Sunday, October 14, 2007

ഒരു തണുത്ത വെളുപ്പാന് കാലത്ത്

2001 നവംബര്‍‌ മാസത്തിലെ ഒരു തണുത്ത വെളുപ്പാന്‍‌കാലം. അക്കാലത്ത് ഞാന്‍‌ പിറവത്ത് ബിരുദപഠനം നടത്തുകയാണ്. മിക്കവാറും രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോള്‍‌ നേരെ എന്റെ നാട്ടിലേയ്ക്ക് പോരും. എന്നിട്ട് അടുത്ത തിങ്കളാഴ്ച രാവിലെ 5 മണിയോടെ വീട്ടില്‍‌ നിന്നും ഇറങ്ങും. ആ സമയത്ത് ബസ്സ് കിട്ടാത്തതിനാല്‍‌ കൊരട്ടി വരെയുള്ള 5 കി. മീ. ഞാന്‍‌ സൈക്കിളിനു പോകുകയാണ് പതിവ്. എങ്കിലേ 9 മണിക്കു മുന്‍പ് കോളേജില്‍‌ എത്തിപ്പെടാന്‍‌ കഴിയൂ.

അങ്ങനെ രണ്ടാം വര്‍‌ഷപഠനത്തിനിടയ്ക്ക് ഒരു ദിവസം ഞാന്‍‌ നാട്ടിലെത്തി. ആയിടയ്ക്കാണ് അടുത്ത വീട്ടിലെ സുഹൃത്തായ ജിബീഷേട്ടന്‍‌ ഒരു പഴയ സ്കൂട്ടര്‍‌ തരപ്പെടുത്തിയത്. ആ വണ്ടിയെ പറ്റി പറയാനാണെങ്കില്‍‌ തന്നെ ഒരുപാടുണ്ട്. ചുരുക്കി പറഞ്ഞാല്‍‌ പഴയ ആ വിജയ് സൂപ്പര്‍‌ ഒരു സംഭവം തന്നെ ആയിരുന്നു. അത് സ്റ്റാര്‍‌ട്ട് ചെയ്യണമെങ്കില്‍‌ 10 മിനുട്ട് വേണം. സ്റ്റാര്‍‌ട്ടായാല്‍‌ 2-3 കിലോമീറ്റര്‍‌ ചുറ്റളവിലുള്ള നാട്ടുകാരെല്ലാം പിറുപിറുത്തു തുടങ്ങും “ദേ, മാഷ് വണ്ടി സ്റ്റാര്‍‌ട്ടാക്കി” (കൂട്ടത്തില്‍- സൂചിപ്പിക്കട്ടെ, ഈ ജിബീഷേട്ടന്‍‌ ഒരു അദ്ധ്യാപകനാണ് കേട്ടോ).

നാട്ടില്‍‌ ചെന്നിറങ്ങിയ ഉടനേ ഈ വിജയ് സൂപ്പറും കൊണ്ടായി ഞങ്ങളുടെ യാത്ര. എന്നു വച്ചാല്‍‌ ഞാനും ജിബീഷേട്ടനും എവിടേയ്ക്ക് പോയാലും ഇതും കൊണ്ട് പോകും. അന്ന് പെട്രോളിനും വിലക്കുറവായിരുന്നല്ലോ. വിജയ് സൂപ്പറായിരുന്നുവെങ്കിലും അന്ന് ഞങ്ങള്‍‌ക്കത് വലിയൊരു സഹായമായിരുന്നു. നാട്ടുകാര്‍‌ക്കായിരുന്നു അതു കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍‌ ചെവി പൊളിക്കുന്ന ശബ്ദവും, പറക്കും തളികയിലെ ബസ്സ് പോയതിനു ശേഷം കാണുന്ന പോലത്തെ കറുത്ത പുകയും. അതായത്, ഞങ്ങള്‍‌ ഈ വണ്ടിയും കൊണ്ട് പോയാല്‍‌ പിന്നെ ഒരു മൂന്നു മിനിട്ടു നേരത്തേയ്ക്ക് ആ വഴിയില്‍‌ ഒന്നും കാണാനാകുമായിരുന്നില്ല.

ജിബീഷേട്ടന്‍‌ ഒരു അദ്ധ്യാപകനായിരുന്നതു കൊണ്ടാണോ നാട്ടുകാര്‍‌ ഒന്നും പറയാതിരുന്നത് എന്നറിയില്ല. മാത്രമല്ല, അന്ന് ഇന്നത്തേപ്പൊലെ അധികം വണ്ടികളൊന്നും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നുമില്ല. അതു കൊണ്ടു കൂടിയാകാം വല്ലപ്പോഴുമുള്ള ഈ വണ്ടിയെ നാട്ടുകാര്‍‌ വിട്ടുകളഞ്ഞത്.

അങ്ങനെ ഒരവസരത്തിലാണ് ജിബീഷേട്ടന്‍‌ പറഞ്ഞത് “ നീ രാവിലെ പോകുമ്പോള്‍ എന്തിന് സൈക്കിളിനു പോണം നമുക്ക് ഈ സ്കൂട്ടറിനു പോകാമല്ലോ. കൂടെ ഞാനോ നിന്റെ ചേട്ടനോ വരാം. എന്നിട്ട് വണ്ടി ഞങ്ങള്‍‌ തിരിച്ചു കൊണ്ടു വരാം” ( മറ്റെല്ലാവരും അതിനെ ലൂണ/ ലാമ്പി എന്നൊക്കെ കളിയാക്കി വിളിക്കുമ്പോള്‍‌‍ ജിബീഷേട്ടന്‍‌ മാത്രമാണ് അതിനെ സ്കൂട്ടര്‍‌ എന്നു വിളിച്ചിരുന്നത്).

അതൊരു കൊള്ളാവുന്ന ഐഡിയ ആയി എനിക്കും തോന്നി. രാവിലെ തന്നെ സൈക്കിള്‍‌ ചവിട്ടേണ്ടല്ലോ. അങ്ങനെ തുടര്‍‌ന്നുള്ള എന്റെ മടക്കയാത്രയില്‍‌ ആ വണ്ടി എനിക്കും ഒരുപകാരമായി.

പക്ഷേ, ഒരു പ്രശ്നമുണ്ട്. ആ ശകടം സ്റ്റാര്‍‌ട്ടായി കിട്ടുന്നതിന് മിനിമം 15 മിനുട്ടെടുക്കും. (പ്രത്യേകിച്ചും വെളുപ്പിന്) എഞ്ചിനൊക്കെ ഒന്നു ചൂടു പിടിക്കുന്നതു വരെ അതിന്‍‌ മേല്‍‌ ഗുസ്തി പിടിക്കണം. ആ പത്തു പതിനഞ്ചു മിനുട്ടു കൊണ്ട് ചുറ്റുവട്ടത്തുള്ളവരെല്ലാം എഴുന്നേറ്റിട്ടുണ്ടാകും. എന്നാലും വീട്ടുകാരെ ഓര്‍‌ത്തിട്ടോ എന്തോ അതിനും നാട്ടുകാര്‌ ഒന്നും പറയാറില്ല, പാവങ്ങള്‍‌! എല്ലാം സഹിച്ചു.

അങ്ങനെ ഒരു തവണ ഞാന്‍‌ നാട്ടിലെ അവധിക്കാലവും കഴിഞ്ഞ് തിരികെ പിറവത്തേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. അന്നൊരു ദിവസം ജിബീഷ് ചേട്ടനെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു കരുതി, എന്റെ കൂടെ ചേട്ടന്‍‌ (ഇപ്പോള്‍‌ ഹരിശ്രീ എന്ന ബ്ലോഗര്‍‌)വരാമെന്നേറ്റു. അന്ന് എന്തോ ഒരു കാരണം കൊണ്ട് ഒരല്‍പ്പം താമസിച്ചാണ് ഞങ്ങള്‍‌ ഇറങ്ങിയത്. സാധാരണ ഇറങ്ങുന്ന 5.00 നു പകരം 5.15 ആയി. അതായത് ഇനി കഷ്ടിച്ച് 10 മിനുട്ടു കൊണ്ട് കൊരട്ടിയിലെത്തണം. 5.25 ന് സാധാരണ കിട്ടാറുള്ള ഒരു പുനലൂര്‍‌ ഫാസ്റ്റ് പാസഞ്ചറുണ്ട്. അതു പോയാല്‍‌ പിന്നെ ഉടനെയൊന്നുമില്ല, ഞാന്‍‌ കോളേജിലെത്താന്‍‌ വൈകുകയും ചെയ്യും.

അതു കൊണ്ട് ഞാനും ചേട്ടനും കുറച്ചു ധൃതിയിലാണ് ഇറങ്ങിയത്. കുറച്ചു കൂടി എക്സ്പര്‍‌ട്ട് ഡ്രൈവറായതിനാല്‍‌ വണ്ടി ഓടിക്കുന്ന ദൌത്യം ഞാനേറ്റെടുത്തു. (ഉവ്വ!)

എന്തായാലും ആ വളവും തിരിവും നിറയെ ഗട്ടറുകളുമുള്ള അ വഴിയിലൂടെ ഞാന്‍- വണ്ടി പറപ്പിച്ചു വിട്ടു.(എന്നു വച്ചാല്‍‌ ഒരു പഴഞ്ചന്‍‌ വിജയ് സൂപ്പറിന്റെ പരമാവധി വേഗം ഊഹിക്കാമല്ലൊ. എന്നാലും അതിന്റെ മാക്സിമം വേഗത്തില്‍‌) .ആ വണ്ടിയുടെ ഹെഡ് ലൈറ്റാണെങ്കില്‍‌ ഒരു മെഴുകുതിരിയുടെ വെട്ടമേ ഉണ്ടായിരുന്നുമുള്ളൂ. എങ്കിലും വെളുപ്പിനേ ആയിരുന്നതിനാല്‍‌ റോഡില്‍‌ കാര്യമായി ആരുമുണ്ടാകില്ലെന്നുള്ള ധൈര്യത്തിലുമാണ് ഞാന്‍‌ ഫുള്‍‌സ്പീഡില്‍‌ ഓടിച്ചത്. മാത്രമല്ല, നല്ല പരിചയമുള്ള വഴി ആയതിനാല്‍‌ എവിടെയൊക്കെയാണ് ഗട്ടറുകള്‍‌, എവിടെയൊക്കെയാണ് ഹമ്പുകള്‍‌ ,വളവുകള്‍‌ എന്നെല്ലാം നന്നായി അറിയാമായിരുന്നു.

പിറകിലിരുന്ന ചേട്ടന്‍‌ എന്റെ പോക്കു കണ്ട് “പതുക്കെ പോടാ…”, “ നീ നിര്‍‌ത്ത്, ഞാനോടിക്കാം” എന്നെല്ലാം വിളിച്ചു കൂവുന്നതൊന്നും മുഖവിലയ്ക്കെടുക്കാതെ ഞാന്‍‌ വണ്ടി കത്തിച്ചു വിടുകയാണ്. മറ്റൊന്നുമല്ല, ബസ്സ് മിസ്സാകുമെന്ന പേടി തന്നെ കാരണം.

അങ്ങനെ പകുതി ദൂരം കഴിഞ്ഞു. കുലയിടം എന്ന സ്ഥലവും കഴിഞ്ഞ് റോഡ് കുറേ ദൂരം വളവുകളൊന്നുമില്ലാതെ കിടക്കുകയാണ്. അങ്ങു ദൂരെ വരെ കാണാം. ആ ധൈര്യത്തില്‍- ഞാന്‍‌ വണ്ടി ഫോര്‍‌ത്ത് ഗിയറില്‍‌ തന്നെ ഫുള്‍‌ ആക്സിലറേറ്റരില്‍‌ ഓടിക്കുകയാണ്. റോട്ടിലെങ്ങും ആരുമില്ല. ഇരുട്ടു മാറിയിട്ടില്ലെങ്കിലും ഇടയ്ക്കിടെ സ്ടീറ്റ് ലൈറ്റുമുണ്ട്. അങ്ങു ദൂരെ ഒരാള്‍‌ സൈക്കിളില്‍‌ പോകുന്നതു മാത്രം കാണാം. അല്ലാതെ ആരുമില്ല.

ദൂരെ ഒരാള്‍‌ മാത്രമല്ലേ സൈക്കിളില്‍‌ എനിക്കു മുന്‍പേ പോകുന്നതായുള്ളൂ. എതിരേ ആരും വരുന്നുമില്ല. എങ്കില്‍‌ അയാളെക്കൂടെ ഓവര്‍‌ടേക്ക് ചെയ്ത് പോയേക്കാമെന്ന് ഞാന്‍‌ കുറേ ദൂരെ നിന്നേ മനസ്സില്‍‌ തീരുമാനിച്ചു. അയാളപ്പോള്‍‌ സൈക്കിള്‍‌ ഓടിക്കുന്നത് ഏതാണ്ട് റോഡിനു നടുവിലൂടെയാണ്. ‘ഞാനടുത്തെത്തുമ്പോഴേയ്ക്കും അയാള്‍‌ ഇടത്തോട്ടു മാറുമായിരിക്കും. അപ്പോള്‍‌ വലതു ഭാഗത്തു കൂടെ എനിക്ക് അയാളെ ഓവര്‍‌ടേക്ക് ചെയ്യാം‘ എന്നെല്ലാം മനസ്സില്‍‌ കണക്കു കൂട്ടി ഞാനും ഏതാണ്ട് റോഡിനു നടുക്കു കൂടെ തന്നെ ഓടിക്കുകയാണ്.

അയാളും ഞാനും തമ്മിലുള്ള ദൂരം കുറഞ്ഞു വരികയാണ്. ആ ഭാഗത്താണെങ്കില്‍‌ 2 സ്ടീറ്റ് ലൈറ്റുകള്‍‌ കത്തുന്നുണ്ടായിരുന്നുമില്ല. അതു കൊണ്ട്, സൈക്കിളില്‍‌ ഒരു രൂപത്തെ കാണാമെന്നല്ലാതെ അയാളെ എനിക്കപ്പോഴും വ്യക്തമായി കാണാനാകുന്നില്ല. അങ്ങനെ ഞാനയാളുടെ അടുത്തേയ്ക്ക് അടുക്കുകയാണ്. അപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. എനിക്കു വലതു ഭാഗത്തു കൂടെ കടന്നു പോകാന്‍‌ വഴി തരുന്നതിനു പകരം അയാളും വലത്തോട്ട് നീങ്ങി നീങ്ങി വരുകയാണ്. വലത്തു ഭാഗത്തു കൂടെ ഓവര്‍‌ടേക്കു ചെയ്യുന്നതാണല്ലോ ശരി എന്നും കരുതി, ഞാനും വണ്ടി വലത്തോട്ടു തന്നെ നീക്കുകയാണ്.

അയാളെന്താ ഇടത്തേയ്ക്കു മാറാത്തത് എന്ന് ആലോചിക്കുമ്പോഴേയ്ക്കും ഞാനയാളുടെ ഏതാണ്ട് ഒരു 50 മീറ്ററോളം അടുത്തെത്തി. അപ്പോഴാണ് എനിക്കയാളെ ശരിക്കും കാണാന്‍‌ കഴിഞ്ഞത്. ഞാന്‍‌ കരുതിയതു പോലെ അയാള്‍‌ എനിക്കു മുന്‍പേ പോകുകയായിരുന്നില്ല. എനിക്കെതിരേ സൈക്കിളിനു വരുകയായിരുന്നു. ആ സമയമായതിനാലും റോഡില്‍‌ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതിനാലും അയാള്‍‌ എനിക്കു നേരെയാണ് വരുന്നതെന്ന് എനിക്കു മനസ്സിലായിരുന്നില്ല. അയാള്‍‌ സൈക്കിള്‍‌ സൈഡിലേക്കൊതുക്കാമെന്നു കരുതിയായിരിക്കണം വലത്തോട്ടു നീങ്ങിയത്. എന്നാല്‍‌ അയാള്‍‌‌ മുന്‍പേ പോകുകയാണെന്നു കരുതി അയാളെ വലത്തു ഭാഗത്തു കൂടി ഓവര്‍‌ടേക്ക് ചെയ്യാനായി എന്റെ വണ്ടിയുമായി റോഡിനു വലത്തു ഭാഗത്തേയ്ക്ക് അതിവേഗം വരുകയായിരുന്നല്ലോ ഞാന്‍‌.

സംഭവം എനിക്കു വ്യക്തമായപ്പോഴേയ്ക്കും ഞാനയാളുടെ തൊട്ടടുത്തെത്തിയിരുന്നു. ആസന്നമായ, ഒഴിവാക്കാനാകാത്ത ഒരു ദുരന്തം മനസ്സിലാക്കിയ അയാള്‍‌ ഒഴിഞ്ഞു മാറാനിട കിട്ടാതെ, വരുന്നതു നേരിടുവാനെന്ന വണ്ണം നില്‍‌ക്കുകയായിരുന്നു. പെട്ടെന്ന് സംഭവം പിടി കിട്ടിയ ഞാന്‍‌ അതിവേഗം വണ്ടി ഒന്നു പാളിച്ച് ഏതാണ്ട് റോഡില്‍‌ ഒരു “S” എഴുതിയതു പോലെ വണ്ടി വളച്ചു ചവിട്ടി നിര്‍‌ത്തി. എങ്കിലും വന്ന വേഗത കാരണം സ്കൂട്ടറിന്റെ ഒരു സൈഡ് ആ സൈക്കിളിന്റെ പുറകിലെ സ്റ്റാന്‍‌ഡുമായി ചെറുതായൊന്ന് ഉരഞ്ഞു. അപ്പോഴേയ്ക്കും സൈക്കിള്‍‌ അയാള്‍‌ നിര്‍‌ത്തിയതിനാല്‍‌ ഒന്നു ഉലഞ്ഞതല്ലാതെ അയാള്‍‌ക്കും ഒന്നും പറ്റിയില്ല. സ്കൂട്ടര്‍‌ റോഡിനു വട്ടം നിര്‍‌ത്തി, സ്റ്റാന്‍‌ഡിട്ട് ഞാന്‍‌ ചാടിയിറങ്ങി, അയാളുടെ അടുത്തേയ്ക്കോടി ചെന്നു.

അപ്പോള്‍‌ അയാളാകട്ടെ ഉറപ്പിച്ചു എന്നു കരുതി ഉപേക്ഷിക്കാന്‍‌ തയ്യാറായ ജീവന്‍‌ അപ്രതീക്ഷിതമായി തിരികെ കിട്ടിയ സന്തോഷത്തിലും അവിശ്വാസത്തിലും ശ്വാ‍സം പോലും വിടാനാകാതെ നില്‍‌ക്കുകയായിരുന്നു.

“സോറി ചേട്ടാ, എന്തെങ്കിലും പറ്റിയോ?” എന്ന എന്റെ ചോദ്യത്തിന് “ഇല്ല. നോക്കിപ്പോകണ്ടേ മോനേ” എന്നു മാത്രമാണ് അയാള്‍‌ പറഞ്ഞത്.

(സത്യമായിട്ടും ആ ‘മോനെ’ എന്ന വിളിക്കു മുന്‍‌പോ പിന്‍‌പോ അയാള്‍‌ ഒന്നും ചേര്‍‌ത്തില്ലാട്ടോ.ജീവന്‍‌ തിരിച്ചു കിട്ടിയ സന്തോഷം കാരണമായിരിക്കും )

എന്തായാലും വലിയോരു അപകടം ഒഴിവായിക്കിട്ടിയതിന്റെ സന്തോഷത്തോടെയാണ് ഞാനന്ന് എന്റെ യാത്ര തുടര്‍‌ന്നത്.

[എന്തായാലും കഷ്ടപ്പെട്ടത് വെറുതെയായില്ലാട്ടോ, ഞാന്‍‌ കൊരട്ടിയില്‍‌ വണ്ടി നിര്‍‌ത്തി ഓടിച്ചെല്ലുമ്പോഴേയ്ക്കും പുനലൂര്‍‌ ഫാസ്റ്റ് സ്റ്റോപ്പില്‍‌ നിന്നും എടുക്കുന്നതേയുണ്ടായിരുന്നുള്ളൂ]

50 comments:

  1. ശ്രീ said...

    ഇത് ഒരു സംഭവകഥ തന്നെയാണ്. എന്റെ ജീവിതത്തില് ഭാഗ്യം കൊണ്ട് ഒഴിവായിക്കിട്ടിയ ഒരു അപകടം. ആ സംഭവകഥ ഇവിടെ പോസ്റ്റുകയാണ്.

  2. ദിലീപ് വിശ്വനാഥ് said...

    ശ്രീ, ഭാഗ്യം നന്നായി അനുഗ്രഹിച്ചിട്ടുണ്ട്.

  3. സണ്ണിക്കുട്ടന്‍ /Sunnikuttan said...

    സ്കൂട്ടര്‍ S ഷെയ്പില്‍ വളച്ചൊടിച്ച് റോഡിനു കുറുകെ നിറുത്തിയപ്പോള്‍, പിന്നിലിരുന്ന ചേട്ടന്‍ ഏതു ഷെയ്പിലാണ് ലാന്‍ഡ് ചെയ്തതെന്ന് ശ്രീ പറഞ്ഞില്ല.

  4. സഹയാത്രികന്‍ said...

    മകനേ... ആ ചേട്ടന്റെ ഭാഗ്യം... സെപ്റ്റിക്കാകാതെ രക്ഷപ്പെട്ടല്ലോ...!

    “ഞാന്‍‌ അതിവേഗം വണ്ടി ഒന്നു പാളിച്ച് ഏതാണ്ട് റോഡില്‍‌ ഒരു “S” എഴുതിയതു പോലെ വണ്ടി വളച്ചു ചവിട്ടി നിര്‍‌ത്തി.“
    ഒരു ലാമ്പി “S” പോലെയാ... അത് വെപ്രാളം കൊണ്ട് തോന്നീതാ... ഹി..ഹി..ഹി...

  5. കുറുമാന്‍ said...

    അല്ല വിജയ് സൂപ്പറിനെ ആരാപ്പാ ലാമ്പിയെന്ന് അഭിസംബോധന ചെയ്യുന്നത്?

    എന്തായാലും ഭാഗ്യമുള്ളവനാ ശ്രീ, അല്ലെങ്കില്‍ മണ്ണ് തട്ടികളയാന്‍ ചില്ലറപാടൊന്നുമല്ല പെടേണ്ടിയിരുന്നത്.

  6. ശ്രീ said...

    വാത്മീകി...
    അതെ, ഭാഗ്യം തന്നെയായിരുന്നു. വായനയ്ക്കും കമന്റിനും നന്ദി.
    സണ്ണിച്ചേട്ടാ...
    ചേട്ടനപ്പോള്‍‌ മിണ്ടാന്‍‌ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. എന്തോ ഭാഗ്യത്തിന്‍ ആര്‍‌ക്കുമൊന്നും പറ്റിയില്ല. കമന്റിനു നന്ദി. :)
    സഹയാത്രികാ...
    തന്നെ തന്നെ. പിന്നെ, ആ വണ്ടിയില്‍‌ കയറുന്നതിനാല്‍‌ ഒരു സേഫ്ടിയ്ക്കായി ഞങ്ങള്‍‌ ഇടയ്ക്ക് ടെറ്റനസ്സിനു ഇന്‍‌ജക്ഷനെടുക്കാറുണ്ടെന്നു കൂട്ടിക്കൊ. ;)
    (ജിബീഷേട്ടന്‍‌ കേള്‍‌ക്കണ്ട)
    കുറുമാന്‍‌ജീ...
    നാട്ടുകാരതിനെ വിളിക്കാത്ത പേരില്ലെന്നേ... ലൂണ, ലാമ്പി...
    വായനയ്ക്കും കമന്റിനും നന്ദി, കേട്ടോ.
    :)

  7. Sherlock said...

    "ബുദ്ധിമുട്ടുകള്‍‌… ചെവി പൊളിക്കുന്ന ശബ്ദവും, പറക്കും തളികയിലെ ബസ്സ് പോയതിനു ശേഷം കാണുന്ന പോലത്തെ കറുത്ത പുകയും"


    ശ്രീ എനിക്കു നൊസ്റ്റാള്ജിയ വരുന്നു.... ഇപ്പോഴും നാട്ടിലുണ്ട് ആ കൈനറ്റിക്..സ്റ്റാര്ട്ടാകാന് മിനിമം 25 ചവിട്ട് വേണമായിരുന്നു...ഹോണിന്റെ ആവശ്യമേയില്ല.....

  8. Sathees Makkoth said...
    This comment has been removed by the author.
  9. Sathees Makkoth said...

    ശ്രീ,
    കൂടുതല്‍ ഒന്നുമുണ്ടായില്ലല്ലോ. ഭാഗ്യം.

    [ഇനിക്കിതത്രയ്ക് വിശ്വാസം വരണില്ല.അവസാനം കൃത്യമായി പറഞ്ഞ് തരാതിരിക്കാന്‍ ശ്രീ മിടുക്കനാണല്ലോ!!!(റാഗിങ്ങ്...റാഗിങ്ങ്.)]

  10. വേണു venu said...

    കുലയിടം എന്ന സ്ഥലവും കഴിഞ്ഞ് റോഡ് കുറേ ദൂരം വളവുകളൊന്നുമില്ലാതെ കിടക്കുകയാണ്.
    ശ്രീയേ ഇന്നസെന്‍റു പറഞ്ഞപോലെ ആ പേരു കേട്ടപ്പോഴേ എനിക്കു തോന്നി. കുഴപ്പമാണു്.
    എന്തായാലും ഒന്നും സംഭവിക്കാതിരുന്നതു് ഭാഗ്യം.
    ശ്രീയുടെ ലളിതമായ ശൈലിയും നിസ്സാരമായ സംഭവങ്ങളും ഇഷ്ടപ്പെടുന്നു.:)

  11. കൊച്ചുത്രേസ്യ said...

    ഹി ഹി ശ്രീയെപോലുള്ളവരാണ്‌ വണ്ടിയോടിക്കുന്നതെങ്കില്‌ വഴിയെ പോകുന്ന സൈക്കിള്‍കാര്‍ക്കും കാല്‍നടക്കാര്‍ക്കുമൊക്കെ ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കേണ്ടി വരുമല്ലോ ;-)

    (ആ നീലകളറില്‍ ഹൈലൈറ്റ്‌ ചെയ്ത ഭാഗം ഞാന്‍ വിശ്വസിച്ചിട്ടില്ലാ)

  12. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: “ഉറപ്പിച്ചു എന്നു കരുതി ഉപേക്ഷിക്കാന്‍‌ തയ്യാറായ ജീവന്‍“

    പിന്നെ പിന്നെ വിജയ് സൂപ്പറിടിച്ച് തട്ടിപ്പോവാന്‍ ആ സൈക്കിളോടിച്ചത് കോഴിയോ പൂച്ചയോ മറ്റോ ആണോ?

  13. ശ്രീ said...

    ജിഹേഷ് ഭായ്...
    പഴയ ഓര്‍‌മ്മകളിലേയ്ക്ക് തിരികെ എത്തിക്കാന്‍‌ ഈ പോസ്റ്റ് ഉപകാരപ്പെട്ടു എന്നറിയുന്നതില്‍‌ സന്തോഷം. ആ കൈനെറ്റിക് ഇപ്പോഴുമുണ്ടല്ലോ,അല്ലേ? :)
    സതീശേട്ടോ...
    ഹഹ. ഇത്രയേ ഉണ്ടായുള്ളൂ...
    [ദൈവമേ, രന്റു പേരും കൂടി തുനിഞ്ഞിറങ്ങിയിരിക്കുവാണോ ;) ]
    വേണുവേട്ടാ...
    വായിച്ച് അഭിപ്രായമറിയിച്ചതിനു നന്ദി. എഴുത്ത് ഇഷ്ടമാകുന്നു എന്നറിഞ്ഞതിലും സന്തോഷം.
    കൊച്ചു ത്രേസ്യേയ്...
    അതെയതെ. അതിനു ശേഷമാണ്‍ ഞങ്ങളുടെ നാട്ടില്‍‌ ഹെല്‍‌മറ്റ് വന്നതു ;)
    സത്യമായിട്ടും അയാളൊന്നും പറഞ്ഞില്ലാട്ടോ...
    ശ്ശൊ, എന്തു പറഞ്ഞു വിശ്വസിപ്പിക്കാന്‍‌?
    ചാത്താ...
    അടി... അടി!
    ഈ നീര്‍‌ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നു പറഞ്ഞു കേട്ടിട്ടില്ലേ? അതു പോലെ വിജയ് സുപ്പറായാലും ചിലപ്പോ...
    ;)

  14. ഹരിശ്രീ said...

    ആ വിജയ് സൂപ്പറിന്റെ പിന്‍സീറ്റില്‍ ഇരുന്നത് അന്ന് ഞാനായിരുന്നൂ അല്ലോ.

    ശ്രീ വിവരിച്ചപോലെ ആ വിജയ് സൂപ്പറിന്റെ ഹെഡ് ലൈറ്റ് കൃത്യമായി റോഡിലേക്ക് ആയിരുന്നില്ല കിട്ടിയിരുന്നത്. സത്യം പറഞ്ഞാല്‍ തെങ്ങിന്റെ മണ്ടയില്‍ ആണ് അതിന്റെ വെളിച്ചം പതിച്ചിരുന്നത്. അങ്ങനെയുള്ള ഒരു വാഹനത്തില്‍ ഒരു കയറ്റത്ത് നിന്നും ഇറക്കത്തേക്ക് വരുമ്പോള്‍ ഉണ്ടായേക്കാവുന്ന ഒരു അപകടം ആയിരുന്നു അത്.

  15. മന്‍സുര്‍ said...

    ശ്രീ.....

    ഹഹാഹഹാ......നിന്‍റെ ഭാഗ്യം ഒപ്പം ആ കിളവന്‍സ്സിന്‍റെയും
    പിന്നെ ആ സാധനം കൊണ്ടു "എസ്സ്‌" വരച്ചത്‌ മനസ്സിലോര്‍ത്ത്‌ കുറെ ചിരിച്ചു....സാഹസികന്‍റെ ലോകത്തിലൊന്ന്‌ ട്രൈ ചെയ്യ്‌തൂടെ...ശ്രീ....

    നന്‍മകളോടൊപ്പം പെരുന്നാല്‍ ആശംസകള്‍

  16. പ്രയാസി said...

    ശ്രീ.. ഇപ്പ മനസ്സിലായില്ലെ എങ്ങനെയാ 'S' എടുക്കേണ്ടതെന്ന്..
    (സത്യമായിട്ടും ആ ‘മോനെ’ എന്ന വിളിക്കു മുന്‍‌പോ പിന്‍‌പോ അയാള്‍‌ ഒന്നും ചേര്‍‌ത്തില്ലാട്ടോ)
    ഏയ് അല്ല! ചില ഹെവിഡോസ് പ്രയോഗങ്ങള്‍ നമ്മുടെ കേള്‍വിശക്തിക്കും മേലെയാ..!(കേള്‍ക്കാന്‍ പറ്റില്ല)
    ഇന്നലെക്കൂടി ടി.വി പറഞ്ഞെ ഉള്ളൂ..;)
    വിവരണം നന്നായീ..

  17. ഉപാസന || Upasana said...

    പിള്ളേച്ചനെ വിട്ട് ഇപ്പോ ജിബീഷേട്ടനെ ആയി അല്ലേ നീ പിടിച്ചത്.
    കുലയ്യിടത്ത് ഗട്ടര്‍ ഒന്നുമില്ലാന്ന് പറഞ്ഞാ ആരാടാ വിശ്വസിക്കാ...
    നല്ല വിവരണം
    :)
    ഉപാസന

  18. വാളൂരാന്‍ said...

    :):):)
    can u send me the mail id of Jibeesh?!!!

  19. സു | Su said...

    ആ സ്കൂട്ടര്‍ ഇപ്പോ ജീവിച്ചിരിക്കുന്നില്ലല്ലോ. കുറച്ച് പേടിയുണ്ട്. ആ വഴിക്ക് വരാതിരിക്കാം. ;) മൂന്നാല് അപകടം കഴിഞ്ഞേയുള്ളൂ.

  20. കുഞ്ഞന്‍ said...

    ഹഹ ഭാഗ്യവാന്‍, ശ്രീയല്ല ആ സൈക്കിളുകാരന്‍..!
    ഇപ്പോഴും ആ ലൂണ അവിടെയുണ്ടോ സോറി മണ്ണണ്ണ സ്കൂട്ടര്‍?

  21. ഏ.ആര്‍. നജീം said...

    "സ്കൂട്ടറിന്റെ ഒരു സൈഡ് ആ സൈക്കിളിന്റെ പുറകിലെ സ്റ്റാന്‍‌ഡുമായി ചെറുതായൊന്ന് ഉരഞ്ഞു."

    ഭാഗ്യം അയാളുടെ മേലേ വല്ലതുമാണ് ഉരഞ്ഞിരുന്നതെങ്കില്‍ മെഡിക്കല്‍ കോളേജില്‍ പോലും കൊണ്ട് ചെന്നാല്‍ എടുക്കുകയില്ലായിരുന്നു. അത്ര വലിയ സെപ്റ്റിക് സാധനമല്ലേ

  22. ശ്രീ said...

    ശ്രീച്ചേട്ടാ...
    ജിബീഷേട്ടനറിയണ്ട, ആ വണ്ടിയെപ്പറ്റി നമ്മള്‍‌ കുറ്റം പറയുന്നത്. ഹ ഹ.
    മന്‍‌സൂര്‍‌ ഭായ്...
    അതു മനപ്പൂര്‍‌വ്വം S ഷെയ്പ്പില്‍‌ നിര്‍‌ത്തിയതല്ല. ഇടിക്കാതെയും വണ്ടി മറിയാതെയും നിര്‍‌ത്തിയപ്പോള്‍‌ അങ്ങനായിപ്പോയി എന്നു മാത്രം.
    പ്രയാസീ...
    ഇനിയിപ്പോ അങ്ങനെ വല്ലതുമായിരിക്കുമോ? ഞാന്‍‌ കേള്‍‌ക്കാതിരുന്നതാകുമോ? ഏയ്... അങ്ങനെ പറഞ്ഞുകാണുമോ... ഹിഹി. ;)

  23. ശ്രീ said...

    സുനിലേ...
    ഇത് 6 വര്‍‌ഷം മുന്‍പു നടന്ന സംഭവമാണേ... അന്ന് കുലയിടത്ത് ഇത്രയധികം ഗട്ടറുകളൊന്നുമുണ്ടായിരുന്നില്ല. :)
    മുരളി മാഷേ... നന്ദി. ഞാന്‍‌ മെയിലയക്കാം. :)
    സൂവേച്ചീ...
    ആ സ്കൂട്ടര്‍‌ ഇന്നു ജീവിച്ചിരിപ്പില്ല. അതു കൊണ്ട് ധൈര്യമായി ആ വഴി വരാം.
    :)
    കുഞ്ഞന്‍‌ ചേട്ടാ...
    ആ ലൂണ... അല്ലാ, സ്കൂട്ടറിപ്പോ അവിടില്ല. അത് അവസാനം പാട്ട വില പോലും വാങ്ങാതെ കൊടുത്ത് ഒഴിവാക്കി. ;)
    നജീമിക്കാ...
    അയാളുടെ ഭാഗ്യം... എന്റേയും.
    :)

  24. aneeshans said...

    ഒരിക്കല്‍ വാല്‍പ്പറയില്‍ പോയി തിരികെ വരുമ്പോള്‍ ഒരു വളവ്. പിറകിലുണ്ടായിരുന്ന റിഷി പറയുന്നുണ്ട്, “ടാ നീയെന്താ ഈ കാണിക്കുന്നത് എന്നൊക്കെ” ഇതൊക്കെ വണ്ടി കേള്‍ക്കണ്ടെ. ഒരു ഇച്ചിരി കൂടെ മാറിയിരുന്നെങ്കില്‍ ഒരു 150 അടി താഴെ കിടന്നേനെ. ആരുടെയോ ഭാഗ്യക്കേട് :)

    ശ്രീ നല്ല പോസ്റ്റ്

  25. ചന്ദ്രകാന്തം said...

    ശ്രീ,
    ഈ പറഞ്ഞതൊക്കെയും ഞാന്‍ വിശ്വസിച്ചേയ്.......!!!!!!!

  26. കൃഷ്‌ | krish said...

    റോഡ് ഇന്നത്തെ അവസ്ഥയിലായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല, അതിനുമുമ്പേ വല്ല കുഴിയിലും വീണേനെ. ഫാഗ്യം.

  27. പി.സി. പ്രദീപ്‌ said...

    ഹ ഹ ഹ. കൊള്ളാം.ഒന്നും പറ്റിയില്ലാ അല്ലേ..

    അല്ലയോ സാഹസികാ....
    എത്ര പേരെക്കൊണ്ട് ഇങ്ങനെ മോനേന്ന് വിളിപ്പിച്ചിട്ടുണ്ട് , മോനേ... ശ്രീക്കുട്ടാ..:):)

  28. ശ്രീ said...

    ആരോ ഒരാള്‍‌...
    ഈ വഴി ആദ്യമാണെന്നു തോന്നുന്നല്ലോ, സുഹൃത്തേ... സ്വാഗതം. വാല്‍‌പ്പാറ സംഭവം ഭാഗ്യമല്ലേ? ഹ ഹ. വായനയ്ക്കും കമന്റിനും നന്ദി, കേട്ടോ.
    ചന്ദ്രകാന്തം ചേച്ചീ...
    സത്യമായിട്ടും ഇതു സത്യാമാണേ... സത്യം. :)
    കൃഷ് ചേട്ടാ...
    അതു കറക്റ്റ്. ഇന്നത്തെപ്പോലെ ഗട്ടറുള്ള റോഡായിരുന്നെങ്കില്‍‌ അതിലേ അത്ര സ്പീഡില്‍‌ പോകാനേ കഴിയില്ലായിരുന്നു. :)
    പ്രദീപേട്ടാ...
    ആകെ ഒരാള്‍‌ക്ക് എന്തെങ്കിലും കൂട്ടി മോനേ ന്നു വിളിപ്പിക്കാനുള്ള അവസരം ഈ ഒരൊറ്റ എണ്ണമേ ഉണ്ടാക്കിയിട്ടുള്ളൂ... ഭാഗ്യത്തിന്‍ അത് അയാള്‍‌ വിളിച്ചുമില്ല.ഹിഹി.
    :)

  29. ഗിരീഷ്‌ എ എസ്‌ said...

    നന്നായിട്ടുണ്ട്‌..
    ഒന്നു മനസിലായി
    ആ സൈക്കിളുകാരന്‍
    മോനേ എന്ന്‌ വിളിച്ചതിന്‌ മുമ്പോ പിമ്പോ ഒന്നും ചേര്‍ത്തിട്ടില്ലെന്ന്‌ പറഞ്ഞത്‌ മാത്രം വിശ്വസിക്കാന്‍ കഴിയുന്നില്ല..(ഫോണ്ടിന്റെ കളറുമാറ്റിയത്‌ കൊണ്ട്‌ തോന്നിയ സംശയാണേ)

  30. Murali K Menon said...

    ആ വണ്ടി ഒന്നു വേണായിരുന്നു. കൊടകര വരെ ഒന്നു പോകാനാ...വണ്ടി ശ്രീ തന്നെ ഓടിച്ചാ മതി. പുറകില്‍ വേറെ വണ്ടിയില്‍ ഞാന്‍ വരാം.

    ഇനിയെങ്ങാന്‍ വണ്ടിയോടിച്ചാല്‍, അടി അടി...

  31. payyans said...

    ശ്രീയെ...
    നാടു മാറീ കേട്ടോ...ഇപ്പോള്‍ ആ നാട്ടിലെല്ലാം പണ്ട്ത്തെ പോലെ വണ്ടി ഓടിച്ചാല്‍...

    ഇപ്പോളവിടെ ട്രിപ്പറോട്ടത്തിന് ലീസ് കൊടുത്തേക്കുകയാ...ഓരൊന്നു വരുന്നതു കാണുബോള്‍ ഭ്രാണബ്ഭയം കാരണം വല്ല കാട്ടിലും പോ‍യി ജീവിച്ചാലൊ എന്നു വരെ തോന്നും. അനുഭവങ്ങള്‍ ‘പാളിച്ചകള്‍ക്കു’... :)cheers!

  32. ശ്രീ said...

    ദ്രൌപതീ...
    വായിച്ച് അഭിപ്രായമറിയിച്ചതില്‍‌ സന്തോഷം. (അയാളൊന്നും പറഞ്ഞു കാണില്ലേ എന്ന വായനക്കാരുടെ സംശയം മാറിക്കോട്ടെ എന്നു കരുതിയാണ്‍ അതങ്ങനെ എഴുതിയത്... അതും പുലിവാലായല്ലേ... ഹ ഹ)
    മുരളിയേട്ടാ...
    നിര്‍‌ത്തി... നിര്‍‌ത്തി. സ്കൂട്ടര്‍‌ ഓടിക്കല്‍‌ ഇന്നത്തോടെ നിര്‍‌ത്തി. നാളെ മുതല്‍‌ ബൈക്ക് മാത്രമേ ഓടിക്കുന്നുള്ളൂ... അതാകുമ്പോള്‍‌ ഇത്രയും പ്രശ്നമില്ല. ;)
    പയ്യന്‍‌സേ...
    അതെയതെ. ഇന്നെങ്ങാനും ആ വണ്ടിയും കൊണ്ട് നാട്ടിലിറങ്ങിയാല്‍‌ നാട്ടുകാരെടുത്തിട്ട് അലക്കും... ഹ ഹ.
    കമന്റിനു നന്ദി, കേട്ടോ. :)

  33. ക്രിസ്‌വിന്‍ said...

    മോനെ വിളി..... എത്രനല്ല മനുഷ്യര്‍ ഇവിടെ കണ്ണൂരിലായിരുന്നെങ്കില്‍......തീര്‍ച്ചയായിട്ടും മോന്‍ എന്നതിന്‌ ഇന്‍ഷ്യല്‍ ഉണ്ടായേനെ...

  34. ശിശു said...

    ശ്രീ:) വളരെചെറിയ ഒരു സംഭവം തന്മയത്വത്തോടെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ശൈലി കൊള്ളാം.

  35. Sands | കരിങ്കല്ല് said...

    "[എന്തായാലും കഷ്ടപ്പെട്ടത് വെറുതെയായില്ലാട്ടോ, ഞാന്‍‌ കൊരട്ടിയില്‍‌ വണ്ടി നിര്‍‌ത്തി ഓടിച്ചെല്ലുമ്പോഴേയ്ക്കും പുനലൂര്‍‌ ഫാസ്റ്റ് സ്റ്റോപ്പില്‍‌ നിന്നും എടുക്കുന്നതേയുണ്ടായിരുന്നുള്ളൂ]"

    -- എല്ലാം നന്നായി... എന്നാലും ഏറ്റവും കലക്കിയതു ഇതു തന്നെ....

  36. ശ്രീ said...

    ക്രിസ്‌വിന്‍‌...
    അന്ന് എന്തോ ഭാഗ്യം കൊണ്ട് അയാള്‍‌ മറ്റൊന്നും പറഞ്ഞില്ല. കമന്റിനു നന്ദി, കേട്ടോ.
    ശിശുവേട്ടാ...
    വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. :)
    സന്ദീപ്...
    അതുമൊരു ഭാഗ്യം... ആ വണ്ടി മിസ്സായില്ല.
    നന്ദി. :)

  37. ജാസൂട്ടി said...

    അപകടം ഒഴിവായത് ഭാഗ്യം.

    --പഴയ പാട്ട ,കുപ്പി ,പ്ലാസ്റ്റിക്ക് ഒക്കെ ചുളു വിലക്കെടുക്കും. കൊടുക്കുന്നോ ആ സ്കൂട്ടര്‍ര്‍ര്‍‍ര്‍

  38. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

    ഇനി ശ്രീ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്..പ്രത്യേകിച്ച് രാത്രിയില്‍ ആ ശകടം ഓടിക്കരുത് !
    എതിരെ ഹെഡ് ലൈറ്റിട്ടു വരുന്ന വാഹനങ്ങള്‍ രണ്ടു സ്ക്കൂട്ടര്‍ വെല്ലോമാണന്ന് വിചാരിച്ചു നടുക്കൂടെ കയറ്റി വിടണ്ടാട്ടോ..
    :)

  39. ധ്വനി | Dhwani said...

    നല്ല കഥ ശ്രീ,

    18 വയസ്സുള്ളപ്പോള്‍ ജീപ്പ് ഓടിക്കാന്‍ ശ്രമിച്ച കഥ ഓര്‍മ്മ വന്നു! ഞാന്‍ എങ്ങോട്ടു നോക്കുന്നോ അങ്ങോട്ടുമാത്രം വണ്ടിയോടിയിരുന്ന കാലം. :) ഒരമ്മൂമ്മ വഴിയരികില്‍ നടന്നുവരുന്നതു കണ്ട് വെറുതെ ഒന്നു നോക്കിപ്പോയി. ശേഷം സ്ക്രീനില്‍!! (അമ്മൂമ്മക്കൊന്നും പറ്റിയില്ലാട്ടൊ!)

  40. ശ്രീ said...

    ജാസൂ...
    വേണ്ടാ... വേണ്ടാ... ആ ശകടത്തെ...അല്ലല്ലാ,സ്കൂട്ടറിനെ തൊട്ടു കളിക്കരുതേ... കമന്റിനു നന്ദീട്ടോ. ;)
    വഴിപോക്കാ...
    ആ വണ്ടി ഇഹലോകവാസം വെടിഞ്ഞൂട്ടോ... ഹ ഹ. കമന്റിനു നന്ദി.
    ധ്വനി...
    വായനയ്ക്കും കമന്റിനും നന്ദി. ആ ജീപ്പ് സംഭവം രസകരമായല്ലോ. :)

  41. G.MANU said...

    ഭാഗ്യമായി ശ്രീക്കുട്ടാ ഒരു ഹെഡ്‌ലൈറ്റ്‌ കേടായ ലോറി വരാഞ്ഞത്‌.. ബൈക്കാണെന്നു കരുതി നീ നടുക്കോട്ടോടിച്ചേനെ..

  42. മണിലാല്‍ said...

    കണ്ടതില്‍ സന്തോഷം.

  43. ഇട്ടിമാളു അഗ്നിമിത്ര said...

    ശ്രീ.. ഇപ്പൊഴും ഉണ്ടോ ഈ വക വിക്രിയകള്‍...

  44. ശ്രീ said...

    മനുവേട്ടാ...
    അങ്ങനെയും സംഭവിക്കുമായിരുന്നു, ഒരിക്കല്‍‌ എന്റെ ഒരു സുഹൃത്തിന്‍... വണ്ടി ഓടിക്കാന്‍‌ പഠിച്ച സമയത്ത്... [ഇനി അതും എനിക്കു തന്നെ പറ്റിയതാണെന്നു പറയരുത്...]
    മാര്‍‌ജ്ജാരന്‍‌...
    വന്നതിനും വായനയ്ക്കും നന്ദി.
    ഇട്ടിമാളൂ...
    എനിക്കങ്ങനെ അഹം ഭാവമൊന്നുമില്ലെന്നേ... തരം കിട്ടിയാല്‍‌ ഇനിയും... ഹിഹി.
    കമന്റിയതിന്‍ നന്ദി, കേട്ടോ.

  45. salil | drishyan said...

    നന്നായിട്ടുണ്ട് ശ്രീ..

    സസ്നേഹം
    ദൃശ്യന്‍

  46. ★ Shine said...

    ശ്രീ,
    നല്ല ഒഴുക്കനായിട്ടു വായിച്ചുപോയി... ഇനിയും എഴുതണം.
    സസ്നേഹം കുട്ടേട്ടന്‍

  47. simy nazareth said...

    njaan aa area ilottu illey :-)
    ippo bike aano?

  48. ശ്രീ said...

    ദൃശ്യന്‍‌ ജീ...
    നന്ദി. :)

    കുട്ടേട്ടാ...
    ഇവിടെ വന്നതിനും വായിച്ചതിനും വളരെ നന്ദി, കേട്ടോ. :)

    സിമീ...
    പേടിക്കണ്ട... ധൈര്യമായി പോന്നോളൂ... ആ വണ്ടി ഇപ്പോഴില്ലല്ലോ. ഇപ്പോ ബൈക്കാണേയ്.
    ഹ ഹ ;)

  49. തെന്നാലിരാമന്‍‍ said...

    വണ്ടി അങ്ങേരുടെ ദേഹത്തൊന്നും തട്ടിയില്ലല്ലോ അല്ലേ..അല്ല, സെപ്റ്റിക്കായി അങ്ങോരു തട്ടിപ്പോയോ എന്നറിയാനാ...:-)

  50. Praveen said...

    മാഷേ comment ന് ഒരിക്കല് കൂടി നന്ദി പറയട്ടെ...

    ഒരു സംശയം..എങ്ങിനെ ആണു മലയാളത്തില് എഴുതുന്നത്. എനിക്ക് ചില അക്ഷരങ്ങള് നേരെ എഴുതാന് പറ്റുന്നില്ല. ഉദാഹരണത്തിന് 'Ente' എന്നത് എന്റെ എന്നെ എഴുതാന് പറ്റുന്നുള്ളു..ഒന്നു സഹായിക്കാമോ...നന്ദി...