Wednesday, June 25, 2008

മറുനാട്ടില്‍ ഒരു ആക്സിഡന്റ്

തഞ്ചാവൂരിലെ പഠനകാലത്തിനിടയിലെ ഒരു ഞായറാഴ്ച. രാവിലെ തന്നെ കുളിയും അലക്കും മറ്റും കഴിഞ്ഞ് പാചകപരീക്ഷണങ്ങള്‍ക്കായി ഇന്ന് എന്ത് ഐറ്റം തിരഞ്ഞെടുക്കണം എന്ന കണ്‍‌ഫ്യൂഷനില്‍ അടുക്കളയിലായിരുന്നു ഞാന്‍. അപ്പോഴാണ് അപ്പുറത്ത് മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടത്. സമയം ഏഴു മണി ആയിട്ടേയുള്ളൂ എന്നതിനാലും അന്ന് അവധി ദിവസം ആയതിനാലും എല്ലാവരും ഉണര്‍ന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ. മൊബൈല്‍ ആരും എടുക്കാന്‍ സാദ്ധ്യത ഇല്ലെന്നു മനസ്സിലാക്കി ഞാനങ്ങോട്ടു ചെന്നു.പ്രതീക്ഷിച്ച പോലെ തന്നെ ആരും സംഭവം അറിഞ്ഞിട്ടേയില്ല. ബിട്ടുവിന്റെ മൊബൈലാണ് കിടന്നു പാടുന്നത്.

ഞാന്‍ ചെന്ന് മൊബൈല്‍ കയ്യിലെടുത്തു. Mathan Calling

ശ്ശെടാ! തഞ്ചാവൂരുള്ള ഏതോ പള്ളിയില്‍ പോകണമെന്നും പറഞ്ഞ് ഇവനിപ്പോ ഇവിടെ നിന്നും ഇറങ്ങിയതേയുള്ളല്ലോ. എന്നും ഓര്‍ത്തു കൊണ്ട് ഞാന്‍ ഫോണെടുത്തു.

എന്ത് കോപ്പാടാ? എഴുന്നേറ്റില്ലേ ഇതു വരെ?

അങ്ങൊട്ട് ഒരു ഹലൊ പോലും പറയും മുന്‍പേ മത്തന്‍ ചോദിച്ചു. ഫോണെടുക്കാന്‍ വൈകിയതിന്റെ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ടാണ് അവന്‍ ചോദിച്ചത്. പോകുന്നത് പള്ളിയിലേയ്ക്കായതു കൊണ്ടാണ് വേറെ ഒന്നും പറയാതിരുന്നതെന്ന് മനസ്സിലായി.

എന്താടാ കാര്യം? അവന്മാരൊന്നും എഴുന്നേറ്റില്ല. നീയിപ്പോ ഇതെവിടെ നിന്നാ? ഇപ്പോ അങ്ങ് പോയതല്ലേയുള്ളു ഞാന്‍ ചോദിച്ചു.

ആഹാ, നീയായിരുന്നോ? അവന്മാരെഴുന്നേറ്റില്ലേ? എടാ ഒരു പ്രശ്നമുണ്ട്

അവനെപ്പോ വിളിച്ചാലും ആദ്യം പറയുന്നത് ഒരു പ്രശ്നമുണ്ട് എന്നാണല്ലോ എന്ന് ഞാനോര്‍ത്തെങ്കിലും പറഞ്ഞില്ല(വെറുതേയെന്തിനു രാവിലെ അവന്റെ വായിലിരിയ്ക്കുന്നതു കേള്‍ക്കണം?). എന്താണ് പ്രശ്നമെന്നു മാത്രം ചോദിച്ചു. മത്തന്‍ കാര്യങ്ങളെല്ലാം ചുരുക്കി പറഞ്ഞു ഫോണ്‍ വച്ചു. ഞാന്‍ വേഗം എല്ലാവരെയും വിളിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ട് കാര്യം പറഞ്ഞു.

മത്തന്‍ പള്ളിയിലേയ്ക്ക് പോകും വഴി ബസ്സിലിരുന്ന് ഒരു കാഴ്ച കണ്ടത്രേ. ഞങ്ങള്‍ പഠിക്കുന്ന കോളേജിനടുത്തുള്ള വളവില്‍ ഒരു കേരളാ റജിസ്ട്രേഷന്‍ വണ്ടി മറിഞ്ഞു കിടക്കുന്നു. സംഭവം ഇപ്പോള്‍ നടന്നിട്ടേയുള്ളൂ. എന്തായാലും ആരും സഹായത്തിനായി വണ്ടികളൊന്നും നിറുത്തുന്നില്ല. മത്തന്‍ കയറിയ ബസ്സും നിറുത്തിയില്ല. ഞങ്ങള്‍ വേഗം അങ്ങോട്ട് ചെല്ലണം. ഞങ്ങളെക്കൊണ്ട് പറ്റുന്ന രീതിയില്‍ അവരെ സഹായിയ്ക്കണം. അതാണ് കാര്യം. അവനും പള്ളിയില്‍ പോയിട്ട് വേഗം തിരിച്ചെത്താമെന്നും പറഞ്ഞു.

അവന്‍ ബസ്സിലിരുന്ന് കണ്ട കാര്യം ഉടനേ വിളിച്ചു പറഞ്ഞതു ഭാഗ്യമായി. ഒന്നുമില്ലെങ്കിലും മലയാളികളല്ലേ. നാട്ടുകാരുടെ സ്വഭാവമനുസരിച്ച് ആരും സഹായിയ്ക്കാനൊന്നുമിടയില്ല. സമയ കളയാതെ ഞാനും സുധിയപ്പനും നേരെ അങ്ങോട്ട് വച്ചു പിടിച്ചു. വൈകാതെ ഞങ്ങള്‍ അവിടെ എത്തി. ഒരു ചുവന്ന ക്വാളിസ് ആണ് അപകടം സംഭവിച്ച വാഹനം. അതാണെങ്കില്‍ തലകീഴായി മറിഞ്ഞു കിടക്കുകയാണ്. തൊട്ടടുത്തുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചാണ് അപകടം നടന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. കാരണം ആ വലിയ ട്രാന്‍സ്ഫോര്‍മര്‍ കാറിനടുത്തായി മറിഞ്ഞു കിടപ്പുണ്ട്. അത് ഉറപ്പിച്ചിരുന്ന വലിയ നാലു ഇരുമ്പു തൂണുകളില്‍ രണ്ടെണ്ണം ഒടിഞ്ഞു മടങ്ങി കാറിനു മുകളിലുണ്ട്. ഒരെണ്ണം ഭാഗികമായി തകര്‍ന്നു കിടക്കുന്നു. ഒരെണ്ണം മാത്രമേ അതുറപ്പിച്ചിരുന്ന കുറച്ച് സിമന്റുമായി യഥാസ്ഥാനത്ത് നില്‍പ്പുള്ളൂ. കറന്റ് കമ്പികള്‍ ചിലന്തി വല പൊലെ കെട്ടു പിണര്‍ന്ന് പൊട്ടി വാഹനത്തിന്റെ പല ഭാഗങ്ങള്‍ പൊളിച്ച് കടന്നു പോയിട്ടുമുണ്ട്. ഒറ്റനോട്ടം കൊണ്ട് തന്നെ ഇടിയുടെ ആ‍ഘാതം എത്രത്തോളമായിരിയ്ക്കുമെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.

ഞങ്ങള്‍ അപകട സ്ഥലത്ത് ചെന്നപ്പോഴും ആരും അവിടെ സഹായത്തിനില്ല. ആ റോഡില്‍ കൂടി പോകുന്ന വണ്ടിക്കാര്‍ പോലും അങ്ങോട്ട് നോക്കുന്നുണ്ടെന്നതല്ലാതെ ഒന്നു നിറുത്തുന്നു പോലുമില്ല. അടുത്തെങ്ങും വീടുകളുമില്ല. ആ വണ്ടിയിലുണ്ടായിരുന്നവരെല്ലാം അപ്പോഴേയ്ക്കും എങ്ങനെയൊക്കെയൊ പുറത്തിറങ്ങി വണ്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ചിലര്‍ താഴെ ഇരിയ്ക്കുന്നു. അതു കണ്ടപ്പോഴേ ആശ്വാസമായി. ഭാഗ്യത്തിന് പ്രതീക്ഷിച്ചത്ര അപകടമൊന്നും ആര്‍ക്കും പറ്റിയിരുന്നില്ല. മിക്കവര്‍ക്കും കയ്യിലും കാലിലും ദേഹത്തുമൊക്കെയായി കുറേ രക്തം പോയിട്ടുണ്ട്. വാഹനത്തിനുള്ളിലും പരിസരത്തും രക്തം തളം കെട്ടി കിടക്കുന്നു. ഒരാള്‍ മാത്രം യാതൊരു പരിക്കുമില്ലാതെ നില്‍ക്കുന്നുണ്ട്. അയാളാണെങ്കില്‍ എന്തു ചെയ്യണമെന്നറിയാന്‍ വയ്യാതെ നില്‍ക്കുന്നതു പോലെ.

ഞങ്ങള്‍ നേരെ അടുത്തു ചെന്ന് അയാളോട് എന്താണ് പറ്റിയതെന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലാകുന്നത് അത് ആ വണ്ടിയുടെ ഡ്രൈവറാണെന്ന്‍. അയാള്‍ പറഞ്ഞതു കേട്ട് അതിശയം തോന്നി. (കാരണം അയാള്‍ക്കൊരു പോറലു പോലും പറ്റിയതായി തോന്നുന്നില്ല. ആ വണ്ടിയുടെ അവസ്ഥ കണ്ടാല്‍ ഡ്രൈവര്‍ ബാക്കി കാണുമെന്ന് അരും വിശ്വസിയ്ക്കില്ല). ഞങ്ങളും മലയാളികളാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കും വലിയ ആശ്വാസമായതു പോലെ തോന്നി.

അപ്പോഴേയ്ക്കും മാഷും ബിട്ടുവും ബിമ്പുവും ജോബിയും പിള്ളേച്ചനും സ്ഥലത്തെത്തി.

ഞങ്ങള്‍ ഡ്രൈവറോട് വിവരങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയിരുന്നു. തൃശ്ശൂര്‍ മണ്ണൂത്തി അടുത്തു നിന്നുമുള്ള ഒരു ഫാമിലി ആണ്. വേളാങ്കണ്ണിയ്ക്ക് പോകുന്ന വഴിയാണ്. സാമാന്യം വേഗത്തിലായിരുന്നു പോയ്ക്കൊണ്ടിരുന്നത്. ദീര്‍ഘയാത്രയുടെ ക്ഷീണം കാരണമാകാം ഇടയ്ക്കെപ്പോഴോ ഡ്രൈവറും അബദ്ധത്തില്‍ ഒരു നിമിഷം ഒന്നു മയങ്ങിപ്പോയി. ആ നേരത്ത് വണ്ടി പാളുകയും നിയന്ത്രണം വിട്ട് റോഡരുകിലെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിയ്ക്കുകയുമായിരുന്നു.

എന്തായാലും ഭാഗ്യത്തിന് അധികം ആപത്തൊന്നും സംഭവിച്ചില്ല. മാത്രമല്ല, ഇടിച്ചയുടന്‍ ആ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിയ്ക്കപ്പെടുകയും ചെയ്തതിനാല്‍ വലിയൊരു അപകടവും ഒഴിവായി. എങ്കിലും താനൊഴികെ മറ്റെല്ലാവര്‍ക്കും പരിക്കു പറ്റിയ വിഷമമായിരുന്നു ആ പാവം ഡ്രൈവറെ കൂടുതല്‍ വിഷമിപ്പിയ്ക്കുന്നതെന്നു മനസ്സിലായി.

കാര്യമായ അപകടമൊന്നും ആര്‍ക്കും പറ്റിയിരുന്നില്ലെങ്കിലും ആര്‍ക്കും നടക്കാനാകുമായിരുന്നില്ല. കയ്യിനോ കാലിനോ ഒടിവോ ചതവോ ഉണ്ടോയെന്നും സംശയമുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതിനിടയില്‍ തന്നെ അയാള്‍ റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു. അടുത്തുള്ള ഹോസ്പിറ്റലില്‍ പോകണമെന്ന് പറഞ്ഞു. 100 രൂപ തന്നാല്‍ കൊണ്ടു പോകാമെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞതു കേട്ട് ഞങ്ങള്‍ ഞെട്ടി. രണ്ടു മൂന്ന് സ്റ്റോപ്പ് അപ്പുറത്താണ് ഹോസ്പിറ്റല്‍. അവിടെ പോകാന്‍ 100 രൂപയോ? (നമ്മുടെ മലയാളികള്‍ മാത്രമല്ല സാഹചര്യം മുതലെടുക്കുന്നവര്‍ എന്ന് അപ്പോ മനസ്സിലായി) ഞങ്ങള്‍ അവിടെ താമസിയ്ക്കുന്നവരാണെന്നും ഹോസ്പിറ്റല്‍ അടുത്താണെന്ന കാര്യം ഞങ്ങള്‍ക്കറിയാം എന്നൊക്കെ പറഞ്ഞിട്ടും അയാള്‍ പൈസ കുറയ്ക്കാന്‍ തയ്യാറായില്ല.

അപ്പോളാണ് അതിലൂടെ ഒരു ഷെയര്‍ ഓട്ടോ* പോകുന്നത് സുധിയപ്പന്‍ ശ്രദ്ധിച്ചത്. അവന്‍ വേഗം ഓടിച്ചെന്ന് അതു നിറുത്തിച്ചു. എന്നിട്ട് കാര്യമായ പരിക്കുകളുള്ള അഞ്ചു പേരെയും അതില്‍ കയറ്റി. എന്നിട്ട് സുധിയും ജോബിയും അവരുടെ കൂടെ ആശുപത്രിയിലേയ്ക്ക് പോകാന്‍ തയ്യാറുമായി. കുറച്ചു കഴിയുമ്പോഴേയ്ക്കും അത്യാവശ്യം വേണ്ട പണവും വസ്ത്രങ്ങളും ഭക്ഷണവും സംഘടിപ്പിച്ച് ഞങ്ങളും ആശുപത്രിയിലേയ്ക്ക് എത്തിക്കൊള്ളാമെന്ന് പറഞ്ഞ് അവരെ അതില്‍ കയറ്റി വിട്ടു. (100 രൂപ ചിലവാകേണ്ടിയിടത്ത് യാത്രാ ചിലവ് വെറും 15 രൂപ)

ഡ്രൈവറുള്‍പ്പെടെ കാര്യമായ പരിക്കുകളില്ലാത്ത ബാക്കി മൂന്നു പേരെയും കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ റൂമിലേയ്ക്കു പോയി. ആ സമയം മുഴുവനും മാഷ് അവരോട് സംസാരിച്ച് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. ഞാനും ബിട്ടുവും അടുത്തുള്ള അക്കയുടെ മെസ്സില്‍ പോയി ഏതാണ്ട് അമ്പത് ഇഡ്ഢലിയും അതിനുള്ള സാമ്പാറും ചമ്മന്തിയും ചട്നിയുമെല്ലാം വാങ്ങി കൊണ്ടു വന്നു.രാവിലെ ബാക്കി വന്ന പാലു കൊണ്ട് അവര്‍ക്ക് ചായയുണ്ടാക്കി കൊടുത്ത് ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിച്ചപ്പോഴേയ്ക്കും പിള്ളേച്ചന്‍ അവര്‍ക്ക് കുളിയ്ക്കാന്‍ വെള്ളം ചൂടാക്കി കഴിഞ്ഞിരുന്നു.

ഭക്ഷണവും കഴിച്ച് ഒന്നു കുളിയ്ക്കുക കൂടി ചെയ്തപ്പോള്‍ അവര്‍ക്കും ഒരാശ്വാസമായി. തുടര്‍ന്ന് അവരെ അവിടെ വിശ്രമിയ്ക്കാന്‍ വിട്ട് അത്യാവശ്യം ഒന്നു രണ്ട് കൈലിയും തോര്‍ത്തുമുണ്ടും ഞങ്ങളുടെ എല്ലാവരുടെയും കയ്യിലുണ്ടായിരുന്ന കുറച്ചു പണവും എടുത്ത് ആശുപത്രിയില്‍ കിടക്കുന്നവര്‍ക്കു ഭക്ഷണവുമായി ഞാനും ബിട്ടുവും ബിമ്പുവും ആശുപത്രിയിലേയ്ക്ക് പോയി. മാഷും പിള്ളേച്ചനും റൂമില്‍ തന്നെ ബാക്കിയുള്ളവര്‍ക്കു കൂട്ടിരുന്നു.

ഞങ്ങള്‍ ആശുപത്രിയില്‍ ചെന്നപ്പോഴേയ്ക്കും അവരുടെ പരിശോധനകളെല്ലാം കഴിഞ്ഞിരുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായമുണ്ടായിരുന്ന ആള്‍ക്കു മാത്രം നടുവിനു കാര്യമായ എന്തോ തകരാറു പറ്റിയിരുന്നു. പിന്നെ ഒരാളുടെ കൈയ്ക്കും ഒരാളുടെ കാലിനും ഒടിവുണ്ട്. ബാക്കിയുള്ളവര്‍ക്കു ചില്ലറ പൊട്ടലും ചതവുമൊക്കെയേയുള്ളൂ.

അവര്‍ക്കുള്ള ഭക്ഷണവും മറ്റും ഏല്‍പ്പിച്ച് ഞങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഹോസ്പിറ്റലില്‍ നിന്നു. ഉച്ചയ്ക്കു ശേഷം മത്തനും ഹോസ്പിറ്റലില്‍ എത്തി. രാത്രി അവര്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണംമല്ലാം വാങ്ങി കൊടുത്ത് ഞങ്ങളും റൂമിലേയ്ക്ക് തിരിച്ചു വന്നു. ഞങ്ങള്‍ തിരികെ റൂമിലെത്തുമ്പോഴേയ്ക്കും സമയം രാത്രി ആയിരുന്നു. അപ്പോഴേയ്ക്കും ഞങ്ങളുടെ ബെഡ്‌റൂമില്‍ കിടന്ന് അവര്‍ മുന്നു പേരും നല്ല ഉറക്കമായി കഴിഞ്ഞിരുന്നു. ഒരു ആക്സീഡന്റു കഴിഞ്ഞ് കിടക്കുകയല്ലേ, നല്ല ക്ഷീണം കാണുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നതിനാല്‍ അവരെ ഉണര്‍ത്താതെ ഞങ്ങള്‍ അടുത്ത മുറിയില്‍ അഡ്ജസ്റ്റു ചെയ്തു കിടന്നു.

അടുത്ത ദിവസം തിങ്കളാഴ്ച ആയതു കൊണ്ട് ഞങ്ങള്‍ക്ക് കോളേജില്‍ പോകേണ്ടതുണ്ടായിരുന്നു. എങ്കിലും അവര്‍ക്ക് ഹോസ്പിറ്റലില്‍ ഒരു സഹായം വേണ്ടി വന്നാലോ എന്നു കരുതി സുധിയപ്പനും മത്തനും അന്ന് ലീവെടുത്ത് ഹോസ്പിറ്റലില്‍ അവരുടെ കൂടെ നിന്നു. അന്ന് വൈകുന്നേരം ഞങ്ങള്‍ കോളേജില്‍ നിന്നും വന്നപ്പോഴേയ്ക്കും എല്ലാവരെയും ഡിസ്‌ചാര്‍ജ് ചെയ്ത് റൂമിലേയ്ക്ക് കൊണ്ടു വന്നിരുന്നു. അതിനുള്ളില്‍ ബാക്കിയുള്ളവര്‍ സംഭവങ്ങളെല്ലാം നാട്ടിലേയ്ക്ക് വിളിച്ചറിയിച്ചിരുന്നു.

അതിനടുത്ത ദിവസം നാട്ടില്‍ നിന്ന് അവരെ കൊണ്ടു പോകാനായി വണ്ടി എത്തി. ഞങ്ങളോടെല്ലാം നന്ദി പറഞ്ഞ് വൈകാതെ ഒന്നു കൂടി കാണാമെന്ന് പറഞ്ഞ് അവര്‍ യാത്രയായി. (ആക്സിഡന്റ് കേസ് പോലീസ് ചാര്‍ജ് ചെയ്തിരുന്നതിനാല്‍ അതു ഒത്തു തീര്‍പ്പാക്കാന്‍ ഒരിയ്ക്കല്‍ കൂടി അവര്‍ക്ക് വരേണ്ടതുണ്ടായിരുന്നു)

അടുത്തയാഴ്ച അവരില്‍ ഒന്നു രണ്ടു പേര്‍ വക്കീലിനെയും കൂട്ടി വീണ്ടും തഞ്ചാവൂര്‍ക്ക് വന്നു. കേസും കാര്യങ്ങളും എല്ലാം തീര്‍ത്ത് അന്ന് വൈകുന്നേരം ഞങ്ങളുടെ റൂമിലേയ്ക്ക് വീണ്ടുമെത്തി. ഞങ്ങള്‍ കോളേജ് പിള്ളേരാണല്ലോ എന്നു കരുതിയാകണം ഒരു സമ്മാനം എന്ന നിലയില്‍ വിലകൂടിയ ഒരു കുപ്പി മദ്യവുമായിട്ടാണ് അവര്‍ വന്നത്. (സോറി, പേര്‍ ഒര്‍മ്മയില്ല). എന്നാല്‍ ഞങ്ങളാരും അത് കഴിയ്ക്കില്ലെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കും വിഷമമായി. പിന്നെ ഞങ്ങളോടൊത്ത് കുറേ നേരം സംസാരിച്ചിരുന്ന് ഒരുമിച്ച് ഭക്ഷണവും കഴിഞ്ഞ് രാത്രി എല്ലോഴോ അവര്‍ തന്നെ അത് ഫിനിഷ് ചെയ്യേണ്ടി വന്നു. ഞങ്ങള്‍ക്ക് നന്ദി പറഞ്ഞ് പോകും നേരം അവരുടെ നമ്പറും തന്ന് ഇടയ്ക്ക് വിളിയ്ക്കണമെന്നും എന്തെങ്കിലും സഹായം വേണമെങ്കില്‍ മടിയ്ക്കാതെ അറിയിയ്ക്കണം എന്നുമെല്ലാം പറഞ്ഞിട്ടാണ് അവര്‍ പോയത്.

എന്തായാലും ഞങ്ങള്‍ അവരെ വിളിച്ചില്ലെങ്കിലും കോഴ്സ് മുഴുവനാക്കി ഞങ്ങള്‍ തഞ്ചാവൂരു നിന്നും മടങ്ങുന്നതിനു മുന്‍പ് ഒന്നു രണ്ടു തവണ കൂടി അവര്‍ ഞങ്ങളെ വിളിച്ചിരുന്നു. അവസാനം ഞങ്ങളെ അവര്‍ വിളിയ്ക്കുമ്പോള്‍ നട്ടെല്ലിനു ചെറിയ ക്ഷതം സംഭവിച്ച ആ പ്രായമായ ആള്‍ ഒഴികെ എല്ലാവരും പൂര്‍ണ്ണമായും സുഖം പ്രാപിച്ചിരുന്നു.

ഇന്ന് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും അവരെല്ലാവരും സുഖമായിരിയ്ക്കുന്നു എന്നു തന്നെ വിശ്വസിയ്ക്കുന്നു. ആരുടേയും പേരൊന്നും ഇന്ന് ഓര്‍ക്കുന്നില്ലെങ്കിലും അവരിലാരെങ്കിലും യാദൃശ്ചികമായി ഈ പോസ്റ്റ് വായിയ്ക്കാനിട വന്നാല്‍ അന്നത്തെ എല്ലാവരെയും ഞങ്ങള്‍ സുഹൃത്തുക്കളുടെ ആശംസകളും സുഖാന്വേഷണങ്ങളും അറിയിയ്ക്കുമെന്ന് കരുതുന്നു.

[മുന്‍കൂര്‍ ജാമ്യം: ഇത് ഒരു പോസ്റ്റ് ആക്കാന്‍ ഉള്ള ഒരു സംഭവം ഒന്നുമില്ല എന്ന് എനിയ്ക്കും നന്നായിട്ടറിയാം. എങ്കിലും കപ്പമോഷണം എന്ന കഴിഞ്ഞ പോസ്റ്റിലൂടെ വിദ്യാര്‍ത്ഥികളായ യുവതലമുറയില്‍ പെട്ട വായനക്കാര്‍ക്ക് തെറ്റായ ഒരു സന്ദേശം നല്‍കുകയായിരുന്നോ എന്നു ചെറിയ സംശയം അത് പോസ്റ്റിയതിനു ശേഷം ഉണ്ടായിരുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അത്തരം കുരുത്തക്കേടുകള്‍ മാത്രമല്ല ചെയ്തിട്ടുള്ളത് എന്ന് ബൂലോകരെ അറിയിയ്ക്കുക എന്നൊരു ലക്ഷ്യം കൂടി ഈ പോസ്റ്റിനു പിന്നിലുണ്ട്.]

----------------------------------------------------------------------------------

*ഷെയര്‍ ഓട്ടോ:- തമിഴ്‌നാട്ടില്‍ ഒരുപാട് ഉള്ള ഒരു വാഹനമാണ് ഈ ഷെയര്‍ ഓട്ടോ. ഏതാണ്ട് 10-12 പേരെ കയറ്റാവുന്ന വലിയ ഓട്ടോയാണ് ഇത്. ബസ് ചാര്‍ജില്‍ യാത്ര ചെയ്യാമെന്നു മാത്രമല്ല നാം പറയുന്ന സ്ഥലത്ത് നിറുത്തി തരുമെന്ന സൌകര്യവുമൂണ്ട്. കൂടാതെ ബസ്സിനെപ്പോലെ സമയം നോക്കിയല്ല ഇത് പുറപ്പെടുന്നത്. വാഹനം നിറഞ്ഞാല്‍ ഉടന്‍ പുറപ്പെടും. അവിടെ വലിയ ഉപകാരമാണ് ഈ ഓട്ടോകള്‍.

99 comments:

  1. ശ്രീ said...

    ഇത് ഒരു പോസ്റ്റ് ആക്കാന്‍ ഉള്ള ഒരു സംഭവം ഒന്നുമില്ല എന്ന് എനിയ്ക്കും നന്നായിട്ടറിയാം. എങ്കിലും കപ്പമോഷണം എന്ന കഴിഞ്ഞ പോസ്റ്റിലൂടെ വിദ്യാര്‍ത്ഥികളായ യുവതലമുറയില്‍ പെട്ട വായനക്കാര്‍ക്ക് തെറ്റായ ഒരു സന്ദേശം നല്‍കുകയായിരുന്നോ എന്നു ചെറിയ സംശയം അത് പോസ്റ്റിയതിനു ശേഷം ഉണ്ടായിരുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അത്തരം കുരുത്തക്കേടുകള്‍ മാത്രമല്ല ചെയ്തിട്ടുള്ളത് എന്ന് ബൂലോകരെ അറിയിയ്ക്കുക എന്നൊരു ലക്ഷ്യം കൂടി ഈ പോസ്റ്റിനു പിന്നിലുണ്ട്.

  2. Anonymous said...

    പോസ്റ്റ് ആക്കാനുള്ള സംഭവങ്ങളൊന്നുമില്ലെന്നാരു പറഞ്ഞു.? നന്നായെഴുതിയിരിക്കുന്നു. ഭാഷ എനിക്കു വളരെ ഇഷ്ടമാണ്‌. ഓള്‍ ദി ബെസ്റ്റ്.

  3. Typist | എഴുത്തുകാരി said...

    വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണിതു്, എനിക്കു് ആദ്യമെത്താന്‍ കഴിയുന്നതു്. ഐശ്വര്യമായിട്ടൊരെ തേങ്ങ ഉടക്കുന്നു.

    നന്മയും നന്മയുള്ളവരും കുറച്ചെങ്കിലും ബാക്കി ഉള്ളതുകൊണ്ടാ, ഈ ഭൂമി ഇതുപോലെ നിലനില്‍ക്കുന്നതു്. വളരെ വലിയ ഒരു കാര്യമാണ് നിങ്ങള്‍ ചെയ്തതു്.

    പിന്നെ കപ്പമോഷണം - അതിനു് അത്ര വലിയ ഒരു
    seriousness കൊടുക്കണമെന്നെനിക്കു തോന്നുന്നില്ല. ആ പ്രായത്തില്‍ ഇതുപോലെയുള്ള കൊച്ചു കൊച്ചു കളവുകളൊക്കെ ആരാ ചെയ്യാത്തതു്?

  4. Typist | എഴുത്തുകാരി said...

    ദാ, ഇപ്പഴും, ഞാന്‍ രണ്ടാമതായിപ്പോയി. എന്നാലും കുഴപ്പമില്ല,തേങ്ങ ഉടച്ചിട്ടില്ലല്ലോ!!

  5. പാമരന്‍ said...

    ഇതൊരു ചെറിയ കാര്യമൊന്നുമല്ല ശ്രീ.. വലിയ മനസ്സു തന്നെ..

  6. മലമൂട്ടില്‍ മത്തായി said...

    ആപത്തു കാലത്ത് സഹായിക്കാന്‍ തോന്നിയത് വളരെ നല്ല കാര്യം. പിന്നെ ഒരിത്തിരി കപ്പ/ തേങ്ങ/ മാങ്ങാ മോഷണം ഒന്നുമില്ലെങ്ങില്‍ പിന്നെ എന്തു വിദ്യാര്ത്ഥി ജീവിതം?

  7. ഗോപക്‌ യു ആര്‍ said...

    നന്നായി..ശ്രീ..
    .ശ്രീയുടെ പോസ്റ്റിംഗ്‌
    ഒന്നുംകാണുന്നില്ലല്ലൊ എന്നു വിചാരിച്ചിരിക്കുകയായിരുന്നു..
    .കപ്പ്പമോഷണത്തില്‍
    വിഷമിക്കാനില്ല എന്നു അന്നത്തെ
    കമന്റുകളില്‍ നിന്ന് മനസ്സിലായില്ലെ?...

  8. Sharu (Ansha Muneer) said...

    അപകടം സംഭവിച്ചത് കണ്ടാല്‍ ഉടനെ അത് കാണാത്തതായി നടിച്ച് കടന്നുപോകുന്നവരുടെ കാലമാണിത്. സഹായിക്കാന്‍ നിന്നാല്‍ അത് വേറെ വലിയ പുലിവാലുകള്‍ക്കിടയാക്കും എന്ന ഭയവും ഇതിനു പിന്നില്‍ ഉണ്ട്. പക്ഷെ നിങ്ങള്‍ ചെയ്തത് വളരെ വലിയ ഒരു സഹായമാണ്. കാര്യമായ പരിക്കുകള്‍ ഒന്നുമില്ലെങ്കിലും മാനസികമായി അവര്‍ വളരെ തളര്‍ന്നിരിക്കുന്ന നേരത്ത് നിങ്ങള്‍ ചെയ്ത ഉപകാരം അവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

    കപ്പമോഷണം എന്ന പോസ്റ്റ് കോളേജ് ജീവിതത്തിന്റെ ഭാഗമായിട്ടുള്ള തമാശയായിട്ടേ തോന്നിയുള്ളു. അത് തെറ്റായ സന്ദേശം നല്‍കുന്നു എന്ന ചിന്ത വേണ്ടെന്ന് തോന്നുന്നു. കുരുത്തക്കേടിനു പിന്നാലെ വന്ന ഈ പോസ്റ്റും വളരെ നന്നായിരിക്കുന്നു. അഭിനന്ദങ്ങള്‍

  9. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    നന്നായി ശ്രീ ഈ പോസ്റ്റ്. വളരെ ലളിതമായിത്തന്നെ എല്ലാം പറഞ്ഞിരിക്കുന്നു

    കപ്പമോഷണം അത്ര വല്യ തെറ്റൊന്നുമല്ല...

  10. Bindhu Unny said...

    കപ്പമോഷ്ടാക്കള്‍ നല്ല ശമരിയാക്കാര്‍ കൂടിയായിരുന്നല്ലേ? നല്ല കുട്ടികള്‍! വിവരണവും നന്നായിട്ടുണ്ട്. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാടെടുക്കുന്ന സമൂഹത്തിലെ ഭൂരിഭാഗത്തിന് മുന്നില്‍ നിങ്ങളുടെ ഈ പ്രവൃത്തി വളരെ പ്രശംസനീയം. (കപ്പമോഷണം ഒരു വല്യ തെറ്റായി ഈ സമൂഹം മുദ്ര കുത്തിയോ? ഞാന്‍ അവര്‍ക്കുവേണ്ടി മാപ്പ് ചോദിക്കുന്നു):-)

  11. നന്ദു said...

    ഇതുപോലുള്ള അപകടം കണ്ടാൽ കാണാത്ത മട്ടിൽ പോകുന്നവരാണ് കൂടുതൽ കാരണം ഇതുമായി ബന്ധപ്പെട്ട കേസും മറ്റു നൂലാമാലകളിലും പോയി തലവയ്ക്കണ്ടാന്നു കരുതിയാവും. എന്തായാലും അപകടം കണ്ടയുടനെ നിങ്ങളെ വിളിച്ചറിയിക്കാൻ മനസ്സുണ്ടായ ബിട്ടുവിനെ അഭിനന്ദിക്കുന്നു ഒപ്പം ഓടിയെത്തി അവർക്ക് ആശ്വാസമായ നിങ്ങൾ ഫുൾ ടീമിനെയും.

    കാന്താരിക്കുട്ടിയുടെ ഒരു പോസ്റ്റിൽ പറഞ്ഞപോലെ സാരി ചുറ്റിയ ആരും കൂട്ടത്തിലുണ്ടായിരുന്നില്ല അല്ലെ?. എങ്കിൽ നിങ്ങൾ എത്തും മുൻപെ അവരെയൊക്കെ ആശുപത്രിയിൽ എത്തിയ്ക്കാൻ ആൾക്കാരുണ്ടായെനെ!

    കപ്പ പ്രശ്നം ഒരു സീരിയസ് വിഷയമാക്കണ്ട ശ്രീ, കലായല /ഹോസ്റ്റൽ ജീവിതത്തിലെ കുറുമ്പുകൾ അല്ലെ അതൊക്കെ? അതിനാരും കുറ്റപ്പെടുത്തില്ല.. ടേക്ക് ഇറ്റ് ഈസി...

  12. കുഞ്ഞന്‍ said...

    ശ്രീ..

    ഈ പോസ്റ്റ് വാ‍യിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് നിങ്ങളെപ്പറ്റി അഭിമാനം തോന്നി, പക്ഷെ അവസാനം എത്തിയപ്പോള്‍..എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടപെടാത്തത് എന്ന് മനസ്സിലായി..കാരണങ്ങള്‍..

    രണ്ടൊ മൂന്നൊ ദിവസം നിങ്ങളോടൊപ്പം കഴിഞ്ഞ അവര്‍.. പ്രത്യുപകാരം നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും നിങ്ങളെ വെറും കുപ്പിയിലാക്കാന്‍ വന്നവര്‍..

    ചില കാര്യങ്ങള്‍ കൂടീ പറയൂ.. അവര്‍ നിങ്ങള്‍ക്ക് ചിലവായ രൂപ തിരികെ തന്നൊ..?
    അവര്‍ വീണ്ടും വന്നപ്പോള്‍ നിങ്ങളുടെ കൂടെയാണൊ താമസിച്ചത്..?

    ആ മാത്തനെ എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കൂ..കൂടെ മറ്റുള്ളവരെയും..!

    പിന്നെ കപ്പമോഷണം..മോഷണം എവിടെയായാലും തെറ്റാണ്..! എന്ന് പുണ്യാളനായ ഞാന്‍

  13. ചിതല്‍ said...

    ഇത് ഒക്കെ തന്നെയാണ് പോസ്റ്റ് ആക്കേണ്ടത്...
    നന്നായി..

  14. കുഞ്ഞന്‍ said...

    ഓ.ടൊ.

    നന്ദു ഭായി.. സാരി ചുറ്റിയ ആളുകളുണ്ടെങ്കിലെ ആളുകള്‍ സഹായിക്കൂ എന്ന നിങ്ങളുടെ കാഴ്ചപ്പാട്, സത്യം സഹതാപം തോന്നുന്നു..

  15. ധ്വനി | Dhwani said...

    കപ്പമോഷണം ഒരു പാപമേയല്ല!


    ഈ പോസ്റ്റ് പറയാന്‍ മാത്രമുള്ളതാണല്ലോ! ലളിതമായ എഴുത്ത്! കൊള്ളാം!

  16. Sands | കരിങ്കല്ല് said...

    ശ്രീയുടെ പോസ്റ്റുകള്‍ വായിച്ചിട്ട് പണ്ടേ എനിക്കറിയാമായിരുന്നു - ശ്രീ ഒരു നല്ല മനുഷ്യനാണെന്നു - ഹൃദയമുള്ളൊരാള്‍ :)
    ഞാന്‍ ഒരു സഹബ്ളോഗ്ഗറോടതു പറഞ്ഞിട്ടുമുണ്ടു്‌..

    താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്, താന്താനനുഭവിച്ചീടുകെന്നേ വരൂ... - ശ്രീക്കു്‌ നല്ലതു്‌ വരും :)

    പിന്നെ കപ്പമോഷണം... അതൊന്നും ഞാന്‍ സീരിയസായി എടുത്തിട്ടേയില്ലായിരുന്നു...
    തീരെ സീരിയസായി എടുക്കാതിരുന്ന കാരണം അതു വായിച്ചതു പോലും ഇന്നാണു്‌.. ;)

    ഹോളോമാനും വായിച്ചൂട്ടോ :)

  17. Rare Rose said...

    ശ്രീ..,..ഈ കപ്പ മോഷണം ഇന്നാട്ടോ കണ്ടത്...അതുകൊണ്ട് ആദ്യം ഓടിപ്പോയി അത് വായിച്ചു....മോഷണം നല്ല രസായി തന്നെ അവതരിപ്പിച്ചൂ ട്ടാ...ആ ചിന്ന മോഷണം കൊണ്ട് ആര്‍ക്കും ഉപദ്രവം ഉണ്ടായില്ലല്ലോ....അതൊക്കെയല്ലേ പിന്നീടോര്‍ക്കുമ്പോള്‍ ഒരു രസം...പിന്നെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയി...അപകടത്തില്‍ പെട്ട ഒരു കുടുംബത്തെ മുന്നും പിന്നും നോക്കാതെ ഉടന്‍ തന്നെ സഹായിക്കാന്‍ ശ്രമിച്ച ശ്രീയുടെയും കൂട്ടുകാരുടെയും മനസ്സിന്റെ നന്മ..അതെല്ലാവര്‍ക്കും ഉണ്ടാവുന്നതല്ല...എത്രയോ പേര്‍ ഇത്തരം അപകടങ്ങളില്‍ പെട്ട് സഹായം കിട്ടാതെ മരിക്കുന്നു....ക്ലാസ്സ് പോലും കട്ട് ചെയ്തു അവര്‍ക്ക് സഹായം ചെയ്ത ഈ കൂട്ടുകാരുടെ കപ്പ മോഷണം ആ നന്മ വെച്ചു നോക്കുമ്പോള്‍ എത്രക്ക് നിസാരമാണു... :)

  18. നാടന്‍ said...

    ശ്രീ, ഇത്രയും മഹാമനസ്കത നിങ്ങള്‍ കാണിച്ചല്ലോ, അതുതന്നെ ഒരു വലിയ കാര്യം !

  19. പൊറാടത്ത് said...

    "ഇത് ഒരു പോസ്റ്റ് ആക്കാന്‍ ഉള്ള ഒരു സംഭവം ഒന്നുമില്ല എന്ന് എനിയ്ക്കും നന്നായിട്ടറിയാം..."

    അതെന്താ ശ്രീ..? ഇതൊക്കെയല്ലേ പോസ്റ്റ് ചെയ്യേണ്ട സംഭവങ്ങള്‍..?! ഇത് പക്ഷേ തഞ്ചാവൂരുകാര്‍ വായിയ്ക്കില്ലല്ലോ എന്നാണെന്റെ വിഷമം.. നമ്മുടെ നാട്ടുകാര്‍ എന്തായാലും അത്ര മോശമാവില്ല..

  20. ശ്രീ said...

    ആദ്യം തന്നെ ഇത്തരമൊരു പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി എന്ന് തുറന്നു സമ്മതിയ്ക്കട്ടേ. കാരണം ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട് എന്ന് പറയുന്നത് പൊങ്ങച്ചമാകില്ലേ എന്ന് കുറേ തവണ ചിന്തിച്ചതാണ്. എങ്കിലും ഞാന്‍ ആദ്യം പറഞ്ഞതു പോലെ കഴിഞ്ഞ പോസ്റ്റ് ഇട്ടതു കൊണ്ടു മാത്രമാണ് ഇതും പോസ്റ്റിയത്.
    എങ്കിലും ഇത്തവണത്തെ കമന്റുകള്‍ കണ്ടപ്പോഴാണ് സമാധാനമായത്. എല്ലാവര്‍ക്കും നന്ദി. :)

  21. Shaf said...

    ശ്രീ വളരെ നല്ല പോസ്റ്റും നല്ല സന്ദേശവും..
    കഷ്ട പെടുന്നവരെ തക്ക സമയത്ത് സഹായിക്കുക എന്നത് ചെറിയകാര്യമല്ല അതു അപരിചിതമാ‍മായ നാട്ടില്‍..ശ്രീ‍യേയും കൂട്ടുകാരേയൂം അഭിനന്ദിക്കുന്നു..
    ഓടോ:മോഷണം മോഷണം തന്നെയാണ് കപ്പ ആയാലും കപ്പലണ്ടി ആയാലും :) ..തെറ്റായ സന്ദേശം ആരും ആര്‍ക്കും നല്‍കുന്നില്ല!...

  22. സഹയാത്രികന്‍ said...

    നീ നന്നാവും... വെറുതേ നന്നാവല്ലാ... നന്നായി നന്നാവും... അതിനുള്ള ദൈവാനുഗ്രഹം ഉണ്ടാകും... കൂടെ അവരുടേയും ഞങ്ങളുടേയും പ്രാ‍ര്‍ത്ഥനയും...

    :)

  23. ശ്രീ said...

    malayalamblogroll...

    ആദ്യത്തെ കമന്റിനു നന്ദി. എന്റെ എഴുത്തിന്റെ ഭാഷ ഇഷ്ടമാണെന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)
    എഴുത്തുകാരി ചേച്ചീ...
    രണ്ടാമതായെങ്കിലും ആ തേങ്ങ ഞാന്‍ സന്തോഷത്തോടെ തന്നെ സ്വീകരിച്ചൂട്ടോ. കപ്പമോഷണത്തെ അന്നൊന്നും സീരിയസ് ആയി കണ്ടിരുന്നില്ലെങ്കിലും അത് പോസ്റ്റാക്കിയത് അബദ്ധമായോന്നൊരു തോന്നലുണ്ടായിരുന്നു, അത് പോസ്റ്റാക്കി കഴിഞ്ഞപ്പോള്‍. ഇപ്പോ സമാധാനമായി. കമന്റിനു നന്ദി.:)
    പാമരന്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    മലമൂട്ടില്‍ മത്തായി...
    സ്വാഗതം. അതു ശരി തന്നെയാണ് മാഷേ. എന്നാലും കഴിഞ്ഞ പോസ്റ്റില്‍ കനല്‍ മാഷു പറഞ്ഞതു പോലെ വായനക്കാരില്‍ യുവതലമുറയും ഉണ്ടല്ലോ. കമന്റിനു നന്ദി കേട്ടോ. :)
    നിഗൂഢഭൂമി മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. ഇപ്പോ ശരിയ്ക്കും സമാധാനമായി :)
    ഷാരൂ...ആ കുരുത്തക്കേട് പോസ്റ്റിയതു കൊണ്ടു മാത്രമാണ് (ഞങ്ങളിങ്ങനേയും ചെയ്തിട്ടുണ്ട് എന്നു കാണിയ്ക്കാനെന്ന പോലെ) ഈ പോസ്റ്റിട്ടത്.
    ഈ സപ്പോര്‍ട്ടിനു നന്ദി കേട്ടോ.
    പ്രിയാ...
    നന്ദി, സപ്പോര്‍ട്ടിനും കമന്റിനും :)
    Bindhu ചേച്ചീ...
    സ്വാഗതം. ഈ പ്രോത്സാഹനത്തിനും ഈ ബ്ലോഗിലെ ആദ്യകമന്റിനും നന്ദീട്ടോ. :)

    നന്ദുവേട്ടാ...
    സാരി ചുറ്റിയ പ്രായമുള്ള ഒരാളേ ഉണ്ടായിരുന്നുള്ളൂ എന്നതു കൊണ്ടാണോ ആരും സഹായിയ്ക്കാതിരുന്നതെന്ന് അറിയില്ല. ആ നാട്ടുകാരുടെ ഒരു പ്രകൃതം അതാണെന്നു തോന്നുന്നു. ഞങ്ങളവിടെ പഠിച്ച രണ്ടു വര്‍ഷത്തിനിടെ 4 ആക്സിഡന്റുകള്‍ കണ്ടിട്ടുണ്ട്, അവരെ സഹായിച്ചിട്ടുമുണ്ട്. (മലയാളി കുടുംബം ഈയൊരെണ്ണമേ ഉണ്ടായിരുന്നുള്ളൂ). ഒരു തവണ പോലും ആ നാട്ടുകാര്‍ ഇവരെയാരെയും സഹായിയ്ക്കാന്‍ തയ്യാറായി കണ്ടിട്ടില്ല. അതു വച്ചു നോക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ എത്ര മെച്ചം.
    കമന്റിനു നന്ദി കേട്ടോ. :)

    കുഞ്ഞന്‍ ചേട്ടാ...
    ആ കമന്റിനു പ്രത്യേകം നന്ദീട്ടോ. :)
    കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ ഒരിയ്ക്കലും പ്രത്യുപകാരം (ഒരു രീതിയിലും)പ്രതീക്ഷിച്ചിട്ടല്ല ഞങ്ങളവരെ സഹായിയ്ക്കാന്‍ തയ്യാറായത്. കേവലം മനുഷ്യത്വം കൊണ്ടു മാത്രമാണ്. അവര്‍ ഞങ്ങള്‍ക്ക് ചിലവായ തുകയെപ്പറ്റി ആദ്യത്തെ തവണ തന്നെ ചോദിച്ചിരുന്നെങ്കിലും ഞങ്ങള്‍ തന്നെ അതു നിരസിയ്ക്കുകയായിരുന്നു. പിന്നെ, രണ്ടാമത് വന്നപ്പോള്‍ അവര്‍ കഷ്ടിച്ച് ഒരു രാത്രിയേ അവിടെ ഉണ്ടായിരുന്നുള്ളൂ. അത്രയും നേരം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
    പിന്നെ.

    മത്തനെ തീര്‍ച്ചയായും അന്വേഷണം അറിയിയ്ക്കാം.(ഈ കമന്റ് അവനു അയച്ചു കൊടുത്തേക്കാം) ഇതിലെ രസകരമായ സംഭവമെന്തെന്നാല്‍, കപ്പ മോഷണക്കേസിലെ പ്രധാന പ്രതികളായ മത്തനും സുധിയപ്പനും ജോബിയുമായിരുന്നു ഈ കേസില്‍ അവരെ സഹായിയ്ക്കാനായി ഏറ്റവും കഷ്ടപ്പെട്ടത് എന്നുള്ളതാണ്. മറ്റുള്ളവരെ സഹായിയ്ക്കാനുള്ള അവരുടെ നല്ല മനസ്സിന് എന്റെയും ആശംസകള്‍.
    വളരെ നന്ദി കുഞ്ഞന്‍ ചേട്ടാ, ഈ കമന്റിന്. [പിന്നെ, നന്ദുവേട്ടന്‍ ‘സാരിക്കാര്യം’ഒരു തമാശ പോലെ പറഞ്ഞെന്നേയുള്ളൂ]

    ചിതല്‍ മാഷേ...
    പ്രോത്സാഹനത്തിനു നന്ദി കേട്ടൊ. :)
    ധ്വനി...
    ഇവിടെയൊക്കെ ഉണ്ടായിരുന്നോ? ഈയിടെയായി പോസ്റ്റുകളൊന്നും കാണാനില്ലല്ലോ. എന്തായാലും ഈ വഴി വീണ്ടും വന്നതിനും കമന്റിനും നന്ദീട്ടോ. :)
    സന്ദീപേ...
    വളരെ നന്ദി കേട്ടോ. കമന്റിലൂടെയുള്ള ഈ പ്രോത്സാഹനങ്ങള്‍ക്ക്... ഹോളോമാനും വായിച്ചുവല്ലേ? നന്ദി. :)
    റോസ്...
    രണ്ടും വായിച്ചതിനു നന്ദി. കപ്പമോഷണം വായിച്ചെങ്കിലേ ഇതു പോസ്റ്റിയതെന്തു കൊണ്ടാണെന്ന് മനസ്സിലാകൂ. വിശദമായ കമന്റിനും ഈ സപ്പോര്‍ട്ടിനും നന്ദി കേട്ടോ.
    :)

    നാടന്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ.
    പൊറാടത്ത് മാഷേ...
    ഇത്തരം കാര്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ വളരെ മെച്ചമാണ് മാഷേ. കമന്റിനു നന്ദി കേട്ടോ. :)
    Shaf...
    ഈ കമന്റിനും പ്രോത്സാഹനത്തിനും നന്ദി കേട്ടോ. :)
    സഹയാത്രികാ...
    വളരെ വളരെ നന്ദി കേട്ടോ .:)

  24. ശ്രീനന്ദ said...

    ശ്രീ,
    നല്ല ഒരു അനുഭവം ഭംഗിയായി പറഞ്ഞിരിക്കുന്നു. മുന്‍പും പലപ്പോഴും തോന്നിയിട്ടുണ്ട് ശ്രീയും കൂട്ടുകാരും നല്ല മനസ്സുള്ള കുട്ടികള്‍ ആണല്ലോന്നു. ക്യാമ്പസിന്റെ അടിച്ച് പൊളിച്ചുള്ള ജീവിതത്തിനും അപ്പുറത്ത് ഇങ്ങനെയും കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്കായല്ലോ. ദൈവം അനുഗ്രഹിക്കട്ടെ.

    കപ്പമോഷണം അന്നത്തെ പ്രായത്തിന്റെ കുഞ്ഞു വികൃതിയല്ലേ. ഇത്രയും സീരിയസ് ആയിട്ടെടു‌ക്കണ്ട കാര്യം ഉണ്ടോ

  25. shahir chennamangallur said...

    വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടമായത് ശ്രീയുടെ നല്ല മനസ്സാണ്. എഴുത്ത് മോശമായി എന്ന അതിനര്ഥമില്ല കേട്ടോ. ഉയര്ന്നു നില്കുന്നതല്ലേ ആദ്യം കാണൂ. അത് കൊണ്ടാ ... ഈ നന്മ ഇപ്പോഴും ഉണ്ടാകാന് ആശംസിക്കുന്നു. .

  26. CHANTHU said...

    താഴെയിറങ്ങാല്‍ പറ്റിയില്ലെങ്കിലോ എന്ന പേടിയായിരുന്നു എനിക്ക്‌, വലിയ പോസ്‌റ്റുകളിലൊക്കെ പിടിച്ചു കയറാന്‍, ഞാനിവിടെ ഉയരത്തില്‍ കയറി തഞ്ചാവൂര്‌ കണ്ടു. എനിക്കിതിഷ്ടമായി. നല്ല മനസ്സിന്‌ നമസ്‌കാരം.

  27. 420 said...

    നന്നായി ശ്രീ..

  28. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ശ്രീയുടെ കഴിഞ്ഞപോസ്റ്റ് എനിക്ക് വായിക്കാന്‍ പറ്റിയില്ല..
    അദ്യം അതിനൊരു സോറീ,,,
    നന്നായിട്ടുണ്ട് ഈ പോസ്റ്റ്. വളരെ ലളിതമായിത്തന്നെ എല്ലാം പറഞ്ഞിരിക്കുന്നു
    ആപോസ്റ്റും ഈ പോസ്റ്റും കൂടി വായിച്ചപ്പൊള്‍ വട്ടായിപ്പോയി ഉള്ളത് പറയാല്ലൊ ഇനി ഇന്നൂടെ വായിക്കണം,
    ഈ തഞ്ചാവൂര്‍ ചുറ്റിക്കളി തുടങ്ങിയിട്ട് കുറച്ചായല്ലൊ അവിടുത്തെ ചുറ്റിക്കളിയെ പെറ്റി ഒന്നും പറഞ്ഞിട്ടില്ല ഇതുവരേ ആ....

  29. രസികന്‍ said...

    ശ്രീയുടെ നല്ല മനസ്സിനു ആദ്യം നന്ദി പറയുന്നു
    പിന്നെ ശ്രീ ചെയ്ത നല്ലകാര്യം ഇവിടെ പറഞ്ഞത് ഒരിക്കലും ഒരു പൊങ്ങച്ചമല്ല മറിച്ച് യുവാക്കൾക്കുള്ള ഒരു ഗുണപാഠമാണ്
    ആശംസകൾ

  30. ഒരു സ്നേഹിതന്‍ said...

    മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സു, ആദ്യം അതിനെ തന്നെ പ്രശംസിക്കുന്നു...
    പിന്നെ പോസ്റ്റ് നന്നായിട്ടോ....
    കപ്പ മോഷണം വിദ്യാര്ധികള്‍ക്കൊരു ചീത്ത നിര്‍ദ്ധേഷമായി എന്നൊന്നും എനിക്ക് തോന്നുന്നില്ല....
    ആശംസകള്‍...

  31. Bindhu Unny said...

    ശ്രീ, ഓഫ് റ്റോപിക് കമന്റ് ആണ്, ക്ഷമി...
    ഇത് രണ്ടാം തവണയാണ് ശ്രീ എന്നെ സ്വാഗതം ചെയ്യുന്നത്. എന്റെ തന്നെയാണ് കുഴപ്പം, പേര് മാറ്റിക്കോണ്ടിരുന്നാല്‍ ആള്‍ക്കാര്‍ക്ക് എങ്ങനെയാ മനസ്സിലാവുക. ‘കപ്പ മോഷണത്തില്‍’ ഞാനൊരു കമന്റിട്ടിരുന്നു. എന്റെ ബ്ലോഗിന്റെ പേരില്‍ത്തന്നെ (ശംഖുപുഷ്പം) :-)

  32. NITHYAN said...
    This comment has been removed by the author.
  33. NITHYAN said...

    ശ്രീ നല്ല പോസ്റ്റ്‌

  34. ആഷ | Asha said...

    ഇത് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. ശ്രീയുടേയും കൂട്ടുകാരുടേയും മനസ്സിലെ നന്മ മനസ്സിലാവുന്നു.
    :)
    ഇനിയാ കപ്പ പോസ്റ്റ് വായിച്ചു നോക്കട്ടേ.

  35. അപര്‍ണ്ണ said...

    എഴുതാനുള്ളതില്ലെന്നാരു പറഞ്ഞു? വായിക്കാനിഷ്ടമുള്ളവരുണ്ടേ ഇവിടെ. :-)

    കപ്പമോഷണം ഒന്നൂടെ എത്തിനോക്കട്ടെ.

  36. ബഷീർ said...

    ശ്രീ...

    നിങ്ങള്‍ ചെയ്തത്‌ ഒരു ചെറിയ കാര്യമല്ല.. വലിയ കാര്യം തന്നെ.. ആ ഓട്ടോക്കാരനെ ഒന്നു തലോടി വിടേണ്ടതായിരുന്നു. പുരകത്തുമ്പോള്‍ വാഴവെട്ടുന്നവര്‍ എവിടെയും കാണും.. അപകടം നടന്ന് വണ്ടിയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന സ്ത്രീയുടെ ആഭരണം പൊട്ടിച്ചോടിയ ഒരു സംഭവം മുന്നെ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു..

    ഇത്തവണ ശരിക്കും പ്രശനം തന്നെയായിരുന്നല്ലോ... അല്ലേ..


    മറ്റുള്ളവര്‍ക്ക്‌ ഉപകാരമായില്ലെങ്കിലും ഉപദ്രവമായി മാറാതിരിക്കാനെങ്കിലും നമുക്ക്‌ ശ്രദ്ധിയ്ക്കാം..

    ആശംസകള്‍

    OT -1

    പിന്നെ കപ്പ മോഷണത്തെ കുറിച്ച്‌ ഇവിടെ എല്ലാവരും സപ്പോര്‍ട്ട്‌ ചെയ്തതായികണ്ടു.. അത്‌ ശരിയായില്ല.. ഒരു കഷണം പോലും തരാതെയല്ലെ .. ശരിയായില്ല.. ങും..

    OT-2
    രണ്ടാമതെത്തിയാല്‍ ഫസ്റ്റാവുമെന്ന് ഇന്നാണറിയുന്നത്‌.. എഴുത്തുകാരിക്ക്‌ റൊമ്പ താങ്ക്സ്‌ ..

  37. ശ്രീ said...

    നന്ദേച്ചീ...
    ആശംസകള്‍ക്കു നന്ദീട്ടോ. കപ്പ മോഷണം ആ പ്രായത്തിന്റെ വികൃതി തന്നെ ആണെങ്കിലും അതൊരു ന്യായമല്ലല്ലോ. :)
    shahir chennamangallur...
    സ്വാഗതം മാഷേ. ആ മനസ്സ് നില നിര്‍ത്താനാകണം എന്ന പ്രാര്‍ത്ഥന തന്നെയാണ് എനിയ്ക്കും. നന്ദി മാഷേ, വായനയ്ക്കും കമന്റിനും. :)
    ചന്തു മാഷേ...
    എഴുതി വന്നപ്പോള്‍ പോസ്റ്റല്‍പ്പം വലുതായി. എന്നാലും ക്ഷമയോടെ വായിച്ച് കമന്റിട്ടതിനു നന്ദി കേട്ടോ. :)
    ഹരിപ്രസാദ് മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    സജീ...
    രണ്ടും കൂടി വായിച്ചപ്പോള്‍ എന്തു പറ്റി? തഞ്ചാവൂര്‍ വേറെ ചുറ്റിക്കളികളൊന്നുമില്ലായിരുന്നെന്നേ... ഇതൊക്കെയേയുള്ളൂ. കമന്റിനു നന്ദീട്ടോ. :)
    രസികന്‍ മാഷേ...
    ആ കമന്റിനു ഒരു പ്രത്യേക നന്ദി കേട്ടോ. :)
    സ്നേഹിതന്‍ മാഷേ...
    വായനയ്ക്കും ഈ കമന്റിനും നന്ദി മാഷേ.:)
    Bindhu ചേച്ചീ...
    വേറെ പേരിലായതു കൊണ്ട് ശ്രദ്ധിയ്ക്കാതെ പോയതാണ് ട്ടോ. :)
    NITHYAN...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി മാഷേ.
    ആഷ ചേച്ചീ...
    വളരെ നന്ദി കേട്ടോ, വായിച്ചതിനും കമന്റിനും. :)
    അപര്‍ണ്ണ...
    പ്രോത്സാഹനത്തിനു നന്ദി കേട്ടോ. :)
    ബഷീര്‍ക്കാ...
    ശരിയാണ്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിയ്ക്കാതിരിയ്ക്കാനെങ്കിലും നമ്മളെല്ലാം ശ്രമിയ്ക്കേണ്ടതാണ്.
    പിന്നെ, കപ്പക്കള്ളനെന്നു വിളിയ്ക്കുകേം ചെയ്യും എന്നിട്ട് അതിന്റെ പങ്കു തന്നില്ലെന്ന് പരാതീം ല്ലേ? ;) കമന്റിനു നന്ദീട്ടോ.:)

  38. എതിരന്‍ കതിരവന്‍ said...

    ശ്രീ:
    സത്യമെന്തെന്നു കണ്ടു പിടിച്ച ആള്ആണു ശ്രീ.
    വീട്ടുകാര്‍ കല്യാണത്തിനു കൊണ്ടുപോകാത്ത മന്ദബുദ്ധിയായ പയ്യന്‍് ആകെയുള്ള കഞ്ഞി കൊടുത്ത ‘കഥ’ യ്ക്കു ശേഷം ശ്രീയും കൂട്ടുകാരും ഈ ലോകം അത്ര മോശമല്ലെന്ന് പറഞ്ഞു തരുന്നു.

    ശ്രീയുടെ നെറ്റിയിലെ ചന്ദനക്കുറി ദൈവകൃപ ധാരളം അനുഭവിച്ചതിന്റെ അടയാളമാണോ?

    മാ‍ത്താ നീ എവിടെ? ഈശ്വര്‍നേ തേടിപ്പോകുന്ന വഴിയില്‍ ഇതാ മാത്തന്‍ നില്‍ക്കുന്നു.

  39. ജാസ്മിന്‍ said...

    ശ്രീയുടെ നല്ലമനസ്സ് എന്നും നിലനില്‍ക്കട്ടെ

  40. Unknown said...

    അപകത്തില്‍ പെട്ട ഒരാള്‍ ഒരു സ്ഥലത്ത് കിടന്നാല്‍ അത് കണ്ട് കൌതുകം പൂണ്ട് നോക്കി നിലക്കുന്ന ഒരു ലോകമാണ് ഇന്ന് മലയാളിയുടെത്.കാരണം മറ്റൊന്നും കൊണ്ടല്ല.കേസിന്റെ പുറകെ പോകാന്‍ ഇവിടെ ആര്‍ക്കും നേരമില്ല.കൊന്നവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ പിടിക്കുന്നതാണ് നമ്മുടെ നാട്ടിലെ പോലീസിന്റെ രീതി.രക്തം വാര്‍ന്ന് ഒരുത്തന്‍ റോഡില്‍ കിടന്നാല്‍ അവന്റെ ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹമുള്ളവനെ പോലും നമ്മുടെ നാട്ടിലെ ഇത്തരം വൃത്തികെട്ട വ്യവസ്ഥിതികള്‍ വേട്ടയാടുന്നു.അതുമാത്രമല്ല തന്റെ കാര്യം മാത്രം മതി എന്നു ചിന്തിക്കുന്ന ഒരു വലിയ സമൂഹമാണ് നമ്മുടെത്.ആ വ്യവസ്ഥിതി മാറണം.
    ശ്രിയും കൂട്ടുകാരും ചെയ്ത പ്രവര്‍ത്തി എന്തായാലും നല്ലതാണ്.
    ആ നല്ല കൂട്ടുകെട്ട് ശ്രിയുടെ ജീവിതത്തിന് ഒത്തിരി
    ഗുണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ശ്രിയുടെ ഒരോ അനുഭവങ്ങള്‍ തെളിയിക്കുന്നു.

  41. കുറ്റ്യാടിക്കാരന്‍|Suhair said...

    കൊള്ളാം ശ്രീ.
    ശ്രീയുടെ സാമൂഹികപ്രതിബദ്ധതയെ കൂടി അഭിനന്ദിക്കുന്നു.

  42. ജിജ സുബ്രഹ്മണ്യൻ said...

    ശ്യോ എത്താന്‍ വൈകിപ്പോയി...അല്ലെങ്കിലും കപ്പ മോഷണം വായിച്ചു ശ്രീയെ ഞങ്ങള്‍ തെറ്റിദ്ധരിച്ചിട്ടൊന്നൂല്ല...ശ്രീയും കൂട്ടുകാരും വളരെ നല്ല കാര്യമാണ് ചെയ്ത തു.ഇപ്പോള്‍ ആരും ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യം..വഴിയേ പോയ വയ്യാവേലി തലയില്‍ വെക്കണ്ടാ ന്നു കരുതി സാധാരണ എല്ലാരും ഒഴിഞ്ഞു പോകത്തേ ഉള്ളൂ...ഈ നന്മ എന്നും മനസ്സില്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു

  43. OAB/ഒഎബി said...

    ഇങ്ങനെയുള്ള സത്യങ്ങള്‍ അനികരണീയമാണ്‍. വലിയ ഒരു സന്ദേശം വിളിച്ചു പറഞ്ഞതിന്‍ അഭിനന്ദിക്കാന്‍ ഏതു ഭാഷ ഉപയോഗിക്കണമെന്ന് എനിക്കറിയില്ല.
    അവരെ സഹായിച്ച എല്ലാവറ്ക്കും ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ. ഉണ്ടാവും.

    സാരിയും, പുള്ളിക്കഷ്ണവും ഉണ്ടെങ്കിലേ സഹായം എത്തുകയുള്ളു എന്നതിന്‍ അടിവരയിടുന്നവറ് മനസ്സിലാക്കുക, നല്ല മനസ്സിന്റെ ഉടമകളും നമ്മുടെ കൂട്ടത്തിലുണ്ടെന്ന്.
    ഒരിക്കല്‍ കൂടി നന്ദി.

  44. ദിലീപ് വിശ്വനാഥ് said...

    ഹൃദ്യമായ പോസ്റ്റ് മാഷേ... ഇതൊക്കെയാണ് പോസ്റ്റ് ആക്കേണ്ടത് (കപ്പ മോഷണം വേണ്ട എന്നല്ല). കാരണം ഇങ്ങനെയൊക്കെയാണ് നാം മാതൃക ആവേണ്ടത്.
    സഹയാത്രികന്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു.. നന്നാവും എന്നു മാത്രമല്ല, നന്നായി നന്നാവും...

  45. Shades said...

    Sree
    you are a very good person.. a rare kind, among today's youth, i think..!
    :)

  46. siva // ശിവ said...

    മത്തനാണ് ശരിക്കും നന്ദി പറയേണ്ടത്....ആ ഫോണ്‍ കാള്‍ കാരണം എത്ര നല്ല കാര്യമാണ് നടന്നത്....

  47. Anonymous said...

    Malayala blogsinte mukhya karthavyam aakendathu vayanakkaril enthengilum oru prathikaranam srushtikkuka ennathanu.aanukalikangalil ezhuthunnathum blogwritingum thammil valare vyathyasamundu. bloggers ellavarum maryadakku ezhuthuvan pattunnavaravanam ennilla. it is mainly because of the absence of an editorial preview.enneppolullavar vayanaye aanu innum snehikkukayum bahumanikkukayum cheyyunnathu.pakshe, blog valare nalla, shaakthiyulla, orupadu sadhyathakal ulla oru madhyamam aanu.aagolavatkaranathinte ee kalath malayalam polulla kochu bhasha samsarikkunnavare onnichu nirthunna oru powerful medium. dear sree, your language is very simple. i really enjoyed your post. oru kochu katha, jeevithanubhavam nannayi aavishkarichirikkunnu...abhinandanangal....

  48. കനല്‍ said...

    നന്നായി ശ്രീ...
    അന്ന് നിങ്ങളൊരുമിച്ചു കാണിച്ച ആ സന്മനസും...
    ഇപ്പോള്‍ ശ്രീ രചിച്ച ഈ പോസ്റ്റും.

  49. ശ്രീ said...

    എതിരന്‍ മാഷേ...
    ഈ കമന്റിനു വളരെ നന്ദി കേട്ടോ. :)
    ജാസ്മിന്‍...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    അനൂപ് മാഷേ...
    ശരിയാണ്. സഹായിയ്ക്കാന്‍ നില്‍ക്കുന്നവര്‍ക്ക് കേസിന്റേയും മറ്റു പൊല്ലാപ്പുകളുടേയും പുറകേ തൂങ്ങേണ്ടി വരുമെന്ന പേടി തന്നെയാണ് നമ്മുടെ നാട്ടില്‍ അപകടത്തില്‍ പെടുന്നവരെ സഹായിയ്ക്കാനായി അധികമാരും മുന്നിട്ടിറങ്ങാത്തത്. കമന്റിനും ആശംസകള്‍ക്കും നന്ദി കേട്ടോ. :)
    കുറ്റ്യാടിക്കാരാ...
    വായനയ്ക്കും ആശംസകള്‍ക്കും നന്ദി. :)
    കാന്താരി ചേച്ചീ...
    വൈകിയിട്ടൊന്നുമില്ലെന്നേ. ഈ ആശംസകള്‍ക്കും കമന്റിനും നന്ദി കേട്ടോ. :)
    OAB മാഷേ...
    ഈ കമന്റു തന്നെ വലിയൊരു അഭിനന്ദനമല്ലേ മാഷേ. ഈ ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. :)
    വാല്‍മീകി മാഷേ...
    വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും വളരെ നന്ദി മാഷേ. :)
    Shades...
    വളരെ നന്ദി കേട്ടോ, വായനയ്ക്കും ഈ കമന്റിനും. :)
    ശിവ...
    ശരിയാണ്. മത്തന്‍ ഇത്തരം കാര്യങ്ങളില്‍ എന്നും വളരെ സഹായിയാണ്. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    Kerala kafka ...
    വായനയ്ക്കും ഈ വിശദമായ കമന്റിനും നന്ദി കേട്ടോ. :)
    കനല്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)

  50. ഹരിശ്രീ said...

    നല്ലത്..
    ഇക്കാര്യം നീ പറഞ്ഞതായി ഓര്‍ക്കുന്നില്ല.
    :)

  51. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:അഭിനന്ദനങ്ങള്‍.....സുഹൃത്തേ...

  52. Areekkodan | അരീക്കോടന്‍ said...

    I copyand paste Sharu..
    അപകടം സംഭവിച്ചത് കണ്ടാല്‍ ഉടനെ അത് കാണാത്തതായി നടിച്ച് കടന്നുപോകുന്നവരുടെ കാലമാണിത്. സഹായിക്കാന്‍ നിന്നാല്‍ അത് വേറെ വലിയ പുലിവാലുകള്‍ക്കിടയാക്കും എന്ന ഭയവും ഇതിനു പിന്നില്‍ ഉണ്ട്. പക്ഷെ നിങ്ങള്‍ ചെയ്തത് വളരെ വലിയ ഒരു സഹായമാണ്. കാര്യമായ പരിക്കുകള്‍ ഒന്നുമില്ലെങ്കിലും മാനസികമായി അവര്‍ വളരെ തളര്‍ന്നിരിക്കുന്ന നേരത്ത് നിങ്ങള്‍ ചെയ്ത ഉപകാരം അവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

  53. Manoj | മനോജ്‌ said...

    ശ്രീ - അപ്പോള്‍ പരോപകാര തല്‍പര്‍നുമാണല്ലേ? നന്നായി. കുറച്ചു മനുഷ്യത്തമൊക്കെ കാണിക്കുന്നത് നല്ലതാണെന്ന് മാലോകര്‍ അറിയട്ടെ. ഈ കഥ പങ്കിട്ടതിന് നന്ദി. :)

  54. Anil cheleri kumaran said...

    2 ദിവസം കൊണ്ട് 50 കമന്റ്സോ!!!
    എന്റെ ദൈവമേ..
    ബാക്കിയുള്ളവന്‍ ഇവിടെ ആളു വാ... ആളുവാ..
    എന്നു പറഞ്ഞു നിലവിളിക്കുമ്പോഴാണീ ധാരാളിത്തം..
    കുരച്ചു പേരെ എന്റടുത്തേക്കും വിടൂ ശ്രീക്കുട്ടാ..

    നല്ല എഴുത്താണു ശ്രീക്കുട്ടന്റേത്. ആശംസകള്‍!!
    നല്ല മനസ്സുള്ളവര്‍ക്കേ നല്ല എഴുത്തുകാരാവന്‍ പറ്റു.
    എന്തും എഴുതു.. ഇഷ്ട്ടപ്പെടുമോ എന്ന സന്ദേഹം വേണ്ട..

  55. മുസാഫിര്‍ said...

    ഈ പോസ്റ്റ് ഒരു ആവശ്യം തന്നെയാണ് ശ്രീ.രണ്ടു ദിവസമായി ടിവി ന്യൂസ് കണ്ട് മനുഷ്യന്റെ നന്മയില്‍ ഉള്ള വിശ്വാസം കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രത്യേകിച്ചും.

  56. smitha adharsh said...

    നല്ല പോസ്റ്റ് ശ്രീ...മനുഷ്യരിലും നന്മ അവശേഷിക്കുന്നവര്‍ ധാരാളം ഉണ്ട് എന്ന് തെളിയിച്ചു ഈ പോസ്റ്റ്.കപ്പ മോഷണം വായിച്ചില്ല കേട്ടോ...വായിക്കാന്‍ പോകുന്നു.

  57. എം.എസ്. രാജ്‌ | M S Raj said...

    കപ്പമോഷണത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല എന്നു മനസ്സിലാക്കുന്നു. കാര്യം പറഞ്ഞാല്‍, ആ പോസ്റ്റിട്ടത് വെല്യ തെറ്റു പോയിട്ട് ചെറിയ തെറ്റു പോലും അല്ല. പിന്നെ എന്നു വെച്ചാല്‍ രണ്ടുമൂടു കപ്പ മോട്ടിക്കാന്‍ ഈ ബ്ലോഗു വായിക്കണമെന്നുണ്ടോ? അതും പ്രബുദ്ധകേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക്? അപ്പോള്‍ കപ്പ മോഷണം പോസ്റ്റിയത് തെറ്റല്ല. മോട്ടിച്ചതാണു തെറ്റ്! യേത്?

    പിന്നെ ഇത്. നിങ്ങളെല്ലാരും കൂടി ചെയ്തത് നല്ല കാര്യം തന്നെ. ഇക്കാലത്തു സങ്കല്‍പ്പിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള കാര്യം. അതിനു പിടി ഒരു സല്യൂട്ട്!

    പണ്ടുവായിച്ച ഒരു കഥ ഓര്‍മ്മ വന്നു. ഒരുവനൊരു നിമിഷം ഒരു സംശയം, ആകാശത്തിനു തൂണില്ലല്ലോ‍, എങാനും ഇടിഞ്ഞു വീഴുമോന്ന്. ഒരു സന്യാസിയോടു കാര്യമന്വേഷിച്ചു. ഉത്തരമറിയാന്‍ കണ്ണില്‍ കാണുന്നവരോടൊക്കെ ചീത്ത പറയാന്‍ പറഞ്ഞു. എല്ലാടത്തൂന്നും കണക്കിനു തിരിച്ചു കിട്ടി. കക്ഷി കുറെപ്പേരുടെ മൂന്നില്‍ ഇതാവര്‍ത്തിച്ച ശേഷം ചെന്നെത്തിയത് ഒരു സ്ത്രീയുടെ മുന്നില്‍. ചീത്ത പറഞ്ഞിട്ടും ഇവര്‍ ഇവനെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി ഭക്ഷണം നല്കി, ഉപചരിച്ചു. ഇദ്ദേഹത്തിനു അല്പം മനസ്താപം തോന്നി, തിരിച്ച് സന്യാസിയുടെ അടുത്തു വന്നു. അപ്പോള്‍ സന്യാസി പറഞ്ഞു : “നീ കണ്ട ആ സ്ത്രീയെപ്പോലുള്ളവര്‍ ഈ ലോകത്തുള്ളതുകൊണ്ടാണ് ആകാശം ഇടിഞ്ഞു വീഴാത്തത്” എന്ന്. ഇപ്പോള്‍ അമ്മാതിരി ഒരാളെ നേരിട്ട് അറിയാന്‍ പറ്റി. :)

  58. അശ്വതി/Aswathy said...

    ചെറിയ ലോകവും വലിയ മനുഷ്യരും എന്നാണോ ഞാന്‍ പറയേണ്ടത്?
    നന്നായി.വായിക്കാന്‍ നല്ല സുഖമുണ്ട്.നല്ല ഭാഷ.

  59. Kiranz..!! said...

    ശ്രീ..ശ്രീ..ശ്രീ..ക്കുട്ടന്‍..!!!

  60. ശ്രീ said...

    ശ്രീച്ചേട്ടാ...
    അതങ്ങനെ എടുത്തു പറയാനുള്ളതൊന്നുമില്ലായിരുന്നു. എന്നാലും ആക്സിഡന്റു നടന്നു എന്ന് പറഞ്ഞു കാണണം. അമ്പതാം കമന്റിനു നന്ദി. :)
    ചാത്താ...
    വളരെ നന്ദീട്ടോ. :)
    അരീക്കോടന്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    സ്വപ്നാടകന്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ. :)
    കുമാരേട്ടാ...
    പ്രോത്സാഹനത്തിനു നന്ദീട്ടോ. :)
    (കുമാരേട്ടന്‍ എഴുതെന്നേ... വായനക്കാര്‍ എത്തിക്കോളും)
    മുസാഫിര്‍ മാഷേ...
    വളരെ നന്ദി, വായനയ്ക്കും ഈ കമന്റിനും. :)
    സ്മിതേച്ചീ...
    തിരിച്ചു വന്നല്ലേ? അവധിക്കാലമെല്ലാം നന്നായിരുന്നല്ലോ അല്ലേ? വായനയ്ക്കും കമന്റിനും നന്ദീട്ടോ.
    രാജ് മാഷേ...
    ഈ വല്യ കമന്റിനു നന്ദീട്ടോ.
    “കപ്പ മോഷണം പോസ്റ്റിയത് തെറ്റല്ല. മോട്ടിച്ചതാണു തെറ്റ്!” ഇതു വളരെ ശരിയാണ്. :)
    അശ്വതി ചേച്ചീ...
    വായനയ്ക്കും കമന്റിനും വളരെ നന്ദി. :)
    കിരണ്‍‌സേട്ടാ...
    വളരെ നാളു കൂടിയാണല്ലോ ഈ വഴി. വായനയ്ക്കും കമന്റിനും നന്ദിട്ടോ. :)

  61. നമുക്കൊരു ടൂർ പോവാം said...

    Is It Johniwalker Red label ?

  62. Anonymous said...

    priyappetta sreechetta,
    post nannyirunnu ketto.kappamoshanavum adipoli.chettanu nallabhashayundu. nalloru bhavi aasamsikkatte.chettan orupakaram cheyyamo? njan boolokathile ettavum puthiya member aanu.cheriya parichayakkuravundu. ente blog onnu vayichu chettante abhiprayam comment aayi onnezhuthamo? buddhimuttavillallo?
    by your's VALLUVANADAN
    My blog address-:
    http://wwwjalakam.blogspot.com

  63. Dr.Biji Anie Thomas said...

    ശ്രീയുടെ പോസ്റ്റുകള്‍ക്കെല്ലാം നല്ല ശ്രീത്വം തന്നെയുണ്ട്..വഴിയരുകില്‍ മറീഞ്ഞു കിടക്കുന്ന വണ്ടിക്ക് സഹായ ഹസ്തമേകാന്‍ സന്മനസ്സു കാണിച്ച ശ്രീയ്ക്കും കൂട്ടുകാര്‍ക്കും ആശംസകള്‍..പലര്‍ക്കു
    പ്രചോദനമാകട്ടെ ഇത്തരം നന്മയുടെ പ്രവര്‍ത്തികള്‍..

  64. പിരിക്കുട്ടി said...

    sree..........
    keep it up...........

  65. Anonymous said...

    thank you sree chetta, for your kindness and inspiration. i wish you a highly successful blog career

  66. ചോലയില്‍ said...

    ഒരു ചെറിയ സംഭവത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

  67. SreeDeviNair.ശ്രീരാഗം said...

    ശ്രീ...
    വളരെ,
    നല്ലകാര്യം.

    നന്നായിട്ടുണ്ട്..



    ചേച്ചി

  68. അരൂപിക്കുട്ടന്‍/aroopikkuttan said...

    sree..

    oru samsayam chodichotte?

    ee "neermizhippookkal" ennuvachaalentha?
    "mizhineerppookkal" ennu aroopikkuttan kettittundu!
    chumma perilokke saahithyam idichukettumpo ingane aarenkilum chodichaal utharam kodukkane!!

    (shemikkoo..
    mallu typing kashtam)

  69. Unknown said...

    മാഷേ.. കൊള്ളാം.. പോസ്റ്റ് വായിച്ച്, കംന്റ്റ് ഇടാന്‍ നോക്കിയപ്പോ എല്ലാരും പറഞ്ഞിരിക്കുന്നത് ഞാന്‍ മനസിലുദ്ദേശിച്ച കാര്യം തന്നെ.. :) അപ്പോ എന്റെ പണി കുറഞ്ഞു.. :D അപ്പോ മാഷെ.. കലക്കി. ആശംസകള്‍.

  70. d said...

    നിങ്ങള്‍ ചെയ്തത് വളരെ നന്നായി ശ്രീ.. ആപത്തില്‍ പെടുന്നവരെ സഹായിക്കാന്‍ ഇതു പോലെ നല്ല മനസ്സുള്ളവരായിരിക്കട്ടെ നാമെല്ലാരും എന്ന് പ്രാര്‍ത്ഥിക്കാം..

  71. ശ്രീ said...

    സ്മൃതിപഥം...
    ഏതു ബ്രാന്റ് ആണെന്ന് തീരെ ഓര്‍മ്മയില്ല മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
    വള്ളുവനാടന്‍...
    ആശംസകള്‍ക്കു നന്ദി. ഞാന്‍ വായിച്ചിരുന്നൂട്ടോ. :)
    മിഴി‌വിളക്ക്...
    സ്വാഗതം. വായനയ്ക്കും പ്രോത്സാഹന കമന്റിനും നന്ദി, ആനിചേച്ചീ.:)
    പിരിക്കുട്ടീ...
    വായനയ്ക്കും കമന്റിനും നന്ദി.:)
    ചോലയില്‍...
    ഹക്കീം മാഷേ, സ്വാഗതം. വായനയ്ക്കും പ്രോത്സഹനത്തിനും നന്ദി. :)
    K M F ...
    നന്ദി മാഷേ. :)
    ശ്രീദേവിചേച്ചീ...
    വായനയ്ക്കും കമന്റിനും നന്ദി ചേച്ചീ. :)
    അരുപിക്കുട്ടന്‍...
    അതേ അര്‍ത്ഥത്തില്‍ തന്നെ ആണ് മാഷേ ഉപയോഗിച്ചിരിയ്ക്കുന്നത്. (പിന്നെ ഗൂഗിളിലെല്ലാം തപ്പുമ്പോള്‍ എളുപ്പം കിട്ടുകയും ചെയ്യുമല്ലോ.) കണ്‍‌ഫ്യൂഷനാക്കിയോ.
    അഭിപ്രായത്തിനു നന്ദി. :)
    പുടയൂര്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    വീണ...
    വായനയ്ക്കും കമന്റിനും നന്ദി. :)

  72. നിരക്ഷരൻ said...

    ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞതോടെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു. ഇനി എവിടെ വണ്ടി മറിഞ്ഞാലും രക്ഷാപ്രവര്‍ത്തനത്തിന് ഓടിച്ചെന്നിട്ട് തന്നെ ബാക്കി കാര്യം. സംഗതി പിടി കിട്ടിയല്ലോ. ലോ ലവര് കൊണ്ടുവന്ന് തന്ന പേരറിയാന്‍ പാടില്ലാത്ത ലാ സമ്മാനമില്ലേ ? ലത് തന്നെ ലക്ഷ്യം.
    :) :)

  73. നിരക്ഷരൻ said...

    സമ്മാനക്കാര്യത്തിനിടയില്‍ വന്ന കാര്യം മറന്നു ശ്രീ..
    ഈ നല്ല മനസ്സ് ദൈവം കാണുന്നുണ്ട്. നല്ലതു വരുത്തട്ടെ.

  74. monsoon dreams said...

    sree,
    dont ever lose this goodness in you.

  75. G.MANU said...

    ശ്രീക്കുട്ടാ ഉമ്മ..
    മനസ് ഒന്നു കുളിര്‍ത്തെടാ.. വറ്റാത്ത മനുഷ്യത്വത്തിന്റെ കഥ കേട്ട്..
    ഈ നന്മ ഒരിക്കലും നീ കൈവിടരുത്. കോവിലില്‍ പോയി പ്രാര്‍ഥിക്കുന്നതിന്റെ പതിന്മടങ്ങ് പുണ്യം ഇതുപോലെയുള്ള ഒരു പ്രവര്‍ത്തികൊണ്ട് കിട്ടും


    ഒരിക്കല്‍ കൂടി നമിക്കുന്നു....

  76. വയനാടന്‍ said...

    കലാലയ ജീവിതം ഓര്‍മ്മകളിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍ എന്നു ഒരിക്കല്‍ കൂടി ശ്രീ തെളിയിച്ചു.
    ശ്രീ, എന്റെ പോസ്റ്റുകള്‍ ഒന്നും ഗൂഗിള്‍ പുബ്ലിഷ് ചെയ്യുന്നില്ലല്ലൊ? ഒന്നു സഹായിക്കുമൊ?

  77. Unknown said...

    കാര്യങ്ങള്‍ മഹത്തരമാകുന്നത് സംഭവങ്ങളുടെ വലിപ്പം കൊണ്ട് മാത്രാണോ ശ്രീയേട്ടാ? ഇഷ്ട്ടായി... (ആമുഘതോട് മാതമേ ഉള്ളൂ വിയോജനകുറിപ്പ്... :)

  78. nandakumar said...

    ശ്രീയേട്ടാ..(കട്:ഏഷ്യാനെറ്റിലെ രഞ്ജിനിക്ക്) ആരുപറഞ്ഞു പോസ്റ്റാക്കാനില്ലെന്ന്? ഇവനല്ലേ പോസ്റ്റ്.
    അനാര്‍ഭാടത്തോടെയും അതിഭാവുകത്വമില്ലാതെയും അലങ്കാരമില്ലാതെയും വിവരിച്ചത് വളരെ ഇഷ്ട്മായി. ജീവിതം ആഘോഷിക്കാന്‍ മാത്രമുള്ളതാണെന്ന് കരുതുന്ന യുവതലമുറക്ക് നിന്റെ ജീവിതാനുഭവം കൊണ്ടു നീ നല്‍കിയ സന്ദേശം നന്നായി.
    (സംഭവം വിളിച്ചറിയിച്ച് സഹായിക്കാന്‍ ആവശ്യപ്പെട്ട മാത്തനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ജീവിതത്തില്‍ നല്ല കൂട്ടുകാരെ കിട്ടിയതിലും നിനക്ക് അഭിമാനിക്കാം. ഇനിയും ഈ മനസ്സു എപ്പോഴും കൂടെയുണ്ടാകട്ടെ എന്നാശംസിക്കുന്നു.)

  79. ഉപാസന || Upasana said...

    ഇനീപ്പോ ഞാനെന്താണ് പറയേണ്ടത്.
    ;-)

    നാട്ടിലായിരുന്നപ്പോ നി ഇതെന്നോട് പറഞ്ഞിട്ടുണ്ട്.
    നല്ല പ്രവൃത്തികള്‍.
    :-)
    എന്നും സ്നേഹത്തോടെ
    സുനില്‍ | ഉപാസന

  80. മാണിക്യം said...

    ശ്രീ ,ഇപ്പോഴേ ഇങ്ങെത്തിയുള്ളു ,
    വളരെ നന്നായി എഴുതിയിരിക്കുന്നു
    ഇതുപോലുള്ളവ വിട്ടുകളയരുത് ജീവിത
    മൂല്യങ്ങള്‍ എന്താ‍ന്ന് മനസ്സിലാക്കുന്ന സംഭവമാണ്
    നിര്‍ത്താതെ റോഡില്‍ കൂടി സ്പീഡില്‍ വണ്ടി വിട്ടു പോയവര്‍‌ മറന്ന ഒരു സംഗതി ഏതാനും സമയം മുന്നെ ഈ വണ്ടിയും അതേ വഴിയില്‍കൂടി പാഞ്ഞു
    പോകുകയായിരുന്നു.....
    ഇതെഴുതീല്ലായിരുന്നെല്‍ വലിയ നഷ്ടം ആയേനെ ..

    ശ്രീ കപ്പസംഭവം ഒര്‍‌ത്ത് മനസ്താപം വേണ്ടാ
    വല്ലൊന്റെം മാവിലേ കണ്ണിമാങ്ങയുടെ രുചി നോക്കാത്ത ഒരു വിദ്യാര്‍ത്ഥിയുണ്ടൊ?

  81. അരുണ്‍ കരിമുട്ടം said...

    ശ്രീ,
    നിങ്ങള്‍ ചെയ്തത് നല്ല കാര്യമാ.
    സത്യം പറയാമല്ലോ,ഞാനാണ്‍ നിങ്ങളുടെ സ്ഥാനത്തെങ്കില്‍ ഒരു പക്ഷേ അനങ്ങത്തില്ലായിരുന്നു.
    നല്ല കാര്യം തന്നെ.
    കോളേജില്‍ വച്ച് കുപ്പി ഉപയോഗിക്കില്ല എന്നു പറഞ്ഞത് സത്യം തന്നെ?ഒരു സംശയം.

  82. അപ്പു ആദ്യാക്ഷരി said...

    ശ്രീയേ, വായിക്കാൻ വളരെ വൈകിപ്പോയി. വളരെ നല്ല കുറിപ്പ്. ഇത്രയധികം കുറിപ്പുകളിലൂടെ ശ്രീയേയും കൂട്ടുകാരെയും പരിചയപ്പെട്ടതിൽ നിന്നും, ആക്സിഡന്റ് സൈറ്റിൽ നിങ്ങൾ എത്തിയതിനുശേഷം എന്തൊക്കെ സംഭവിച്ചിരിക്കുമ്മെന്ന് വായിക്കാതെ തന്നെ അറിയാമായിരുന്നു.

  83. ശ്രീ said...

    നിരക്ഷരന്‍ ചേട്ടാ...
    അതു കൊള്ളാം... :) കമന്റിനു നന്ദീട്ടോ.
    monsoon-dreams...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ.
    മനുവേട്ടാ...
    ഈ കമന്റിനും പ്രോത്സാഹനത്തിനും വളരെ നന്ദി കേട്ടോ. :)
    വയനാടന്‍ മാഷേ...
    വായനയ്ക്കും ആശംസകള്‍ക്കും നന്ദി. :)
    (പോസ്റ്റ് ലിസ്റ്റ് ചെയ്യാന്‍ അവിടെ തന്നെ ഒരു ലിങ്ക് ഇട്ടിട്ടുണ്ട്, കണ്ടു കാണുമല്ലോ. )
    മുരളീ...
    വളരെ നന്ദി, വായനയ്ക്കും ഈ കമന്റിനും. :)
    നന്ദേട്ടാ...
    വിശദമായ ഈ കമന്റിനും എനിയ്ക്കും കൂട്ടുകാര്‍ക്കും തന്ന ആശംസകള്‍ക്കും നന്ദീട്ടോ. :)
    സുനിലേ...
    വായനയ്ക്കും കമന്റിനും നന്ദി :)
    മാണിക്യം ചേച്ചീ...
    വളരെ ശരിയാണ്. ഇതു കണ്ടിട്ടും നിര്‍ത്താതെ പോകുന്നവര്‍ അങ്ങനെ ചിന്തിയ്ക്കുന്നേയില്ല എന്നതാണ് കഷ്ടം. കമന്റിനു നന്ദീട്ടോ. :)
    അരുണ്‍ മാഷേ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. [പിന്നെ, കോളേജില്‍ പഠിയ്ക്കുമ്പോള്‍ മാത്രമല്ല, ഇപ്പോഴും അങ്ങനൊരു ശീലമില്ല] :)
    അപ്പുവേട്ടാ...
    ഈ കമന്റിനു വളരെ നന്ദി കേട്ടോ. :)

  84. Lathika subhash said...

    ശ്രീ,
    ഞാന്‍ വളരെ വൈകിയാണ് ഈ കുറിപ്പ് വായിച്ചത്.നന്നായിരിക്കുന്നു. ചെയ്ത പ്രവൃത്തി
    പോലെ തന്നെ എഴുത്തും.

  85. Mahi said...

    മനുഷ്യത്വം ആവശ്യമുള്ളപ്പൊള്‍ തന്നെ വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ശ്രീക്കും സുഹൃത്തുക്കള്‍ക്കും എന്റെ ഭാവുകങ്ങള്‍

  86. ഹരിത് said...

    ഇപ്പോഴേ വായിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. നല്ല മനസ്സിനു ഭാവുകങ്ങള്‍. നന്മ വരട്ടെ.

  87. ഭൂമിപുത്രി said...

    ഇതുപോലെ,മനസ്സിന്‍ സന്തോഷം തോന്നിയ്ക്കുന്ന,
    നന്മയുടെ കഥകളുമായി ഇനിയും വരു

  88. അരൂപിക്കുട്ടന്‍/aroopikkuttan said...

    പോസ്റ്റ് നന്നായിട്ടുണ്ട്!
    കപ്പമോഷണവും സൈക്കിളിടിക്കുന്നതുമൊക്കെ എഴുതാനല്ലേ ബ്ലോഗ്!
    നിങ്ങള്‍ ഈ കരളലിയിപ്പിക്കുന്ന കഥയൊക്കെ ധൈര്യമായിട്ടെഴുതൂ..
    ലക്ഷം ലക്ഷം പിന്നാലേ...

    എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
    വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
    അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

  89. Sunith Somasekharan said...

    kollaam...nannaayirikkunnu...

  90. Sathees Makkoth | Asha Revamma said...

    ശ്രീ വായിക്കാനൊത്തിരി താമസ്സിച്ചു. ഇതൊക്കെ തന്നെയാൺ പോസ്റ്റാക്കാനുള്ള ഏറ്റവും നല്ല വിഷയങ്ങൾ. മറ്റുൾലവർക്ക് മാതൃകയാകേണ്ട പ്രവർത്തികൾ. തികച്ചും അഭിനന്ദനാർഹം.

  91. Sojo Varughese said...

    ഇങ്ങനെയും ഉണ്ടോ ഈ ലോകത്ത് മലയാളി പിള്ളേര്‍? :)

    കുപ്പി വേണ്ട എന്ന് പറഞ്ഞതു കൊണ്ടു ചോദിച്ചു പോയതാണേ...

  92. വിഷം said...

    ശ്രീ,
    മനുഷ്യത്വം കൈവെടിയാത്ത ലാഭേച്ച ഇല്ലാത്ത പ്രവര്‍ത്തികള്‍ മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്നു. ഇനിയും നല്ലത് പ്രതീക്ഷിക്കാമല്ലോ.
    വിഷം.

  93. അനിയന്‍കുട്ടി | aniyankutti said...

    നന്നായി ശ്രീ :)

  94. ശ്രീനാഥ്‌ | അഹം said...

    എത്താനല്‍പം വൈകിപ്പോയി മാഷേ...

    ഇന്നത്തെകാലത്ത്‌ അപകടം എന്ന് വെച്ചാല്‍ എല്ലാവര്‍ക്കും ആക്ഷന്‍ സിനിമ കാണുന്ന പോലെയാണ്‌.

    ഇങ്ങനെ മനസുള്ളവര്‍ ഇന്ന് വിരളം. അഭിനന്ദനങ്ങള്‍!

  95. ശ്രീ said...

    ലതികേച്ചീ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    മഹി...
    സ്വാഗതം. വായനയ്ക്കും ആശംസകള്‍ക്കും നന്ദി. :)
    ഹരിത് മാഷേ...
    വൈകിയൊന്നുമില്ലാട്ടോ. അസുഖത്തിനിടയിലും ഇതൊക്കെ വായിയ്ക്കാന്‍ വരുന്നതിനു നന്ദി. :)
    ഭൂമിപുത്രി...
    നന്ദി, ചേച്ചീ. :)
    #
    #
    My......C..R..A..C..K........Words...
    കമന്റിനു നന്ദി. :)
    സതീശേട്ടാ...
    വായനയ്ക്കും ഈ കമന്റിനും നന്ദി കേട്ടോ. :)
    കാക്ക...
    സ്വാഗതം. അങ്ങനൊരു ശീലം ഇല്ലാതായിപ്പോയി. :) വായനയ്ക്കും കമന്റിനും നന്ദി. :)
    വിഷം...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. മാഷേ :)
    അനിയന്‍‌കുട്ടീ...
    നന്ദി കേട്ടോ. :)
    ശ്രീനാഥ്...
    വായനയ്ക്കും ആശംസകള്‍ക്കും നന്ദി കേട്ടോ.

  96. [ nardnahc hsemus ] said...

    ശ്രീക്കും കൂട്ടുകാര്‍ക്കും നന്മകള്‍ നേരുന്നു, പ്രത്യേകിച്ച് മാത്തന്.

  97. ജന്മസുകൃതം said...
    This comment has been removed by the author.
  98. പിള്ളേച്ചന്‍‌ said...

    :)

    ഒന്നും മറക്കില്ല രാമാ...

    - പിള്ളേച്ചന്‍

  99. അഭി said...

    നന്നായി ശ്രീ