Saturday, October 16, 2010

പാമ്പു പിടുത്തം


​​ ​  1994-95 കാലഘട്ടം. ഞാന്‍‍ എട്ടാം ക്ലാസ്സില്‍‍ പഠിയ്ക്കുന്ന സമയം. അത്യാവശ്യം അല്ലറ ചില്ലറ കുരുത്തക്കേടുകളും കുസൃതികളും ഒക്കെയായി സസുഖം ജീവിച്ചു പോരുന്ന കാലം. എന്റെ ചേട്ടന്‍‍ (ബ്ലോഗര്‍ ഹരിശ്രീ) പണ്ടേ ഡീസന്റായിരുന്നതിനാല്‍‍ എല്ലാ കുസൃതികളും തല്ലുകൊള്ളിത്തരങ്ങളും ഒപ്പിയ്ക്കേണ്ടത് എന്റെ ഒരു അവകാശവും ബാദ്ധ്യതയുമായിരുന്നു. എങ്കിലും സന്തോഷപൂര്‍‍വ്വം ആ കൃത്യം ഞാന്‍ മുടങ്ങാതെ‍ നിര്‍‍വ്വഹിച്ചു പോന്നു. അതിനൊക്കെ ഉള്ള കൂലി അച്ഛന്റെയും അമ്മയുടേയും കയ്യില്‍‍ നിന്ന് കണക്കു പറഞ്ഞ് വാങ്ങിയ്ക്കാറുമുണ്ട്. ഹൊ! അന്ന് വാങ്ങിക്കൂട്ടിയിട്ടുള്ള തല്ലിനും ചീത്ത വിളിയ്ക്കുമൊന്നും നോ ഹാന്‍ഡ് ആന്‍‌ഡ് മാത്ത മാറ്റിക്സ്. (മനസ്സിലായില്ലേ? കയ്യും കണക്കുമില്ലാ എന്ന്)  
അക്കാലത്ത് ഞാനെന്തു നല്ല കാര്യം ചെയ്താലും അത് അവസാനിയ്ക്കുന്നത് മറ്റുള്ളവര്‍‍ക്ക് ഉപദ്രവമായിട്ടായിരുന്നു. അതു കൊണ്ടു തന്നെ എന്തു പരിപാടിയ്ക്കും എന്നെ ആരും ഉള്‍‍പ്പെടുത്താറുമില്ല. എന്നാല്‍‍ എന്തു ചെയ്താലും അവസാനം ചീത്തയേ കേള്‍‍ക്കൂ എന്നു മനസ്സിലാക്കി ഞാന്‍‍ മാറി നില്‍‍ക്കുമോ? അതുമില്ല. എല്ലാത്തിലും പോയി തലയിടും. എങ്കിലും അക്കാലത്ത് നാട്ടുകാരുടേയും വീട്ടുകാരുടേയും ഇടയില്‍‍ അല്പം ഇമേജ് കൂട്ടാന്‍‍ പറ്റിയ ഒരു സംഭവം നടന്നു.  
ചേട്ടന്‍‍ അന്ന് പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുകയാണ്. മാമന്റെ മകനായ നിതേഷ് ചേട്ടന്‍‍ പഠന സൌകര്യാര്‍‍ത്ഥം തറവാട്ടിലുണ്ട്. ‍(മാത്രമല്ല അക്കാലത്ത് കുഞ്ഞച്ഛന്‍ ഗള്‍ഫിലായതു കൊണ്ടും സംഗീത് കൊച്ചു കുട്ടി ആയിരുന്നതു കൊണ്ടും അവിടെ ഒരു സഹായമാകുകയും ചെയ്യും). തറവാട്ടു വീടും ഞങ്ങളുടെ വീടും തമ്മില്‍‍ ഒരു വേലിയുടെ അകലമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഏതോ ഒരു ശനിയാഴ്ച. അച്ഛന്‍‍ ജോലിയ്ക്കു പോയിരിയ്ക്കുകയാണ്. ഞാനും ചേട്ടനും നിതേഷ് ചേട്ടനും സംഗീതും ഞങ്ങളുടെ വീട്ടിലിരുന്ന് കാര്യമായ എന്തോ ചര്‍‍ച്ചയില്‍‍ മുഴുകിയിരിയ്ക്കുകയാണ്(എന്നു വച്ചാല്‍ ഏതോ സിനിമാക്കഥ പറഞ്ഞിരിയ്ക്കുകയായിരുന്നു എന്നു ചുരുക്കം). അമ്മയും ചിറ്റയും അമ്മൂമ്മമാരും വീടിനു പുറകിലെ മുറ്റത്ത് എന്തൊക്കെയോ പണികളും പരദൂഷണങ്ങളും ഒരുമിച്ച് കൊണ്ടു പോകുന്നു.  
പെട്ടെന്നാണ് ചിറ്റ ഓടി അകത്തേയ്ക്കു വന്നത്. ആദ്യം കണ്ടത് എന്നെ. “എടാ ഓടി വാടാ… ദേ അവിടെ മുറ്റത്തൊരു പാമ്പ്” ആകെ വിറച്ചു കൊണ്ട് അത്രയും പറഞ്ഞു. “പാമ്പോ? എവിടെ? ” എന്നും ചോദിച്ചു കൊണ്ട് മറ്റുള്ളവരെയൊന്നും നോക്കാതെ ഞാന്‍‍ വീടിന്റെ മുന്‍‌വശത്തേയ്ക്ക് ഓടി. ഞാന്‍‍ മുന്‍‍‌വശത്തെ മുറ്റത്താണ് പാമ്പ് എന്നു ധരിച്ചിട്ടാണ് ഓടുന്നതെന്നു കരുതിയ ചിറ്റ എന്നെ പിടിച്ചു നിര്‍‍ത്തി ഒന്നൂടെ പറഞ്ഞു “മുന്നിലല്ലെടാ. പുറകു വശത്ത് മോട്ടോര്‍‍ ഷെഡ്ഡിനടുത്താണ്. അങ്ങോട്ട് വാ” എന്ന്.  ‌[ഓഹോ! പിന്‍വാതിലിലൂടെ ചിറ്റ ഓടിക്കയറുന്നതു കണ്ട എനിയ്ക്കറിഞ്ഞു കൂടേ പാമ്പ് അവിടെയാണെന്ന്. ഞാനോടിയത് എന്റെ തടി രക്ഷിയ്ക്കാനാണെന്ന് അവര്‍ക്കറിയില്ലല്ലോ]. 
അപ്പോഴേയ്ക്കും സംഭവമറിഞ്ഞ നിതേഷ് ചേട്ടനും ഒരു വടിയും തപ്പിയെടുത്ത് ഇറങ്ങി. എന്റെ ചേട്ടനും കൂടെ ഇറങ്ങി. എന്തായാലും നിവൃത്തിയില്ലാതെ ഞാനും അവരോടൊപ്പം കൂടി.  നിതേഷ് ചേട്ടന്‍ പണ്ടു മുതല്‍ക്കു തന്നെ പാമ്പു പിടുത്തത്തില്‍ മിടുക്കനാണ്. അതു കൊണ്ട് സാധാരണ പാമ്പിനെ കൊല്ലാനെടുക്കുന്ന നല്ലൊരു ചൂരലുമായി ആശാന്‍ മുന്നിട്ടിറങ്ങി. [അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പാമ്പുകളെ (ഒറിജിനല്‍) കാണുക എന്നത് തികച്ചും സാധാരണമായതിനാ‍ല്‍ മിക്കവാറും എല്ലാ വീടുകളിലും ഓരോ നല്ല വടിയെങ്കിലും റെഡിയായിരിയ്ക്കും]. ചേട്ടനും ഒരു മുട്ടന്‍ വടിയുമെടുത്ത് കൂടെയുണ്ട്. ഞാനാണെങ്കില്‍ പാമ്പിനെ കണ്ടാല്‍ അടുത്ത വീട്ടിലെ കരുണന്‍ വല്യച്ഛനെ (പുള്ളി പാമ്പ് പിടുത്തത്തില്‍ പുലിയാണ്) അറിയിയ്ക്കുക എന്ന ഒരേയൊരു കാര്യം മാത്രം ചെയ്ത് എങ്ങോട്ടെങ്കിലും സ്കൂട്ടാവുകയാണ് അതു വരെ പതിവ്., പക്ഷേ, ഇത്തവണ രക്ഷയില്ല. അപ്പോള്‍ വീട്ടിലുള്ള ആണ്‍തരികള്‍ ഞങ്ങളാണല്ലോ. ഗതികേടു കാരണം ഞാനും നല്ല നീളവും വണ്ണവുമുള്ള വടി ഒരെണ്ണം സംഘടിപ്പിച്ചു. (സത്യത്തില്‍ എന്റെ ഉദ്ദേശ്ശം പാമ്പിനെ കണ്ടു പിടിച്ച് കൊല്ലുക എന്നതായിരുന്നില്ല, മറിച്ച് എന്റെ അടുത്തേയ്ക്കെങ്ങാനും പാമ്പു വന്നാല്‍ ആത്മ രക്ഷയ്ക്കായി ആ വടി ഉപയോഗിയ്ക്കുക എന്നതായിരുന്നു)  
അമ്മയും ചിറ്റയും അമ്മൂമ്മമാരുമെല്ലാം വീടിനകത്തു കയറി ഭദ്രമായി നില്‍പ്പുണ്ട്. ഗാലറിയില്‍ നിന്ന് കളി കണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കോച്ചിനെപ്പോലെ ഇടയ്ക്ക് 'അവിടെ നോക്കെടാ... ഇവിടെ നോക്കെടാ' എന്നൊക്കെ ഉപദേശിയ്ക്കുന്നുമുണ്ട്. കൊച്ചു കുട്ടിയായതിനാല്‍ സംഗീതും അവരുടെ കൂടെ നിന്നതേയുള്ളൂ.  
മുറ്റം നിറയെ വിറകും ഓലയുമെല്ലാം കിടക്കുകയാണ്. ഞങ്ങള്‍ മൂന്നു പേരും അവിടവിടെയായി തിരച്ചില്‍ തുടങ്ങി. പെട്ടെന്ന് വിറകുകള്‍ക്കിടയില്‍ പതുങ്ങിയിരുന്ന പാമ്പ് മോട്ടോര്‍ ഷെഡിനകത്തു കയറി ഒളിച്ചു. മോട്ടോര്‍ ഷെഡിലും നിറയെ സാമാനങ്ങള്‍ ഇരിപ്പുണ്ട്. അതു കൊണ്ട് അതിനിടയില്‍ എങ്ങനെ പാമ്പിനെ തിരയുമെന്നോര്‍ത്ത് ഞങ്ങള്‍ നില്‍ക്കുമ്പോഴേയ്ക്കും നിതേഷ് ചേട്ടന്‍ ധൈര്യപൂര്‍വ്വം ഷെഡ്ഡിനകത്തു നോക്കാമെന്നേറ്റു. പാമ്പിനെ കണ്ട സ്ഥിതിയ്ക്ക് അതിനെ കൊല്ലാതെ വിട്ടാല്‍ അപകടമാണല്ലോ. ഒറ്റ നോട്ടമേ കണ്ടുള്ളൂവെങ്കിലും സാമാന്യം വലിയ പാമ്പായിരുന്നൂ അത്.  
നിതേഷ് ചേട്ടന്‍ അകത്തു കയറി തിരയുമ്പോള്‍ ചേട്ടന്‍ മോട്ടോര്‍ ഷെഡ്ഡിന്റെ വാതിലിനരികെ തയ്യാറായി നിന്നു. ഞാനാണെങ്കില്‍ കുറച്ചു കൂടി മാറി സേഫായ ഒരു സ്ഥലം നോക്കി അലക്കു കല്ലിനരികിലായി നിലയുറപ്പിച്ചു. പെട്ടെന്നെങ്ങാനും പാമ്പ് എന്റെ നേരെ വന്നാല്‍ നേരെ ചാടി അലക്കു കല്ലേല്‍ കയറുക എന്നതായിരുന്നു എന്റെ ലക്ഷ്യം.  
നിതേഷ് ചേട്ടന്‍ മോട്ടോര്‍ ഷെഡ്ഡിനകത്തെ ചാക്കും കുട്ടയും കയറും മറ്റു സാധനങ്ങളുമെല്ലാം ഓരോന്നായി തിരഞ്ഞ് പുറത്തേക്കിട്ടു തുടങ്ങി. അവസാനം ഏതോ ഒരു കുട്ടയെടുത്തു മാറ്റിയതും അതിനകത്തു നിന്നും പാമ്പ് ശരവേഗത്തില്‍ പുറത്തേയ്ക്ക് പാഞ്ഞു. “ എടാ പാമ്പ് ദാ‍ വരുന്നെടാ... അടിയ്ക്കെടാ” എന്ന് നിതേഷ് ചേട്ടന്‍ പറഞ്ഞതും അപ്രതീക്ഷിതമായി പുറത്തു ചാടിയ പാമ്പിനെ വാതിലിനരികെ നിന്നിരുന്ന ചേട്ടന്‍ ആഞ്ഞടിച്ചു. എന്നാല്‍ ആ അടി കൊള്ളാതെ പാമ്പ് സ്വയരക്ഷയ്ക്കായി പാഞ്ഞു വന്നത് എന്റെ നേരെ ആയിരുന്നു. അത് ഒട്ടും പ്രതീക്ഷിയ്ക്കാതെ നിന്ന എനിയ്ക്ക് ആലോചിയ്ക്കാന്‍ തീരെ സമയം ലഭിച്ചില്ല (നിതേഷ് ചേട്ടനും എന്റെ ചേട്ടനും കൂടെ അതിനെ കൊന്നു കൊള്ളുമെന്ന പ്രതീക്ഷയിലായിരുന്നല്ലോ ഞാന്‍). പാമ്പ് എന്റെ തൊട്ടു മുന്നിലെത്തിയതും അലക്കു കല്ലിലേയ്ക്ക് വലിഞ്ഞു കയറാനൊന്നും എനിയ്ക്കു തോന്നിയില്ല. ആ ഒരു നിമിഷത്തിലെ പേടിയും സ്വയ രക്ഷയെക്കുറിച്ചുള്ള ചിന്തയും മൂലമാകണം ഞാന്‍ കണ്ണും പൂട്ടി കയ്യിലിരുന്ന വടി കൊണ്ട് ആഞ്ഞടിച്ചു. ഒറ്റയടി മാത്രം! അതി വേഗത്തില്‍ പാഞ്ഞു വന്ന പാമ്പിന്റെ കൃത്യം നടുവിന്!  
ആ അടിയുടെ ശക്തിയില്‍ പാമ്പ് നടുവൊടിഞ്ഞ് മുന്നോട്ട് ഇഴയാനാകാതെ പിടഞ്ഞു. അതിനിടെ ആത്മസംയമനം വീണ്ടെടുത്ത ഞാന്‍ അലക്കു കല്ലിന്റെ മുകളില്‍ കയറിപ്പറ്റിയിരുന്നു. അപ്പോഴേയ്ക്കും ചേട്ടനും നിതേഷ് ചേട്ടനും അങ്ങോട്ടെത്തി. ചാകാതെ നടുവൊടിഞ്ഞ് പിടയുന്ന പാമ്പിന് നിതേഷ് ചേട്ടന്‍ ഉടനേ മോക്ഷം നല്‍കി. പിന്നെ, സാമാന്യം നല്ല വലുപ്പമുണ്ടായിരുന്ന അതിനെ പറമ്പിലൊരിടത്ത് കൊണ്ടുപോയി കുഴിച്ചിട്ടു. 
അങ്ങനെ അബദ്ധത്തിലാണെങ്കിലും ഒരു പാമ്പിനെയെങ്കിലും നേരിടാന്‍ പറ്റിയ ചാരിത്ഥാര്‍ത്യത്തോടെ ഞാന്‍ ഞെളിഞ്ഞു നില്‍ക്കുമ്പോള്‍ നിതേഷ് ചേട്ടന്‍ അമ്മയോട് പറയുന്നതു കേട്ടു “പേടിയ്ക്കാനൊന്നുമില്ലായിരുന്നു അമ്മായി... അതു വെറും ചേര ആയിരുന്നു” എന്ന്. (എന്നാലും ആ സംഭവം കാരണം അവിടെ എന്റെ ഇമേജ് കുറച്ചു കൂടി കൂടി, ചുരുങ്ങിയത് നാട്ടിലെ കൊച്ചു കുട്ടികള്‍ക്കിടയിലെങ്കിലും)

101 comments:

  1. ശ്രീ said...

    ഒരു പഴയകാല അനുഭവം ആണ് ഇത്തവണ പോസ്റ്റ് ആക്കുന്നത്. പാമ്പു പിടുത്തം!

  2. Appu Adyakshari said...

    "ഠേ...”

    ശ്രീയ്ക്കൊരു തേങ്ങയടിച്ചു തുടങ്ങിയേക്കാം.
    വായിച്ചേച്ചു വരാം കേട്ടോ..

  3. G.MANU said...

    എന്നാലും ചെക്കാ ഒരു പാവം ചേരയെ നീ കൊന്നല്ലോ... ചേരപ്പെരുമാള്‍ മാപ്പു തരുമെന്ന് തോന്നുന്നുണ്ടോ?

    വിവരണം കലക്കി..

  4. ഹരിശ്രീ said...

    ശോഭി,

    ഈ സംഭവം ഞാനും നന്നായി ഓര്‍ക്കുന്നുണ്ട്... പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വടിയ്ക് പകരം ഇഷ്ടികകൊണ്ട് മൂര്‍ഖന്‍ (മൂര്‍ഖന്‍ പാമ്പ് ആണെന്ന് അറിയാതെ) പാമ്പിനെ നീ നേരിടാനൊരുങ്ങിയതും പിന്നീട് സംഗീതിന്റെ കൂട്ടുകാരന്‍ കുട്ടന്‍(മാധവന്‍) അതിനെ ഒരു ശീമക്കൊന്നയുടെ വടികൊണ്ട് അടിച്ച് ശരിപ്പെടുത്തിയതും ഓര്‍ക്കുന്നു....

    ഹ..ഹ...

    :)

  5. ബൈജു സുല്‍ത്താന്‍ said...

    ഓര്‍മ്മകള്‍ നന്നായി

  6. Manoj | മനോജ്‌ said...

    നല്ല കഥ! എന്റമ്മോ പാമ്പെങ്ങാനും എന്റെ വഴി വന്നിരുന്നെങ്കില്‍ ഞാനെവിടെ വരെ ഓടിയേനേയെന്ന് ദൈവത്തിനു മാത്രമേ അറിയൂ!! ശ്രീ ഒരു വീര പാണ്ഡ്യ കട്ടബൊമ്മന്‍ തന്നെ!! :)

  7. റിനുമോന്‍ said...

    ന്‍റെ ശ്രീയേട്ടാ സംഗതി കലക്കി !

  8. Sharu (Ansha Muneer) said...

    “പേടിയ്ക്കാനൊന്നുമില്ലായിരുന്നു അമ്മായി... അതു വെറും ചേര ആയിരുന്നു” ചിരിപ്പിച്ചു...നല്ല വിവരണം

  9. [ nardnahc hsemus ] said...

    അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പാമ്പുകളെ (ഒറിജിനല്‍) കാണുക എന്നത് തികച്ചും സാധാരണമായതിനാ‍ല്‍...

    (ഒറിജിനല്‍) എന്നു പ്രത്യേകം പറഞ്ഞത് നന്നായി..അല്ലാത്തവ എല്ലാവിടെയും സര്‍വ്വസാധാരണമാണല്ലോ!!

    കൊള്ളാം :)

  10. സുല്‍ |Sul said...

    അറിയാതെ കൊന്നൊരു
    പാമ്പിന്റെ പേരില്‍
    ഞെളിയാനായത് തന്നെ
    കെങ്കേമമായ്.

    കൊള്ളാം ശ്രീ.
    -സുല്‍

  11. ശ്രീനാഥ്‌ | അഹം said...

    അമ്പട ഞാനേ....

    അല്ലെ ശ്രീ....??

  12. കുഞ്ഞന്‍ said...

    അപ്പോളൊരു പാവത്താനെ കൊന്ന കൊലപാതകത്തിലെ പ്രതിയാണല്ലെ...!

    എന്തായാലും എനിക്കു ശിക്കാരി ശംഭുവിനെയാണോര്‍മ്മ വന്നത്..

  13. ഹരിത് said...

    ചേരയാണെന്നു നിതീഷ് ചേട്ടന്‍ അസൂയ കൊണ്ട് ചുമ്മാ പറഞ്ഞതാ. വാസ്തവത്തില്‍ അതൊരു ഒര്‍ജിനല്‍ എട്ടടിവീരന്‍ അണലി മൂര്‍ഖന്‍ തന്നെ ആയിരുന്നു.
    നല്ല വിവരണം.

  14. ഗുരുജി said...

    അതു ശരി...അതാ ഈ കഷ്ടപ്പാടൊക്കെ.. ഇതു മാറാന്‍
    ഇനി ഞങ്ങടെ മണ്ണാറശ്ശാല വന്ന്‌ ഒരു വഴിപാടൊക്കെ കഴിക്കണം..എന്നാലേ പാപമോചനമുണ്ടാകൂ...
    ചേരയാണേലും അറിവില്ലാപ്രായമായുരുന്നേലും. കൊല കൊലതന്നെയാണ്‌. പാപമുണ്ട് മകനേ.. നാവോറു പാട്ടു പാടാന്‍ ഒരു പുള്ളോനുമായി വരട്ടോ ശ്രീ....വണ്ടിക്കാശു തര്വോ?

  15. സുബൈര്‍കുരുവമ്പലം said...

    എടാ...ശ്രീ.. നീ ഒരു പ്രസ്താനമാണ്.കേട്ടോ.....
    ഒരു ചേ.....................ര യെകൊന്നില്ലെ?.....

  16. ബയാന്‍ said...

    ചേരയൊന്നും പാമ്പല്ല ‘സ്രീ’ - പാമ്പ് ഇവിടെ കിടന്നു പുളയുന്നതാ.

  17. തോന്ന്യാസി said...

    അപ്പോ കുഞ്ഞുന്നാള്‍ മുതലേ ആശാനൊരു ‘പാമ്പു’ പിടുത്തക്കാരന്‍ ആയിരുന്നു അല്ലേ?

    ഗൊള്ളാം.....ഗൊള്ളാം.......

  18. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ഹമ്പടാ‍ ഞാന്‍ എന്നെക്കൊണ്ട്തന്നെ ഒരുനൂറുവെട്ടം തോറ്റിരിക്കുവാ അല്ലെ അതിനിടയ്ക്ക് ഒരുപണീയായി ഹിഹി
    കൊച്ചുഗള്ളാ ഇപ്പ്പോഴും പിപിപിയുമായി ഇറങ്ങാറുണ്ടൊ..?


    മറഞ്ഞുപോയ ഇന്നെലകള്‍ക്ക് ഇന്നിനേക്കാള്‍ സുഖാണ് അല്ലെ

  19. Anonymous said...

    ദുഷ്ടാ..........മേനകാ ജിയെ ഒന്നു തെര്യപ്പെട്ത്തണോ?

  20. Anonymous said...

    ദുഷ്ടാ..........മേനകാ ജിയെ ഒന്നു തെര്യപ്പെട്ത്തണോ?

  21. പൊറാടത്ത് said...

    ശ്രീ.. മൂര്‍ഖനെ കൊല്ലുന്നതിനേക്കാള്‍ വെഷമാ ചേരേ കൊല്ലണത്., മുടിഞ്ഞ സ്പീഡല്ലേ..

  22. ശ്രീ said...

    അപ്പുവേട്ടാ...
    തേങ്ങയ്ക്കു നന്ദി കേട്ടോ. :)
    മനുവേട്ടാ...
    ചേരപ്പെരുമാള്‍ പ്രതികാരവുമായി ഇറങ്ങാതിരുന്നാല്‍ മതിയായിരുന്നു. ;)
    ശ്രീച്ചേട്ടാ...
    അതെയതെ. ഞാന്‍ അതും മറന്നിട്ടില്ല. :)
    ബൈജുവേട്ടാ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    മനോജേട്ടാ...
    സ്വാഗതം. ഞാനും മോശമല്ല. വായനയ്ക്കും കമന്റിനും നന്ദി. :)
    റിനു മോന്‍... നന്ദി.
    ഷാരൂ... നന്ദി.
    സുമേഷേട്ടാ...
    അതെയതെ. കണ്‍‌ഫ്യൂഷനാകണ്ട എന്നു കരുതിയാ അങ്ങനെ എഴുതിയെ. നന്ദീട്ടോ. :)
    സുല്ലേട്ടാ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    ശ്രീനാഥ്... നന്ദി. :)
    കുഞ്ഞന്‍ ചേട്ടാ...
    ശിക്കാരി ശംഭൂന്ന്‍ വിളിച്ചാലും വേണ്ടില്ല, പാമ്പിനെ (ഇപ്പോഴും)പേടിയാണെന്ന് തുറന്നു പറയാന്‍ എനിയ്ക്കു മടിയില്ല. നന്ദീട്ടോ. :)

  23. Rare Rose said...

    അങ്ങനെ ശിക്കാരി ശംഭുവിനും ഒരു പിന്‍ഗാമി.!!!..:)..രസിപ്പിക്കുന്ന ഒരു കുഞ്ഞുവിവരണം.....പക്ഷേ നിര്‍ദോഷിയായ ചേരയെ കൊല്ലണമായിരുന്നോ??..പാവം ചേര.....

  24. ശ്രീ said...

    ഹരിത് മാഷേ...
    ഹൊ! ആശ്വാസമായി. ഒരാളെങ്കിലും അങ്ങനെ പറഞ്ഞല്ലോ. (ച്ഛേ! അന്ന് ഇങ്ങനെ പറയാനുള്ള ഈ ബുദ്ധി എനിയ്ക്കു തോന്നിയില്ലല്ലോ).വായനയ്ക്കും കമന്റിനും നന്ദി മാഷേ. :)
    ഗുരുജീ...
    മണ്ണാറശ്ശാലയിലാണല്ലേ? പുള്ളോനുമായി വരണമെന്നില്ല മാഷേ... ഒറ്റയ്ക്കാണേലും സ്വാഗതം! :). കമന്റിനു നന്ദീട്ടോ. :)
    സുബൈര്‍‌ക്കാ...
    ഡാങ്ക്സ് ട്ടോ. :)
    ബയാന്‍ മാഷേ...
    ചേരയാണേലും എന്റെ ഒരു സന്തോഷത്തിനു പാമ്പായി കണക്കാക്കൂന്നേയ്... ഹ ഹ. നന്ദി കേട്ടോ, വായനയ്ക്കും കമന്റിനും. :)
    തോന്ന്യാസീ...
    തോന്ന്യാസം പറയരുത്... (ചുമ്മാ). അതിനു മുന്‍പ് ഞാന്‍ പാമ്പിനെ കണ്ടാല്‍ ആ ഭാഗത്തേയ്ക്ക് വരാറില്ല. അതിനു ശേഷം ഒരു സാഹസം കൂടെ വേണ്ടി വന്നു. [ ചേട്ടന്‍ അത് ഒരു കമന്റായി ഇട്ടിട്ടുണ്ട്] കമന്റിനു നന്ദീട്ടോ. :)
    സജീ...
    ഇപ്പോഴും പീപിപീ യുമായി ഇറങ്ങാനുള്ള ധൈര്യമില്ലാട്ടോ. പഴയ ഓര്‍മ്മകള്‍ക്ക് പറഞ്ഞറിയിയ്ക്കാനാകാത്ത സുഖമുണ്ട്, ശരിയാണ്‍. നന്ദി. :)
    കാവലാന്‍ മാഷേ...
    ചതിയ്ക്കരുത്. ജീവിച്ചു പോയ്ക്കോട്ടേ... ;) കമന്റിനു നന്ദി കേട്ടോ. :)
    പൊറാടത്ത് മാഷേ...
    അതു ശരിയാ... എത്ര വേഗത്തിലാ അത് ഇഴഞ്ഞു പോകുന്നത്? വായനയ്ക്കും കമന്റിനും നന്ദി. :)
    rare rose...
    സ്വാഗതം. പാവം ചേരയാണെന്ന് അറിഞ്ഞു കൊണ്ടല്ലാട്ടോ അതിനെ കൊന്നത്. മാത്രമല്ല, കൊല്ലുക എന്നൊരു ഉദ്ദേശ്ശമേ എനിയ്ക്കുണ്ടായിരുന്നുമില്ല. (ശംഭുവിനു പറ്റുന്നതു പോലെ അങ്ങു സംഭവിച്ചു പോയെന്നു മാത്രം!)
    വായനയ്ക്കും കമന്റിനും നന്ദി. :)

  25. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: പാമ്പുപിടുത്തം കൊള്ളാം, ഇനി അടുത്ത മീറ്റിനു നിന്നെ വിളിക്കേണ്ട എന്നാവും തീരുമാനം എന്തായാലും എന്റെ മുതുക് സേഫ്....

  26. നാടന്‍ said...

    ഇപ്പോള്‍ ഈ വക പാമ്പുകളെ കാണാറുണ്ടോ അതോ സ്വയം 'പാമ്പ്‌' ആവാറുണ്ടോ ?

  27. Unknown said...

    ഇതുപോലെ, എനിക്കൂണ്ട് ഒരു പാമ്പുപിടുത്തത്തിന്റെ കഥ. അതും ഒരു ചേരയായിരുന്നു. അതു ചെന്നു ചാടിയതോ, അടുക്കള കിണറ്റിലും!

    (പറയുമ്പോ, പറേണല്ലോ, വല്ല്യ വല്ലൊക്കെട്ത്ത്‌വച്ച് ചാടി കെണറ്റിവീഴണങ്കി, പുള്ളിയൊരു ഹൈജമ്പ് വീരനന്ന്യാർന്നു!)

    അമ്മേടേ ബഹളം കേട്ട് നാട്ടുകാരും യൂണിയൻകാരുമെല്ലാം ഓടിക്കൂടി. നോ രക്ഷ! പിന്നെ അവർ ഒരു ചെറിയ പൂമരം വെട്ടി അത് കിണറ്റിലേക്ക് താത്തിവച്ചുകൊടുത്ത്, "പേടിക്കണ്ടാ ടീച്ചറേ, അത് കേറിപ്പോന്നോളും" ന്നും പറഞ്ഞ് തടിതപ്പി. ദിവസം രണ്ടുകഴിഞ്ഞിട്ടും ആള് കേറിപ്പോരാതിരുന്നപ്പോ അമ്മ ഞങ്ങൾക്കുനേരെയായി!

    പിന്നെ, കിണറ്റിനിട്ടിരുന്ന വല കെട്ടിത്താഴ്ത്തിയാണ് അതിനെ പിടിച്ചത്! ഞാനും അനിയനും കൂടി! അങ്ങനെ കൊറേകാലം ഞങ്ങൾ നാട്ടിലെ ഹീറോമാരായി വിലസിയിരുന്നു!

  28. Areekkodan | അരീക്കോടന്‍ said...

    വിവരണം കലക്കി..
    കൊള്ളാം ശ്രീ.

  29. Rafeeq said...

    കൊള്ളാം.. ശ്രീ :-)

  30. ഉപാസന || Upasana said...

    എന്നെ പണ്ട് പാമ്പ് കടിച്ച കഥ എഴുതീയാലോ മാഷെ.

    ഇഷ്ടമായ് രചന
    :-)
    ഉപാസന

  31. ശ്രീ said...

    ചാത്താ... നന്ദി. പിന്നേയ്, മീറ്റിനു വരുന്നവരു മിക്കവരും പാമ്പുകളായിരിയ്ക്കുമെന്നൊരു സൂചനയല്ലെ അത്... ഹിഹി. :)
    നാടന്‍ മാഷേ...
    ഇപ്പോഴായാലും പാമ്പിനെ കണ്ടാല്‍ ഞാന്‍ തടി തപ്പും. ;) നന്ദി.
    ചന്ദൂട്ടാ...
    കലക്കന്‍ അനുഭവമാണല്ലോ. അപ്പോ നമുക്കു രണ്ടു പേര്‍ക്കും പാമ്പ് കാരണം ഹീറോസ് ആകാനൊത്തുവല്ലേ? :)
    അരീക്കോടാന്‍ മാഷേ... നന്ദി.
    റഫീഖ്... നന്ദി.
    സുനിലേ...
    ഞാനുമോര്‍ക്കുന്നുണ്ട് ആ സംഭവം! അന്നു ആ പാമ്പ് കുറച്ചു പേടിപ്പിച്ചുവല്ലേ? എഴുതൂന്നേ... :)

  32. Sherlock said...

    ശിക്കാരി ശ്രീ :)

  33. ഫസല്‍ ബിനാലി.. said...

    നല്ല വിവരണം, ആശംസകള്‍

  34. ആഷ | Asha said...

    ഒരു പഞ്ചപാവം ചേരയുടെ ദാരുണമരണത്തിന്റെ കാരണക്കാരാ...
    :)

  35. ദിലീപ് വിശ്വനാഥ് said...

    ആഹാ, പാമ്പ്‌ പിടിത്തം എന്ന തലക്കെട്ട് ഒക്കെ കണ്ടു ഇവന് ഇത്രയും ധൈര്യമോ എന്ന് കരുതി വന്നു നോക്കിയതാ. ചേരയെ കൊല്ലനാണോ ഇത്ര ധൈര്യം കാണിച്ചത്? എന്തായാലും കൊച്ചു കുട്ടികളുടെ മുന്നില്‍ ഇമേജ് കൂട്ടിയില്ലേ. ഇനി അത് അങ്ങനെ തന്നെ ഇരിക്കട്ടെ. കളയേണ്ട.

    നല്ല വിവരണം.

  36. Shades said...

    Dushhttaaa...
    enthinaa aa paavam cheraye konnathu???
    :(
    :(
    :(

  37. ദേവാസുരം said...

    എന്റെ പൊന്നു ശ്രീ..

    തലക്കെട്ടു വായിച്ച്പ്പൊ ഞാന്‍ കരുതി നീ പാമ്പു പിടിക്കാനും പോയി എന്നു.ചന്ദനക്കുറിയും തൊട്ടു ഒരു തലേക്കെട്ടൊക്കെ കെട്ടി, മകുടി ഊതി ചാക്കും തോളിലിട്ടു വരുന്ന ഒരു “ശ്രീരൂപം” മനസില്‍ കാണുകയും ചെയ്തു.
    ഇതു ഒരു ആക്ഷന്‍ ഫില്‍ഡ് കോമഡി ഹൊറര്‍ ത്രില്ലര്‍ ആയിരുന്നല്ലേ ?

    ഏതായാലും ഒന്നു പറയാം..

    “അരേ ദുരാചാര ന്രിശംസ ശോഭീ
    പരാക്ക്രമം ചേരയൊടല്ല വേണ്ടൂ...”
    ചുമ്മാ പറഞ്ഞതാണെ... സങ്ങതി ഇഷ്ടപ്പെട്ടു..

  38. Aluvavala said...

    94-95 കാലത്ത് ചാലക്കുടിയിലാകെ 'പാമ്പു'കളായിരുന്നു എന്നു കലാബ്വന്‍ മണി വഴിനീളെ പറഞ്ഞു നടക്കാറുണ്ട്...! ശരിയായിരുന്നു അല്ലേ...?

    ഇനിമുതല്‍ നല്ല മൂര്ഖനെ കിട്ടിയാല്‍ തല്ലി നടു ഒടിക്കാതെ ഒരു ടിക്കറ്റെടുത്ത് കൊടുത്ത് കണ്ണൂരേക്കോ, തിരുവനന്തപുരത്തേക്കോ വിട്, അവക്കവിടെ ഒരുപാടു പണീയുണ്ട്.

    നമ്മുടെ നാടിന്റെ നടുവൊടിക്കുന്ന "ശ്രീ' ഇല്ലാത്തവരെ അവ കൊത്തിക്കടിച്ച് കൊന്ന് നശിപ്പിക്കട്ടെ..!

    വിവരണാതീതം..!കൊള്ളാം.....

    അടുത്തതിനായി കാത്തിരിക്കും....

  39. Aluvavala said...

    ആളൂ വയസനാ അല്ലേ? 94-95 ല്‍ പടുത്തം നിറുത്തി അല്ലേ?..

  40. യാരിദ്‌|~|Yarid said...

    ശ്രീയുടെ പേരു മാറ്റി പാമ്പു വേലായുധനെന്നാക്കിയാലെന്താ..[;)]

  41. പാമരന്‍ said...

    "പെട്ടെന്നെങ്ങാനും പാമ്പ് എന്റെ നേരെ വന്നാല്‍ നേരെ ചാടി അലക്കു കല്ലേല്‍ കയറുക എന്നതായിരുന്നു എന്റെ ലക്ഷ്യം."


    :) :)

  42. puTTuNNi said...

    പാമ്പ് കോ പകട്നാ ആന്‍ഡ്‌ ഉസ്കോ മാര്‍നാ... പാമ്പ് കാ നീളം ആന്‍ഡ്‌ ആപ് കാ ഉമ്ര് കണക്കിലെടുത്താല്‍, ഇതു വീരകൃത്യം താന്‍..

    കൊള്ളാം മാഷേ...

  43. ഏറനാടന്‍ said...

    ശ്രീ... കൊലപാതകീ, കാലാ...
    ചേര എന്ന മിണ്ടാപ്രാണി ഇഴജന്തുവിനെ കാലപുരിക്കയച്ച മഹാനേ.. ശ്രീ..!
    (ഇതൊക്കെ അസൂയ കൊണ്ട് പറയുവല്ല, ഒരു പാമ്പ് പോയിട്ട് ഒരു പുഴുവിനെ പോലും തല്ലിക്കൊല്ലാന്‍ ഭാഗ്യമില്ലാതെ പോയതു കൊണ്ടും അല്ലേയല്ല!)

  44. ഭൂമിപുത്രി said...

    :)അതൊരു ചേരയായിരുന്നുവെന്നുള്ള ദുഖസത്യം
    ഇവിടെയെങ്കിലും പറയാതിര്രുന്നെങ്കില്‍ ശ്രീയ്ക്കൊരു
    ഹീറൊ ഇമേജുണ്ടാകാമായിരുന്നല്ലൊ

  45. Anonymous said...

    SREE!!,
    Thangal comment ezhuthu mathram cheyyunnathanu nallathu(You r a good cheerleader!!).

    Inganulla sahasathinu muthiranda!!!

  46. വേതാളം.. said...

    ഡേയ് അടിപൊളിയാ കേട്ടോ
    പാമ്പ് വേലായുധന്‍ എന്നൊക്കെ പറയണ പോലെ ശ്രീപാമ്പന്‍ എന്ന് പറയാമോ ആവോ?
    എന്തായാലും വിവരണം നന്നായിരുന്നു ട്ടോ

  47. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഒരു ചേരയെക്കൊന്നിട്ടെന്തു നേടീ എന്തു നേടീ... എന്തു നേടീ....

    "പെട്ടെന്നെങ്ങാനും പാമ്പ് എന്റെ നേരെ വന്നാല്‍ നേരെ ചാടി അലക്കു കല്ലേല്‍ കയറുക എന്നതായിരുന്നു എന്റെ ലക്ഷ്യം."

    ഹ ഹ ഹ നമിച്ചണ്ണാ...

  48. പപ്പൂസ് said...

    ഈ മുഖം കണ്ടാ പറയുവോ, അറിയാതെയെങ്കിലും ഒരു കൊലക്കു കൂട്ട് നിന്നവനാണെന്ന്!!! :))

    പിന്നേയ്, അടുത്ത പോസ്റ്റിടുന്നേന് മുമ്പ് ആ അനോണിച്ചേട്ടന് അപേക്ഷ സമര്‍പ്പിച്ച് ഒരു സമ്മതപത്രം വാങ്ങിച്ചേര് കേട്ടോ. തന്നില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ കമന്‍റായൈത്തന്നെ ചാര്‍ത്തിയേര്. ഞങ്ങളവിടെ വന്ന് വായിച്ചഭിപ്രായം പറയാം. ഒരു ലിങ്ക് മാറിക്കേറണമെന്നല്ലേ ഉള്ളു? ;)

  49. Typist | എഴുത്തുകാരി said...

    അപ്പോള്‍, ഒരു വീര ധീ‍ര നായകനായിരുന്നു, അല്ലേ?

  50. ജ്യോനവന്‍ said...

    ശ്രീയേഏഏ......
    എന്തായാലും വായിച്ചു 'പാമ്പായില്ല'
    രസിപ്പിച്ചു.
    (50)

  51. Gopan | ഗോപന്‍ said...

    ഹ ഹ ഹ
    രസികന്‍ പോസ്റ്റ് ശ്രീ. !

  52. ശ്രീ said...

    ജിഹേഷ് ഭായ്...
    ആ ശിക്കാരി പ്രയോഗം കലക്കി. പിന്നേയ്, ആ പ്രൊഫൈലിലെ തൊപ്പിയും വച്ചുള്ള പോട്ടം കണ്ടാല്‍ ആരാ ശിക്കാരിയെന്നൊരു സംശയം തോന്നും ട്ടാ... ;)
    ഫസല്‍... നന്ദി :)
    ആശ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി. :)
    വാല്‍മീകി മാഷേ...
    അതെയതെ, കൊച്ചു കുട്ടികളുടെ ഇടയില്‍ കുറേ നാള്‍ സ്റ്റാറായി വിലസാന്‍ പറ്റി. ഹിഹി.
    shades...
    ഒരു അബദ്ധമൊക്കെ ഏതു പോലീസുകാരനും പറ്റും എന്നാണല്ലോ. അങ്ങനെ പറ്റിപ്പോയതാ... കമന്റിനു നന്ദീട്ടോ. :)
    കണ്ണൂര്‍ക്കാരന്‍ മാഷേ...
    “പരാക്രമം ചേരയോടല്ല വേണ്ടൂ” അതു തന്നെ. അതു ചേരയാണെന്നറിഞ്ഞത് ‘ശവദാഹ’ത്തിനു ശേഷമാണല്ലോ ;) നന്ദി കേട്ടോ.
    ആലുവാവാല...
    സ്വാഗതം മാഷേ. വിശദമായ കമന്റിനു നന്ദീട്ടോ. പാമ്പിനെയും പിടിച്ച് കണ്ണൂര്‍ക്കു പോയാല്‍ തിരിച്ചു വരുമ്പോ എന്റെ തല ഞാന്‍ കയ്യില്‍ എടുത്തോണ്ടു വരേണ്ടി വരില്ലെന്നതിന്‍ എന്താ ഉറപ്പ്? റിസ്കെടുക്കണോ? ;)
    വഴിപോക്കന്‍ മാഷേ...
    “പാമ്പു വേലായുധന്‍!” ഹിഹി... കൊള്ളാം. കമന്റിനു നന്ദി കേട്ടോ. :)
    പാമരന്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    പുട്ടുണ്ണി...
    സ്വാഗതം. സന്തോഷമായി, വീരകൃത്യമാണെന്ന് ഒരാളെങ്കിലും സമ്മതിച്ചല്ലോ (ആര്‍ക്കുമൊരു വിലയില്ലാന്നേ);) വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
    :)
    ഏറനാടന്‍‌ജീ...
    ഹ ഹ. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    ഭൂമിപുത്രീ...
    അതു ശരിയായിരുന്നു. എന്നാലും നടന്ന സംഭവം അതു പോലെ തന്നെ വിവരിച്ചേക്കാമെന്നുകരുതി :) [ശ്ശൊ! ജാഢയ്ക്ക് വല്ല കരിമൂര്‍ഖനെന്നോ രാജ വെമ്പാല എന്നോ ഒക്കെ തട്ടാമായിരുന്നൂല്ലേ? ;)] കമന്റിനു നന്ദി കേട്ടോ.
    അനോണി മാഷേ...
    സാഹസമെന്നു പറഞ്ഞത് എന്റെ എഴുത്തിനെ പറ്റി തന്നെ ആണല്ലോ അല്ലേ? അതോ പാമ്പു പിടുത്തത്തെയാണോ? എന്തായാലും ഇവിടെ വരെ വന്നതില്‍ സന്തോഷം.

    വേതാളം...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിനു നന്ദി. :)
    പ്രിയാ...
    എന്തു നേടാന്‍? (കുറച്ചു ശാപം കിട്ടിക്കാണൂം)ഹഹ.വായനയ്ക്കും കമന്റിനും നന്ദി. :)
    പപ്പൂസേട്ടാ...
    അതു തന്നെയാ എല്ലാവരും പറയണേ... കണ്ടാല്‍ ഞാനിത്ര ക്രൂരനാണെന്ന് (?) പറയില്ലാന്ന്. [പിന്നെ, അനോണി മാഷ് പരയട്ടേന്ന് ;)]
    എഴുത്തുകാരി ചേച്ചീ...
    ആക്കിയതല്ലല്ലോ അല്ലേ? ;)ഹിഹി. കമന്റിനു നന്ദീട്ടോ. :)
    ജ്യോനവന്‍ മാഷേ...
    അമ്പതാം കമന്റിനു നന്ദീട്ടോ. ‘പാമ്പാ’കാതിരുന്നതു നന്നായി. :)
    ഗോപന്‍ മാഷേ...
    നന്ദി, വായനയ്ക്കും കമന്റിനും. :)

  53. വിന്‍സ് said...

    ഹോ എന്നാലും ശ്രീ ഇത്രയും ക്രൂരന്‍ ആയിരുന്നോ :)

    നാടിനെ ഒരു നിമിഷം ഓര്‍ത്തു പോയി. ഒരിക്കല്‍ അയല്‍വക്കത്തെ കിണറ്റിന്റെ മോതിരവട്ടത്തില്‍ ഇണ കൂടി കൊണ്ടിരുന്ന രണ്ടു മൂര്‍ഖന്‍ പാമ്പുകളെ ഞാനും (പപ്പയുടെ അഭാവത്തില്‍) വര്‍ക്കി ചേട്ടനും കൂടി കുടുക്കിട്ടു പൊക്കിയെടുത്ത് തല്ലി കൊന്ന കാര്യം ഓര്‍ത്തു പോയി. ഹോ മേലു പൂത്തു കയറുന്നു. പാമ്പു ഞാന്‍ ഇത്രയും വെറുക്കുന്ന ഒരു ജീവി വേറെ ഇല്ല.

  54. ബഷീർ said...

    ഓഹോ! പിന്‍വാതിലിലൂടെ ചിറ്റ ഓടിക്കയറുന്നതു കണ്ട എനിയ്ക്കറിഞ്ഞു കൂടേ പാമ്പ് അവിടെയാണെന്ന്. ഞാനോടിയത് എന്റെ തടി രക്ഷിയ്ക്കാനാണെന്ന് അവര്‍ക്കറിയില്ലല്ലോ
    ...i will be with you.. to run...

  55. ചന്ദ്രകാന്തം said...

    ശ്രീ,
    സുമേഷ്ജി പറഞ്ഞപോലെ........ ആ വെള്ളം ചേര്‍ക്കാത്ത "ഒറിജിനല്‍" പ്രയോഗം കലക്കി.

  56. അപര്‍ണ്ണ said...

    അസ്സലായിട്ടുണ്ട്‌, എന്നാലും പാവം ചേരയോടിതു വേണമായിരുന്നോ? :)

  57. Anoop Technologist (അനൂപ് തിരുവല്ല) said...

    nannayittundu sree

  58. ശ്രീവല്ലഭന്‍. said...

    ചേരയുടെ നീര്‍മിഴിപ്പൂവുകള്‍! :-)

  59. നിലാവര്‍ നിസ said...

    ഹ ഹ...

    നോ ഹാന്‍ഡ് ആന്‍‌ഡ് മാത്ത മാറ്റിക്സ്.. ഇഷ്ടപ്പെട്ടു... എഴുത്തും..

  60. nandakumar said...

    ശ്രീ, നീര്‍മിഴിപ്പൂക്കളെ കാണാനിത്തിരി വൈകി. ഇനി ഈ വഴിക്കു സ്ഥിരം കേറാം.
    “ പെട്ടെന്നെങ്ങാനും പാമ്പ് എന്റെ നേരെ വന്നാല്‍ നേരെ ചാടി അലക്കു കല്ലേല്‍ കയറുക എന്നതായിരുന്നു എന്റെ ലക്ഷ്യം.“ അത് ഗലക്കി. നമ്മടെ ആരോഗ്യത്തിനു പറഞ്ഞ കാര്യം ചെയ്യാ..അത്രേ വേണ്ടു.
    ഈ ബാഗ്ലൂക്കാരുടെ കൂട്ടത്തില്‍ എന്നേം കൂട്ടോ??

  61. ശ്രീ said...

    വിന്‍‌സേ...
    അതു കൊള്ളാം. ഞാനൊരു പാവം ചേരയെ കൊല്ലാന്‍ കൂട്ടു നിന്നതേയുള്ളൂ. അവിടെ ഇണ ചേരുന്ന 2 മൂര്‍ഖനെ തട്ടിയിട്ടാണല്ലേ എന്നെ ക്രൂരനെന്നു വിളിയ്ക്കുന്നേ... ഹ ഹ.
    ബഷീര്‍ക്കാ...
    ഹ ഹ. കൂടെ ഉണ്ടായിരുന്നാല്‍ മതി. കമന്റിനു നന്ദി :)
    ചന്ദ്രകാന്തം ചേച്ചീ...
    ഒറിജിനല്‍ പാമ്പ് എന്ന് എടുത്തെഴുതിയില്ലെങ്കില്‍ തെറ്റിദ്ധരിച്ചാലോ എന്നു കരുതിയിട്ടാ അങ്ങനെ എഴുതിയത്. സാധാ പാമ്പാകുന്നവരെ ഒഴിവാക്കാനും വടി വേണ്ടി വരുന്ന കാലമാണല്ലോ ഇത്. കമന്റിനു നന്ദീട്ടോ.
    smartphone...
    ഇത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
    അപര്‍ണ്ണ...
    “മന:പൂര്‍വ്വമല്ലല്ലോ, അറിഞ്ഞു കൊണ്ടല്ലേ” എന്ന് പണ്ട് കലാഭവന്‍ മണി പറഞ്ഞതു പോലെ... ഹ ഹ. വായനയ്ക്കും കമന്റിനും നന്ദീട്ടോ.
    അനൂപേട്ടാ...
    വായനയ്ക്കും കമന്റിനും നന്ദി.
    വല്ലഭന്‍ മാഷേ...
    അതെയതെ. പാവം ചേര! നന്ദി.:)
    നിലാവര്‍നിസ...
    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. :)
    നന്ദന്‍ മാഷേ...
    സ്വാഗതം. ഈ നീര്‍മിഴിപ്പൂക്കളിലേയ്ക്ക് വന്നതിനും വായിച്ചു കമന്റിയതിനും നന്ദി. :)
    [പിന്നെ, ബാംഗ്ലൂര്‍ കവലയിലേയ്ക്ക് ചേരാനായി ശ്രീജിത്തിനെ കോണ്ടാക്റ്റ് ചെയ്യുക. ഞാന്‍ മാഷുടെ ബ്ലോഗില്‍ കമന്റായി ഇട്ടിട്ടുണ്ട്] :)

  62. ചീര I Cheera said...

    പഴയ ഓര്‍മ്മകളെല്ലാം പൊടി തട്ടി വന്ന് നീര്‍മിഴിപ്പൂക്കള്‍ അങ്ങനെ വിരിഞ്ഞു വിരിഞ്ഞു പൂത്തുലയട്ടെ!
    ആ ഒറിജിനല്‍ പ്രയോഗം എനിയ്ക്കും ക്ഷ പിടിച്ചു.

  63. nandakumar said...

    ശ്രീ, ബാംഗ്ലൂര്‍ വിശേഷങ്ങളില്‍ ശ്രീജിത്തിനെ ക്ലിക്കിയപ്പോള്‍ ഗൂഗിള്‍ തെറി വിളിക്കുന്നു. പുള്ളിടെ blog id തരാ‍മോ? എന്നെ കോണ്ടാക്ടാന്‍ എന്റെ ബ്ലോഗു നോക്കോ? അവിടെ മെയില്‍ ID & Mobile ഉണ്ട്. വിരോധാവില്ല്യാന്നുണ്ടേല്‍...

  64. sv said...

    ഇവിടെ കുറെ പാമ്പുകള്‍ ഉണ്ട് കേട്ടോ മാഷെ...
    വെള്ളിയാഴ്ച്ച മാത്രം വരുന്ന ഇരുകാലി പാമ്പുകള്‍..
    ഒന്നു കൊന്നു തരുമോ....

    നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

  65. Visala Manaskan said...

    അപ്പോള്‍ ഈ സംഭവത്തിനു ശേഷണ്... ‘ചത്തത് ചേരയെങ്കില്‍ കൊന്നത് ശ്രീ തന്നെ!‘ എന്നൊരു ഡയലോഗ് ചാലക്കുടിയില്‍ പരന്നത് ല്ലേ? :)

    എന്താ‍യാലും പാമ്പോടി നേരെ വന്നപ്പോള്‍ പേടിച്ച് ആപ്പീസ് പൂട്ടിക്കാണുമല്ലോ ല്ലേ?

    പിന്നെ ചേരയെ കൊന്നത് നിസ്സാര കാര്യമൊന്നുമല്ല. മഞ്ഞ ചേര മലന്ന് കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല എന്നൊക്കെയാണ്? (പക്ഷെ, മഞ്ഞചേര ചത്താലേ മലക്കൂ എന്നുമാത്രം!)

    പാമ്പിനെ പീഡിപ്പിക്കല്‍ (ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മീ) എനിക്കും ഒരു ബലഹീനതയായിരുന്നു വണ്‍സ് അപ്പോണേടൈം. നമ്മളന്ന് നീര്‍ക്കോലിയെയായിരുന്നു കോണ്‍സെണ്ട്രേറ്റ് ചെയ്തിരുന്നത്. വിഷമുള്ള ഐറ്റംസിനെ വെരി റെയര്‍ ഒക്കേഷനിലെ ട്രൈ ചെയ്തിട്ടുള്ളൂ. റിസ്കാ!

    എഴുത്ത് ഇഷ്ടായിട്ടാ.

  66. lulu said...

    "ദൈവമേ..... എനിക്കെറ്റ്വും പേടിയുള്ളാ സാധനമാണ്‍ പാമ്പ് ചേരയായാലും....പക്ഷെ സ്ഥിരം ഞാന്‍ പാമ്പിനെ കാണുകയും അതിന്‍ കരയുകയും ചെയ്യും അന്ന് മുയുവനും ".......
    പോസ്റ്റ് കൊള്ളാം കെട്ടോ

  67. ശ്രീ said...

    പി. ആര്‍. ചേച്ചീ...
    പ്രോത്സാഹനത്തിനു വളരെ നന്ദി കേട്ടോ. :)
    നന്ദന്‍ മാഷേ...
    ശ്രീജിത്തിനു മെയിലയച്ചിട്ടുണ്ട് ട്ടോ.
    sv...
    ഹ ഹ. വെള്ളിയാഴ്ച മാത്രം പ്രത്യക്ഷപ്പെടുന്ന ഇരുകാലി പാമ്പുകള്‍ അല്ലേ? എന്തായാലും ഞാനാ വഴിയ്ക്കില്ല മാഷേ. ;) കമന്റിനു നന്ദി കേട്ടോ.
    വിശാലേട്ടാ...
    ഈ വഴി വന്നതിനും വായിച്ചു കമന്റിട്ടതിനും വളരെ നന്ദീട്ടോ. എഴുത്ത് ഇഷ്ടമായീന്നറിഞ്ഞതിലും സന്തോഷം. :)
    ലുലൂ...
    പാമ്പിനെ ഒരുമാതിരി എല്ലാവര്‍ക്കും പേടി തന്നെയാണ്. കമന്റിനു നന്ദി. :)

  68. ഭ്രാന്തനച്ചൂസ് said...

    പണ്ട് പാമ്പുപിടുത്തം........ ഇപ്പോള്‍............???????? (പാമ്പാട്ടം...)

    എന്തായാലും....കലക്കി കടുക് വറുത്തു.....ശ്..ശ്.... ട...ട്......ട്ട്ട്...

  69. വയനാടന്‍ said...

    ഞാന്‍ കണ്ണും പൂട്ടി കയ്യിലിരുന്ന വടി കൊണ്ട് ആഞ്ഞടിച്ചു. ഒറ്റയടി മാത്രം!
    ഹൊ....!! എന്തൊരു ഉന്നം.....!!!!!
    നന്നായിരിക്കുന്നു.....

  70. aneeshans said...

    അ നെറ്റിയില്‍ കുറിയൊക്കെ ഇട്ട് ഇരിക്കണ ആ ഇരിപ്പ് കണ്ടാ ആര്‍ക്കെങ്കിലു തോന്നോ ഇത്ര പുലിയാണെന്ന്. എന്നാലും ആ ചേരയുടെ ഒരു ടൈം.

    നന്നായി എഴുതിയിരിക്കുന്നുട്ടോ

  71. മഴത്തുള്ളി said...

    അതുശരി ഇവിടെ ഇങ്ങനെയൊരു സംഭവം നടക്കുന്നുണ്ടായിരുന്നോ. ഇതാരറിഞ്ഞു. :)

    ചേര എലികളെ തിന്നു നശിപ്പിക്കുന്ന ഒരു പരോപകാരിയാണല്ലോ. അതിനാല്‍ അതിനെ ഒഴിച്ച് മറ്റു പാമ്പുകളെ ഞാന്‍ കൈകാര്യം ചെയ്യാറുണ്ടായിരുന്നു :)

    എന്റെ മനസ്സില്‍ :- ശ്രീ ഒരു വടിയുമായി മുന്നില്‍, ഒരു ജനക്കൂട്ടം പിന്നില്‍, ധീരാ, വീരാ ശ്രീക്കുട്ടാ, ധീരതയോടെ കൊന്നോളൂ, പാമ്പുകളിവിടെ പാടില്ല. പാമ്പാവാനും പാടില്ല. ;)

  72. Rejinpadmanabhan said...

    :)

    അരേ വാഹ്
    മോനെ ശ്രീ നീ ഭയങ്കര നിഷ്കളങ്കനാണ് എന്നാണ് ഞാന്‍ കരുതിയത് , ഇപ്പോ മനസ്സിലായി “അത്ര” നിഷകളങ്കനല്ല എന്ന്

    പിന്നെ ആദ്യം കഥ വായിച്ച് കമന്റിടാന്‍ വന്നപ്പോ
    കമന്റ് പ്രളയം അപ്പൊപിന്നെ അവസാനം കമന്റിയേക്കാം എന്നു കരുതി , ഇതു കഴിഞ്ഞ് ആരും കമന്റരുത് പ്ലീസ്....

    “നോ ഹാന്‍ഡ് ആന്‍‌ഡ് മാത്ത മാറ്റിക്സ് “
    അളിയോ ഇതൊക്കെവിടന്നു കിട്ടുന്നു , ഗലക്കി

  73. ഗീത said...

    സങ്കടം വന്നു ശ്രീ. ചേരയല്ല പാമ്പാണെങ്കിലും ഓടിച്ചു വിട്ടാല്‍ മതിയായിരുന്നു. അതിനും ഈ ഭൂമിയില്‍ ജീവിക്കണ്ടേ.
    (ഇങ്ങനെ പറയുന്നതിന് എല്ലാരും കൂടെ എന്നെ തല്ലിക്കൊല്ലുമായിരിക്കും അല്ലേ ? ഞാന്‍ പൊയ്ക്കോളാമേ... )
    ഇവിടൊക്കെ മുറ്റത്ത് പാമ്പ് വരാതിരിക്കാന്‍ 100ഗ്രാം വെളുത്തുള്ളി ചതച്ച് ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കി മുറ്റത്തൊക്കെ തളിക്കും, മാസത്തിലൊരിക്കല്‍.

    എന്റെ മോള്‍ക്ക് SSLC പരീക്ഷ നടക്കുന്ന കാലം. ഫിസിക്സ് പരീക്ഷയുടെ തലേന്നു (ഒരു ഞായറാഴ്ച)മുറ്റത്തുകൂടെ ഒരു ചേര ഇഴഞ്ഞു അടുത്ത വീട്ടിലെ മുറ്റത്തു കയറി. ആ വീട്ടുകാര്‍ അതിനെ കൊന്നു. എന്റെ മോള്‍ക്ക് വലിയ സങ്കടമായി. അവള്‍ പിന്നെ പഠിച്ചതേയില്ല. ആ സങ്കടം മറക്കാന്‍ പിന്നെ ടി.വി.യിലെ സിനിമ ഇട്ടുകൊടുക്കേണ്ടി വന്നു. പരീക്ഷത്തലേന്ന് ടി.വി. കാണുക എന്നൊക്കെ പറഞ്ഞാല്‍ കൊടും പാതകമാണ്‍് അക്കാലത്ത്.

  74. ശ്രീ said...

    അച്ചുവേട്ടാ... നന്ദി. വായനയ്ക്കും കമന്റിനും.
    വയനാടന്‍ മാഷേ... നന്ദി.
    നൊമാദ് മാഷേ... നന്ദി. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
    മഴത്തുള്ളി മാഷേ...
    ചിരിപ്പിച്ചൂ ഈ കമന്റ്... നന്ദി.
    റെജിന്‍...
    കണ്ടാല്‍ തോന്നില്ലെന്നേയുള്ളൂ. ഭയങ്കര ക്രൂരനാണെന്ന് ഇപ്പോ മനസ്സിലായില്ലേ? ;)
    വായനയ്ക്കും കമന്റിനും നന്ദി. :)
    ഗീതേച്ചീ...
    എല്ലാ ജീവികളേയും സ്നേഹിയ്ക്കുന്ന ചേച്ചിയ്ക്ക് ആദ്യം തന്നെ ഒരു സല്യൂട്ട്. :)
    പിന്നെ, പാമ്പ് ആയതു കൊണ്ട്റ്റു മാത്രമാണ് എനിയ്ക്കും താല്പര്യമില്ലാത്തത് കേട്ടോ. വിഷമുള്ള ഏതെങ്കിലും പാമ്പിന്നെ വീട്ടു പരിസരത്ത് കണ്ടിട്ട് വെറുതേ വിട്ടാല്‍ പിന്നീട് അതവിടെ എവിടെയെങ്കിലും ഒളിച്ചിരുന്ന് അവസാനം നമ്മളാരെങ്കിലും തന്നെ അതിനെ കയറി ചവിട്ടുകയോ മറ്റോ ചെയ്ത്താല്‍ ഉണ്ടാകുന്ന അപകടം ആലോചിയ്ക്കുമ്പോള്‍ കൊല്ലുന്നതാണ്‍ തമ്മില്‍ ഭേദം എന്നു തോന്നും. നന്ദി, വായനയ്ക്കും ആ പഴയ ഓര്‍മ്മ പങ്കു വച്ചതിനും. :)

  75. അഭിലാഷങ്ങള്‍ said...

    :-)

    "പെട്ടെന്നെങ്ങാനും പാമ്പ് എന്റെ നേരെ വന്നാല്‍ നേരെ ചാടി അലക്കു കല്ലേല്‍ കയറുക എന്നതായിരുന്നു എന്റെ ലക്ഷ്യം."

    ശ്രീക്കുട്ടാ, പാമ്പിന് കയറാന്‍ പറ്റാത്തത്ര ഉയരത്തിലാണോ നിന്റെ വീട്ടിലെ അലക്ക് കല്ല്? ഒരു 7-8 മീറ്റര്‍ ഉയരമുണ്ടോ? :-)

    ഇനിയിപ്പോ ഉയരമുണ്ടേല്‍ തന്നെ പാമ്പ് ആദ്യം അതിന്റെ മുകളില്‍ എത്തിപ്പെടാനാണ് ശ്രമിക്കുക. എല്ലാവരും ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തിപ്പെടാനാണ് പരിശ്രമിക്കുക.. മരിക്കുന്നതിന് മുമ്പെങ്കിലും ഉയര്‍ന്ന നിലയില്‍ എത്തിയിട്ട് മരിക്കണം എന്ന് ആ പാവം പാമ്പിനും കാണില്ലേ ശ്രീ ആഗ്രഹങ്ങള്‍? അതല്ലേ അങ്ങോട്ടോടി വന്നത്? അതിനെയാണേല്‍ തല്ലിക്കൊല്ലുകയും ചെയ്തു. ഈ പാപമൊക്കെ നീ എവിടെക്കൊണ്ടുപോയി തീര്‍ക്കും?

    ആ പാമ്പിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട്....

  76. Unknown said...

    എന്റമ്മൊ എന്തരെ ശ്രിജി നേരത്തെ പണി ഇതായിരുന്നല്ലേ കൊച്ചു കള്ളന്‍.ഞങ്ങളുടെ വഴിയില്‍ നല്ല മൂര്‍ഖനുണ്ട് ആ വഴി വല്ലോ വരുന്നുണ്ടെല്‍ ഒന്നു കയറിക്കോളു.കുറെ കാലമായി ഒരു പാമ്പുപിടുത്തക്കാരനെ കിട്ടിട്ട്.പിന്നെ ചാലക്കുടി ഷാപ്പിലു ചേരയിറച്ചി കിട്ടുമോ.അങ്ങനെ ഇടക്കു കേട്ടു.അപ്പോ പിടിക്കിട്ടി

  77. Unknown said...

    പലപ്പോഴും ജോലിയുടെ തിരക്കുകാരണം വളരെ താമസ്സിച്ചാണു എത്താറ് കമന്റിടാന്‍ വൈകിയത് തിരക്കായതു കൊണ്ടാണു

  78. smitha adharsh said...

    ഞാനാണെങ്കില്‍ കുറച്ചു കൂടി മാറി സേഫായ ഒരു സ്ഥലം നോക്കി അലക്കു കല്ലിനരികിലായി നിലയുറപ്പിച്ചു. പെട്ടെന്നെങ്ങാനും പാമ്പ് എന്റെ നേരെ വന്നാല്‍ നേരെ ചാടി അലക്കു കല്ലേല്‍ കയറുക എന്നതായിരുന്നു എന്റെ ലക്ഷ്യം.


    ഹി..ഹി..കികികിക് അത് നന്നായി മാഷേ...എങ്കിലും പാമ്പ് പിടുത്തം സൂപ്പര്‍ ആയി...
    വൈക്കം മുഹമ്മെദ് ബഷീര്‍ ജീവിചിരിപ്പില്ലാത്തതും ,മേനക ഗാന്ധിക്ക് മലയാളം ബ്ലോഗ് വായിക്കാന്‍ അറിയാതിരുന്നതും നന്നായി.ശ്രീ നീണാള്‍ വാഴട്ടെ...

  79. മഴവില്ലും മയില്‍‌പീലിയും said...

    ശ്രീ ഞാന്‍ ഇന്നാ വായിചചത്.എപ്പോഴും ഞാന്‍ ഇത്തിരെ ലേറ്റാ എല്ലായിടത്തും..ചെറിയ ചേറിയ തമാശകള്‍ ഞാന്‍ ശരിക്കുമാസ്വദിച്ചു..

  80. Prajeshsen said...

    chalakkudikkara

    kollam
    thante blog
    banglooril
    ithu thanneyanoo joli

    keep it up

  81. നന്ദ said...

    വല്യ ധൈര്യശാലിയാ, അല്ലേ? ;)

  82. Unknown said...

    എന്റെ മാഷെ.. കലക്കി.. നിങ്ങളാളൊരു പാമ്പു വേലായുധനാ അല്ലെ... നല്ലോണം ആസ്വാദിച്ചു സര്‍പ്പ പുരാണം. ഹഹ....ആശംസകള്‍...

  83. midhun raj kalpetta said...

    ennittum ippozhum jeevichirikkunnallo.....bhayankaran..........
    thakarthu..........

  84. മുഹമ്മദ് ശിഹാബ് said...

    കൊള്ളാം ശ്രീ.
    keep posting.

  85. ശ്രീ said...

    അഭിലാഷ് ഭായ്...
    ഹ ഹ. അതെയതെ. മരിയ്ക്കും മുന്‍പ് ഉയരങ്ങളില്‍ എത്തണമെന്ന് ആ പാമ്പിനും ആഗ്രഹമുണ്ടായിരുന്നിരിയ്ക്കണം. കലക്കന്‍ കമന്റ്, നന്ദി. :)
    അനൂപ് മാഷേ...
    വൈകിയിട്ടൊന്നുമില്ലെന്നെ. വായിച്ചതിനും കമന്റിനും വളരെ നന്ദി. :)
    സ്മിതേച്ചീ...
    സ്വാഗതം. പ്രോത്സാഹനത്തിനു വളരെ നന്ദിയുണ്ട് കേട്ടോ. :)
    കാണാമറയത്ത്...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ... :)
    Prajeshsen...
    സ്വാഗതം. ആ പരിപാടി അപ്പോഴേ നിര്‍ത്തി മാഷേ... നന്ദി .:)
    നന്ദ...
    സ്വാഗതം. അതേയതെ. വല്ലാത്ത ധൈര്യം തന്നെ. ഹ ഹ. നന്ദി കേട്ടോ. :)
    പുടയൂര്‍...
    ഹ ഹ. വായനയ്ക്കും കമന്റിനും നന്ദി മാഷേ.:)
    മിഥുന്‍...
    വായനയ്ക്കും കമന്റിനും നന്ദീ കേട്ടോ.
    ശിഹാബ് മാഷേ...
    സ്വാ‍ഗതം. വായനയ്ക്കും കാമന്റിനും നന്ദി. :)

  86. ചിതല്‍ said...

    ഒരു പാമ്പിനെയെങ്കിലും നേരിടാന്‍ പറ്റിയ ചാരിത്ഥാര്‍ത്യത്തോടെ ഞാന്‍ ഞെളിഞ്ഞു നില്‍ക്കുമ്പോള്‍ നിതേഷ് ചേട്ടന്‍ അമ്മയോട് പറയുന്നതു കേട്ടു “പേടിയ്ക്കാനൊന്നുമില്ലായിരുന്നു അമ്മായി... അതു വെറും ചേര ആയിരുന്നു” എന്ന്..
    അവസ്സാനം കലക്കിയല്ലോ..

  87. അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

    "അങ്ങനെ അബദ്ധത്തിലാണെങ്കിലും ഒരു പാമ്പിനെയെങ്കിലും നേരിടാന്‍ പറ്റിയ ചാരിത്ഥാര്‍ത്യത്തോടെ ഞാന്‍ ഞെളിഞ്ഞു നില്‍ക്കുമ്പോള്‍ നിതേഷ് ചേട്ടന്‍ അമ്മയോട് പറയുന്നതു കേട്ടു “പേടിയ്ക്കാനൊന്നുമില്ലായിരുന്നു അമ്മായി... അതു വെറും ചേര ആയിരുന്നു”

    .വല്ലാത്തൊരു ചേര തന്നെ മാഷേ.. ചേരയെയും ശ്രീയെയും സമ്മതിക്കണം

  88. കാട്ടുപൂച്ച said...

    ആ വാളൂര് പുഴക്കരികിലുള്ള ഷാപ്പിനടുത്തായി പാമ്പുകള് ധാരാളം കാണാറുണ്ടല്ലോ! രണ്ടെണ്ണത്തിനെ അങ്ങ് തട്ടിയേര്

  89. Kaithamullu said...

    ശ്രീ,
    നല്ല പോസ്റ്റ്, -ഇഷ്ടായി!
    (വൈകിയെത്തിയതിന് ക്ഷമാപണം)

  90. ശ്രീ said...

    അന്യന്‍...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    കാട്ടുപൂച്ച...
    ആ സ്ഥലമൊക്കെ നല്ല പരിചയമാണല്ലോ മാഷേ... :) ഇവിടെ വന്നതിനും വായിച്ചു കമന്റിയതിനും നന്ദീട്ടോ.
    കൈതമുള്ള് മാഷേ...
    വളരെ നന്ദി. വൈകിയൊന്നുമില്ലെന്നേ... :)

  91. jense said...

    [അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പാമ്പുകളെ (ഒറിജിനല്‍) കാണുക എന്നത് തികച്ചും സാധാരണമായതിനാ‍ല്‍ മിക്കവാറും എല്ലാ വീടുകളിലും ഓരോ നല്ല വടിയെങ്കിലും റെഡിയായിരിയ്ക്കും].

    ith kalakki...

  92. മണിലാല്‍ said...

    ഇഷ്ടപ്പെട്ടു.

  93. Sureshkumar Punjhayil said...

    Njan eppo odiyennu nokkiyal mathi... Nannayirikkunnu Sree.. Ashamsakal...!!

  94. സൂത്രന്‍..!! said...

    ഇഷ്ടപ്പെട്ടു.നല്ല വിവരണം.

  95. Unknown said...

    ഒരു പാവം ചേരയെ തല്ലികൊന്നിട്ട് അത് ഗമയിലെഴുതിയിരിക്കുന്നോ പഹയാ..
    ദുഷ്ടാ..
    നല്ല വിവരണം, ആശംസകള്‍

  96. വിനുവേട്ടന്‍ said...

    അപ്പോള്‍ പണ്ടേ വീരശൂര പരാക്രമിയായിരുന്നു അല്ലേ ശ്രീ...?

    ചേരയായിരുന്നോ എന്നൊക്കെ ചോദിച്ച്‌ കളിയാക്കുന്നവരെ വിട്ടുകള... അതിന്റെ വേഗത അപാരം തന്നെ... വിഷമില്ലാത്തവയാണെങ്കിലും സാമാന്യം നീളമുള്ള പാമ്പിനെ പെട്ടെന്ന് മുന്നില്‍ കണ്ടാല്‍ ആരായാലും ഭയക്കുക തന്നെ ചെയ്യും...

    കഴിഞ്ഞ പോസ്റ്റും പാമ്പ്‌ വിശേഷം തന്നെയായിരുന്നല്ലോ ശ്രീ...

  97. സഹയാത്രികന്‍ said...

    ഹും... ഒരു പാമ്പിനെ പോലും ജീവിക്കാന്‍ അനുവദിക്കാത്ത കശ്മലാ... നിന്നോട് പാമ്പ് വേലായുധന്‍ പോലും പൊറുക്കില്ലടാ...!

  98. kambarRm said...

    ഹെന്റെ ശ്രീ...
    പാമ്പിനെക്കൊന്നവനും ഉറുമ്പിനെക്കൊന്നവനും കൊലപാതകി തന്നെ...സേതുരാമയ്യർ സി.ബി.ഐ അന്വേഷിച്ച്‌ വരുന്നതിനു മുമ്പ്‌ മുങ്ങിക്കോ....
    തൊണ്ണൂറ്റി ഒമ്പതാമത്തെ വെടി എന്റെ വഹ..
    ഹ...ഹ...ഹ...ഹാ...
    നല്ല വിവരണം

  99. mind said...

    100 എന്റെ വഹ..

  100. സ്വപ്നാടകന്‍ said...

    vykunneram pambakaruth....

  101. Unknown said...

    തല്ലി കൊന്ന വീരവാദം കൊള്ളാം പക്ഷേ പാമ്പുകളെ കുറിച്ച് പഠിക്കുന്ന എനിക്ക് വലിയ സങ്കടം വന്നു ഈ വേലായുധേട്ടന്‍ പൊറുക്കില്ല നിന്നോട് താങ്കള്‍ എന്‍റെ ബ്ലോഗ്‌ കാണണം പിന്നെ ഒരിക്കലും കൊല്ലില്ല മരുന്നിനു പോലും ഒന്നിനെ പ്ലീസ്സ് watch .......rishadct.blogspot.com പാമ്പ് വേലായുധന്‍