Tuesday, May 5, 2009

ഒരു ക്രിക്കറ്റ് T20 വീരഗാഥ

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് പഴയ Microcontroller ന്റെ പുസ്തകം എടുത്തു നോക്കാന്‍ ഇട വന്നത്. അതൊന്ന് വെറുതേ മറിച്ചു നോക്കിയപ്പോള്‍ ഒരു കടലാസ് കഷ്ണം കണ്ണില്‍ പെട്ടു. ഒറ്റ നോട്ടത്തില്‍ തന്നെ തഞ്ചാവൂരിലെ രസകരമായ ചില നാളുകളുടെ ഓര്‍മ്മകള്‍ എല്ലാം മനസ്സിലേയ്ക്കോടിയെത്തി.

അതൊരു ലോക്കല്‍ ക്രിക്കറ്റ് മാച്ചിന്റെ സ്കോര്‍‌ഷീറ്റ് ആയിരുന്നു. ഇന്നത്തെ അതിവേഗ ക്രിക്കറ്റിന്റെ മുഖമുദ്രയായ ട്വന്റി 20 എല്ലാം നിലവില്‍ വരുന്നതിനും മുന്‍പ് തഞ്ചാവൂരിലെ ഞങ്ങളുടെ വീടിനു പുറകിലത്തെ വിശാലമായ ആ ഗ്രൌണ്ടില്‍ ക്രിക്കറ്റിന്റെ ഈ അതിവേഗരൂപം ഞങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നു (ഒരു ദിവസം മുഴുവന്‍ കളിയ്ക്കാനുള്ള സമയവും സ്റ്റാമിനയും കുറവായിരുന്നു എന്നതാണ് സത്യമെങ്കിലും). മിക്കവാറും എല്ലാ ദിവസവും വൈകുന്നേരം പത്തോവര്‍ ഉള്ള സൌഹൃദ മാച്ച് പതിവായിരുന്നെങ്കിലും സമയവും ആളുകളും കൂടുതലുള്ള ശനി- ഞായര്‍ ദിവസങ്ങളില്‍ കുറച്ചു കൂടി ഗൌരവമുള്ള 20- 25 ഓവര്‍ മാച്ചുകളും ഞങ്ങള്‍ കളിച്ചിരുന്നു. മിക്കവാറും അത്തരം കളികളിലെ സ്കോര്‍ രേഖപ്പെടുത്തി വയ്ക്കുന്നതും ഒരു പതിവായിരുന്നു. അത്തരത്തില്‍ ഒരു കളിയുടെ സ്കോര്‍‌ഷീറ്റ് ആയിരുന്നു അത്. ആ കടലാസിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍ രസകരമായ, മറക്കാനാകാത്ത അന്നത്തെ മാച്ച് എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു.

തഞ്ചാവൂരിലെ ഞങ്ങളുടെ ആദ്യവര്‍ഷമായിരുന്നു അത്. ഞങ്ങള്‍ താമസിച്ചിരുന്ന വീട് ഒരു വിജനമായ പ്രദേശത്തായിരുന്നു. അതിന്റെ തൊട്ടു പിറകിലായി ഉണ്ടായിരുന്ന സാമാന്യം വലുപ്പമുള്ള ക്രിക്കറ്റ് ഗ്രൌണ്ട് ഞങ്ങള്‍ താമസം തുടങ്ങിയ ആദ്യ ദിവസം തന്നെ ശ്രദ്ധിച്ചിരുന്നു. എങ്കിലും റാഗിങ്ങ് പിരിയഡ് എല്ലാം കഴിഞ്ഞ ശേഷമാണ് ഗ്രൌണ്ടില്‍ ഇറങ്ങിയത് എന്നത് വേറെ കാര്യം. തൊട്ടടുത്ത് ഗ്രൌണ്ട് ഉണ്ടെന്ന് കരുതി അവിടെയെങ്ങാന്‍ സീനിയേഴ്സിന്റെ അനുവാദമില്ലാതെ കളിയ്ക്കാനിറങ്ങിയാല്‍ കാലു തല്ലിയൊടിയ്ക്കുമെന്നുള്ള അവരുടെ ‘സ്നേഹപൂര്‍വ്വമായ’ മുന്നറിയിപ്പിനെ അവഗണിയ്ക്കാന്‍ തോന്നിയില്ല എന്നതാണ് പരമാര്‍ത്ഥം. അങ്ങനെ ഒരു മാസം നീണ്ടു നിന്ന റാഗിങ്ങ് കോഴ്സ് എല്ലാം കഴിഞ്ഞ് സീനിയേഴ്സ് ഞങ്ങളുമായി നല്ല കമ്പനിയായി. അവര്‍ തന്നെയാണ് അതിനു ശേഷം രണ്ടു ബാറ്റ് ഞങ്ങള്‍ക്ക് കൊണ്ടു തന്നതും കളിയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചതും. [‘എടാ മക്കളേ’ എന്ന് വിളിച്ചു കൊണ്ട് കയറി വരാറുള്ള ഡിനുച്ചേട്ടനേയും ജെയിംസ് ചേട്ടനെയും ഒന്നും ഒരിയ്ക്കലും മറക്കാനാകുമെന്ന് തോന്നുന്നില്ല. അത്ര സ്നേഹമുള്ള ആ പാവം ചേട്ടന്മാര്‍ക്ക് ഞങ്ങള്‍ ചെന്നു കയറിയ ആ ഒരു മാസം ഞങ്ങളെ എങ്ങനെ പേടിപ്പിയ്ക്കാന്‍ കഴിഞ്ഞു എന്ന് ഇന്ന് ആലോചിയ്ക്കുമ്പോള്‍ തന്നെ അത്ഭുതമാണ്. കൂടുതല്‍ റാഗിങ് വിശേഷങ്ങള്‍ പിന്നൊരിയ്ക്കല്‍ പറയാം.]

നമുക്ക് അന്നത്തെ മാച്ചിലേയ്ക്ക് തിരിച്ചു വരാം. അതൊരു ശനിയാഴ്ചയായിരുന്നു എന്നാണ് ഓര്‍മ്മ. ഉച്ചവെയില്‍ പൂര്‍ണ്ണമായും മാറുന്നതിനു മുന്‍‌പേ ഒരു മൂന്നു മണിയോടെ ഞങ്ങള്‍ എല്ലാവരും ഗ്രൌണ്ടില്‍ ഒത്തു കൂടി. അന്ന് വേണ്ടത്ര സമയമുണ്ടായിരുന്നതിനാല്‍ 10 ഓവര്‍ വീതമുള്ള മൂന്നോ നാലോ കളിയെങ്കിലും നടത്താന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. (സമയം ഉണ്ടായിരുന്നെങ്കിലും അന്ന് കളി തുടങ്ങുമ്പോള്‍ അംഗ സംഖ്യ കുറവായിരുന്നു).

വൈകാതെ രണ്ടു ടീമുകള്‍ ആയി ഞങ്ങള്‍ കളി ആരംഭിച്ചു. മികച്ച കളിക്കാരായ കിരണും അരുണും ആയിരുന്നു ഓരോ ടീമിന്റെയും ക്യാപ്റ്റന്മാര്‍. അരുണിന്റെ ടീമിലായിരുന്നു ഞാന്‍. ഒപ്പം സുധിയപ്പനും ജോബിയും ഷെറിനും. കിരണിന്റെ ടീമില്‍ സഞ്ജുവും ബിബിനും അനൂപും അജേഷും. കളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഡിനു ചേട്ടനും ബിനേഷ് ചേട്ടനും ശരത്തും തോമയും ലിനോയും ജോക്സിനും മെജോയും ജോസും വന്നു. ഡിനു ചേട്ടനും ജോക്സിനും ലിനോയും തോമയും ഞങ്ങളുടെ ടീമിലും ബിനേഷ് ചേട്ടനും മെജോയും ശരത്തും ജോസും എതിര്‍ ടീമിലും ചേര്‍ന്നു. ഷെറിനും ജോസും സാധാരണ കളിയ്ക്കുന്ന പതിവില്ലെങ്കിലും അന്ന് ഞങ്ങളുടെ കളിയുടെ ആവേശത്തില്‍ അവരും കൂടുകയായിരുന്നു.

മത്തനും പിള്ളേച്ചനും മാഷും പതിവു പോലെ കളി കാണാനായി വന്നിരുന്നു. മാഷ് കളിയ്ക്കാറില്ലെങ്കിലും കളിക്കാരെ പ്രോത്സാഹിപ്പിയ്ക്കാനും കമന്ററി പറയാനും സ്കോര്‍ നോക്കാനുമെല്ലാമായി കളിക്കിടയിലെ ഒരു അവിഭാജ്യ ഘടകമായിരുന്നു. മത്തനും പിള്ളേച്ചനും കളി അറിയില്ലെങ്കിലും വല്ലപ്പോഴും ഒപ്പം കൂടാറുണ്ട്. അന്ന് പക്ഷേ അവര്‍ സ്കോര്‍ എഴുതാന്‍ ഇരുന്നതേയുള്ളൂ. ഇവരും ഇവരുടെ ഒപ്പം കളിയ്ക്കാന്‍ കൂടാതെ കാഴ്ചക്കാരായി മാത്രം വന്നിരിയ്ക്കാറുള്ള, അടുത്ത വീടുകളിലെ മറ്റു സുഹൃത്തുക്കളുമായിരുന്നു കളിയ്ക്കിടയില്‍ അമ്പയറിങ്ങു നടത്തുന്നതും പതിവായുണ്ടാകാറുള്ള തര്‍ക്കം പരിഹരിയ്ക്കുന്നതും.

ആളുകള്‍ ആവശ്യത്തിന് ആയതോടെ ഇരുപത് ഓവര്‍ വീതമുള്ള മത്സരം വയ്ക്കാം എന്ന് തീരുമാനമായി. അങ്ങനെ 9 പേരടങ്ങുന്ന 2 ടീമുകളായി മത്സരം കൂടുതല്‍ ആവേശത്തോടെ ആരംഭിച്ചു. ടോസ് നേടി, ആദ്യം ബാറ്റ് ചെയ്തത് ഞങ്ങളുടെ ടീം ആയിരുന്നു. നിശ്ചിത ഇരുപത് ഓവറില്‍ ഞങ്ങള്‍ 5 വിക്കറ്റിന് 98 റണ്‍സ് നേടി*. (ക്യാപ്റ്റനായിരുന്ന അരുണിന്റെ 36 റണ്‍സായിരുന്നു ഞങ്ങള്‍ക്ക് തുണയായത്. ഒപ്പം ബിനേഷേട്ടന്‍ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് തുടര്‍ച്ചയായി നേടിയ അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പെടെ പുറത്താകാതെ 32 റണ്‍സ് എടുക്കാന്‍ എനിയ്ക്ക് കഴിഞ്ഞതും ഞാന്‍ മറക്കുന്നതെങ്ങനെ? (അതിനു മുന്‍‌പോ ശേഷമോ നല്ല ടീമുകളുമായി കളിച്ചിട്ട് ഒരോവറില്‍ 20 റണ്‍സ് എന്ന ലക്ഷ്യം നേടാന്‍ എനിയ്ക്ക് സാധിച്ചിട്ടില്ല. എപ്പോഴും ചക്ക വീഴുമ്പോള്‍ മുയല്‍ ചാകണമെന്നില്ലല്ലോ)

മറുപടിയായി ബാറ്റ് ചെയ്ത കിരണിന്റെ ടീമിന് കിരണും മെജോയും മികച്ച തുടക്കമാണ് നല്‍കിയത്. 24 ഉം 14 ഉം റണ്‍സ് വീതമെടുത്ത് അവര്‍ ഇരുവരും പുറത്തായ ശേഷം വന്ന സഞ്ജു അനൂപിനൊപ്പം വേഗം 22 റണ്‍സ് നേടിയെങ്കിലും വൈകാതെ പുറത്തായി. തുടര്‍ന്നു വന്ന ബിനേഷേട്ടനും ശരത്തും അജേഷും പെട്ടെന്ന് പുറത്തായപ്പോഴും അനൂപ് ഒരറ്റത്ത് നന്നായി കളിയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ 19 ആം ഓവറില്‍ അനൂപും ബിബിന്റെ പിന്തുണയോടെ അവരുടെ സ്കോര്‍ 90 കടത്തി. പക്ഷേ ആ ഓവര്‍ എറിഞ്ഞ അരുണ്‍ ബിബിനെ അവസാന പന്തില്‍ ക്ലീന്‍ ബൌള്‍ ചെയ്തതോടെ അവര്‍ 7 വിക്കറ്റിന് 96 എന്ന നിലയിലായി**.

അവര്‍ക്ക് കളി ജയിയ്ക്കാന്‍ അവസാന ഓവറില്‍ 3 റണ്‍സ് വേണം. ഒരറ്റത്ത് 23 റണ്‍സുമായി അനൂപ് ബാറ്റ് ചെയ്യുന്നു. അവസാന ബാറ്റ്‌സ്മാന്‍ ആയ ജോസ് ആണ് മറുവശത്ത്. ഡിനു ചേട്ടന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു നേരിട്ട അനൂപ് ഒരു റണ്‍സ് നേടി. ഇനി കളി ജയിയ്ക്കാന്‍ അവര്‍ക്ക് 5 പന്തില്‍ 2 റണ്‍സ് മതി. ഒരു റണ്‍സെടുത്താല്‍ കളി സമനിലയാകും.

കിരണ്‍ കാണികളുടെ കൂട്ടത്തിലിരുന്ന് ജോസിനോട് സിംഗിള്‍ എടുത്ത് സ്ട്രൈക്ക് അനൂപിന് കൊടുക്കാന്‍ വിളിച്ച് പറയുന്നുണ്ട്. എന്നാല്‍ ഫുള്‍ ജാഢയില്‍ ഒരു അന്താരാഷ്ട്ര കളിക്കാരന്റെ മട്ടും ഭാവവുമായിട്ടാണ് ജോസിന്റെ നില്പ്. കിരണിന്റെ ഉപദേശം രസിയ്ക്കാത്ത മട്ടില്‍ തമാശ രൂപത്തില്‍ ജോസ് വിളിച്ചു പറഞ്ഞു “അതെന്താ അളിയാ... നീ എന്നെ കുറച്ചു കാണുന്നത്? കളി ഞാന്‍ ജയിപ്പിച്ചാലും പോരേ? അതിനെന്തിനാ അനൂപ്? നീ കണ്ടോ...”

ജോസിന്റെ സ്വതസിദ്ധമായ അലസതയോടെയുള്ള മറുപടി ഞങ്ങളിലും ചിരി പടര്‍ത്തി. ഗാര്‍ഡ് എടുത്ത് പിച്ചിനു നടുവില്‍ പോയി ബാറ്റ് കൊണ്ട് കുത്തി നോക്കി, ജോസ് പന്ത് നേരിടാന്‍ തയ്യാറായി. ഡിനു ചേട്ടന്‍ രണ്ടാമത്തെ പന്ത് എറിഞ്ഞു. പന്ത് സ്റ്റമ്പിന് തൊട്ടടുത്തു കൂടെ കീപ്പറായ ജോക്സിന്റെ കയ്യിലെത്തി. പക്ഷേ, ജോസിന് അപ്പോഴും കുലുക്കമില്ല.ഇനിയും മൂന്ന് പന്തുണ്ടല്ലോ എന്ന ഭാവം. അവന്‍ കാണികളെ എല്ലാം കൈയുയര്‍ത്തി അഭിവാദ്യം ചെയ്തു.

നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് അനൂപ് വിളിച്ചു പറഞ്ഞു “ഒരു റണ്‍സെങ്കിലും എടുത്ത് സ്ട്രൈക്ക് താടാ”.

“വേണ്ട അളിയാ... ഞാനേറ്റു”

ജോസ് വീണ്ടും തയ്യാറായി. മൂന്നാമത്തെ പന്ത് . ജോസ് ബാറ്റ് ആഞ്ഞു വീശി. പന്ത് പിന്നെയും കീപ്പറുടെ കയ്യില്‍. ബാറ്റില്‍ തൊട്ടു പോലുമില്ല.

അതു വരെ പ്രതീക്ഷ നശിച്ചിരുന്ന ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹമായി. ജോസിനു ചുറ്റും ശക്തമായ ഫീല്‍ഡിങ്ങ് ഏര്‍പ്പെടുത്തി. സിംഗിളുകള്‍ തടയണം എന്നതു തന്നെ ഞങ്ങളുടെ ലക്ഷ്യം. കാണികളുടെ ഭാഗത്തു നിന്നും ചിരിയും തമാശ നിറഞ്ഞ ഡയലോഗുകളും മാത്രമായി. ജോസ് എന്നിട്ടും ആത്മ വിശ്വാസത്തിലാണ്. ഡിനു ചേട്ടന്‍ വീണ്ടും പന്തെറിയാനായി തിരിഞ്ഞു നടക്കുമ്പോള്‍ ജോസ് ക്രീസില്‍ നിവര്‍ന്നു നിന്ന് ചുറ്റുപാടും ഫീല്‍ഡിങ്ങ് അറേഞ്ച്മെന്റ്‌സ് എല്ലാം നോക്കി. എന്നിട്ട് അനൂപിനെ പിച്ചിനു നടുവിലേയ്ക്ക് എന്തോ പറയാനെന്ന പോലെ വിളിച്ചു. അടുത്തു ചെന്ന് അവനോട് പന്ത് മുട്ടിയിട്ട് ഒരു റണ്‍സെങ്കിലും എടുക്കാന്‍ പറഞ്ഞ് അനൂപ് തിരിച്ചു നടന്നു. ഒപ്പം കാഴ്ചക്കാരോട് വാതോരാതെ വാചകമടിയ്ക്കുന്നുമുണ്ട്.

വീണ്ടും പിച്ചിനു നടുവിലെല്ലാം ബാറ്റു കൊണ്ട് കുത്തി നോക്കി, പിന്നെയും ഗാര്‍ഡ് എടുത്ത് ജോസ് തയ്യാറായി. നാലാ‍മത്തെ പന്തും ബാറ്റില്‍ കൊള്ളാതെ ഓഫ് സൈഡിലൂടെ പോയി. കിരണ്‍ ആള്‍ക്കൂട്ടത്തിലിരുന്ന് ജോസിനെ ചീത്ത വിളിയ്ക്കാന്‍ തുടങ്ങി. കാണികളുടെ എല്ലാം കളിയിലെ പിരിമുറുക്കം മാറി തമാശയായി. എല്ലാവരും ഒറ്റക്കെട്ടായി “ജോസ്... ജോസ്” എന്ന് ആര്‍ത്തു വിളിയ്ക്കാന്‍ തുടങ്ങി. കൈ പൊക്കിയും തല കുനിച്ചും അതെല്ലാം ആസ്വദിച്ചു കൊണ്ട് ജോസ് അടുത്ത പന്ത് നേരിടാന്‍ ഒരുങ്ങി. അതിനു മുന്‍പ് പിച്ചിനു നടുവിലേയ്ക്ക് നടന്നു കൊണ്ട് അനൂപിനെയും വിളിച്ചു. ക്ഷമ നശിച്ചു നില്‍ക്കുകയായിരുന്ന അനൂപ് വേഗത്തില്‍ അവന്റെ അടുത്ത് ചെന്ന് പറഞ്ഞതെന്തെന്ന് കേട്ടില്ലെങ്കിലും വളിച്ച ചിരിയോടെ ചെവി പൊത്തിക്കൊണ്ട് ജോസ് തിരികെ ക്രീസിലേയ്ക്ക് നടക്കുന്നതാണ് എല്ലാവരും കണ്ടത്.

അഞ്ചാമത്തെ പന്തിനും ജോസ് ബാറ്റ് വീശിയെങ്കിലും ആ പന്തും തൊടാന്‍ ജോസിന് കഴിഞ്ഞില്ല. അതോടെ ജോസും ചിരിച്ചു പോയി എന്നതാണ് സത്യം. സ്വന്തം ടീമംഗങ്ങളെല്ലാം ജോസിനെ തെറി വിളി തുടങ്ങി. ജോസ് ചിരി നിര്‍ത്താതെ തന്നെ വിളിച്ചു പറഞ്ഞു. “ഒരു പന്തില്‍ രണ്ടു റണ്‍സ് പോരേ അളിയാ... ഫോറടിച്ചാല്‍ എല്ലാം ഓകെയായില്ലേ?”

“നീ ഒരു &%$ ഉം അടിയ്ക്കണ്ട. ഒന്നു തട്ടിയിട്ടിട്ട് ഓടാമോ... സ്കോര്‍ തുല്യമാക്കാനെങ്കിലും പറ്റുമല്ലോ” നിരാശയും ദേഷ്യവും കലര്‍ത്തിയാണ് കിരണ്‍ മറുപടി പറഞ്ഞത്.

“ഇല്ലളിയാ... ഇത് നമ്മള്‍ ജയിച്ചു കഴിഞ്ഞു... ഈ പന്ത് നീ ബൌണ്ടറിയില്‍ നിന്ന് പെറുക്കിക്കോ” ജോസ് അവസാന പന്ത് നേരിടാന്‍ തയ്യാറായി. ഡിനു ചേട്ടന്‍ പോലും ചിരിച്ചു കൊണ്ടാണ് അവസാന പന്തെറിഞ്ഞത്. കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ ജോസ് ബാറ്റ് ആഞ്ഞു വീശി. പക്ഷേ, പതിവില്‍ നിന്നും യാതൊരു വ്യത്യാസവും കൂടാതെ പന്ത് കീപ്പറുടെ കയ്യിലെത്തി.

അടുത്ത നിമിഷം ബാറ്റും താഴെയിട്ട് ജോസ് തൊട്ടടുത്തുള്ള ഞങ്ങളൂടെ റൂമിലേയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടുന്നതാണ് എല്ലാവരും കണ്ടത്. കിരണും അനൂപും സഞ്ജുവും ഉള്‍പ്പെടെയുള്ള അവന്റെ മറ്റു ടീമംഗങ്ങള്‍ അവനെ ചീത്ത വിളിച്ചു കൊണ്ട് പുറകേയും.

തുടര്‍ന്ന് രണ്ടു ടീമംഗങ്ങളും ഒരുമിച്ചിരുന്ന് അന്നത്തെ മത്സരത്തെ പറ്റി സംസാരിച്ചു കോണ്ടിരിയ്ക്കുകയായിരുന്നു. അതിനിടെ അന്നത്തെ മത്സരത്തിന്റെ സ്കോര്‍ ഷീറ്റ് എല്ലാം തയ്യാറാക്കിയ ശേഷം 1 റണ്‍സിന് കളി ജയിച്ച ഞങ്ങളുടെ ടീമില്‍ നിന്ന് 36 റണ്‍സും 3 വിക്കറ്റും നേടിയ അരുണിനെ മാന്‍ ഓഫ് ദ മാച്ചായി മാഷും മത്തനും പ്രഖ്യാപിയ്ക്കുമ്പോള്‍ അരുണ്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. “കളി ജയിപ്പിച്ച ആളാണ് മാന്‍ ഓഫ് ദ മാച്ച് എങ്കില്‍ അത് ജോസിന് കൊടുക്കണം”. അപ്പോള്‍ ജോസ് ചിരിച്ചു കൊണ്ട് വിശദീകരിച്ചു.

“അത് പിന്നെ അളിയാ... അങ്ങനെ ആക്കണ്ട. എന്റെ ഫുട് വര്‍ക്ക് അത്ര ശരിയായില്ല. ഇന്നലെ പ്രാക്ടീസ് ചെയ്യാന്‍ പറ്റാത്തതിന്റെയാ. പിന്നെ വെളിച്ചക്കുറവും ഉണ്ടായിരുന്നു. മാത്രമല്ല, കാറ്റിന്റെ ഗതിയും അനുകൂലമായിരുന്നില്ല. പന്തിന്റെ മൂവ് മെന്റ് ഗസ്സ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ടൈമിങ്ങ് ശരിയായില്ല... അതല്ലായിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു. എനിയ്ക്ക് ഒരൊറ്റ പന്തു പോരേ കളി അവസാനിപ്പിയ്ക്കാന്‍!!!”

സഞ്ജു പെട്ടെന്ന് ഇടയ്ക്കു കയറിപ്പറഞ്ഞു “പിന്നേ...അല്ലായിരുന്നെങ്കില്‍ നീയങ്ങ് ഒലത്തിയേനെ. ഒന്നു പോടാ. പിന്നെ നിന്റെ കളി അവസാനിപ്പിയ്ക്കാന്‍ ഒരൊറ്റ പന്തു മതി എന്ന് ഞങ്ങള്‍ക്കറിയാം. എടാ, ആദ്യം ബാറ്റ് നേരെ പിടിയ്ക്കാന്‍ പഠിയ്ക്ക്. നീയൊരൊറ്റ ഒരുത്തനാ ഞങ്ങളെ തോല്‍പ്പിച്ചത്... എന്നിട്ട് അവന്‍ ഡയലോഗ് വിടുന്നത് കേട്ടില്ലേ?”

അതു കേട്ട് ജോബി പറഞ്ഞു “എന്നാലും... എന്റെ ജീവിതത്തില്‍ ആദ്യമായിട്ടു കാ‍ണുകയാ, ബാറ്റിനു പകരം നാക്കു കൊണ്ട് ക്രിക്കറ്റ് കളിയ്ക്കുന്ന ഒരാളെ. നിന്നെ സമ്മതിയ്ക്കണം ജോസളിയാ”.

അത് കേട്ടതും എല്ലാവരും കൂടെ ചിരിച്ചു പോയി, ഒപ്പം ജോസും. എന്നിട്ട് എല്ലാവരോടു മായി പറഞ്ഞു. “എന്റെ പൊന്നളിയന്മാരേ... ഇനി സത്യം പറയാമല്ലോ. എനിയ്ക്ക് ഈ ക്രിക്കറ്റ് കളി തന്നെ അറിയില്ല. ഞാന്‍ ചുമ്മാ നിങ്ങളുടെ കൂടെ കൂടിയതല്ലേ...”

എന്തായാലും അതിനു ശേഷം ഒരിയ്ക്കലും ജോസ് ഞങ്ങളുടെ കൂടെ കളിയ്ക്കാന്‍ കൂടിയിട്ടില്ല. എങ്കിലും കാണികളുടെ കൂട്ടത്തിലിരുന്ന് ജോബി പറഞ്ഞതു പോലെ നാക്കു കൊണ്ടുള്ള ബാറ്റിങ്ങിന് ഒരു കുറവുമുണ്ടായിരുന്നില്ല കേട്ടോ. ബാറ്റ്സ്മാനേയും ബൌളറേയും ഫീല്‍ഡറേയുമെല്ലാം ഉപദേശിയ്ക്കാനും രസകരമായ ‘ടെക്നിക്കല്‍’ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനുമെല്ലാമായി ജോസ് എന്നും സജീവമായി ഞങ്ങളുടെ കൂടെ ഉണ്ടാകാറുമുണ്ട്.

**********

ഞങ്ങള്‍ക്ക് തഞ്ചാവൂരെ പഠനകാലത്ത് കിട്ടിയ നല്ല ഒരു സുഹൃത്താണ് ഈ ജോസ്. വളരെ രസികനും സഹൃദയനും എന്നാല്‍ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവനും ആയിരുന്നു അവന്‍ എന്നു വേണം പറയാന്‍. ഇടപെടുന്നവരുടെ സ്വഭാവരീതിയ്ക്കനുസരിച്ച് അവരുടെ അതേ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നും താഴ്ന്നും പെരുമാറാനുള്ള അവന്റെ കഴിവു ഒന്നു വേറെ തന്നെയായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം. ഇന്ന് ജോസ് നാട്ടില്‍ കോളേജ് അദ്ധ്യാപകനാണ്. ഇപ്പോഴും ജോസുമായുള്ള ഞങ്ങളുടെ സൌഹൃദം അതേപടി നില നില്‍ക്കുന്നു.

[*ടീം1 ടോട്ടല്‍ - 98/5 (20 ഓവര്‍). അരുണ്‍ - 36; ഡിനു - 11; ജോക്സിന്‍ - 0; സുധി - 14(റണ്ണൌട്ട്); ശ്രീ - 32*; ലിനോ - 1; ജോബി - 4*. കിരണ്‍ - 12/2; അനൂപ് - 16/1; സഞ്ജു - 20/1; ശരത് - 12/0; മെജോ - 15/0; ബിനേഷ് - 23/0]
[**ടീം2 ടോട്ടല്‍ - 96/7 (20 ഓവര്‍). കിരണ്‍ - 24; മെജോ -14; അനൂപ് - 24*; ശരത്ത് - 2; സഞ്ജു - 22; ബിനേഷ് - 5; അജേഷ് - 1; ബിബിന്‍ - 4; ജോസ് - 0*. അരുണ്‍ - 18/3; ഡിനു - 22/2; ശ്രീ - 16/1; സുധി - 18/1; ജോബി- 10/0; ലിനോ- 12/0]
ഞങ്ങളുടെ പഴയ വീടും ക്രിക്കറ്റ് ഗ്രൌണ്ടും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

91 comments:

  1. ശ്രീ said...

    ഐ പി എല്‍ T20 മത്സരങ്ങള്‍ ചൂടു പിടിച്ചിരിയ്ക്കുന്ന ഈ വേളയില്‍ അഞ്ചു വര്‍ഷം മുന്‍‌പു നടന്ന മറ്റൊരു T20 ക്രിക്കറ്റ് മാച്ചിനെ കുറിച്ചാണ് ഈ പോസ്റ്റ്.

    തഞ്ചാവൂരില്‍ എനിയ്ക്കൊപ്പം പഠിച്ചിരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിയ്ക്കുന്നു.

  2. ദിലീപ് വിശ്വനാഥ് said...

    ഗലക്കന്‍ ക്രിക്കറ്റ് കളി. അപ്പൊ T20 കണ്ടുപിടിച്ചത് നിങ്ങളാണല്ലേ?

  3. പ്രയാണ്‍ said...

    ജോസ് ആള്‍ കൊള്ളാലൊ ശ്രീ...:)

  4. ജെസ്സ് said...

    അരുണ്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് മാന്‍ ഓഫ് ദി മാച്ച് ജോസ്സിനു തന്നെയായിരുന്നു കിട്ടേണ്ടത്.

    നല്ല വിവരണം ശ്രീ . :)

    ഇനി ഒരു ബ്ലോഗ്‌ സംബന്ധമായ ചോദ്യം. ഞാന്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ പോസ്റ്റുകള്‍ക്ക്‌ blog-post_1234.html എന്ന പോലുള്ള പേരാണ് വരുന്നത് . ടൈറ്റിലിന്റെ പേരില്‍ തന്നെ പോസ്റ്റിന്റെ ലിങ്ക് വരാന്‍ എന്താണ് ചെയ്യേണ്ടത്‌ ??

  5. ഷിജു said...

    ഇന്നാണേല്‍ ശ്രീയുടെ ടീമിന് തഞ്ചാവൂര്‍ റോയല്‍ ചലഞ്ചേഴ്സ് എന്നോ, തഞ്ചാവൂര്‍ ഡെയര്‍ ഡെവിള്‍സ് എന്നോ മറ്റൊ പേര് ഇടാമായിരുന്നു. :)

  6. BS Madai said...

    ശ്രീ, അപ്പൊ ഇതാണ് IPL-ന്റെ നാള്‍വഴികള്‍?

  7. ഹരിശ്രീ said...

    ഹ...ഹ...
    ജോസിനെ നമ്മുടെ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്സിന് കൊടുക്കാമായിരുന്നു...

    :)

  8. ആർപീയാർ | RPR said...

    രാവിലെ തന്നെ നൈറ്റ് റൈഡേഴ്സിന്റെ ഒരു കളി കണ്ട ഒരു പ്രതീതി !!.. നല്ല വിവരണം ...

  9. ബഷീർ said...

    മാൻ ഓഫ് ദ മാച്ച് അഥവാ കിർക്ക് @ ജോസ് .കൊള്ളാം.

    ഓ.ടോ.
    എവിടെ ? കാണാനില്ലാലോന്ന് ഇപ്പ വിചാ‍ാരിച്ചതേയുള്ളൂ ഞാൻ.അപ്പോ പോസ്റ്റുമായെത്തി.. നന്ദി

  10. Rare Rose said...

    ഹി..ഹി..ക്രിക്കറ്റ് വീരഗാഥ രസായി തന്നെ എഴുതി ട്ടോ..ജോസിന്റെ പ്രകടനം വായിച്ചു കുറേ ചിരിച്ചു..ആത്മവിശ്വാസം ഇത്രേം കൂടിയയൊരാളെ ആദ്യമായിട്ടു ഇതിലൂടെ കാണാന്‍ പറ്റി..:)

  11. മേരിക്കുട്ടി(Marykutty) said...

    പാവം ജോസ്..എനിക്ക് ജോസിന്റെ വിശദീകരണം കേട്ടപ്പോള്‍, ഏതോ ഒരു സിനിമയില്‍ തോല്‍വിയുടെ കാരണം പറയുന്നില്ലേ ഒരു കാമ്മ്യൂണിസ്റ്റ്കാരന്‍്?(ശ്രീനിവാസന്റെ സിനിമ- സന്ദേശം ആണോ ആവോ )അതാ ഓര്‍മ വന്നെ!

  12. ശ്രീ said...

    വാല്‍മീകി മാഷേ...
    ആദ്യ കമന്റിനു നന്ദി. കുറേ നാളുകള്‍ക്കു ശേഷമാണല്ലോ വരവ്?

    Prayan മാഷേ.
    അതെയതെ. ജോസ് ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. നന്ദി

    ജെസ്സ് ചേച്ചീ...
    ഹ ഹ. അന്ന് ജോസിനു പകരം മറ്റാരായിരുന്നെങ്കിലും ആ കളി അവര്‍ ജയിയ്ക്കുമായിരുന്നു എന്ന് പിന്നീട് ജോസ് തന്നെ സമ്മതിച്ചതാണ്. (സംശയത്തിന്റെ മറുപടി മെയിലായി അയച്ചിട്ടുണ്ട് ട്ടോ) നന്ദി

    ഷിജുച്ചായാ...
    അതെ. അന്ന് ട്വന്റി 20 എന്ന കണ്‍‌സപ്റ്റ് ഇല്ലായിരുന്നല്ലോ. അല്ലായിരുന്നെങ്കില്‍ ഞങ്ങളും അങ്ങനെ വല്ല പേരും ഇടുമായിരുന്നു. നന്ദി.

    BS Madai മാഷേ.
    അത് അങ്ങനെയും പറയാം. നന്ദി.

    ശ്രീച്ചേട്ടാ...
    നൈറ്റ് റൈഡേഴ്സില്‍ ഇപ്പോഴുള്ളവര്‍ തന്നെ ഇങ്ങനെ ആണ് കളിയ്ക്കുന്നത് അല്ലേ? ഹ ഹ. നന്ദി.

    ആര്‍പീയാര്‍ മാഷേ...
    എല്ലാവരും പാവം നൈറ്റ് റൈഡേഴ്സിനെതിരെയാണല്ലോ... കമന്റിനു നന്ദീട്ടോ.

    ബഷീര്‍ക്കാ...
    കിര്‍ക്ക്@ജോസ്... കൊള്ളാം ട്ടോ. ചമ്മല്‍ ഒട്ടും ഇല്ലാതെ എന്തിലും ഇടപെടാനുള്ള കഴിവാണ് ജോസിനെ എവിടെയും വ്യത്യസ്തനാക്കിയിരുന്നത്. കമന്റിനും അന്വേഷണത്തിനും നന്ദി. :)

    റോസ്...
    ജോസ് തൊലിക്കട്ടിയിലും ആത്മവിശ്വാസത്തിലും എന്നും മുന്‍‌പന്തിയില്‍ തന്നെ ആയിരുന്നു. അന്ന് അവസാന പന്തു വരെ അവന്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ ആണ് കളിച്ചത് എന്നതാണ് രസം. കമന്റിനു നന്ദി.

    മേരിക്കുട്ടി...
    ഹ ഹ. അതു പോലെ തന്നെ. എന്തിനും മറുപടി പറയാന്‍ ജോസ് മിടുമിടുക്കനായിരുന്നു, എന്നും. പറഞ്ഞു നില്‍ക്കാന്‍ അതി സമര്‍ത്ഥന്‍. അതു കൊണ്ടാണ് ജോബി അവനെ ‘നാക്കു കൊണ്ട് ക്രിക്കറ്റ് കളിയ്ക്കുന്നവന്‍’ എന്ന് വിളിച്ചതും. നന്ദി.

  13. പി.സി. പ്രദീപ്‌ said...

    ശ്രീ ക്രിക്കറ്റ് കളിച്ചെന്നു പറയുന്നത് നേരാണോ? ഒരു ക്രിക്കറ്റ് ബാറ്റ് പിടിക്കാനുള്ള ആരോഗ്യം ഒക്കെ അന്ന് ശ്രീക്കുണ്ടായിരുന്നോ!!!:)

  14. ഹന്‍ല്ലലത്ത് Hanllalath said...

    കുഴപ്പമില്ല...
    എങ്കിലും ശ്രീയെട്ടന്റെ മറ്റു പോസ്റ്റുകളുടെ അത്ര നന്നായില്ല എന്നെനിക്കു തോന്നി...

  15. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: പണ്ടെങ്ങാണ്ട് ഞാന്‍ ബൈക്ക് 100- 100 സ്പീഡില്‍ എന്നു പറഞ്ഞതിനു അരവി പോസ്റ്റ് വരെ ഇട്ടിരുന്നു . ആ സ്കോര്‍ ഷീറ്റ് സ്കാന്‍ ചെയ്തിട്ടാലും ഞാന്‍ വിശ്വസിക്കൂല-- “അവസാന ഓവറില്‍ നിന്ന് തുടര്‍ച്ചയായി നേടിയ അഞ്ച് ബൌണ്ടറികള്‍ ” ആ ബോളറെ ഒന്നു കാണണം...

  16. നരിക്കുന്നൻ said...

    ഒരു അടിപൊളി ക്രിക്കറ്റ് വിശേഷം വായിച്ച് ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എല്ലാം ഒരു നല്ല പൊട്ടിച്ചിരിയിൽ തീർക്കാൻ ശ്രീക്ക് കഴിഞ്ഞിരിക്കുന്നു. ഒരോ പോസ്റ്റിലും മനസ്സിൽ നിന്നും മായാത്ത ഒരു നല്ലൊരു കഥാപാത്രത്തെ പ്രതിഷ്ടിപ്പിച്ച് തന്നിട്ടാണ് ശ്രീ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇവിടെ ജോസും എന്റെ മനസ്സിൽ ഒരുമായാത്ത രൂപമായി നിൽക്കുന്നു.

    ആശംസകൾ!

  17. Sukanya said...

    ശ്രീ, എന്താ പറയേണ്ടത്‌ ? ഒരുപാട്‌ ഇഷ്ടായി. നല്ല വിവരണം. എല്ലാ കഥാപാത്രങ്ങള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ . ആദ്യമായി ട്വന്റി ട്വന്റി കളിച്ചവരല്ലേ?

  18. ലാല്‍ വാളൂര്‍ said...

    ഗോളടിച്ചല്ലോ മോനെ T20 നന്നായിട്ടുണ്ട്
    ജോസ് കൊളളാലോ ശ്രീ.ഒരു ഒന്നു ഒന്നര ജോസ്....!

  19. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

    ഞാനും ഇന്നലെ ഇതു തന്നെ പറയുകയായിരുന്നു :) ഇവരൊക്കെ ടി20 കളിക്കുന്നതിന് മുന്നേ നമ്മുടെ നാട്ടിലൊക്കെ ടി20 സര്‍വസാധാരണം ആയിരുന്നെന്ന് :) നല്ല പോസ്റ്റ്.

  20. krish | കൃഷ് said...

    ടി20 വീരഗാഥ കൊള്ളാം.

    പോസ്റ്റ് വായിച്ചപ്പോള്‍ ജോസിനെക്കുറിച്ച് എനിക്ക് തോന്നിയത് ഹരിശ്രീ പറഞ്ഞുകഴിഞ്ഞു.

  21. the man to walk with said...

    oru 20/20 feel kitty ..:)

  22. ശ്രീ said...

    പ്രദീപേട്ടാ...
    ശ്ശെടാ... എന്തു പറഞ്ഞാലും വിശ്വസിയ്ക്കില്ലല്ലേ? :)

    hAnLLaLaTh...
    ക്രിക്കറ്റ് മാത്രം വിഷയമായി വന്നതു കൊണ്ട് ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടേക്കില്ല എന്ന് പ്രതീക്ഷിച്ചിരുന്നു, തുറന്ന അഭിപ്രായത്തിനു നന്ദി. :)

    ചാത്താ...
    ഇനി ബിനേഷ് ചേട്ടനെ നേരില്‍ പരിചയപ്പെടുത്തി തരേണ്ടി വരുമോ ആവോ? :)

    നരിക്കുന്നന്‍ മാഷേ...
    വളരെ നന്ദി. ജോസിനെ ഇതല്ലെങ്കില്‍ മറ്റു പല സംഭവങ്ങളിലൂടെയും ഞങ്ങള്‍ക്കാര്‍ക്കും മറക്കാനാകില്ല. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

    Sukanya ചേച്ചീ...
    നന്ദി. നമ്മുടെ നാട്ടിന്‍‌പുറങ്ങളിലെല്ലാം പണ്ടു തൊട്ടേ ഈ ട്വന്റി 20 എന്ന പരിപാടി ഉണ്ടായിരുന്നെന്നേ... :)

    ആല്‍ത്തറ...
    സ്വാഗതം ലാലുചേട്ടാ... വായനയ്ക്കും കമന്റിനും നന്ദീട്ടോ.

    സന്ദീപ്‌ ഉണ്ണിമാധവന്‍...
    വളരെ ശരിയാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടും മുന്‍പ് നമ്മുടെ നാട്ടിലൊക്കെ ഈ ട്വന്റി 20 പതിവായിരുന്നു. കമന്റിനു നന്ദി.

    കൃഷ് ചേട്ടാ...
    ഒരുപാടു നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനും കമന്റിനും നന്ദീട്ടോ.:)

    the man to walk with...
    വായനയ്ക്കും കമന്റിനും വളരെ നന്ദി.

  23. nandakumar said...

    “നീ ഒരു &%$ ഉം അടിയ്ക്കണ്ട. ഒന്നു തട്ടിയിട്ടിട്ട് ഓടാമോ...“
    ഹഹഹ ചിരിച്ചു പോയി ശ്രീ!!
    ക്രിക്കറ്റ് കമന്ററി കേള്‍ക്കുന്നപോലെ രസകരമായി വായിച്ചു.

  24. ജിജ സുബ്രഹ്മണ്യൻ said...

    ഹോ ജോസ് ആളൊരു വീരൻ തന്നെ ആണല്ലോ !

  25. Anonymous said...

    ശ്രീയേട്ടാ,കലക്കീ ട്ടോ...ജോസ്‌ ആൾ കൊള്ളാലോ...

  26. രാജീവ്‌ .എ . കുറുപ്പ് said...

    ശ്രീയേട്ടാ അവസാന ബോളിലും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു പുള്ളിക്കാരന്‍ ലഗാന്‍ സ്റ്റൈലില്‍ ഒരു സിക്സര്‍ പറപ്പിക്കും എന്ന്. വാചകമടി കേട്ട് തോന്നിയതാ. ആളുടെ ഒരു ഫോട്ടോ കൂടി ഇടാന്‍ മേലാരുന്നോ

  27. ചീര I Cheera said...

    vayichchu tto Sri!
    'keyman' panimudakkilaanu.

  28. ഞാന്‍ ആചാര്യന്‍ said...

    ശ്രീ, ഞാനോര്‍ത്തോണ്ടിരുന്നത് മാര്‍ട്ടിന്‍ ക്രോയോ മറ്റോ ആണ് കുട്ടി ക്രിക്കറ്റിന്‍റെ പ്രാചീന രൂപം ഉണ്ടാക്കിയത് എന്നാണ്, ഇപ്പഴല്ലേ മനസിലായത്..(തമാശിച്ചതാ, പിണങ്ങല്ലേ..)...ശ്രീയുടെ വിവരണം കേട്ടപ്പോള്‍ ഊണും ഉറക്കവും പടിപ്പും കളഞ്ഞ് കോലും കൊഴിയും പന്തുമായി നടന്ന നല്ല നാളുകള്‍ മടങ്ങിയെത്തുന്നു, ശ്രീ...

  29. Sayuri said...

    Josente support ugran. Ragging visheshangalkkayi kathirikkunnu.

  30. Typist | എഴുത്തുകാരി said...

    ഇതായിരിക്കും അപ്പോ T20 യുടെ തുടക്കം. അല്ലേ?

  31. siva // ശിവ said...

    ഞങ്ങള്‍ 10-10, 5-5 ഒക്കെ കളിക്കുമായിരുന്നു....

  32. കണ്ണനുണ്ണി said...

    രസ്സായിട്ടോ മാഷെ..അഭിനന്ദനങ്ങള്‍... ആ ജോസിനെ ഒന്ന് കണ്ടിരുന്നെങ്കില്‍.. ഒന്ന് കളിക്ക്യാന്‍ കൂടാന്‍ വിളിക്യാരുന്ന്നു.. എതിര്‍ ടീമിലെ ഒരാള്‍ടെ കുറവുണ്ട് ത്രെ

  33. Lathika subhash said...

    ശ്രീ,
    ഇപ്പൊഴാ ഇത് വായിച്ചത്.
    ഇത് എന്റെ മകനോടും വായിക്കാന്‍ പറയുന്നുണ്ട്.

  34. ശ്രീ said...

    നന്ദേട്ടാ...
    അവന്റെ പ്രകടനം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. എതിര്‍ ടീമായിരുന്നിട്ടു കൂടി ഞങ്ങളെല്ലാവരും ചിരിച്ചു പോയി. :)

    കാന്താരി ചേച്ചീ...
    അതെയതെ. ജോസ് ഒരു മഹാസംഭവം തന്നെയാണേ...

    വേറിട്ട ശബ്ദം...
    വളരെ നന്ദി, രാകേഷ്. :)

    കുറുപ്പിന്‍റെ കണക്കു പുസ്തകം ...
    ഇതു തന്നെ ജോസുമായുള്ള സൌഹൃദത്തിന്റെ പേരിലാണ് ധൈര്യമായി എഴുതിയത്. ഇനി ഫോട്ടോ ഇട്ടാല്‍ എല്ലാമായി. ;)

    P.R ചേച്ചീ...
    വായനയ്ക്കും കമന്റിനും നന്ദി ചേച്ചീ.

    ആചാര്യന്‍...
    എന്തു വേണമെങ്കിലും പറഞ്ഞോളൂ മാഷേ... ഒരു പിണക്കവുമില്ല. :)

    Sayuri ...
    നന്ദി. റാഗിങ്ങ് വിശേഷങ്ങളെപ്പറ്റി ആണെങ്കില്‍ തന്നെ ഒരുപാട് പറയാനുണ്ട്. :)

    എഴുത്തുകാരി ചേച്ചീ...
    ഞങ്ങളെ സംബന്ധിച്ച് ഇതാണ് തുടക്കമെന്ന് പറയാം :)

    ശിവ ...
    ഞങ്ങളും അതൊക്കെ പതിവായിരുന്നു, ശിവാ.

    കണ്ണനുണ്ണി...
    സ്വാഗതം മാഷേ. ഹ ഹ. അതൊരുഗ്രന്‍ കമന്റു തന്നെ ട്ടോ. നന്ദി:)

    ലതി ചേച്ചീ...
    വളരെ നന്ദി കേട്ടോ. മകന് ഇഷ്ടമായെങ്കില്‍ പറയണേ :)

  35. കനല്‍ said...

    ഇതുപോലെ നമ്മളൊക്കെ എന്തോരം ടീമുകളെ തോല്പിച്ചിരിക്കുന്നു...
    അവസാന ഓവറില്‍ ബാറ്റ് ചെയ്യുമ്പോഴുള്ള ടെന്‍ഷന്‍
    ഈ പഹയന്മാര്‍ മനസിലാക്കാത്തതെന്തേ?

    എന്തായാലും ശ്രീയുടെ ഈ ഓവറ് കലക്കി, സോറി അനുഭവകുറിപ്പ്

  36. അരുണ്‍ കരിമുട്ടം said...

    തള്ളേ, ജോസിനെ കൊണ്ട് തോറ്റു.
    എല്ലായിടവുമുണ്ട് ഇത്തരം ജോസുമാര്‍

  37. ഉപാസന || Upasana said...

    എടാ,

    നമ്മുടെ സ്കൂളിലെ പത്താം ക്ലാസ്സിലെ വാര്‍ഷിക ക്രിക്കറ്റ് മത്സരങ്ങള്‍ ഓര്‍ത്ത് പോയി ഞാന്‍.

    സ്കൂളിലെ പ്രബലരായ ഗ്രീന്‍ ഹൌസിനെ പൊട്ടിച്ച് വിട്ടത്. മൂന്നാം ഓവര്‍ മുതല്‍ ബാറ്റ് ചെയ്ത ഞാന്‍ കളിയവസാനിക്കുമ്പോള്‍ നോട്ടൌട്ട് (36 റണ്‍സ്, 3 ഫോര്‍, 1 സിക്ഷ്)

    പത്തൊമ്പതാമത്തെ ഓവറില്‍ ദേവനെ (എന്തൂട്ടാ അവന്റെ ഒരു സ്പീഡ്) വാരരുടെ പറമ്പിന്റെ മൂലയിലേക്ക് അടിച്ച ഫോര്‍ ആണെടാ എന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഞാന്‍ അടിച്ച മികച്ച ഷോട്ട്.

    ബൌള്‍ ചെയ്തപ്പോള്‍ തനി സച്ചിന്‍ആയ ചൂടന്‍ രാജുവിനെതിരെ ഞാന്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞത്...
    എന്റെ മാരകമായ :-) സ്പിന്‍ ബൌളിങ്ങില്‍ സഹികെട്ട് കയറിയടിച്ച രാജുവിന്റെ ഷോട്ട് മിഡ്‌ഓണില്‍ നമ്മുടെ ക്യാപ്റ്റന്‍ നിസാര്‍ കൈവിട്ടത്...

    ഫൈനലില്‍ കപ്പ് നേടിയതും നമ്മടെ ടീം തന്നെ. ഞാന്‍ അവസാനമായി ഒരു ക്രിക്കറ്റ് മത്സരം സീരിയസ് ആയി കളിച്ചതും അന്നാണെന്ന് തോന്നുന്നു. ഇപ്പോള്‍ വോളീബാളില്‍ മാത്രമാണ് താല്പര്യം
    :-)
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

  38. Shravan RN said...

    അതു കേട്ട് ജോബി പറഞ്ഞു “എന്നാലും... എന്റെ ജീവിതത്തില്‍ ആദ്യമായിട്ടു കാ‍ണുകയാ, ബാറ്റിനു പകരം നാക്കു കൊണ്ട് ക്രിക്കറ്റ് കളിയ്ക്കുന്ന ഒരാളെ. നിന്നെ സമ്മതിയ്ക്കണം ജോസളിയാ”.

    kalikki shreeyetta :)

    valmeeki paranja pole, appo ee 20-20 griget ningal kandu pidiche alle?

  39. Anil cheleri kumaran said...

    “അത് പിന്നെ അളിയാ... അങ്ങനെ ആക്കണ്ട. എന്റെ ഫുട് വര്‍ക്ക് അത്ര ശരിയായില്ല. ഇന്നലെ പ്രാക്ടീസ് ചെയ്യാന്‍ പറ്റാത്തതിന്റെയാ. പിന്നെ വെളിച്ചക്കുറവും ഉണ്ടായിരുന്നു. മാത്രമല്ല, കാറ്റിന്റെ ഗതിയും അനുകൂലമായിരുന്നില്ല. പന്തിന്റെ മൂവ് മെന്റ് ഗസ്സ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ടൈമിങ്ങ് ശരിയായില്ല... അതല്ലായിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു. എനിയ്ക്ക് ഒരൊറ്റ പന്തു പോരേ കളി അവസാനിപ്പിയ്ക്കാന്‍!!!”
    ഇതു വായിച്ച് ഞാന്‍‌ പൊട്ടിച്ചിരിച്ചു പോയി. എന്തൊരവലോകനം....
    അടിപൊളി എഴുത്ത് ശ്രീ. കലക്കി.

  40. ബൈജു (Baiju) said...

    അപ്പോള്‍ T20യുടെ ഉപജ്ഞാതാക്കളിലൊരാണ്‌ ശ്രീ.....

    കളിയെഴുത്തു കലക്കി

  41. abhi said...

    വിവരണം കലക്കി !
    അവസരോചിതമായ പോസ്റ്റ്‌ .......... ആശംസകള്‍ !

  42. ജ്വാല said...

    ഈ വിവരണം രസകരം തന്നെ

  43. അനില്‍@ബ്ലോഗ് // anil said...

    ട്വന്റി 20 കണ്ടു പിടിച്ചതിന് നിങ്ങള്‍ക്ക് പ്രത്യേക പ്രരിഗണന നല്‍കാന്‍ ഗിന്നസ് ബുക്കിനെഴുതാം.
    :)

  44. Jayasree Lakshmy Kumar said...

    കൊള്ളാം, ക്രിക്കറ്റ് ഓർമ്മകൾ :)

  45. ശ്രീ said...

    കനല്‍ മാഷേ...
    അതു ശരി തന്നെ. പക്ഷേ അന്ന് 5 പന്തില്‍ നിന്ന് 2 റണ്‍സെടുക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള സംഭവമേയായിരുന്നില്ല. അഭിപ്രായത്തിനു നന്ദി മാഷേ. :)

    അരുണ്‍ കായംകുളം ...
    ശരിയാണ് അരുണ്‍. ഇത്തരം രസികന്മാരായ കഥാപാത്രങ്ങള്‍ എവിടെയും കാണും.

    ഉപാസന...
    അതെ, ഞാനും ആ മത്സരം ഓര്‍ക്കുന്നുണ്ട്. അന്ന് ഞാനായൈരുന്നല്ലോ സ്കോര്‍ എഴുതാനിരുന്നത്. :) ആ ഒരൊറ്റ മത്സരത്തിലൂടെ നീ പ്രൈമറി കുട്ടികള്‍ക്കിടയില്‍ എല്ലാം സ്റ്റാറായി ഉയര്‍ന്നതും ഓര്‍ക്കുന്നു. :)

    Shravan | ശ്രവണ്‍ ...
    വായനയ്ക്കും കമന്റിനും നന്ദി,ശ്രവണ്‍.

    കുമാരേട്ടാ...
    ജോസിന്റെ സംസാരം കേള്‍ക്കുന്നതു തന്നെ വളരെ രസകരമാണ്. ഇതൊക്കെ ഒരു സാമ്പിള്‍ മാത്രം.

    ബൈജു മാഷേ...
    കളിയെഴുത്ത് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോ‍ഷം.

    abhi ...
    വായനയ്ക്കും കമന്റിനും നന്ദി.

    ജ്വാല ...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

    അനില്‍@ബ്ലോഗ് ...
    ഹ ഹ. വളരെ നന്ദി മാഷേ. :)

    lakshmy ...
    വളരെ നന്ദി , കേട്ടോ.

  46. Unknown said...

    Hai Sree,

    Very Nice. I enjoy Jose's Batting.

    :)

  47. hi said...

    haha sambhavam kollaam..

  48. Unknown said...

    “അത് പിന്നെ അളിയാ... അങ്ങനെ ആക്കണ്ട. എന്റെ ഫുട് വര്‍ക്ക് അത്ര ശരിയായില്ല. ഇന്നലെ പ്രാക്ടീസ് ചെയ്യാന്‍ പറ്റാത്തതിന്റെയാ. പിന്നെ വെളിച്ചക്കുറവും ഉണ്ടായിരുന്നു. മാത്രമല്ല, കാറ്റിന്റെ ഗതിയും അനുകൂലമായിരുന്നില്ല. പന്തിന്റെ മൂവ് മെന്റ് ഗസ്സ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ടൈമിങ്ങ് ശരിയായില്ല...

    lalith modi kekkalle................

  49. Eldho Mathew said...

    :-)

    Very good narration man..!

  50. Green Umbrella said...

    Super as always!!!!!!!

  51. deepz said...

    the way you narrated is excellant... i like it.. :)

  52. smitha adharsh said...

    അങ്ങനെ നാക്ക് കൊണ്ടുള്ള ക്രിക്കറ്റ്‌ രസകരമായി കണ്ടു...
    നല്ല പോസ്റ്റ്‌..

  53. സൂത്രന്‍..!! said...

    sree super ...

  54. Bindhu Unny said...

    T20-ക്ക് ഒരു പേറ്റന്റ് എടുക്കാമായിരുന്നു. :-)

  55. വിന്‍സ് said...

    സൂപ്പര്‍ 20-20.....കുട്ടിക്കാലത്തെ ഒരുപാടു നല്ല ക്രിക്കറ്റ് കളികളിലേക്കു കൊണ്ടു പോയി ഈ പൊസ്റ്റ്.

  56. നീര്‍വിളാകന്‍ said...

    അതൊരു ഒന്നൊന്നര ക്രിക്കറ്റായിരുന്നല്ലോ.... നല്ല വിവരണം.... ജോസിന് എന്റെ വക ഒരു റീത്ത് അയ്യോ സോറി...പൂച്ചെണ്ട്!

  57. കാവിലന്‍ said...

    ട്വന്റി ട്വേന്റ്യുടെ ഹരം പകര്‍ന്നു ശ്രീ

  58. [ nardnahc hsemus ] said...

    വിവരണം അസ്സലായി ട്ടാ!

  59. ശ്രീ said...

    ast...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ഷമ്മി...
    വളരെ നന്ദി.

    മുരളിക...
    ഹ ഹ. അതെയതെ. :)

    Eldho Mathew...
    താങ്ക്സ് ഡാ. :)

    പോട്ടപ്പന്‍...
    വായനയ്ക്കും കമന്റിനും വളരെ നന്ദി, ഒപ്പം അമ്പതാം കമന്റിനും.

    deepz...
    വളരെ നന്ദീ കേട്ടോ.

    smitha adharsh...

    നാക്കു കൊണ്ടും ക്രിക്കറ്റ് കളിയ്ക്കാമെന്ന് ഞങ്ങളെയും പഠിപ്പിച്ചത് ഈ ജോസ് ആണ് സ്മിതേച്ചീ... നന്ദി. :)

    സൂത്രന്‍...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ.

    Bindhu Unny ...
    അങ്ങനെ ഒരാലോചന ഇല്ലാതില്ല ചേച്ചീ ;) നന്ദി.

    വിന്‍സ് ...
    പഴയകാല ക്രിക്കറ്റ് ഓര്‍മ്മകളുണര്‍ത്താന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം, വിന്‍സ്...

    നീര്‍വിളാകന്‍ ...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ. റീത്തായാലും പൂച്ചെണ്ടായാലും ജോസിനെ ഏല്‍പ്പിയ്ക്കുന്ന കാര്യം ഞാനേറ്റു. :)

    കാവിലന്‍...

    നന്ദി മാഷേ...

    സുമേഷേട്ടാ...
    വളരെ നന്ദി :)

  60. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    നമ്മടെ അവിടെ ഒരു ഷിബുവുണ്ടായിരുന്നു.... ലവന്‍ ഒരു സീസണില്‍ പതിനായിരം റണ്ണുതികയ്ക്കാന്‍ വെറും ഒരു റണ്ണിന്റെ കുറവേ ഉണ്ടായിരുന്നൊള്ളൂ, ആദ്യം ഇടേണ്ട ആ ഒന്നിന്റെ.. തുടര്‍ച്ചയായി നാല് ദിവസം സംപൂജ്യനായതു കൊണ്ട് 10000 നു ആദ്യത്തെ '1' കിട്ടാനായിരുന്നു കഷ്ടപ്പാട്

  61. monsoon dreams said...

    tta,
    you should compile all your stories and publish a book.i love reading your post.all of them show the simplicity and googness of your heart.hope u r doing fine.i am still in hospital with father.thats y not so regular at the net.

  62. ശ്യാമു said...

    ടി 20 കളികൾ ചൂടുപിടിക്കുമ്പോൾ തീർച്ചയായും ഓർമ്മയിൽ വരുന്നത്‌ നമ്മുടെ വാളൂർ ഗ്രൗണ്ടും വാര്യത്തെ വളപ്പും പുളിമരവുമെല്ലാമണ്‌. എത്ര ടി20 റ്റൂർണ്ണമെന്റുകളാണ്‌ അവിടെ നടന്നിട്ടുള്ളത്‌. രവിശങ്കറേട്ടനും, കിച്ചൻ ചേട്ടനും വിപിനന്മാഷും ഒക്കെ കളിച്ചിരുന്ന ചലഞ്ചേഴ്സ്‌ ചെറുവാളൂർ പണ്ട്‌ (ഏകദേശം ഒരിരുപത്‌, ഇരുപത്തിരണ്ടുകൊല്ലം മുൻപത്തെ കഥയാണ്‌) ഒരൊന്നാന്തരം ടീമായിരുന്നു.കഥകൾ ഒരുപാടുണ്ട്‌. ഒരു കളിക്കാരനെ കൊണ്ടുനിർത്തിയിടത്തെല്ലാം ക്യാച്ചുകൾ പൊങ്ങിയതും അദ്ദ്യേഹം അതെല്ലാം drop ചെയ്തതും, കളി ജയിച്ചുകഴിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞതും (ആരാണെന്നുപറയുന്നില്ല) വലിയപറമ്പിൽ ഒരു റ്റൂർണമെന്റിനിടയിൽ സ്കൂളിൽ കല്യാണസദ്യ ഒരുങ്ങുമ്പോൾ പറന്ന ഒരു സിക്സർ സാമ്പാറിൽ ലാന്റുചെയ്തതും... അതൊക്കെ ഒരു കാലം.

  63. ഹരീഷ് തൊടുപുഴ said...

    ചിരിപ്പിച്ചു..

    ഓര്‍മിപ്പിച്ചു എന്റെ പഴയ കോളെജ്കാലവും; ഞങ്ങളുടെ ക്രിക്കറ്റ്, ഫുട്ബോള്‍ കളികളും..

  64. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..

    ഈ വീരഗാഥ അതായിത് ജോസിന്റെ വീരഗാഥ രസകരമായി. എന്റെ ബന്ധുക്കാരുടെ കുട്ടികളുടെ പേരുപോലും ഓര്‍മ്മയില്ലാത്തപ്പോള്‍, ശ്രീയുടെ ‍ഓര്‍മ്മകളുടെ കുത്തൊഴുക്കിന്റെ ശക്തി കണ്ട് ഞാനമ്പരന്നു നില്‍ക്കുകയാണ് ശ്രീക്കുട്ടാ.

    എനിക്കു തൊട്ടുമുമ്പ് കമന്റെഴുതിയ ശ്യാമുവിന്റെ വരികള്‍, ആ കല്യാണ സദ്യയിലെ സാമ്പാറില്‍ ബോള്‍ വീണ ആ അവസ്ഥ...ആ നിമിഷങ്ങള്‍..ദൈവമേ...

    നല്ലൊരു ഫീല്‍ നല്‍കിയ അവതരണം..!

  65. Shaivyam...being nostalgic said...

    Sree, oru THRILLER matchiloode kadannu poyi!

  66. കുക്കു.. said...

    അപ്പോള്‍ ട്വന്റി -ട്വന്റി തുടക്കം ഇവിടെ ആണല്ലേ..:)
    ചിരിപ്പിച്ചു..

  67. ശ്രീനാഥ്‌ | അഹം said...

    ഞാന്‍ എത്താന്‍ വൈകിയോ....

    ചിരിപ്പിച്ചു ട്ടാ... അവസാനത്തെ സ്കോര്‍ കാര്‍ഡും നന്നായി...

    :)

  68. Priya said...

    മാച്ച് ഉഗ്രനായിലോ..

  69. കെ.കെ.എസ് said...

    കൊള്ളാം ശ്രീ..

  70. കെ.കെ.എസ് said...

    കൊള്ളാം ശ്രീ..

  71. ശ്രീ said...

    കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍
    കമന്റിനും ഷിബുവിനെ പരിചയപ്പെടുത്തിയതിനും നന്ദിട്ടോ.

    monsoon-dreams...
    വളരെ നന്ദി മാഷേ ഈ പ്രോത്സാഹത്തിനും മുടങ്ങാതെയുള്ള വായനയ്ക്കും. (അത്രയും മതിയെന്നേ). അച്ഛന്റെ അസുഖം എത്രയും വേഗം ഭേദമാകട്ടെ എന്നാശംസിയ്ക്കുന്നു.

    ശ്യാമു ...
    ഒരിയ്ക്കല്‍ കൂടി നമ്മുടെ നാടും അമ്പലപ്പറമ്പും അവിടത്തെ കളികളും എല്ലാം ഓര്‍മ്മിപ്പിച്ചതിന് നന്ദീട്ടോ.

    ഹരീഷേട്ടാ...
    വളരെ നന്ദി കേട്ടോ.

    കുഞ്ഞന് ചേട്ടാ‍...
    ആ സംഭവങ്ങളൊക്കെ മറക്കുന്നതെങ്ങനെ? ഞങ്ങള്‍ മൂന്നാലു പേര്‍ ഒത്തു കൂടുമ്പോള്‍ ഇപ്പോഴും പറഞ്ഞു ചിരിയ്ക്കാറുള്ള കഥകളാണ് ഇതെല്ലാം. കമന്റിനു നന്ദീട്ടോ.

    Shaivyam...being nostalgic ...
    വളരെ നന്ദി മാഷേ

    കുക്കു...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ശ്രീനാഥ്‌...
    വൈകിയിട്ടൊന്നുമില്ലെന്നേ... :)

    Priya...
    വളരെ നന്ദി.

    കെ.കെ.എസ് ...
    വളരെ നന്ദി മാഷേ.

  72. Sabu Kottotty said...

    പുതിയ ബ്ളോഗറാണ്‌,
    അതുകൊണ്ടുതന്നെ റാഗ്‌ ചെയ്യരുത്‌.
    നീര്‍മിഴിപ്പൂ‍ക്കള്‍ ശരിക്കും ഇപ്പോഴാണ്‌ ശ്രദ്ധയില്‍ വരുന്നത്‌. എന്‍റെ മകനാണ്‌ ശ്രീയുടെ കമന്‍റിലൂടെ ഇവിടെയെത്തിയത്‌. ജോസിനെക്കുറിച്ച്‌ ഇങ്ങനെ തുറന്നെഴുതിയ താങ്കളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു.

    വീണ്ടും കാണാം...

  73. Patchikutty said...

    nice...nalla rasamundu vayichirikkan.

  74. Anonymous said...

    ശ്രീ...പണ്ട്‌ ഇതുപോലെ ക്രിക്കറ്റ്‌ കളിക്കാന്‍ പോയ ഒരു ചരിത്രം എനിക്കും ഉണ്ട്‌... ഹൈസ്കൂളില്‍ പഠിക്കുമ്പോ എന്റെ ക്രിക്കറ്റ്‌ ഭ്രാന്ത്‌ മാറാന്‍ അമ്മ നേര്‍ച്ച്‌ നേരലിന്റെ വക്കു വരെ എത്തി.... പക്ഷേ മാച്ച്‌ ഫിക്സിങ്ങോടെ ഞാന്‍ ക്രികാറ്റിനെ വെറുത്തു.. ഇതു വായിച്ചപോള്‍,ഇവിടെത്തെ പിള്ളേരുടെ കൂടെ നടു റോഡില്‍ നിന്ന് ക്രിക്കറ്റ്‌ കളിച്ച്‌ ഒര്‍മ്മകള്‍...

  75. Phayas AbdulRahman said...

    Aashyamaayittaanu Sree yude oru post vaayikkunnath. sangathy kalakkan ketto.. valare ishtappettu.. aaro koottathil comment ittathu kandu aadhyathe postintatra ithu vannilla ennu.. eneepo savakaasham pazhaya postukalokke onnu vaayikkatte.. ennittu oronninum comments idaams.. :)

    njaaanum pandu odukkathe cricket kaliyaayirunnu... groundilalla.. galleriyil irunne njammalu kalikkoo.. ethu..:)

  76. കൊച്ചുമുതലാളി said...

    :) ക്രിക്കറ്റ് വീരഗാഥ കൊള്ളാം.

    പക്ഷേ... അവസാനം ഇവിടെ ക്ലിക്കിയാല്‍ ഞങ്ങളുടെ പഴയ ഗ്രൌണ്ടും വീടും കാണാം. എന്നെഴുതയത് വര്‍ക്ക് ചെയ്യുന്നില്ല എന്നു തോന്നുന്നു.

  77. വിജയലക്ഷ്മി said...

    postile vivaranam nannaayirikkunnu

  78. Areekkodan | അരീക്കോടന്‍ said...

    തഞ്ചാവൂരാണോ അപ്പോ ട്വന്റി തെണ്ടിയുടെ നാട്‌?

  79. Anonymous said...

    sree namaskaram tto,..
    2007 to 2009 vareulla ella posttukalum vayichu,. very good
    thank you
    sheena

  80. Unknown said...

    ഐ.പി.എല്‍ കഴിഞ്ഞാണ്‌ ഈ ബ്ലോഗിലൂടെ പോകുന്നത്‌.
    അതിനേക്കാള്‍ രസകരമായിരുന്നു തഞ്ചാവൂര്‍ ട്വന്റി-20.
    ഓരോ ഗ്രാമത്തിനുമുണ്ടാകും ഇതുപോലൊരു കഥപറയാന്‍
    ഓര്‍മ്മകളെ ത്രസിപ്പിക്കുന്ന സിക്‌സറുകളും ഫോറുകളും
    ഉള്‍പ്പെട്ട കഥകള്‍...
    ഒത്തിരി ഇഷ്ടമായി ശ്രീ...

  81. ശ്രീ said...

    കൊട്ടോട്ടിക്കാരന്‍...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    Patchikutty ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    തിന്റു ...
    പഴയ ഓര്‍മ്മകള്‍ എപ്പോഴും രസകരം തന്നെ, അല്ലേ? നന്ദി.

    Sheik Fayaz Bin Abdulrahman ...
    വളരെ നന്ദി.

    കൊച്ചു മുതലാളി ...
    നന്ദീട്ടോ. ആ ലിങ്ക് വര്‍ക്കിങ്ങ് ആണല്ലോ. :)

    വിജയലക്ഷ്മി ചേച്ചീ...
    കുറേ നാളുകള്‍ക്കു ശേഷം ഇവിടെ വീണ്ടും കണ്ടതില്‍ സന്തോഷം.

    അരീക്കോടന്‍ മാഷേ...
    അങ്ങനേം പറയാം :) നന്ദി.

    sheena...
    എല്ലാ പോസ്റ്റുകളും വായിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    രജനീഗന്ധി ...
    സ്വാഗതം. ശരിയാണ്, എല്ലാവര്‍ക്കും ഉണ്ടാകും ഇതു പോലെ രസകരമായ കുറേ ഓര്‍മ്മകള്‍... :)

  82. raadha said...

    ശ്രീ, അനൂപ്‌ എന്താണ് ജോസിന്റെ ചെവിയില്‍ പറഞ്ഞ സ്വകാര്യം? ഇത്രയും തൊലിക്കട്ടിയുള്ള ജോസിനെ വളിച്ച ചിരി ചിരിക്കാന്‍ പ്രേരിപ്പിച്ചത്‌ എന്താവാം??
    പോസ്റ്റ്‌ നന്നായീട്ടോ. ശരിക്കും ഒരു T20 കണ്ട ഒരു ഫീലിംഗ് കിട്ടി.

  83. Anonymous said...

    എന്റെ ചേട്ടനെ ഓർമ്മ വന്നു ഇത്‌ വായി ച്ചപ്പോ.ഇതു മാതിരി കുറേ കഥകൾ ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്‌.:D
    നല്ല പോസ്റ്റ്‌.

  84. Muralee Mukundan , ബിലാത്തിപട്ടണം said...

    20-20 കണ്ടുപ്പിടിച്ചവരെ അറിഞ്ഞൂ.....
    ആ ജോസുട്ടി അവനാണു താരം കേട്ടോ...

  85. Unknown said...

    ശ്രിയുടെ കൂട്ടുകാരും അവരെകുറിച്ചുള്ള ഓർമ്മകളും
    എത്ര വായിച്ചാലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്
    പകരുന്നത്.
    ഈ ക്രിക്കറ്റും അത്തരത്തിൽ ഒരു നല്ല ഓർമ്മയായി

  86. അഭി said...

    Really Nice to hear these Pillachen Kadahkal

  87. ഗുരുജി said...

    എന്നിട്ടിപ്പോ ആ അവന്‍ ചിക്കന്‍ തിന്നാന്‍ ആരോഗ്യമില്ലാഞ്ഞിട്ട് ചിക്കന്‍ കാലെടുത്ത് ട്രെയിന്റെ ജനല്‍കമ്പിയില്‍ കെട്ടിത്തൂക്കി ഇട്ടിട്ട് കടിച്ച് പറിയ്ക്കുന്നത് പോലെയല്ലേ തിന്നത്? ”
    .............കുലുങ്ങി ചിരിക്കാനായി
    കുറച്ചധികം

  88. BOBANS said...

    Nallathu Shree. Iniyum nallathu pratheeshikknnu, Njan Moncompukaran Boban. Njan oru thudakkaran blogger, http://pachagramam.blogspot.com enna oru blog just thudangiyirikkunnu. Shriyude comment kandu. Thanks.

  89. തൃശൂര്‍കാരന്‍ ..... said...

    കലക്കി...ശരിക്കും ഒരു ക്രിക്കറ്റ് കണ്ട പോലെ....
    http://chirikkoottukal.blogspot.com/

  90. അഭിജിത്ത് മടിക്കുന്ന് said...

    അനുഭവക്കുറിപ്പ് എന്ന നിലയില്‍ വ്യത്യസ്തത പുലര്‍ത്തി.
    ഒരു ക്രിക്കറ്റ്‌ മാച്ച് കണ്ട പ്രതീതിയുണ്ട്.

  91. അഭിജിത്ത് മടിക്കുന്ന് said...
    This comment has been removed by the author.