക്കും എല്ലാ ആശംസകളും,നന്മകളും..

  12. പ്രയാണ്‍ said...

    ചിലവ് ചെയ്യണം ശ്രീ.:)കുഞ്ഞാപ്പിക്കും അച്ഛനമ്മമാര്‍ക്കും എന്റെ ആശംസകള്‍ ...... വേണമെങ്കില്‍ ഇത്തിരി കൊച്ചച്ചനും........... :)

  13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ആശംസകൾ

  14. നികു കേച്ചേരി said...

    ആശംസകൾ

  15. khader patteppadam said...

    ഇതിലും വലിയ സന്തോഷം വേറെന്ത്‌.. ?!

  16. comiccola / കോമിക്കോള said...

    ആശംസകൾ!

  17. Soul said...

    ചേട്ടനും ചേച്ചിക്കും ആശംസകള്‍....
    കുഞ്ഞുവാവ വന്നു ചേരുന്ന കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.... :)

  18. sijo george said...

    എല്ലാർക്കും കൂടി ഒരു ലോഡ് ആശംസകൾ..ട്ടോ.. :) ഹാപ്പി മാർച്ച് മാസം..

  19. Anil cheleri kumaran said...

    മാർച്ച് മാസക്കാരാ.. ഏപ്രിലിലെ വല്യ വിശേഷത്തെപ്പറ്റി പറയാത്തതെന്താ...:)
    കുഞ്ഞിമോന് ആശംസകൾ.!

  20. ശ്രീ said...

    Rare Rose...
    മാര്‍ച്ചിലെ പിറന്നാളുകാര്‍ ഇനിയുമുണ്ടല്ലേ? :)
    ആശംസകള്‍ക്ക് നന്ദീട്ടോ.

    പ്രയാണ്‍...
    പിന്നെന്താ... ചെയ്തേക്കാമല്ലോ. ആശംസകള്‍ക്ക് നന്ദി ചേച്ചീ.

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    നന്ദി മാഷേ.

    nikukechery ...
    വളരെ നന്ദി.

    khader patteppadam ...
    സത്യമാണ് മാഷേ. വീട്ടിലെല്ലാവരും ഇപ്പോ അത്ര മാത്രം സന്തോഷത്തിലാണ്.

    comiccola / കോമിക്കോള ...
    സ്വാഗതം. ആശംസകള്‍ക്കു നന്ദി.

    Soul ...
    സ്വാഗതം. വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.

    sijo george ...
    ആശംസകള്‍ അതേപടി സ്വീകരിച്ചിരിയ്ക്കുന്നു, നന്ദി :)

    കുമാരേട്ടാ...
    ആശംസകള്‍ക്ക് നന്ദി. (സമയമുണ്ടല്ലോ)
    :)

  21. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    വരികളിൽ തുടിക്കുന്ന ഉത്സാഹപ്രഹർഷം പങ്കിടുന്നു. താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു.

  22. Typist | എഴുത്തുകാരി said...

    കുഞ്ഞുവാവക്കും ബാക്കി എല്ലാവർക്കും ആശംസകൾ.

    ഏപ്രിലിലെ വല്യ വിശേഷത്തേപ്പറ്റി ഞങ്ങളോടൊക്കെ പറയുമായിരിക്കും, ഇല്ലേ? :)

  23. ശ്രീ said...

    പള്ളിക്കരയില്‍ ...
    വളരെ സന്തോഷം മാഷേ

    എഴുത്തുകാരി ചേച്ചീ...
    ആശംസകള്‍ക്ക് നന്ദി.
    (കുമാരേട്ടന് തെറ്റിയതാണ്, ഏപ്രിലല്ല, മെയ് ആണ്. വിശദമായി വഴിയേ പറയാം)

  24. കാസിം തങ്ങള്‍ said...

    കുഞ്ഞാപ്പിയുടെ വരവോടെ മാര്‍ച്ച് മാസത്തിനോടുള്ള ഈര്‍ഷ്യം തീര്‍ന്നു കാണും അല്ലേ............

    കുഞ്ഞാപ്പിക്ക് എല്ലാ വിധ ആയുരാരോഗ്യ സൌഭാഗ്യങ്ങളും നേരുന്നു.

  25. ഷിജു said...

    ഞാനും സന്തോഷത്തിൽ പങ്കുചേരുന്നു.

    ശ്രീക്കുട്ടാ, ആ വലിയ വിശേഷം കൂടി മാർച്ചിൽ നടത്താമായിരുന്നു :)

  26. കൃഷ്ണ::krishna said...
    This comment has been removed by the author.
  27. വിനുവേട്ടന്‍ said...

    ശ്രീക്കുട്ടാ, അങ്ങനെ ചെറിയച്ഛനായി അല്ലേ...? ആശംസകള്‍...

    മെയ്‌ മാസത്തിലെ ആ മഹാസംഭവം പബ്ലിഷ്‌ ചെയ്തിട്ട്‌ വേണം ഞങ്ങള്‍ക്കൊക്കെ ആശംസകള്‍ കൊണ്ട്‌ അഭിഷേകം ചെയ്യാന്‍... അടുത്ത മാര്‍ച്ചില്‍ ഒരു പിറന്നാളിന്‌ കൂടിയുള്ള ചാന്‍സ്‌ കാണുന്നുണ്ടല്ലോ ശ്രീക്കുട്ടാ...

  28. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    മാര്‍ച്ചിലെ പിറന്നാളുകാര്‍ കൂടി കൂടി വരുന്നു അല്ലെ. ആദ്യം പറയണ്ടാന്നു വച്ചതാ ഞാനും ഉണ്ടേ

  29. കുഞ്ഞന്‍ said...

    കൊച്ചച്ഛാ...

    കൊച്ചച്ഛന്റെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു..!

    ഒരു പെൺ കുഞ്ഞായിരുന്നു ഈ കുടുംബത്തിലേക്ക് വരേണ്ടിയിരുന്നത്, ഇനിയും അവസരങ്ങളുണ്ടല്ലൊ..!

  30. Villagemaan/വില്ലേജ്മാന്‍ said...

    സന്തോഷത്തില്‍ പങ്കു ചേരുന്നു.

  31. മൈലാഞ്ചി said...

    ഇതെന്താ ശ്രീ..മാര്‍ച്ച് മാസം കൊട്ടേഷന്‍ എടുത്തിരിക്യാണോ? എന്റെ നാള്‍ നോക്കുമ്പോ ചില കൊല്ലം പിറന്നാള്‍ മാര്‍ച്ചിലേക്ക് ചാടാറുണ്ട്. അങ്ങനെ ഇടക്ക് എന്നേം കൂട്ടണേ.. വിസിറ്റിംഗ് പ്രൊഫസര്‍ പോലെ...

    കുഞ്ഞാപ്പിക്ക് ആശംസകള്‍ .. ശ്രീയുടെ സന്തോഷത്തില്‍ പങ്കുചേരുന്നു..

  32. ശ്രീ said...

    കാസിം തങ്ങള്‍ ...
    അത് സത്യമാണ് മാഷേ. ഈ മാര്‍ച്ചിനോട് ആര്‍ക്കുമൊരു ഈര്‍ഷ്യയും തോന്നുന്നില്ല.

    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം :)

    ഷിജുച്ചായാ...
    നന്ദി. അതിനിനിയും സമയമുണ്ടല്ലോ :)

    കൃഷ്ണ::krishna ...
    സന്ദര്‍ശനത്തിനു നന്ദി, ചേച്ചീ.

    വിനുവേട്ടാ...
    ആശംസകള്‍ക്ക് നന്ദി. വൈകാതെ അറിയിയ്ക്കാം :)

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    വീണ്ടുമൊരു മാര്‍ച്ചിലെ പിറന്നാളുകാരനെ കൂടി കിട്ടിയതില്‍ സന്തോഷം മാഷേ :)

    കുഞ്ഞന്‍ ചേട്ടാ...
    നന്ദി. ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും സന്തോഷം തന്നെ :)

    Villagemaan...
    നന്ദി മാഷേ.

  33. Rakesh KN / Vandipranthan said...

    ആശംസകള്‍.. ശ്രീയുടെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു..

  34. കുന്നെക്കാടന്‍ said...

    എല്ലാവിധ 'ശ്രീ' ത്തവും നേരുന്നു.
    അപ്പൊ ചെരിയച്ചോ ... എപ്പോഴാ നമ്മള്‍ കൂടുന്നത് ?

    ആശംസകള്‍ നേരുന്നു.

  35. ചിതല്‍/chithal said...

    പുതിയ മകം നക്ഷത്രക്കാരനു്‌ പഴയ മകം നക്ഷത്രക്കാരന്റെ ഹാപ്പി ബർത്ഡേ! ഒപ്പം ശ്രീക്കും ചേട്ടനും ചേച്ചിക്കും ആശംസകൾ!

  36. എനിക്ക് ചുറ്റും said...

    ആശംസകള്‍

  37. ആര്‍ദ്ര ആസാദ് / Ardra Azad said...

    കുഞ്ഞു വാവക്ക് ആശംസകൾ... കഴിഞ്ഞ വർഷം ‘ഓർമ്മയിലേക്കൊരു മാർച്ച്’എന്ന പോസ്റ്റ് വായിച്ചതും ഓർക്കുന്നു.

  38. Lipi Ranju said...

    ചെറിയച്ഛന്‍റെ സന്തോഷത്തില്‍
    ഞാനും പങ്കുചേരുന്നു.....
    ഞങ്ങള്‍ക്കൊരു മോളുണ്ടായപ്പോള്‍ അവളുടെ ചെറിയച്ഛനും ഇതുപോലെ
    അവള്‍ അങ്ങോട്ടു ചെല്ലുന്ന ദിവസവും നോക്കി
    ഇരുന്നിരുന്നു. ശ്രീയുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതോര്‍ത്തു.
    ഇനിയെങ്കിലും മാര്‍ച്ച്‌ മാസം വരാന്‍ നിങ്ങള്‍ എല്ലാവരും കാത്തിരിക്കുമല്ലോ... കുട്ടികുറുമ്പന്‍റെ പിറന്നാളിനുവേണ്ടി.

  39. siya said...

    കുഞ്ഞാപ്പിയെ കാത്തിരിക്കുന്ന എല്ലാര്ക്കും എന്റെയും ആശംസകള്‍ ട്ടോ .

  40. Suvis said...

    അപ്പോള്‍ ഇനിയെങ്കിലും പാവം മാര്‍ച്ചിനെ വെറുക്കാതിരുന്നു കൂടെ? കുഞ്ഞിനും അമ്മയ്ക്കും അച്ഛനും ചെറിയച്ഛനും ആശംസകള്‍....

  41. മുകിൽ said...

    കുഞ്ഞാപ്പിസൂര്യനു ചുറ്റും കറങ്ങുകയാണല്ലേ എല്ലാവരും. സൌഭാഗ്യത്തിൽ സന്തോഷത്തോടെ പങ്കുചേരുന്നു.

  42. വിജയലക്ഷ്മി said...

    ശ്രീ :കുഞ്ഞാപ്പിക്ക് ഒരായിരം ചക്കരയുമ്മ...
    ഒപ്പം ആയുരാരോഗ്യസൌഖ്യം നേരുന്നു .
    പിന്നെ ശ്രീയുടെ സാമിപ്യം അടുത്തെങ്ങും എന്റെ ബ്ലോഗില്‍ ("എന്‍റെ മണി വീണയില്‍ ")അനുഭവപ്പെട്ടില്ല .സമയാനുസരണം എന്‍റെ ഈ ബ്ലോഗ്കൂടി കാണുമല്ലോ http://mashitthullikal.blogspot.com/2011/03/blog-post.html

  43. Umesh Pilicode said...

    ചേട്ടനും ചേച്ചുക്കും കുഞ്ഞിനും ആശംസകൾ

  44. ശ്രീ said...

    മൈലാഞ്ചി ചേച്ചീ...
    വിസിറ്റിങ്ങ് പ്രൊഫസറായിട്ടാണെങ്കിലും മാര്‍ച്ച് കാരുടെ കൂടെ കൂട്ടിയിരിയ്ക്കുന്നു ട്ടോ.
    ആശംസകള്‍ക്ക് നന്ദി, ചേച്ചീ

    Rakesh ...
    വളരെ സന്തോഷം

    കുന്നെക്കാടന്‍ ...
    സ്വാഗതം, ആശംസകള്‍ക്ക് നന്ദി ട്ടോ.

    ചിതല്‍/chithal ...
    മകം ആണല്ലേ? :) നന്ദി മാഷേ

    Aarzoo...
    സ്വാഗതം, ആശംസകള്‍ക്കും കമന്റിനും നന്ദി.

    ആര്‍ദ്ര ആസാദ് / Ardra Azad ...
    വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ, ഒപ്പം പഴയ ആ പോസ്റ്റ് ഓര്‍ക്കുന്നു എന്നറിയുന്നതിലും :)

    Lipi Ranju ...
    സ്വാഗതം. അത്തരമൊരു കുഞ്ഞിന്റെ വരവ് എല്ലാവര്‍ക്കും സന്തോഷകരമായിരിയ്ക്കും അല്ലേ?
    നന്ദി.

    siya ...
    ആശംസകള്‍ക്ക് നന്ദി :)

    Suvis ...

    അതെ, ഇപ്പോള്‍ മാര്‍ച്ചിനെ എല്ലാവര്‍ക്കും ഇഷ്ടമായി വരുന്നു:)

    മുകിൽ ...
    സത്യം തന്നെ ചേച്ചീ.ആശംസകള്‍ക്ക് നന്ദി.

    വിജയലക്ഷ്മി ...
    വളരെ സന്തോഷം ചേച്ചീ
    തിരക്കു കാരണമാണ് ബ്ലോഗ് വായന കുറഞ്ഞത്. :)

    ഉമേഷ്‌ പിലിക്കൊട് ...
    വളരെ നന്ദി.

  45. അഭി said...

    ഹരിക്കുട്ടന് ആശംസകള്‍

  46. സൂത്രന്‍..!! said...

    ആശംസകള്‍

  47. ഒരില വെറുതെ said...

    ശ്രീ-ഞാനും പങ്കു ചേരുന്നു മാര്‍ച്ചിന്റെ ചിരിയിലും കണ്ണീരിലും. എന്റെ പിറന്നാളും മാര്‍ച്ചില്‍.
    മാര്‍ച്ചില്‍ അമ്മ മരിച്ചു. അക്ഷരാര്‍ഥത്തില്‍ ചിറകൊടിച്ചു. പിന്നെ വൈകി, മകള്‍ പിറന്നു. അതും മാര്‍ച്ചില്‍. അങ്ങിനെ മാര്‍ച്ച് വികാരങ്ങളുടെ ഒരു തൊട്ടില്‍, എനിക്കും.

  48. Diya Kannan said...

    കുഞ്ഞു വാവയ്ക്ക് ആശംസകള്‍. ഇനി എന്തായാലും മാര്‍ച്ച്‌ സ്പെഷ്യല്‍ ആകുമല്ലോ..:)

  49. arjun karthika said...

    എന്റെ വക സ്പെഷ്യല്‍ ആശംസകള്‍ .

  50. പട്ടേപ്പാടം റാംജി said...

    സന്തോഷത്തില്‍ പങ്ക് ചേരുന്നതോടൊപ്പം
    എല്ലാവര്‍ക്കും ആശംസകള്‍

  51. ജയിംസ് സണ്ണി പാറ്റൂർ said...

    മാര്‍ച്ചു മാസത്തറവാട്ടിലേക്കു വന്ന
    അതിഥിയുമൊരു ശ്രീ,ശ്രീയേ

  52. അലി said...

    ആശംസകൾ

  53. ശ്രീ said...

    അഭി ...
    വളരെ നന്ദി

    സൂത്രന്‍..!! ...
    കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ. സന്തോഷം.

    ഒരില വെറുതെ ...
    സമാനമായ അനുഭവങ്ങളാണല്ലോ മാഷേ.
    ഈ വരവിനു നന്ദി.

    Diya Kannan ...
    ശരിയാണ് ചേച്ചീ, നന്ദി.

    arjun karthika ...
    വളരെ നന്ദി.

    പട്ടേപ്പാടം റാംജി ...
    അമ്പതാം കമന്റിനു നന്ദി മാഷേ

    ജയിംസ് സണ്ണി പാറ്റൂര്‍ ...
    അതെ, നന്ദി മാഷേ

    അലി ഭായ്...
    വളരെ നന്ദി

  54. മാണിക്യം said...

    .വായിയ്ക്കാന്‍ വൈകിയതിനു മാപ്പ് തരിക
    ചെറിയച്ഛന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു..
    കുഞ്ഞുവാവയ്ക്ക് ആയുരാരോഗ്യസൗഭാഗ്യങ്ങള്‍ നേരുന്നു..

    ശ്രീ വിശേഷം വേഗം പറയുക
    നേരത്തെ ചോദിച്ചാലേ ലീവ് കിട്ടു..
    ഒരു'സദ്യ'ഉണ്ണാന്‍ തരപ്പെടുമെങ്കില്‍.....

  55. ചാണ്ടിച്ചൻ said...

    ഇപ്പോഴേ ഒരു കൈ നോക്കിയാല്‍, അടുത്ത മാര്‍ച്ചില്‍ ഒരു ആണ്‍തരി കൂടി പിറക്കും....കല്യാണം വൈകിക്കേണ്ട ശ്രീ...

  56. anna said...

    വാവയ്ക്ക് ആശംസകള്‍..!!

  57. ഭായി said...

    കുഞാപ്പി ആ വീടിന്റെ ഐശ്വര്യമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ഓഫ്: ഞാൻ ജനിച്ചപ്പോൾ ഇടിയും, മിന്നലും, പേമാരിയുമായിരുന്നെന്ന് പറഞ് കേട്ടിട്ടുണ്ട്..:(

  58. ചന്തു നായർ said...

    ആശംസകൾ........!

  59. മയില്‍പ്പീലി said...

    അഭിനന്ദനങ്ങള്‍

  60. Echmukutty said...

    നേരം വൈകി വന്നാൽ പല നല്ല കാര്യങ്ങളും വേണ്ടപ്പോൾ അറിയില്ല.

    കുഞ്ഞുവാവയ്ക്ക് എല്ലാ ആശംസകളും നേരുന്നു. കൂട്ടത്തിൽ സന്തോഷ വർത്തമാനം അറിയിച്ച ചെറിയച്ഛനും ഇരുന്നോട്ടെ ഒരു ആശംസ.

  61. Yasmin NK said...

    കുഞ്ഞാപ്പിക്കും ചേട്ടനും ചേച്ചിക്കും ആശംസകള്‍

  62. ശ്രീ said...

    മാണിക്യം ചേച്ചീ...
    ആശംസകള്‍ക്ക് നന്ദി. വിശേഷം വൈകാതെ അറിയിയ്ക്കാം :)

    ചാണ്ടിക്കുഞ്ഞ് ...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    anna ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ഭായി ...
    വളരെ നന്ദി.
    ഇപ്പോ ആ ഇടിയും മഴയുമെല്ലാം ഇവിടെ ബൂലോകത്തുണ്ടല്ലോ :)

    ചന്തു നായര്‍...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    മയില്‍പ്പീലി ...
    നന്ദി.

    Echmu ചേച്ചീ...
    വൈകിയിട്ടൊന്നുമില്ല, ആശംസകള്‍ക്ക് നന്ദി.

    മുല്ല ...
    വളരെ നന്ദി

  63. മേല്‍പ്പത്തൂരാന്‍ said...

    കുഞ്ഞാപ്പിയെ എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക...ആശംസകളും...!!

  64. പ്രേം I prem said...

    ഓ ... കുഞ്ഞാപ്പിയെത്തിയോ.....വേറൊരു കാര്യം മാര്‍ച്ചിനെ അങ്ങിനെ കളിയാക്കേണ്ട ... പിള്ളേരൊക്കെ മാര്‍ച്ച്‌ എത്താന്‍ വേണ്ടിയാ ഒരു വര്ഷം കഷ്ടപ്പെടുന്നത് ....അതു കഴിഞ്ഞാല്‍ തകര്‍ക്കാലോ .....അല്ലേ !!!വീട്ടിലെ എല്ലാവര്ക്കും വിഷു ആശംസകള്‍ നേരുന്നു ..... കുഞ്ഞുനാളില്‍ ഒരാഴ്ച മുന്പ് പടക്കം വാങ്ങി വെയിലത്ത് വയ്ക്കുമായിരുന്നു ... ഒച്ച കൂടാന്‍ വേണ്ടിയായിരുന്നു ... ഇപ്പോള്‍ ആ പരിപാടിയേയില്ല ... വിഷുവിനു വീട്ടില്‍ ഉണ്ടാകുമല്ലോ അല്ലേ... വേണം ....

  65. kambarRm said...

    കുഞ്ഞ് വാവ കുഞ്ഞാപ്പിക്ക് എല്ലാ വിധ ആശംസകളും നേരുന്നതോടൊപ്പം എല്ലാവരുടെയും ആ‍യുരാരോഗ്യസൌഖ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു

  66. മൻസൂർ അബ്ദു ചെറുവാടി said...

    ഒരു വലിയ സന്തോഷത്തിന്റെ കഥ ഭംഗിയായി പറഞ്ഞു ശ്രീ.
    പുതിയ അതിഥിക്ക് എന്റെയും സ്നേഹാശംസകള്‍

  67. ramanika said...

    താങ്കളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു
    പുതിയ ആള്‍ക്ക് ഒരു "ഹായ് "
    ഇവിടെ എത്താന്‍ വൈകിയതിനും മാര്‍ച്ച് തന്നെ കാരണം

  68. വീകെ said...

    ‘ശ്രീ’ യെ ജീവിതത്തിൽ ആദ്യമായി കൊച്ചച്ചനാക്കിയ ആ കൊച്ചു മിടുക്കന് സർവ്വൈശ്വര്യങ്ങളും നേരുന്നു...

  69. Deepa Varma said...

    Namasthe.. aadyamayi aanu oru comment ezhuthunnathu. Ente veettilum ithe divasam ekadesham ithe samayam oru pen vava undayi... ente ettanu.. athu kondanu onnu commentam ennu karuthiyathu.. Pothuve sree yude blogs ellam vaayikarundu.. pakshe commentan srumichittilla.. sorry... nannayi ezhuthunnundu keto..

  70. Deepa Varma said...

    Namasthe.. aadyamayi aanu oru comment ezhuthunnathu. Ente veettilum ithe divasam ekadesham ithe samayam oru pen vava undayi... ente ettanu.. athu kondanu onnu commentam ennu karuthiyathu.. Pothuve sree yude blogs ellam vaayikarundu.. pakshe commentan srumichittilla.. sorry... nannayi ezhuthunnundu keto..

  71. OAB/ഒഎബി said...

    തള്ളക്കും പിള്ളക്കും ആശംസകള്‍ അറിയിക്കുന്നതോടൊപ്പം

    അടുത്ത മാര്‍ച്ചില്‍ ഒരു കക്ഷിയെ കൂടി കൂട്ട് കൂടാനായി.....?

  72. Anonymous said...

    കുഞ്ഞിന് എല്ലാ വിധ മംഗളങ്ങളും നേരുന്നു

  73. Muralee Mukundan , ബിലാത്തിപട്ടണം said...

    ഈ മാർച്ചിലെ മാർച്ചുപാസ്റ്റിൽ ഒരഥിതി കൂടി അണിചേർന്നുവല്ലേ.ഇത്തിരി വൈകിയാണെങ്കിലും ഞാനും ഈ സന്തോഷത്തിൽ പങ്കുചേരുന്നു കേട്ടൊ ശ്രീ

  74. എതിരന്‍ കതിരവന്‍ said...

    മാർച്ച് മാസം തന്നെ ജനിക്കാൻ പറ്റിയ മാസം. കാരണം ഞാൻ ജനിച്ചതു മാർച്ചിൽ! മീനമാസത്തിലെ അത്തം.

    അച്ഛൻ കുമാരനാ‍ാശാൻ ഫാൻ ആയിരുന്നു. മക്കൾക്ക് ആശാന്റെ നായികമാരുടേയോ കൃതികളുടേയോ പേരുകൾ ഇട്ടു. നളിനി, ലീല ഒക്കെ. ഞാൻ ഉണ്ടായപ്പോൾ ഒരേ ഒരു പേരേ മിച്ചം ഉണ്ടായിരുന്നുള്ളു (ചേച്ചിമാർ എന്നെ ഒന്ന് ‘ആക്കാൻ’ പറയുന്നതാണേ) ‘ദുരവസ്ഥ’!

  75. ശ്രീ said...

    മേൽപ്പത്തൂരാൻ...
    തീര്‍ച്ചയായും. ആശംസകള്‍ക്ക് നന്ദി.

    പ്രേം...
    ശരിയാ മാഷേ, ഇപ്പോ ഓലപ്പടക്കങ്ങള്‍ വളരെ കുറവാണ്, ഇത്തവണ ഓലപ്പടക്കം എന്ന പേരില്‍ വാങ്ങിയവയും ഓല കൊണ്ടൊന്നുമല്ല ഉണ്ടാക്കിയിരിയ്ക്കുന്നത്. ശബ്ദവും കുറവ്, മിക്കതും പൊട്ടുന്നുമില്ല.

    കമ്പർ...
    വളരെ നന്ദി.

    ചെറുവാടി മാഷേ...
    വളരെ സന്തോഷം മാഷേ. ആശംസകള്‍ക്ക് നന്ദി.

    ramanika ...
    ഹഹ. മാര്‍ച്ചിലെ തിരക്കുകള്‍ അല്ലേ മാഷേ :)

    വീ കെ മാഷേ...
    അതെ. വളരെ നന്ദി :)

    Chathathinokkume Jeevichirikkilum...
    സ്വാഗതം. കമന്റാറില്ലെങ്കിലും ബ്ലോഗ് വായിയ്ക്കാറുണ്ട് എന്നറിയുന്നത് സന്തോഷകരം തന്നെ.

    OAB/ഒഎബി മാഷേ...
    ആശംസകള്‍ക്ക് നന്ദി

    ശിരോമണി ...
    സ്വാഗതം.ആശംസകള്‍ക്ക് നന്ദി.

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....
    വളരെ സന്തോഷം മാഷേ

    എതിരന്‍ജീ...
    വീണ്ടും ഒരു മാര്‍ച്ച് മാസക്കാരനെ കൂടി കണ്ടതില്‍ സന്തോഷം. കുറേ നാളിനു ശേഷമുള്ള വരവിനും സന്തോഷം. പേരിടല്‍ രസമാണല്ലോ.

  76. SUJITH KAYYUR said...

    കുഞ്ഞാപ്പിയെ...
    എല്ലാ ആശംസകളും നന്മകളും..

  77. റിയാസ് (മിഴിനീര്‍ത്തുള്ളി) said...

    വരാന്‍ വൈകി.
    എന്നാലും സാരല്യ
    കുഞ്ഞാപ്പിക്ക് ആയുര്‍ ആരോഗ്യ സൗഖ്യം നേരുന്നു..
    ഒപ്പം ചേട്ടനും ചേടത്തിക്കും ആശംസകള്‍...
    ചെറിയച്ചനായി പ്രമോഷന്‍ കിട്ടിയതിനു ശ്രീക്ക് അഭിനന്ദനങ്ങളും നേരുന്നു.

  78. രഞ്ജിത്ത് കുമാര്‍ said...

    എന്നെ ഓർമ്മയുണ്ടോ മാഷെ? ഒരു കാഴ്ചവേലക്കാരൻ. വർഷങ്ങൾക്കു ശേഷം തിരിച്ചു വന്നിരിക്കുന്നു. പോസ്റ്റ് കാണുമല്ലോ. സ്നേഹത്തോടെ, രഞ്ജിത്ത് കുമാർ.
    www.kaazhchavela.blogspot.com & www.cinemajaalakam.blogspot.com