Tuesday, October 6, 2009

തനിയാവര്‍ത്തനം

ഈയടുത്ത കാലത്ത് ഒരിയ്ക്കല്‍ നാട്ടില്‍‌ വച്ച് ഒരു ദിവസം ഞാനും എന്റെ ഒരു സുഹൃത്തും കൂടി ബസ്സില്‍‌ യാത്ര ചെയ്യുകയായിരുന്നു. അന്ന് തൃശ്ശൂര്‍‌ നിന്നും ചാലക്കുടിയ്ക്ക് വരുകയായിരുന്നു ഞങ്ങള്‍‌. ഒരു കെ.എസ്. ആര്‍‌.ടി.സി. ഫാസ്റ്റ് പാസഞ്ചറിലെ മൂന്നു പേര്‍‌ക്കിരിയ്ക്കാവുന്ന ഒരു സീറ്റില്‍‌ അറ്റത്തുള്ള സീറ്റാണ് എനിയ്ക്ക് ഇരിയ്ക്കാന്‍‌ കിട്ടിയത്. അതിലെ മറ്റു രണ്ടു സീറ്റുകളില്‍ ഒരു ഫാമിലി ആണ് ഇരുന്നിരുന്നത്. ഒരു ചേട്ടനും ചേച്ചിയും ഏകദേശം മൂന്നു നാലു വയസ്സു പ്രായം തോന്നിപ്പിയ്ക്കുന്ന അവരുടെ കുട്ടിയും. സൈഡ് സീറ്റില്‍‌ ആ ചേച്ചിയും നടുക്കത്തെ സീറ്റില്‍ ആ ചേട്ടനും ചേട്ടന്റെ മടിയില്‍ ആ കുട്ടിയും.

അവര്‍‌ ഒരു യാത്ര കഴിഞ്ഞു വരുന്നതു പോലെ തോന്നിച്ചു. കയ്യില്‍ സാമാന്യം വലിയ രണ്ട് ബാഗുകള്‍‌ ഉണ്ട്. പോരാത്തതിന് എല്ലാവരുടെയും മുഖത്ത് നല്ല യാത്രാക്ഷീണവും, പ്രത്യേകിച്ച് ആ കുട്ടിവളരെ ക്ഷീണിതനാണെന്ന് മുഖത്തു നിന്ന് തന്നെ മനസ്സിലാക്കാമായിരുന്നു.

“എവിടേയ്ക്കാ? എറണാകുളത്തേയ്ക്കാണോ?” അടുത്തിരിയ്ക്കുന്ന ആളല്ലേ എന്ന് കരുതിയോ എന്റെ നോട്ടം കണ്ടിട്ടോ എന്നറിയില്ല, ആ ചേട്ടന്‍‌ എന്നോട് കുശലം ചോദിച്ചു. [അതൊരു എറണാകുളം ഫാസ്റ്റ് ആയിരുന്നു]

“അല്ല, ഞാന്‍‌ ചാലക്കുടിയില്‍‌ ഇറങ്ങും. ചേട്ടനോ?” ഞാന്‍ തിരിച്ചു ചോദിച്ചു.

“ഞങ്ങള്‍‌ ആലുവയ്ക്കാ. ഗുരുവായൂര്‍ക്ക് പോയി വരുന്ന വഴിയാ. ഇന്നലെ രാത്രി പോയതാ”

തല്‍ക്കാലം ആ സംഭാഷണം അവിടെ അവസാനിച്ചു. ബസ്സ് ഓടിക്കൊണ്ടിരുന്നു. വൈകാതെ പോട്ടയും കഴിഞ്ഞ് ചാലക്കുടി അടുക്കാറായിക്കാണും. നോര്‍‌ത്തില്‍ ബസ്സിറങ്ങണോ അതോ സൌത്തില്‍‌ ഇറങ്ങിയാല്‍‌ മതിയോ എന്ന് ആലോചിച്ചിരിയ്ക്കുകയായിരുന്നു ഞാന്‍‌.

പെട്ടെന്ന് അപ്രതീക്ഷിതമായി ആ ചേട്ടന്റെ മടിയിലിരുന്ന കുട്ടി ഛര്‍‌ദ്ദിയ്ക്കാന്‍‌ തുടങ്ങി. ഒട്ടും പ്രതീക്ഷിയ്ക്കാതെ ഇരുന്നതിനാല്‍‌ എനിയ്ക്ക് ഒഴിഞ്ഞു മാറാനും ആ ചേട്ടന് കുട്ടിയെ മാറ്റിപ്പിടിയ്ക്കാനും സമയം കിട്ടുന്നതിനു മുന്‍‌പ് ആദ്യത്തെ ഛര്‍‌ദ്ദിലിന്റെ നല്ലൊരു ഭാഗം എന്റെ പാന്റ്സില്‍ വീണു. അപ്പോഴേയ്ക്കും ചേച്ചി കുട്ടിയെ വാങ്ങി ജനലിനടുത്ത് സൌകര്യമായി ബാക്കി ഛര്‍‌ദ്ദിയ്ക്കാവുന്ന രീതിയില്‍ പിടിച്ചു നിര്‍‌ത്തി.

അപ്പോഴേയ്ക്കും ആളുകളുടെ ശ്രദ്ധ ഞങ്ങളിലായി. ഞങ്ങളുടെ അവസ്ഥ കണ്ടപ്പോള്‍ ചിലരുടെ മുഖത്ത് സഹതാപം. ചിലര്‍ക്ക് അറപ്പ്. മറ്റു ചിലര്‍ക്ക് ചിരിയും. എല്ലാവരും ശ്രദ്ധിയ്ക്കുന്നതറിഞ്ഞപ്പോള്‍‌ എനിയ്ക്കും ഒരു ചമ്മല്‍‌. എന്റെ പാന്റ്സ് വൃത്തികേടായി എന്നു കണ്ട് ആ ചേട്ടന്റെ മുഖം എന്തു ചെയ്യണം എന്നറിയാതെ വിളറി. എങ്കിലും ഞാന്‍‌ ഒന്നും പറയാതെ കര്‍‌ച്ചീഫും ബാഗില്‍ നിന്ന് കുറച്ച് കടലാസുകളും എടുത്ത് പാന്റ്‌സ് വൃത്തിയാക്കി. അവര്‍ രണ്ടു പേരും അപ്പോഴേയ്ക്കും അവരുടെ ബാഗിലെ കുപ്പിയില്‍ നിന്ന് വെള്ളവും വേറെ ഒന്നു രണ്ടു തുണികളും എല്ലാം എടുത്ത് ‘കാല്‍ തുടച്ചു തരാം, പാന്റ്സ് വൃത്തിയാക്കി തരാം’ എന്നെല്ലാം പറഞ്ഞ് അത്രയും നേരം മുഴുവനും സോറി പറഞ്ഞു കൊണ്ടിരിയ്ക്കുകയായിരുന്നു.

എന്നാല്‍‌ ഞാന്‍ വെറുതേ അവരുടെ മുഖത്ത് നോക്കി ഒരു ചെറു ചിരിയോടെ, അതൊന്നും സാരമില്ല എന്നും പറഞ്ഞു അവരെ സമാധാനിപ്പിച്ച് ഇറങ്ങാനായി എഴുന്നേറ്റു (അപ്പോഴേയ്ക്കും ബസ്സ് ചാലക്കുടി എത്തിയിരുന്നു). ഞാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴും ആ ചേട്ടന്‍‌ പിന്നെയും പിന്നെയും സോറി പറയുന്നുണ്ടായിരുന്നു. ഞാന്‍ പ്രത്യേകിച്ച് ദേഷ്യമൊന്നും പ്രകടിപ്പിയ്ക്കാത്തതിന്റെ ആശ്വാസവും അവരുടെ മുഖത്ത് കണ്ടു കൊണ്ട് ആ സംതൃപ്തിയോടെയാണ് ഞാന്‍‌ ബസ്സിറങ്ങിയത്.

ബസ്സിറങ്ങിയ ശേഷം ഞാന്‍‌ ആദ്യം ചെയ്തത് ബാഗ് സുഹൃത്തിന്റെ കയ്യില്‍‌ കൊടുത്ത് അടുത്തു കണ്ട പൈപ്പിന്റെ ചുവട്ടില്‍‌ പോയി കാലും പാന്റ്‌സും വൃത്തിയാക്കുക എന്നതായിരുന്നു. കാലു വൃത്തിയാക്കുന്ന സമയത്ത് ഞാനറിയാതെ എന്റെചുണ്ടില്‍‌ വിരിഞ്ഞ ചിരി കണ്ടിട്ടാകണം എന്റെ സുഹൃത്ത് കാരണമന്വേഷിച്ചു.

ഞാനപ്പോള്‍‌ പത്തിരുപത്തി രണ്ട് വര്‍‌ഷങ്ങള്‍‌ക്കു മുന്‍‌പത്തെ ഒരു സംഭവം ഓര്‍ക്കുകയായിരുന്നു. അന്ന് ഞങ്ങളെല്ലാവരും കൊരട്ടിയില്‍‌ പ്രസ്സ് ക്വാര്‍‌ട്ടേഴ്സില്‍‌ താമസിയ്ക്കുകയാണ്. അന്ന് ഇടയ്ക്കിടെ ഞങ്ങള്‍‌ക്ക് ഒരു ഗുരുവായൂര്‍ ട്രിപ്പ് ഉണ്ടാകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍‌ തലേ ദിവസം തന്നെ അത്യാവശ്യം ഡ്രസ്സും മറ്റും പായ്ക്ക് ചെയ്ത് അങ്ങോട്ട് പുറപ്പെടും. എന്നിട്ട് അവിടെ അടുത്ത് എവിടെയെങ്കിലും ഒരു ലോഡ്ജ് എടുത്ത് അവിടെ താമസിച്ച് പിറ്റേന്ന് അതിരാവിലെ 3 മണിയ്ക്ക് നിര്‍‌മ്മാല്യം തൊഴുവാനായി ക്ഷേത്രത്തില്‍ പോകും.

3 മണിയ്ക്ക് നിര്‍‌മ്മാല്യം തൊഴണമെന്നുണ്ടെങ്കില്‍ 2 മണിയ്ക്കെങ്കിലും ഉണര്‍ന്ന് കുളിച്ച് റെഡിയാകണം. അന്നൊക്കെ അത് തീരെ ഇഷ്ടമില്ലാതെ അച്ഛന്റെയും അമ്മയുടെയും നിര്‍‌ബന്ധത്തില്‍‌ ചെയ്യുന്നു എന്നേയുള്ളൂ. പിന്നീട് ദര്‍‌ശനം ലഭിയ്ക്കാനായിട്ടുള്ള നീണ്ട ക്യൂവില്‍ ഒന്നോ രണ്ടോ മണിക്കൂറെങ്കിലും നില്‍‌ക്കണം. അതും കഴിഞ്ഞ് ക്ഷേത്ര ദര്‍‌ശനവും വഴിപാടുകളും എല്ലാം കഴിയുമ്പോഴേയ്ക്കും വിശപ്പും ക്ഷീണവും കാരണം ഞാന്‍ ഒരു പരുവമായിട്ടുണ്ടാകും. ഇതെല്ലാം കഴിഞ്ഞാല്‍ ഉടനേ തിരിച്ച് വീട്ടിലേയ്ക്കുള്ള ബസ്സ് യാത്രയും. അന്ന് എനിയ്ക്ക് ഏറ്റവും വെറുപ്പുള്ള ഒന്നാണ് തിരക്കുള്ള ബസ്സിലെ നീണ്ട ബസ്സ് യാത്ര.

അങ്ങനെ ഒരു ദിവസം ഇതേ പോലെ ഒരു ഗുരുവായൂര്‍‌ ക്ഷേത്ര ദര്‍‌ശനം കഴിഞ്ഞ് ഞങ്ങള്‍ മടങ്ങുകയായിരുന്നു. ഞാനും അച്ഛനും അമ്മയും ചേട്ടനും ഉണ്ട്. അന്നും യാത്ര ഒരു കെ. എസ്. ആര്‍‌.ടി,സി. യില്‍ ‌ തന്നെ ആയിരുന്നു. അച്ഛനും അമ്മയും ഓരോ സീറ്റുകളിലും അവരുടെ മടിയിലായി ഞാനും ചേട്ടനും അങ്ങനെയാണ് ഇരിപ്പ്. അച്ഛന്റെ അപ്പൂറത്തുള്ള സീറ്റില്‍ ഒരു അപ്പൂപ്പനും. നീണ്ടു വെളുത്ത താടി വച്ച വെള്ള ഷര്‍‌ട്ടും വെള്ള മുണ്ടുമുടുത്ത ആ അപ്പൂപ്പന്റെ രൂപം ഇന്നുംമായാതെ എന്റെ മനസ്സിലുണ്ട്.

എന്തായാലും യാത്ര തുടങ്ങി എത്ര നേരം കഴിഞ്ഞു കാണുമെന്നറിയില്ല. പെട്ടെന്ന് എനിയ്ക്ക് മനം പുരട്ടല്‍‌ പോലെ തോന്നി. അച്ഛനോട് എനിയ്ക്ക് ഛര്‍ദ്ദിയ്ക്കാന്‍‌ തോന്നുന്നു എന്ന് പറഞ്ഞു തീര്‍ന്നില്ല, ഞാന്‍‌ ആ കൃത്യം ഭംഗിയായി നിര്‍‌വ്വഹിച്ചും കഴിഞ്ഞു. അതും കൃത്യമായി തൊട്ടപ്പുറത്തിരുന്ന ആ പാ‍വം അപ്പൂപ്പന്റെ മടിയിലേയ്ക്ക്. അപ്പോഴേയ്ക്കും അമ്മ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കൂടെടുത്ത് ബാക്കി എല്ലാം അതില്‍ ശേഖരിച്ച് പുറത്തേയ്ക്ക് കളഞ്ഞു. എങ്കിലും ആ അപ്പുപ്പന്റെ മുണ്ട് വൃത്തികേടായി.

അന്ന് അദ്ദേഹത്തെ എന്ത് പറഞ്ഞ് സമാധാനിപ്പിയ്ക്കും എന്നറിയാതെ വിഷമിയ്ക്കുന്ന എന്റെ അച്ഛനമ്മമാരുടെയും എന്നാല്‍‌ ആ സംഭവത്തിന് ഒട്ടും തന്നെ പ്രാധാന്യം കൊടുക്കാതെ തീരെ നിസ്സാരമാക്കി ചിരിച്ചു കൊണ്ട് അച്ഛനെയും അമ്മയേയും സമാശ്വസിപ്പിയ്ക്കുന്ന ആ അപ്പൂപ്പന്റെയും ചിത്രങ്ങള്‍‌ ഞാന്‍‌ ഇന്നും നല്ലതു പോലെ ഓര്‍‌ക്കുന്നു.

ഇത്രയും വര്‍‌ഷങ്ങള്‍‌ക്കിപ്പുറം അതേ സംഭവങ്ങള്‍ മറ്റൊരു രീതിയില്‍ ആവര്‍‌ത്തിയ്ക്കുകയും അന്നത്തെ കഥയിലെ വില്ലനായ എനിയ്ക്കു തന്നെ ആ പഴയ അപ്പൂപ്പന്റെ അനുഭവം വരുകയും ചെയ്യുമ്പോള്‍‌‌ എന്റെ കൂടെ യാത്ര ചെയ്ത ആ ഫാമിലിയോട് എനിയ്ക്കെങ്ങനെ ദേഷ്യപ്പെടാന്‍‌ കഴിയും?

അന്നത്തെ സംഭവം വിശദീകരിച്ചു കഴിഞ്ഞപ്പോള്‍‌ എന്റെ സുഹൃത്തും ചിരിച്ചു പോയി. “വെറുതേയല്ല കൊടുത്താല്‍‌ കൊല്ലത്തും കിട്ടും എന്ന് ആളുകള്‍ പറയുന്നത് ” എന്ന ഡയലോഗും തട്ടിവിട്ട്,എന്റെ ബാഗ് തിരിച്ചേല്‍പ്പിച്ച് അവന്‍ അവന്റെ ബസ്സ് വരുന്നത് കണ്ട് എന്നോട് യാത്ര പറഞ്ഞ് നടന്നകന്നു. എന്റെ ബസ്സന്വേഷിച്ച് ചാലക്കുടി ബസ്സ് സ്റ്റാന്റിലേയ്ക്ക് ഞാനും.

128 comments:

  1. ശ്രീ said...

    ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ഒരിയ്ക്കല്‍ സംഭവിച്ചത് മറ്റൊരു രീതിയില്‍ ആവര്‍ത്തിയ്ക്കപ്പെടാറുണ്ടല്ലോ. ഇത് അത്തരത്തില്‍ ഒരു സംഭവം ആണ്. പ്രത്യേകിച്ച് പറയാനുള്ളതൊന്നുമില്ല. എങ്കിലും...

    ഒരു അനുഭവ കഥ.

  2. pandavas... said...

    വില്ലന്‍ ഒടുവില്‍ നായകനായല്ലേ..
    നന്നായി..
    കൊടുത്താ കൊല്ലത്ത് മാത്രമല്ല ബസ്സിലും കിട്ടും അല്ലേ..?

  3. സ്വതന്ത്രന്‍ said...

    “വെറുതേയല്ല കൊടുത്താല്‍‌ കൊല്ലത്തും കിട്ടും എന്ന് ആളുകള്‍ പറയുന്നത് ”.

    ഇത് അപ്പോള്‍ ശരിയായില്ലെ

  4. Sands | കരിങ്കല്ല് said...

    കുറേ കാലമായല്ലോ ശ്രീ.. കണ്ടിട്ട്...

    ഓര്‍മ്മകള്‍... അതും യാത്രകള്‍ക്കിടയിലെ.. ഒരു പ്രത്യേക സുഖം തന്നെ.. അല്ലേ?

  5. അഭി said...

    “വെറുതേയല്ല കൊടുത്താല്‍‌ കൊല്ലത്തും കിട്ടും എന്ന് ആളുകള്‍ പറയുന്നത് ”
    കൊല്ലത്ത് മാത്രം അല്ല ചാലക്കുടിയിലും കിട്ടും അല്ലെ ?

  6. Sukanya said...

    കൊടുത്താല്‍ കൊല്ലത്തും കിട്ടുമായിരിക്കാം. പക്ഷെ ഒരു ദേഷ്യവുമില്ലാതെ ഇരുന്നില്ലേ ശ്രീ, അത് വലിയ കാര്യമാണ്.

  7. ജോണ്‍ ചാക്കോ, പൂങ്കാവ് said...

    കൊടുത്താല്‍‌ കൊല്ലത്തും കിട്ടും

  8. Anil cheleri kumaran said...

    നന്‍മകള്‍ നിറയട്ടെ, മനസ്സിലും ചുറ്റിലും.. നന്നായിട്ടുണ്ട്. ശ്രീ..

  9. ramanika said...

    ഇതുമാതിരി സംഭവങ്ങള്‍ നടന്നാല്‍ ചീത്ത വിളിക്കുന്ന ഒരുപാടു പേരേ കണ്ടിട്ടുണ്ട്
    ശ്രീ അതിലില്‍ നിന്നും വ്യത്യസ്ത്തന്‍ ആയതില്‍ സന്തോഷിക്കുന്നു!

  10. ശ്രീ said...

    Baiju Elikkattoor...
    ആദ്യ വായനയ്ക്കു നന്ദി മാഷേ.

    Pandavas...
    അതെയതെ. ബസ്സിലും കിട്ടും. നന്ദി.

    സ്വതന്ത്രന്‍ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദീട്ടോ.

    കരിങ്കല്ല്...
    അതെ, സന്ദീപേ. കുറച്ചു തിരക്കുകളിലായിരുന്നു. യാത്രകള്‍ക്കിടയിലെ ഓര്‍മ്മകള്‍ക്ക് ഒരു പ്രത്യേക സുഖം തന്നെ ഉണ്ട്, ശരിയാണ്.

    അഭി ...
    തന്നെ തന്നെ. നന്ദി. :)

    Sukanya ചേച്ചീ...
    എനിയ്ക്ക് അവിടെ ദേഷ്യപ്പെടാന്‍ അവകാശമുണ്ടോ ചേച്ചീ... :) കമന്റിന് നന്ദീട്ടോ.

    ജോണ്‍ ചാക്കോ, പൂങ്കാവ്...
    അത് തന്നെ, മാഷേ.

    കുമാരേട്ടാ...
    വളരെ നന്ദീട്ടോ.

    ramanika...
    ആ പഴയ സംഭവം മനസ്സില്‍ ഉള്ളിടത്തോളം എനിയ്ക്ക് അങ്ങനെയല്ലേ പെരുമാറാന്‍ പറ്റൂ മാഷേ. ഇനി അങ്ങനൊരു മുന്‍ അനുഭവം ഇല്ലെങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ക്കൊക്കെ നമ്മള്‍ ദേഷ്യം കാണിച്ചിട്ട് എന്ത് കാര്യം? ആരും മന:പൂര്‍വ്വം ചെയ്യുന്നതൊന്നുമല്ലല്ലോ ഇതെല്ലാം.

    കമന്റിന് വളരെ നന്ദി.

  11. Manoj said...

    ശ്രീയുടെ അനുഭവം കേട്ടപ്പോള്‍ എന്റെ ഒരു ഭീകര അനുഭവം ഓര്‍മ വരുന്നു .ഞാന്‍ പറവൂരില്‍ നിന്നും അലുവക്ക് വരുകയാണ് , വില്ലന്‍ ksrtc തന്നെ . ഏതോ ഒരു സ്റ്റോപ്പ്‌ എത്തിയപ്പോള്‍ മുന്നില്‍ ഇരുന്ന ഒരു വൃദ്ധന്‍ ഒരു പയ്യനെയും എടുത്തു ഇറങ്ങാന്‍ പിന്നിലേക്കു വരുന്നു , എന്റെ സീടിനടുത്തു എത്തിയപ്പോള്‍ പയ്യന്‍ വാള് വെച്ച് എന്റെ തലയില്‍ . എന്താണ് സംഭവിച്ചത് എന്നറിയുന്നതിനു മുന്‍പേ അവര്‍ ഇറങ്ങിയിരുന്നു .മുഗത്ത് കൂടി ഒലിക്കുന്ന വാളുമായി നജ്ന്‍ അലുഅവ വരെ ഇരുന്നു . എല്ലാവരും എന്നെ നോക്കി ഇരിക്കുന്നു . ആലുവ ബസ്‌ സ്ടണ്ടിലെത്തി ഞാനൊന്നു കുളിച്ചു . ഈ അലുവക്കരോക്കെ ബസില്‍ വാള്‍ വെക്കുന്നവരാണോ ?

  12. Sureshkumar Punjhayil said...

    Koduthal kollathum kittum...!

    Manoharam, Ashamsakal...!!!

  13. കാട്ടിപ്പരുത്തി said...

    ശ്രീ- കൊടുത്തത് സുഖകരമല്ലെങ്കില്‍ ആരും ഓര്‍ക്കാറില്ല- ഓര്‍ത്തത് ശ്രീയുടെ വിശാലത-


    അക്ഷരങ്ങള്‍ എന്തേ വലുതും ചെറുതുമായി?

  14. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

    ithanu bhoomi urundathanennu parayunnathu..

  15. Radhakrishnan said...

    നന്നായിട്ടുണ്ട്‌. അല്ലെങ്കിലും കുട്ടിയോ മാതാപിതാക്കളോ മനഃപ്പൂര്‍വം ചെയ്യുന്നതല്ലാത്തതു കൊണ്ട്‌ സ്വാഭാവികമായും ദേഷ്യപ്പെടാന്‍ എന്തിരിക്കുന്നു. തീരെ നന്മ മനസ്സില്‍ ഇല്ലാത്ത സ്വാര്‍ഥന്മാര്‍ക്ക്‌ ദേഷ്യമൊക്കെ വരുമായിരിക്കാം അല്ലെ?

  16. Sabu Kottotty said...

    പോസ്റ്റു നല്ലതുതന്നെ
    അനുഭവവും കൂട്ടിനുണ്ട്...
    കൊല്ലത്തുകാരെക്കുറിച്ചു പറയുന്നതു
    സൂക്ഷിച്ചു വേണം...

  17. OAB/ഒഎബി said...

    നല്ല മനസ്സിന് നന്ദിയോടെ....
    യാത്രയിൽ, ചർദ്ദിക്കുന്ന മക്കളുള്ളവർക്ക് മനസ്സിലാവും ശ്രീയുടെ അപ്പോഴുള്ള ഭാവം...


    ഇങ്ങനെ കുറേയേറേ സഹിക്കാനും സ്വന്തം മക്കൾ മറ്റുള്ളവരുടെ ദേഹത്ത് ചർദ്ദിച്ചത് തുടക്കാനുമൊക്കെ ഭാഗ്യം? പലർക്കും കിട്ടിക്കാണും. എന്നാൽ എനിക്ക് ചർദ്ദിൽ കൊണ്ട് കുളിക്കാനുള്ള അവസരം കിട്ടി. അത് ഞാൻ ഒരു പോസ്റ്റായി ബസ്റ്റോറിയിൽ(അരീക്കോടിയുടെ ചർദ്ദിയും എന്റെ കുളിയും) പിന്നീട് എഴുതാം.

  18. Akshay S Dinesh said...

    കര്‍മഫലം

  19. കുഞ്ഞൻ said...

    ശ്രീക്കുട്ടാ..

    മറ്റുള്ളവരെ വെറുപ്പിക്കാതെ അവരോട് നന്നായി പെരുമാറാൻ കഴിയുന്ന ശ്രീയ്ക്ക് നന്മകൾ ഭവിക്കട്ടെ.

    അനുഭവ കഥയിലെ സന്ദേശം ഒരു മാതൃകയാട്ടെ..നാളെ തങ്ങൾക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലെന്ന് ആർക്കറിയാം..!

  20. ആദര്‍ശ് | Adarsh said...

    എന്തോ ഇതുവരെ യാത്രയിലൊന്നും ഛര്‍ദ്ദിച്ചിട്ടില്ല..എന്നാല്‍ മുന്‍ സീറ്റില്‍ നിന്നും പ്രതീക്ഷിക്കാതെ വരുന്ന ചാറ്റല്‍ മഴ കുറേ കൊണ്ടിട്ടുണ്ട്...കോളേജില്‍ നിന്നും ടൂര്‍ പോയി മടങ്ങി വരുമ്പോളുള്ള ചിലരുടെ'വാള് വെക്കല്‍'മഹാമഹവും ഓര്‍ത്തു പോയി..:)

  21. jayanEvoor said...

    ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ശ്രീ...

    കൊടുത്തു, കിട്ടി!

  22. അനില്‍@ബ്ലോഗ് // anil said...

    അതെ ശ്രീ.
    അതാണ് നല്ല മനസ്സിന്റെ ലക്ഷണം. എന്തും നമുക്കും സംഭവിക്കാമല്ലോ. എപ്പോഴും മറ്റുള്ളവരുടെ ഭാഗത്തുനിന്നു കൂടി ചിന്തിക്കുക അത്ര ചെറിയ കാര്യമല്ല.
    ആശംസകള്‍

  23. ദിലീപ് വിശ്വനാഥ് said...

    എന്റെ കുട്ടിക്കാലത്ത് ഒരിക്കല്‍ ട്രെയിനിന്റെ ജനലിലൂടെ തുപ്പിയപ്പോള്‍ എതിര്‍ സീറ്റിലിരുന്ന ഒരു മനുഷ്യന്‍ അതു മുഖത്തു നിന്നും തുടച്ചുമാറ്റിയത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ആ മനുഷ്യന്റെ മുഖം മനസ്സില്‍ നിന്നും മാഞ്ഞുപോകുന്നേയില്ല.

  24. കുഞ്ഞായി | kunjai said...

    ശെരിക്കുമൊരു തനിയാവര്‍ത്തനം അല്ലേ.
    ഇങ്ങനെ കാര്‍ സിക്നെസ്സ് ഉള്ളവര്‍ യാത്രയിലുടനീളം ടെന്‍ഷനടിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ പാവം തോന്നാറുണ്ട്.

  25. കണ്ണനുണ്ണി said...

    എനിക്ക് ചിരി വരുന്നത് പക്ഷെ ഇതൊന്നും ഓര്‍ത്തല്ല... ഒരു ഇരുപതു വര്‍ഷത്തിനു അപ്പുറം.. ഈ പയ്യന്‍സ് വളര്‍ന്നു വലുതായി ഗുരുവായൂര്‍ പോവുമ്പോ അവന്റെ പാന്റ്സും ഇതുപോലെ വൃത്തികേട്‌ ആവുലോ എന്ന് ഓര്‍ത്തിട്ടാ :)
    .....എവര്‍ റോളിംഗ് ട്രോഫി ................

  26. ശ്രീ said...

    മനു ...
    അത് എന്റേതിനേക്കാള്‍‌ ഭീകരമായ അനുഭവം ആണല്ലോ മാഷേ.

    Sureshkumar Punjhayil...
    നന്ദി, മാഷേ.

    കാട്ടിപ്പരുത്തി ...
    അന്ന് തോന്നിയില്ലെങ്കിലും ചെയ്തത് പോക്രിത്തരമാണെന്ന് വലുതായപ്പോള്‍‌ മനസ്സിലായി. അത് മറക്കുന്നതെങ്ങനെ മാഷേ?

    ഫോണ്ടിന്റെ കാര്യം ശ്രദ്ധയില്‍‌ പെടുത്തിയതിനു നന്ദി. ശരിയാക്കിയിട്ടുണ്ട്.

    കിഷോര്‍ലാല്‍ പറക്കാട്ട് ...
    തന്നെ തന്നെ. :)

    Radhakrishnan...
    സ്വാഗതം മാഷേ. ഇത്തരം അനുഭവങ്ങള്‍‌ നമുക്കും ഉണ്ടാകുമ്പോള്‍ മാത്രമായിരിയ്ക്കും ഭൂരിഭാഗം പേരും അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നത്.
    കമന്റിന് നന്ദി.

    കൊട്ടോട്ടിക്കാരന്‍...
    ഹഹ. കൊല്ലത്തുകാരെ ഒന്നും പറഞ്ഞില്ലാട്ടോ മാഷേയ്. ;)

    ഷിജു | the-friend...
    :)

    OAB/ഒഎബി ...
    വളരെ ശരി മാഷേ. യാത്രയിൽ ചർദ്ദിക്കുന്ന മക്കളുള്ളവർക്ക് ശരിയ്ക്കും മനസ്സിലാവും ഇപ്പറഞ്ഞ അനുഭവം. :)

    അപ്പോള്‍ ആ ‘കുളി’യുടെ വിവരണം അധികം വൈകാതെ പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ?

    Akshay S Dinesh...
    സ്വാഗതം. കമന്റിനു നന്ദി.

    കുഞ്ഞൻ ചേട്ടാ...
    അപ്പറഞ്ഞതാണ് കാര്യം. നാളെ തങ്ങൾക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലെന്ന് ആർക്കറിയാം..!
    കമന്റിനു നന്ദി.

    ആദര്‍ശ്║Adarsh...
    പണ്ട് കുഞ്ഞായിരുന്നപ്പോള്‍ ഇതെന്റെ ഒരു സ്ഥിരം കലാപരിപാടി ആയിരുന്നു. പിന്നെ അത് താനേ നിന്നു. :)

    മുന്‍ സീറ്റില്‍ നിന്നും പ്രതീക്ഷിക്കാതെ വരുന്ന ചാറ്റല്‍ മഴ ചിലപ്പോഴെങ്കിലും ഞാനും കൊണ്ടിട്ടുണ്ട്...

    jayanEvoor...
    ഹഹ. അതു തന്നെ മാഷേ. കൊടുത്തു, കിട്ടി. :)

    അനിൽ@ബ്ലൊഗ് ...
    അങ്ങനെ ചിന്തിയ്ക്കാന്‍‌ കഴിഞ്ഞത് ഭാഗ്യം തന്നെയാണ് മാഷേ. പഴയ ഓര്‍‌മ്മ ഉള്ളപ്പോള്‍‌ എനിയ്ക്ക് അങ്ങനെയല്ലേ ചിന്തിയ്ക്കാന്‍‌ കഴിയൂ. :)

    ദിലീപ് വിശ്വനാഥ് ...
    അബദ്ധത്തില്‍‌ പറ്റുന്ന ഇത്തരം കാര്യങ്ങള്‍‌ മറ്റുള്ളവര്‍‌ക്ക് എത്ര കഷ്ടപ്പാടുണ്ടാക്കുന്നു, അല്ലേ മാഷേ.

    കുഞ്ഞായി മാഷേ...
    അതെ. ശരിയ്ക്കും ഒരു തനിയാവര്‍‌ത്തനം തന്നെ ആയിരുന്നു ആ അനുഭവം.

    കണ്ണനുണ്ണീ...
    ഹഹ. ആ ചിന്ത എന്നെയും ചിരിപ്പിച്ചൂട്ടോ. :)

  27. Echmukutty said...

    ശ്രീയുടെ ഓർമ്മകൾക്കും ആ നല്ല മനസ്സിനും ആശംസകൾ.
    ഓപ്പറേഷൻ തിയേറ്ററിൽ ഇലക്ട്രിസിറ്റി പോയപ്പോൾ രോഗിയുടെ നെഞ്ചിൻ കൂടിൽ നിന്നും കുഴൽ വെച്ച് കഫം സ്വന്തം വായിലേക്ക് വലിച്ചെടുത്ത് തുപ്പിക്കളഞ്ഞ നേഴ്സിനെപ്പറ്റി എന്റെ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്.രക്ഷപ്പെട്ട രോഗി എന്തുവേണം സമ്മാനമായി എന്നു ചോദിച്ചപ്പോൾ ഇൻഡ്യൻ കോഫി ഹൌസിലെ കട് ലറ്റ് എന്നാണവർ പറഞ്ഞത്.ആ രോഗി വലിയ ധനവാനും ഒരുപാട് സ്വാധീനശേഷിയുള്ളവനുമായിരുന്നുവത്രെ. പക്ഷെ ആ സിസ്റ്റർക്ക് ഒന്നും വേണ്ടായിരുന്നു.

    ഞാൻ അത് ഓർമ്മിച്ചു പോയി.
    നന്ദി ശ്രീ,

  28. Jenshia said...

    ഇത് വായിച്ചപ്പോ എനിക്കോര്‍മ വന്നത് കൊച്ചിയിലേക്ക് പോയ ഒരു ടൂര്‍ ആണ്..അന്ന് ഞാന്‍ 2nd standard-ഇല്‍...എന്റെ ഒരു friend-ഇന്റെ ചേച്ചിയും അന്ന് ഞങ്ങളോടൊപ്പം വന്നിരുന്നു....കൊച്ചിയിലെ bridge-ഇന്റെ arch നോക്കികൊണ്ടിരുന്ന എന്റെ മടിയിലേക്ക്‌ ആ ചേച്ചി ഛര്‍‌ദ്ദിച്ചു ..അപ്പോഴേക്കും ടീച്ചര്‍മാര്‍ വന്നു,uniform ഒക്കെ കഴുകി...അങ്ങനെ petticoat+shoes+socks costume-ഇല്‍ free ആയി lavish ആയി uniform ഉണങ്ങുന്ന വരെ നടന്നു...

  29. smitha adharsh said...

    ഹ്മം..നല്ല കുട്ടിയായി ചിരിച്ചു ഇരുന്നു,എന്ന് വായിച്ചപ്പഴേ ഞാന്‍ ഊഹിച്ചു...ഈ മഹാന്‍ ആരെയോ വാള് വച്ച് വലപ്പിച്ചിട്ടുണ്ട് എന്ന്..ചുമ്മാ..
    ഇങ്ങനെ സഹിക്കുന്നത് തന്നെ എത്രയോ നല്ല മനസ്സുള്ളവര്ക്കെ പറ്റൂ..ശ്രീ നല്ല കുട്ടിയാട്ടോ..
    ഞാനും,പഴയ ഗുരുവായൂര്‍ യാത്രകള്‍ ഓര്‍ത്തു.നന്ദി..

  30. വിഷ്ണു | Vishnu said...

    തനിയാവര്‍ത്തനം നന്നായിട്ടുണ്ട്....എന്നാലും രാവിലെ എണീറ്റ് നിര്‍മ്മാല്യം തൊഴാന്‍ മടിയാരുന്നു അല്ലെ ശ്രീയേട്ടാ....അത് കൊണ്ടാകും ഈ ഗുരുവായൂര്‍ പോയി വന്ന കുട്ടി തന്നെ 'വാള്‍' നേദ്യം സേവിച്ചതു!!

  31. Santosh said...

    :)

    കുറേ നാള്‍ ആയല്ലോ....

  32. മാണിക്യം said...

    പണ്ട് കാറിലും ബസ്സിലും എന്റെ സ്ഥിരം പരിപാടി ആയിരുന്നു സൈഡ് സീറ്റില്‍ ഇരിക്കാനുള്ള തന്ത്രമാണെന്ന് അനിയത്തിയുടെ വാദം..

    ഏതായാലും ശ്രീയുടെ ചിരിച്ച മുഖം
    ഈ ബൂലോകത്ത് തെളിയുന്നു....
    ഗുരുവായുരപ്പന്റെ അനുഗ്രഹം എന്നും കൂടെ കാണും പിന്നെ ആ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും ...

  33. കൂട്ടുകാരന്‍ said...

    ശ്രീ വളരെ നന്നായിരിക്കുന്നു വളരെ നല്ല ഒരു മനസിന്റെ ഉടമയാണ്

  34. മത്താപ്പ് said...

    അതു കലക്കി മാഷേ......

  35. jyo.mds said...

    ശ്രീ,നിങ്ങള്‍ ഒരു നല്ല മനസ്സിന്റെ ഉടമയാണ്-അതു കൊണ്ടാണു മുഖത്തു പുഞ്ചിരി വന്നത്.

  36. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ബസ്സിലിരുന്ന് ഛര്‍ദ്ദിക്കുന്ന സ്വഭാവം കൊച്ചിലേ ഇല്ലാരുന്നു. കഴിഞ്ഞദിവസം കുഞ്ഞിച്ചാത്തനെ കാണാന്‍ എന്റെ വീട്ടീന്ന് ഭാര്യവീട്ടില്‍ പോവുമ്പോള്‍ ബസ്സിലിരുന്ന് ചുമ്മാ ഓര്‍ത്തു ഇനി കുഞ്ഞിച്ചാത്തനെങ്ങാന്‍ ഈ പരിപാടി ഉണ്ടാവുമോ എന്ന്. അതിന്റെ തലേന്ന് എന്റെ മേലെ ആദ്യ തീര്‍ത്ഥജലം ഒഴുക്കിയതേ ഉണ്ടായിരുന്നുള്ളൂ. ബസ്സ് നാഗവളവ് എന്ന സ്ഥലത്തെത്തിയതും (പേരുപോലെ ഒന്നാംതരം വളവ്) ഞാന്‍ വാള്‍ വച്ചു ജീവിതത്തില്‍ ആദ്യമായിട്ടാവണം ബസ്സില്‍ വച്ച് വാള്‍! ഇത്തിരി തൊണ്ടവേദന ഉണ്ടായിരുന്നു ഉച്ചയ്ക്ക് ഊണ്‍ കഴിച്ച ശേഷം കുറേ ഉപ്പ് വെള്ളം കവിള്‍ കൊള്ളിയിട്ടാ ബസ്സില്‍ കയറിയത് അതാകണം വില്ലന്‍ എന്തോ ഭാഗ്യം ഞാന്‍ ഏറ്റവും പുറകിലത്തെ സീറ്റില്‍ അതും അല്പം മുന്‍പ് കിട്ടിയ സൈഡ് സീറ്റില്‍. ഞാനാരേം ബുദ്ധിമുട്ടിക്കാത്തതു കൊണ്ടാവാം ഞാന്‍ കാരണോം ആരും ബുദ്ധിമുട്ടേണ്ടി വന്നു കാണില്ല. കഴിഞ്ഞ ഉടനെ മഴേം ,ബസ്സും ക്ലീനായിക്കിട്ടിക്കാണും.

  37. രാജീവ്‌ .എ . കുറുപ്പ് said...

    ആഹാ കാലം വീണ്ടും ആ പയ്യനെ കൊണ്ട് പകരം വീട്ടിച്ചു അല്ലെ,
    ഈ നല്ല മനസിന്‌ ഒരു പ്രണാമം, ഒരിക്കലും ആ നന്മ വറ്റാതിരിക്കട്ടെ
    പോസ്റ്റ്‌ ലാളിത്യം തന്നെ

  38. ഇട്ടിമാളു അഗ്നിമിത്ര said...

    ബസ്സില്‍ കയറിയാലുടന്‍ ചര്‍ദ്ദിച്ച് കുളം തോണ്ടുന്നതിന്റെ പേരില്‍ എത്ര ഓറഞ്ച് വാങ്ങിതിന്നിട്ടുണ്ടെന്നൊ...? എന്റെ ആ യാത്രകളും ഗുരുവായൂരിലേക്ക് തന്നെ ആയിരുന്നു

  39. [ nardnahc hsemus ] said...

    ഇതിന്റെ തലക്കെട്ട് ശരിയായില്ല ശ്രീ...
    “വാളെടുത്തവന്‍ വാളാലേ...” എന്നതായിരുന്നു കൂടുതല്‍ ചേരുക.. :)

  40. ശ്രീ said...

    Echmu ചേച്ചീ...
    അച്ഛന്‍ പറഞ്ഞറിഞ്ഞ ആ നേഴ്സിന്റെ കഥ ഇവിടെ പങ്കു വച്ചതിനു നന്ദി. അതു പോലെ ചെയ്യാന്‍ കഴിയുന്നത് ഒരു പുണ്യം തന്നെയാണ്, പ്രത്യേകിച്ചും അത് ഒരാളുടെ ജീവന്‍ രക്ഷിയ്ക്കുന്ന പ്രവൃത്തി കൂടിയാകുമ്പോള്‍.

    Jenshia ...
    അപ്പോള്‍ ലൈസന്‍സോടെ കുറേ നേരം യൂണിഫോമിന്റെ വീര്‍പ്പുമുട്ടലില്ലാതെ അലഞ്ഞു നടക്കാന്‍ ആ ചേച്ചി കാരണം സാധിച്ചുവല്ലേ? ;) കമന്റിനു നന്ദി.

    സ്മിതേച്ചീ...
    ഇങ്ങനെ ഓരോരോ അനുഭവങ്ങള്‍ ഉള്ളത് പില്‍ക്കാലത്ത് ഉപകാരപ്പെടുമെന്ന് പറയുന്നത് അതു കൊണ്ടായിരിയ്ക്കും. നന്ദി, വായന്യ്ക്കും കമന്റിനും. :)

    വിഷ്ണു...
    പണ്ട് അതൊക്കെ ഒരു ബാധ്യത ആയിട്ടാണ് തോന്നിയിരുന്നത്. മുതിര്‍ന്ന ശേഷം സ്വന്തം ഇഷ്ടപ്രകാരം പല തവണ നിര്‍മ്മാല്യം തൊഴാന്‍ പോകാറുണ്ട്. ഒരു പക്ഷേ, പണ്ടത്തെ മടിയ്ക്ക് പകരം കിട്ടിയതാകും ആ വാള്‍... :)

    Santosh...
    കുറച്ച് നാള്‍ തിരക്കായിരുന്നു മാഷേ. നന്ദി.

    മാണിക്യം ചേച്ചീ...
    ഞാനും ഏതാണ്ട് എട്ടുപത്തു വയസ്സു വരെ അതേ അവസ്ഥയില്‍ ആയിരുന്നു. പിന്നെ പതുക്കെ പതുക്കെ ആ പ്രശ്നമൊക്കെ മാറി.
    കമന്റിന് നന്ദി ചേച്ചീ.

    കൂട്ടുകാരന്‍...
    വളരെ നന്ദി, മാഷേ.

    മത്താപ്പ് ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദീട്ടോ.

    jyo ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. ഓരോ അനുഭവങ്ങള്‍ നല്‍കുന്ന പാഠം.

    കുട്ടിച്ചാത്തന്‍...
    കൊള്ളാം ചാത്താ. ജീവിതത്തില്‍ ആദ്യമായി ബസ്സില്‍ വാളു വയ്ക്കുന്നത് കുഞ്ഞിച്ചാത്തനെ കാണാന്‍ പോകുമ്പോള്‍... ഗുഡ്. കുഞ്ഞിച്ചാത്തന്‍ കളത്തിലിറങ്ങാന്‍ പോകുന്നല്ലേയുള്ളൂ... കാണാം :)

    Subin Paul...

    നന്ദി :)

    കുറുപ്പേട്ടാ...
    അത് തന്നെ. കുറച്ച് വൈകിയെങ്കിലും ആ പയ്യനില്‍ നിന്നും അത് തിരിച്ചു കിട്ടി. :)

    ഇട്ടിമാളു ...
    അപ്പോള്‍ ഗുരുവായൂര്‍ യാത്രകള്‍ കുറേപ്പേര്‍ക്ക് ഒരുപാട് അനുഭവങ്ങള്‍ തന്നിട്ടുണ്ടല്ലേ? കമന്റിന് നന്ദി.

    സുമേഷേട്ടാ...
    അതെയതെ. അങ്ങനെയുമാക്കാവുന്നതേയുള്ളൂ :)

  41. Green Umbrella said...

    അപ്പൊ തിരിച്ചു കിട്ടി അല്ലെ... നല്ല പോസ്റ്റ്‌ as always.... :-)

  42. സാജന്‍| SAJAN said...

    ഇതെഴുതിയത് ശ്രീ ആയത് കൊണ്ട് എനിക്കത്ഭുദം ഒന്നും തോന്നുന്നില്ല,
    അപൂര്‍വം ആളുകള്‍ക്ക് മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ, അതിലും അപൂര്‍വം ആളുകള്‍ക്ക് മാത്രമേ മുഖം കറുക്കാതെ ഇങ്ങനെ പെരുമാറാനും കഴിയൂ ശ്രീ :)

  43. Rakesh R (വേദവ്യാസൻ) said...

    ഹ ഹ "കൊടുത്താല്‍‌ കൊല്ലത്തും കിട്ടും"
    കിട്ടേണ്ടതൊക്കെ കിട്ടിയല്ലൊ സമാധാനമായല്ലൊ അല്ലേ :)

  44. പാമരന്‍ said...

    നന്നായി. എനിക്കുമുണ്ടായി ഇതുപോലൊരനുഭവം.

  45. raadha said...

    അല്ലെങ്കിലും ശ്രീ, ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില്‍ നമുക്ക് എങ്ങനെ ദേഷ്യപ്പെടാന്‍ പറ്റും?

    അനിയനുണ്ടായത് പോലെ ഒരു തനിയാവര്‍ത്തനം ഉണ്ടായില്ലെങ്കില്‍ പോലും....ഇങ്ങനെ ഒക്കെയേ എല്ലാരും ചെയ്യുള്ളു..അല്ലെങ്കില്‍ ചെയ്യാന്‍ പറ്റുള്ളൂ എന്നാണ് എന്റെ വിശ്വാസം. ചിലപ്പോള്‍ അപ്പോപ്പനെ പോലെ ചിരിക്കാനും ആശ്വസിപ്പിക്കാനും പറ്റിയില്ലെങ്കിലും, നമ്മളൊന്നും ഒരിക്കലും ഈ കാരണത്തിന്റെ പേരില്‍ ആ കുടുംബത്തോട് കയര്‍ക്കില്ല...

    നല്ല ഒരു അനുഭവം പങ്കു വെച്ചതില്‍ സന്തോഷം ട്ടോ.

  46. Sudhi|I|സുധീ said...

    ഞാന്‍ വൈകി അല്ലെ?
    നന്നായി എഴുതി... :)

  47. നിരക്ഷരൻ said...

    പോസ്റ്റിന്റെ പേര് ‘കൊടുത്താല്‍ കൊരട്ടിയിലും കിട്ടും‘ എന്നാക്ക് ശ്രീ :) :)

  48. വശംവദൻ said...

    നന്നായി ശ്രീ,

    :)

  49. SUNIL V S സുനിൽ വി എസ്‌ said...

    കൊടുത്താൽ
    കൊല്ലത്തുംകിട്ടും
    ഹല്ല പിന്നെ..
    നന്നായി ശ്രീ..

  50. Appu Adyakshari said...

    ശർദ്ദിൽ :)

    (ശ്രീക്കുട്ടാ നല്ല ഓർമ്മകൾ)

  51. ദീപു said...

    ശ്രീ നന്നായി..
    കണ്ണനുണ്ണിയുടെ കമന്റ്‌ കലക്കി...

  52. Jayasree Lakshmy Kumar said...

    simple and beautiful :)

  53. Jenshia said...

    അതെ... :D

  54. Raman said...

    ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ഒരിയ്ക്കല്‍ സംഭവിച്ചത് മറ്റൊരു രീതിയില്‍ ആവര്‍ത്തിയ്ക്കപ്പെടാറുണ്ടല്ലോ

    DEJA VU

  55. Mr. X said...

    Nice post...
    (U seem to be stealing comments that otherwise poor bloggers like me should get... this is not fair... :P)

  56. താരകൻ said...

    തനിയാവർത്തനമെങ്കിലും റോളുകൾ മാറിപോയി അല്ലേ

  57. hshshshs said...

    ബുദ്ധൻ, ഗാന്ധിജി, മാർട്ടിൻ ലൂഥർ കിങ് ഇമ്മാതിരി ആളുകളുടെ കൂട്ടത്തിലേക്കൊരു ചിന്ന “ശ്രീ” യും ഹ ഹ ഹ !!

  58. ചിതല്‍ said...

    Sreeeee

    kurachayi ttoooo.

    entha cheyya

    chardi kandal ariyathe charthich povum

    atha prasnam enikk

    angane aa kadam veeti le

  59. വിനുവേട്ടന്‍ said...

    നിസ്സഹായവസ്ഥ എന്നല്ലാതെ എന്തു പറയാന്‍ ...

    പണ്ട്‌ ഏതോ തിരുമേനി പറഞ്ഞത്‌ പോലെ, ഗുരുവായൂര്‌ക്ക്‌ള്ള യാത്രയൊക്കെ ഭേഷായി... പക്ഷേ തിരിച്ച്‌ വരുമ്പോള്‍ ശ്ശി പ്രശ്നംണ്ട്‌... ചാലക്കുടി എത്താറാവുമ്പോള്ള ഛര്‍ദ്ദി... ശ്ശി കഠിനാണേയ്‌...

  60. വികടശിരോമണി said...

    ഞാൻ കോളേജിൽ പഠിക്കണ സമയത്തൊരിക്കൽ അടിപൊളി ഡ്രസ്സൊക്കെയിട്ട് കാമ്പസിലേക്ക് ബസ്സിൽ പോവുകയായിരുന്നു.തൊട്ടടുത്ത സീറ്റിൽ ഒരു കൊച്ചുപെൺ‌കുട്ടിയും അവളുടെ അച്ഛനും അമ്മയും ഇരിക്കുന്നു.കുറച്ചുകഴിഞ്ഞപ്പോൾ അവൾ ഈ കഥയിലെ താരത്ത്നെപ്പൊലെ കൃത്യമായി എന്റെ പുതിയ പാന്റിൽ കൃത്യനിർവ്വഹണം നടത്തി.പക്ഷേ,അത്ഭുതമായി തോന്നുന്നത്,തുടർന്ന് അവരുടെ പ്രതികരണമാണ്.അവർക്ക് എന്നോടെന്തെങ്കിലും പറയാൻ വല്ലാത്ത ചളിപ്പ്.ഒരു സോറി പൊലും ഇറങ്ങുന്ന വരെ പറഞ്ഞില്ല.അന്നത് ഒരു വിഷമമായി തോന്നിയിരുന്നു.ആ സുന്ദരിക്കുട്ടീടെ മുഖം കണ്ടാൽ ഒന്നും പറയാൻ തോന്നാത്തോണ്ട്,അവരൊന്നും മിണ്ടിയില്ലെങ്കിലും,ഞാനും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോന്നു.
    ഇത്രേയുള്ളൂ.ശ്രീ പറഞ്ഞിതിനിങ്ങനെ ചില മറുകരകളും ഉണ്ട്.

  61. thahseen said...

    amazing!

  62. വികടശിരോമണി said...

    അതെയതെ,amazing വാളുവെപ്പ്!:)

  63. yousufpa said...

    പണ്ടൊരമ്മച്ചി എന്‍റെ തലയില്‍ അഭിഷേകം നടത്തിയതിന്‍റെ വാഡ ഇന്നും മനം പുരട്ടിക്കുന്നു.

  64. Sayuri said...

    :) ശ്രീയുദെ ജീവിതത്തില്‍ നിന്നുള്ള കുറച്ചു നിമിഷങ്ങള്‍ കൂടി ഞങ്ങളുമായി പങ്കുവച്ചതില്‍ സന്തോഷം.

  65. abhi said...

    നല്ല പോസ്റ്റ്‌... കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ വളരെ ലളിതമായി അവതരിപ്പിക്കാന്‍ ശ്രീക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട് :)
    ആശംസകള്‍ !

  66. ശ്രീ said...

    പോട്ടപ്പന്‍ ...

    അതെ. കൊടുത്തതു പോലെ തന്നെ കിട്ടി. :)

    സാജന്‍ ചേട്ടാ...
    വളരെ നന്ദി, ഈ കമന്റിന്. :)

    നിഷാർ ആലാട്ട്...
    സ്വാഗതം. ഇവിടെ വരെ വന്നതിന് നന്ദി.

    വേദ വ്യാസന്‍...
    അതേയതെ. സമാധാനമായി. :)

    പാമരന്‍ മാഷേ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം

    raadha ചേച്ചീ...
    ശരിയാണ് ചേച്ചീ, ആ സന്ദര്‍ഭത്തില്‍ നമ്മള്‍ അവരോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യം? അതൊന്നും ആരും മന:പൂര്‍വ്വം ചെയ്യുന്നതല്ലല്ലോ.


    Sudhi|I|സുധീ ...
    അമ്പതാം കമന്റിന് നന്ദീട്ടോ.

    നിരക്ഷരന്‍ ചേട്ടാ...
    ഹ ഹ. അങ്ങനെ ആക്കിയാലും തെറ്റില്ല അല്ലേ? വീണ്ടും ഇവിടെ വന്നതില്‍ സന്തോഷം.

    വശംവദൻ ...
    വളരെ നന്ദി.

    സുനില്‍ പണിക്കര്‍ ...
    വളരെ നന്ദി, മാഷേ.

    അപ്പുവേട്ടാ...
    നന്ദി ട്ടോ.

    ദീപു ...
    വായനയ്ക്കും കമന്റിനും നന്ദി.

    lakshmy ...
    വളരെ നന്ദി, ലക്ഷ്മീ.

    Jenshia...
    :)

    Raman...

    സ്വാഗതം. വളരെ ശരിയാണ്. ചിലപ്പോഴെങ്കിലും ഇങ്ങനെ ചിലത് എന്റെ ജീവിതത്തില്‍ ആവര്‍ത്തിയ്ക്കപ്പെട്ടിട്ടുണ്ട്.

    ആര്യന്‍ ...
    ഹ ഹ. നന്ദി. :)

    താരകൻ ...
    അതെ മാഷേ. അന്നത്തെ സംഭവത്തിലെ വില്ലന്‍ ഞാനായിരുന്നു എന്നേയുള്ളൂ.
    കമന്റിനു നന്ദി.

    hshshshs ...
    ഹ ഹ. ആക്കല്ലേ മാഷേ ;)

    ചിതല്‍...
    അങ്ങനെ ഒരു ബുദ്ധിമുട്ട് എനിയ്ക്കും ഉണ്ട് മാഷേ. അതു കൊണ്ട് അത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിയ്ക്കാറുള്ളതുമാണ്. പക്ഷേ, അന്ന് പണി കിട്ടി.

    വിനുവേട്ടാ...
    ഹ ഹ. അതു തന്നെ. ഇത് ഏതാണ്ട് അങ്ങനെ തന്നെ ആയി.

    വികടശിരോമണി ...
    ശരിയാണ്. അങ്ങനെ ഉള്ളവരേയും കണ്ടിട്ടുണ്ട്. ഒരു പക്ഷേ വി.ശി.യുടെ പ്രതികരണം എങ്ങനെയിരിയ്ക്കും എന്ന ഭയം മൂലമാകാം അവര്‍ ഒന്നും പറയാതെ ഇരുന്നത്.
    ഒരുപകാരം ചെയ്തിട്ടും നന്ദി പോലും പറയാത്തവരേയും ചെറിയ അസൌകര്യങ്ങള്‍ ഉണ്ടാക്കിയിട്ട് ക്ഷമ പറയാത്തവരേയും ഇക്കൂട്ടത്തില്‍ പെടുത്താം.

    കമന്റിനു നന്ദീട്ടോ.

    thahseen...
    സ്വാഗതം. ഇവിടെ വരെ വന്നതിന് വളരെ നന്ദി, മാഷേ.

    യൂസുഫ്പ ...
    അപ്പോ പലര്‍ക്കും പല തരത്തില്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് അല്ലേ മാഷേ?

    Sayuri ചേച്ചീ...
    വീണ്ടും ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദീട്ടോ.

    abhi...
    വളരെ നന്ദി. :)

  67. ജോബി|| Joby said...

    “വാളു വച്ചവന്‍ വാളാലെ” എന്നു കേട്ടിട്ടില്ലെ?

  68. Unknown said...

    ജീവിതത്തില്‍ എല്ലാവര്‍ക്കും അനുഭവങ്ങള്‍ ഒന്നു പോലെ ആവര്‍ത്തിക്കുമായിരിക്കും അല്ലേ... കഥാപാത്രങ്ങള്‍ മാറുമെങ്കിലും.....
    :)
    Nice post....

  69. മീര അനിരുദ്ധൻ said...

    ബസിൽ ച്ഛർദ്ദിച്ച കുട്ടിയുടെ മാതാപിതാക്കളോട് ദേഷ്യം ഒന്നും പ്രകടിപ്പിക്കാതെ ഇരുന്നത് ശ്രീയുടെ നല്ല മനസ്സ്.കുട്ടികളായാൽ ഇതു പോലുള്ള അനുഭവങ്ങൾ ഒക്കെ ഉണ്ടാകും.പക്ഷെ എല്ലാവർക്കും ഇതേ ക്ഷമയോടെ ഇരിക്കാൻ കഴിയണമെന്നില്ല.വളരെ നല്ല പോസ്റ്റ് ശ്രീ

  70. vinus said...

    ശ്രീ "തംസ്‌ അപ്പ്" ഓര്‍മ്മകള്‍ ഉണ്ടായിരുന്നതിനും,ഓര്‍മ്മകള്‍ രസകരമായി പങ്കുവേച്ചതിനും

    അല്ലേലും തൃശൂര്‍കാര് എല്ലാരും നല്ലവരാ നന്മ നിറഞ്ഞവരാ അല്ലേ ശ്രീ ?..

  71. വീ കെ said...

    ഈ ക്ഷമയും നല്ല മനസ്സും കെടാതെ സൂക്ഷിക്കുക.
    നല്ലതേ വരൂ...

  72. പാവത്താൻ said...

    നന്മയും സ്നേഹവും ഒക്കെ നിറഞ്ഞ ഹൃദ്യമായ പോസ്റ്റ്. ആശംസകള്‍...പ്രകാശം പരത്തുന്ന ശ്രീ....

  73. ബൈജു (Baiju) said...

    യാത്രയ്ക്കിടയിലെ ഓര്‍മ്മകള്‍ നന്നായി...എല്ലാം തനിയാവര്‍ത്തനങ്ങള്‍്‌....അങ്ങനെ പെരുമാറാന്‍ കഴിഞ്ഞത്,പണ്ടത്തെക്കാര്യം ഓര്‍ത്തതുകൊണ്ടുമാത്രമാവില്ല..മനസ്സില്‍ സഹജസ്നേഹം ഉണ്ടായതുകൊണ്ടാവാം....

    നന്ദി....

  74. Rare Rose said...

    ശ്രീ.,കുഞ്ഞു സംഭവമാണെങ്കിലും സ്വയം കഥാപാത്രമായിയിങ്ങനെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഒരു കൌതുകം അല്ലേ.സൌമ്യശീലനായ ആ അപ്പൂപ്പനെ ശ്രീ ഇപ്പോഴും ഓര്‍ക്കുന്നതു പോലെ ശ്രീയെയും ആ കുട്ടിയും വീട്ടുകാരും ഓര്‍ക്കും.:)

  75. ഉപാസന || Upasana said...

    അപ്പൂപ്പനാണ് കൂടുതല്‍ മിഴിവ്.
    :-)
    ഉപാസന

  76. ഷബീബ് അലി said...

    ഇതു വായിചു കഴിഞ്ഞപ്പോള്‍ ഇതു എന്റെ അനുഭവമാണോ എന്ന് തോന്നിപ്പോയി.ഏതായാലും എഴുതിയത് നന്നായിട്ടുണ്ട്

  77. ഹരീഷ് തൊടുപുഴ said...

    കൊള്ളം ശ്രീക്കുട്ടാ;
    നീ ചെയ്തതു നന്നായി..
    നിനക്കങ്ങനയേ ചെയ്യൻ കഴിയൂ..
    ഞങ്ങൾക്കെല്ലവർക്കും നിന്നെ അറിയാം..

    ആശംസകൾ..

  78. സ്നേഹതീരം said...

    അസ്സലായിരിക്കുന്നു, ഈ പോസ്റ്റ്.ഒരു കണ്ണാടിക്കൂടിലെന്നപോലെ ശ്രീയുടെ നല്ല മനസ്സ് അതിൽ കാണാം. എല്ലാ നന്മകളും ഉണ്ടാവട്ടെയെന്ന് മനസ്സ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു.

  79. Typist | എഴുത്തുകാരി said...

    ഇപ്പഴാ ഇതു കണ്ടതു്, ശ്രീ. കുറച്ചു ദിവസമായിട്ടു് കമ്പ്യൂട്ടറിനടുത്തേക്കു് വരാന്‍ പറ്റിയില്ല.

    അവരുടെ ആ അവസ്ഥയില്‍ ശ്രീ ദേഷ്യപ്പെടുക കൂടി ചെയ്തിരുന്നെങ്കിലോ അല്ലേ? ശ്രീക്കുട്ടനതു പറ്റില്ലെന്നും അറിയാം.
    എനിക്കും ഒന്നുരണ്ടു പ്രാവശ്യമൊക്കെ ഉണ്ടായിട്ടുണ്ട് ഇത്തരം ‍അനുഭവം.

    ‍പണ്ടൊക്കെ ബസ്സില്‍ സ്ഥിരമായിരുന്നു ഇതു്. പക്ഷേ ഇപ്പോള്‍ വളരെ വളരെ ചുരുക്കമായേ കാണുന്നുള്ളൂ.

  80. ശ്രീ said...

    ജോബി...
    തന്നെ തന്നെ. :)

    അഞ്ജു പുലാക്കാട്ട് ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    മീര അനിരുദ്ധൻ...
    വളരെ നന്ദി, ചേച്ചീ.

    vinus...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. അപ്പോ തൃശ്ശൂര്‍കാരനാണല്ലേ? :)

    വീ കെ ...
    വളരെ നന്ദി, മാഷേ.

    പാവത്താൻ...
    നന്ദി, മാഷേ.

    ബൈജു ഭായ്...
    ഭൂരിഭാഗം പേരും അത്തരം സാഹചര്യങ്ങളില്‍ ദേഷ്യപ്പെടാനിടയില്ല. എങ്കിലും എന്റെ കാര്യത്തില്‍ അതൊരു ആവര്‍ത്തനമായി എന്ന് മാത്രം. നന്ദി മാഷേ.

    ചേച്ചിപ്പെണ്ണ്...
    :)

    Rare Rose...
    തീര്‍ച്ചയായും അതൊരു കൌതുകകരമായ സംഭവം തന്നെയായിരുന്നു. അതേപോലെ തന്നെ ആവര്‍ത്തിയ്ക്കപ്പെട്ടതു കൊണ്ടു തന്നെ. :)

    അനിത / ANITHA...
    സ്വാഗതം ചേച്ചീ. വായനയ്ക്ക് നന്ദി.


    ഉപാസന...
    തീര്‍ച്ചയായും. ആ അപ്പൂപ്പന്റെ പെരുമാറ്റം ഓര്‍മ്മയുണ്ടായിരുന്നതു കൊണ്ടു കൂടിയാണല്ലോ എനിയ്ക്കും അങ്ങനെ പെരുമാറാന്‍ സാധിച്ചത്. :)

    കുട്ടപ്പന്‍...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ഹരീഷേട്ടാ...
    നന്ദി. വായനയ്ക്കും ഈ കമന്റിനും...

    സ്നേഹതീരം ചേച്ചീ...
    വളരെ നന്ദി, ചേച്ചീ.

    എഴുത്തുകാരി ചേച്ചീ...
    അതെ ചേച്ചീ. അങ്ങനൊരു അവസ്ഥയില്‍ നമ്മള്‍ അവരോട് ദേഷ്യം കാണിച്ചിട്ട് എന്തു കാര്യം ? കമന്റിനു നന്ദി.

  81. വിജയലക്ഷ്മി said...

    ee anubhava katha kollaam...nalla avatharana reethi.

  82. Anonymous said...

    ഇത് പലരുടെയും അനുഭവ കഥ തന്നെ..എന്തായാലും രസകരമായ അവതരണം..ശ്രീ......ഇനിയും തുടരുക..കഥകള്‍....ആശംസകള്‍.....

  83. ദൃശ്യ- INTIMATE STRANGER said...

    kollam..kootukaaran paranjathu seri thanneya..koduthal ethra varshangalk sheshamanenkilum thirichu kittum...pazhayathu pole thanne oru guruvayoor yaathra..bus..haha coincidence aavum alle...
    aasamsakal

  84. ManzoorAluvila said...

    സഹിക്കാനല്ലെ പറ്റുകയുള്ളു ... എഴുത്ത്‌ കൊള്ളാം ..ആശംസകൾ

  85. Jyothi Sanjeev : said...

    ente kuttikaalatthe bus yaathragalute "visheshangal " innum ente amma paranju chirikkarund. pakshe sambavam nadakkunna samayatth amma chirichittillaatto. paavam amma plastic coverugal illaatthe yaathra cheyyaattha oru kaalam undaayirunnu.
    ippo njan oru amma aayappo athe aavarthanam. oro yaathrayilum bag'l plastic coverugalum, towelugalum kaanum :)
    so paranjath shariyaan kodutthath kittum, athu swantham kuttikalil ninnum aavaam :)

  86. പ്രേം I prem said...

    കൊടുത്താല്‍‌ കൊല്ലത്തും കിട്ടും എന്നതു മാറ്റി ഗുരുവായൂരാക്കിയത് ഞാനറിഞ്ഞില്ല കേട്ടോ ...

  87. പഞ്ചാരക്കുട്ടന്‍.... said...

    ഹായി ശ്രീ
    അവസാനം പറഞ്ഞതു സത്യം..... കൊടുത്താല്‍ എവിടെയും കിട്ടും.....
    കൊള്ളാം.....
    സ്നേഹപൂര്‍വ്വം...
    ദീപ്.....

  88. വയനാടന്‍ said...

    നന്നായിരിക്കുന്നു സുഹ്രുത്തേ അനുഭവത്തിന്റെ ഓർമ്മകൾ

  89. Gini said...

    ശരിക്കും മനസ്സില്‍ തട്ടി കേട്ടോ.
    ഇങ്ങനെ ഒരു അനുഭവം ഇല്ലാത്തവര്‍ വളരെ കുറവായിരിക്കും
    നല്ല പോസ്റ്റ്

  90. priyag said...
    This comment has been removed by the author.
  91. priyag said...

    parayaanundu. manasilakkanum. ingane oru post ittathil thanks sree.

  92. നീമ said...

    യാത്രക്കാരുടെ ശ്രദ്ധക്ക്‌ കൊടുത്തില്ലേലും കിട്ടും

  93. Muralee Mukundan , ബിലാത്തിപട്ടണം said...

    അഭിലക്ഷണീയമീയനുഭവജ്നാനം !
    പണ്ട് വിതച്ചത് ഇപ്പൊ കൊയ്തു എന്നുചിന്തിച്ചാൽ മതി...
    നന്നായി എഴുതിയിട്ടുണ്ട് കേട്ടൊ..

  94. said...

    ശ്രീകുട്ടാ..... പണ്ട് ബസ്സില്‍ ആരെങ്കിലും ഛര്ദ്ദിക്കുന്നതു കണ്ടാല്‍ അറപ്പോടെ ഞാന്‍ ആ സ്ഥലം വിട്ടു ഓടി രക്ഷപെടുമായിരുന്നു... ഇന്ന് അതെ രംഗത്ത്, പ്രത്യേകിച്ച് കുട്ടികളാണെങ്കില്‍ അവരെ സഹായിക്കാന്‍ വലിയ താത്പര്യമാണ്... കാലം വരുത്തുന്ന ഒരു മാറ്റമേ....!!?
    ലളിതമായ വാക്കുകളില്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകള്‍.... !!

  95. the man to walk with said...

    101th comment..thudarkatha alle..

    cheriyathaanenkilum sambavam nannayi

  96. അനില്‍ശ്രീ... said...

    ശ്രീ ..
    ആശംസകള്‍..

  97. khader patteppadam said...

    കൊടുത്തത് കിട്ടിയല്ലൊ.ഇനി പേടിക്കാനില്ല.

  98. ഭായി said...

    താങ്കളുടെ രചനാശൈലി അഭിനന്ദനീയം മാത്രികാപരം.

    തീര്‍ച്ചയായും, ഇന്ന് നാം കാണുന്നതും അനുഭവിക്കുന്നതുമായ പല സംഭവങളും പാഴയതിന്റെ തുടര്‍ച്ചകള്‍ തന്നെയാണ്.

    നന്ദി..ആശംസകള്‍!

  99. Unknown said...

    ജിവിതത്തില്‍ മറക്കാന്‍ ഒക്കുമൊ ഇതൊക്കെ?.... വായിച്ചു മനസ്സുനിറഞ്ഞു.....

  100. ഗീത said...

    ശ്രീയേ, മുന്‍പേ നടന്നയാള്‍ കാട്ടിത്തന്ന ആ നല്ലവഴിയിലൂടെത്തന്നെ ശ്രീയും ചരിച്ചുവല്ലോ. നന്മയുള്ള മനസ്സുകള്‍ക്കു മാത്രമേ ഇതിനു കഴിയൂ.

    എല്ലാം കഴിഞ്ഞ് കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പറഞ്ഞ് ചിരിപ്പിച്ചും കളഞ്ഞു.

  101. റോസാപ്പൂക്കള്‍ said...

    ഒരിക്കല്‍ മോനുമായി യാത്ര ചെയ്തപ്പോള്‍,അവന്‍ ഒരു പെങ്കുട്ടിയുടെ വസ്ത്രത്തിലേക്ക് ശര്‍ദ്ദി അഭേഷേകം നടത്തിയതിന് ആ പെണ്‍കുട്ടി എന്നെ ശകാര വര്‍ഷം നടത്തിയത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.അതെനിക്കു കൊടുക്കാതെ കിട്ടിയതാണെന്നാണ് എന്റെ ഓര്‍മ്മ...
    ശ്രീ...എഴുത്തു നന്നായി

  102. ശ്രീ said...

    വിജയലക്ഷ്മി ചേച്ചീ...
    നന്ദി, ചേച്ചീ.

    Bijli...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    INTIMATE STRANGER...
    സ്വാഗതം. യാദൃശ്ചികമായിട്ടാണെങ്കിലും അത് അതേപോലെ തന്നെ തിരിച്ചും സംഭവിച്ചു, മാഷേ. കമന്റിനു നന്ദി.

    ManzoorAluvila...
    അതേയതെ. നന്ദി, മാഷേ.

    Jyothi Sanjeev...

    ഞാനും കുഞ്ഞായിരുന്നപ്പോള്‍ അമ്മ ഇതേ പോലെ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടു നടക്കുമായിരുന്നു. അമ്മമാരുടെ ഓരോരോ കഷ്ടപ്പാടുകള്... അല്ലേ?

    നാട്ടുകാരന്‍|nativan...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി, മാഷേ.

    പഞ്ചാരക്കുട്ടന്‍...
    സ്വാഗതം. സന്ദര്‍ശനത്തിനും വായിച്ച് കമന്റിട്ടതിനും നന്ദി.

    വയനാടന്‍...
    വളരെ നന്ദി, മാഷേ.

    ഗിനി...
    നന്ദി.

    unnimol...
    വളരെ നന്ദി...

    നീമ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    bilatthipattanam...
    വളരെ നന്ദി, മാഷേ.

    ചക്കിമോളുടെ അമ്മ...
    നൂറാം കമന്റിനു നന്ദി, ചേച്ചീ. കാലം വരുത്തിയ മാറ്റമാണെന്നാലും ഇപ്പോള്‍ അങ്ങനെയുള്ളവരെ സഹായിയ്ക്കാന്‍ തോന്നുന്നുണ്ടല്ലോ... അത് നല്ല കാര്യം തന്നെ.

    the man to walk with...
    വളരെ നന്ദി.

    അനില്‍ശ്രീ...
    നന്ദി മാഷേ.

    khader patteppadam...
    അതെയതെ. ഇനി പേടിയ്ക്കാനില്ലായിരിയ്ക്കും... അല്ലേ? :)

    ഭായി...
    വീണ്ടും വന്നതിനു നന്ദി, ഭായീ...

    പാലക്കുഴി...
    വളരെ നന്ദി, മാഷേ.

    ഗീതേച്ചീ...
    അങ്ങനെ ചില അനുഭവങ്ങള്‍ നല്ലതു തന്നെ, അല്ലേ ചേച്ചീ? വായനയ്ക്കും കമന്റിനും നന്ദി.

    റോസാപ്പുക്കള്‍...
    വീണ്ടും വന്നതിനു നന്ദി. ചിലപ്പോള്‍ കൊടുക്കാതെയും വാങ്ങേണ്ടി വരും എന്നര്‍ത്ഥം അല്ലേ? ഭാവിയില്‍ ഒരിയ്ക്കല്‍ ആ കുട്ടിയ്ക്കും ഇതേ സാഹചര്യം അനുഭവിയ്ക്കേണ്ടി വരുമെന്ന് അവര്‍ ചിന്തിച്ചില്ലായിരിയ്ക്കാം.

  103. പട്ടേപ്പാടം റാംജി said...

    കൊടുത്താല്‍ കൊല്ലത്തുമാത്രമല്ല കിട്ടുന്നതെന്നു മനസ്സിലായല്ലൊ? ഇനി പേടിക്കാനില്ല. അവതരണം കൊള്ളാം ശ്രീ...

  104. നരിക്കുന്നൻ said...

    ഇതാണ് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത്. ശ്രീയുടെ മനസ്സിനെ, ശ്രീയുടെ സ്വഭാവത്തെ ശ്രീ എന്ന മനുഷ്യനെ ഓരോ വരികളിലും ഞാൻ വായിച്ചെടുക്കുന്നു. എനിക്ക് മനസ്സിലാകുന്നു ആ വലിയ മനസ്സ്.

    111ആമത്തെ കമന്റിടാൻ വേണ്ടി കാത്തിരുന്നതാ...

  105. ★ Shine said...

    ശ്രീക്കുട്ടാ,നന്നായിരിക്കുന്നു. സന്തോഷം.

  106. Prajeshsen said...

    sree nalla rasamulla kurippu
    thanks for sharing

  107. മാഹിഷ്മതി said...

    ഈ ഛർദ്ദിയുടെ മണം എനിക്ക് അൺ സഹിക്കബിൾ ശ്രീ എങ്ങിനെ അഡ്ജസ്റ്റ് ചെയ്തു.

  108. Manoraj said...

    ശ്രീ,

    ബസ്സിലെ അനുഭവങ്ങള്‍ എഴുതുകയനെങ്ങില്‍ അത് ഒരു നോവെലിനുള്ളത് ഉണ്ടാകും അല്ലെ? എന്തായാലും ശ്രീയുടെ ക്ഷമ സമ്മതിച്ചു...ഈ ക്ഷമ എന്റെ ബ്ലോഗ്‌ വായിക്കാനും കാറ്റും എന്ന് കരുതട്ടെ

  109. Unknown said...

    ആര്‍ക്കും സംഭവിക്കാവുന്ന ഒരു കാര്യം... പല ആളുകളും പലരീതിയില്‍ പ്രതികരിക്കും... ഇതൊക്കെ ശ്രീയെപ്പോലെ സംയമനത്തോടെ പെരുമാറാന്‍ കഴിയുന്ന ആളുകള്‍ ചുരുക്കം... എഴുത്ത് പതിവുപോലെ നന്നായി...
    പിന്നെ ശ്രീചിത്രജാലകത്തില്‍ ആക്റ്റിവിറ്റികള്‍ ഒന്നുമില്ലേ ... ചുമ്മാ പൊടി തട്ടിയെടുക്കെന്നെ...

  110. ജ്വാല said...

    യാത്രകളില്‍ സംഭവിക്കാവുന്നത് തന്നെ.പ്രതികരണം വ്യക്തികളെ അനുസരിച്ചും.എങ്കിലും ഈ വിവരണങ്ങളിലെല്ലാം “ശ്രീ സ്പര്‍ശം“ ഉണ്ട്
    ആശംസകള്‍

  111. Anonymous said...

    seriya koduthal kollathum kittum alle sree
    nannayittundu tto
    sheeba

  112. പയ്യന്‍സ് said...

    ഇങ്ങനെ ഒരവസരത്തില്‍ ഇത്ര സംയമനത്തോടെ പെരുമാറാന്‍ പറ്റുക എന്നത് ഒരു വലിയ കാര്യം തന്നെ ആണു ശ്രീ

  113. Midhin Mohan said...

    നന്നായിട്ടുണ്ട്. ശ്രീ....

  114. ശാന്ത കാവുമ്പായി said...

    ശ്രീയുടെ പോസ്റ്റ്‌ എന്റെ ഓർമകളെയും പിറകോട്ട്‌ നയിച്ചു.എനിക്കും ഈ രോഗമുണ്ടായിരുന്നു.ഒരുപാട്‌ ചീത്തയും കിട്ടിയിട്ടുണ്ട്‌.ആദ്യം ചീത്ത വിളിക്കുന്നത്‌ അച്ഛനുമമ്മയുമായിരിക്കും.ശ്രീയുടെ പ്രതികരണം വായിച്ചപ്പോൾ അതുകൊണ്ടുതന്നെ സന്തോഷം തോന്നി.

  115. ശ്രീ said...

    pattepadamramji ...
    അതെ, ഇനി പേടിയ്ക്കാനില്ലായിരിയ്ക്കും... നന്ദി മാഷേ.

    SAMAD IRUMBUZHI...
    സ്വാഗതം

    നരിക്കുന്നൻ...
    വളരെ നന്ദി മാഷേ. :)

    കുട്ടേട്ടാ...
    കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.

    ഷാനമോള്‍...
    സ്വാഗതം.

    ഉമേഷ്‌ പിലിക്കൊട് ...
    സ്വാഗതം.

    mukthar udarampoyil...
    സ്വാഗതം.

    Prajeshsen...
    സ്വാഗതം. ഇവിടം സന്ദര്‍ശിച്ചതിനു നന്ദി, മാഷേ.

    മാഹിഷ്‌മതി...
    അത് എനിയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നു തന്നെയാണ്. പക്ഷേ ആ സാഹചര്യത്തില്‍ ദേഷ്യപ്പെട്ടിട്ട് എന്തു കാര്യം മാഷേ...

    Manoraj...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    Jimmy...
    വളരെ നന്ദി, ജിമ്മീ. ശ്രീചിത്രജാലകം വൈകാതെ ഒന്ന് പൊടി തട്ടിയെടുക്കണം :)

    ജ്വാല...
    വളരെ നന്ദി.

    sheeba...
    അതെ, നന്ദി. :)

    പയ്യന്‍സ് ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.

    Midhin Mohan...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ശാന്ത ചേച്ചീ...
    ആ അവസ്ഥ നേരിട്ടിട്ടുള്ള അച്ഛനമ്മമാര്‍ക്കെല്ലാം അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാവുന്നതേയുള്ളൂ അല്ലേ ചേച്ചീ?
    കമന്റിനു നന്ദി.

  116. Nandini Sijeesh said...
    This comment has been removed by the author.
  117. Nandini Sijeesh said...

    അടുത്ത ബ്ലോഗിനായി കാത്തിരിക്കുന്നു

  118. എറക്കാടൻ / Erakkadan said...

    ശരിയാണു ശ്രീ നമ്മളത്‌ അനുഭവിക്കും

  119. lekshmi. lachu said...

    sree...nannayirikkunu..

  120. രാഹുല്‍ said...

    Sree nannayi
    Malayalthil ezhuthan samayamilla
    Coming here after long
    Lot of work these days catch you later bye.

  121. Raghu G said...

    കൊള്ളാം .
    ഇപ്പോഴാണ് ഈ ബ്ലോഗ് ശ്രദ്ധിക്കുന്നത്.
    :)

  122. ഉണ്ണികള്‍ക്കും ഒരു ബ്ലോഗ് said...

    വയ്കി കാണാന്‍

  123. Anonymous said...

    mm appol anubawangal orupaadundu alle nanmagal nerunnu

  124. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    തനിയാവർത്തനം..!!
    ചെറുസംഭവം ഒന്നാന്തരമായി പറഞ്ഞു.

  125. പ്രേം I prem said...

    മാഷേ... മലയാറ്റൂരില്‍ നിന്നും ഇതുവരെ ഇറങ്ങിയില്ലേ ..

  126. ash said...

    കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നു ബോധ്യായി... ഹഹ.... അനുഭവ കഥ നന്നായി ആസ്വദിച്ചു... ആശംസകള്‍

  127. ഹംസ said...

    നല്ല ഒരനുഭവം,,

    എഴുത്ത് നന്നായിട്ടുണ്ട്

  128. Enlis Mokkath said...

    ശ്രീ...നമുക്കൊരു....SRR-Madiwala..ബസ് യാത്ര...ആയലോ...?.
    എന്തായലുമ്...നന്നായിയട്ടുണ്ട്.....