Friday, September 28, 2007

കണികാണും നേരം

പണ്ട് സ്കൂളില്‍‌ പഠിക്കുന്ന കാലത്ത് എനിക്കും ചേട്ടനും ഒരു ശീലമുണ്ടായിരുന്നു. വൈകുന്നേരമായി വീട്ടില്‍‌ സന്ധ്യാദീപം തെളിയിച്ചാല്‍ കുളിച്ച് കുറച്ചു നേരം ഇരുന്ന് നാമം ജപിക്കുക. (‘ഇത് ഞങ്ങള്‍‌ സ്വമേധയാ ചെയ്യുന്നതു തന്നെ’ എന്നു കരുതിയെങ്കില്‍‌ തെറ്റി. പക്ഷേ, അച്ഛനെയും അമ്മയേയും പേടിച്ചിട്ടൊന്നുമല്ലാട്ടോ).

എന്തായാലും വൈകുന്നേരം സ്കൂള്‍‌ വിട്ട് വീട്ടിലെത്തിയാല്‍‌ കുറച്ചു നേരം കളിച്ചു നടന്ന്, പഠിക്കാനിരിക്കും മുന്‍പ് (ഉവ്വ, പഠിക്കാനേയ്) ഇതൊരു ശീലമായിരുന്നു.

അങ്ങനെ ഒരു വെക്കേഷന്‍‌ കാലം. അതായത് ഏതോ ഒരു ഏപ്രില്‍‌ അവധി. മധ്യ വേനലവധി ആയതിനാല്‍‌ പഠനമൊന്നുമില്ലെങ്കിലും നാമജപം മുടക്കാറില്ല. മാത്രമല്ല, ഏപ്രില്‍‌ മാസം തുടങ്ങിയാല്‍‌ വിഷു കഴിയുന്നതു വരെ മറ്റൊരു പതിവു കൂടി ഉണ്ട്. നാമം ജപത്തോടൊപ്പം “കണി കാണും നേരം” എന്ന ഗാനം (അതോ പ്രാര്‍‌ത്ഥനയോ) കൂടി ഈണത്തില്‍‌ ഉറക്കെ അങ്ങു ചൊല്ലും (ഉറക്കെ എന്നത് അക്ഷരാര്‍‌ത്ഥത്തില്‍‌ ശരി തന്നെയാണ്. ചേട്ടന്‍ അത്ര ഉറക്കെ ചൊല്ലാറില്ലെങ്കിലും ഞാനങ്ങ് വച്ചു കീറും. വിഷു അടുത്തല്ലോ എന്ന് ഞങ്ങളുടെ അയല്‍‌ക്കാരെല്ലാം ഓര്‍‌ക്കുന്നതു തന്നെ ഞാനിങ്ങനെ തൊണ്ട കീറി പാടുമ്പോഴായിരുന്നു(ഞാന്‍‌ പാട്ടു പാടുകയല്ലായിരുന്നു, പറയുകയായിരുന്നു എന്നും ചില ദുഷ്ട ശക്തികള്‍‌ തിരുത്തി പറയാറുണ്ട്, വിശ്വസിക്കരുതേ...!)

അവധിക്കാലങ്ങളില്‍‌ അമ്മായിയുടെ മക്കളും ചിലപ്പോഴെല്ലാം കൂടെ കാണും. അതു പോലെ ചില ദിവസങ്ങളില്‍‌ സംഗന്‍‌ അഥവാ സംഗപ്പന്‍‌ എന്നു ഞാന്‍‌ വിളിക്കാറുള്ള സംഗീത് (കുഞ്ഞച്ഛന്റെ മകന്‍‌) ഞങ്ങളുടെ കൂടെ കളിക്കാനും മറ്റുമായി കൂടാറുണ്ട്. അപൂര്‍‌വ്വം ദിവസങ്ങളില്‍‌ രാത്രി ഭക്ഷണം കഴിയും വരെ അവന്‍‌ ഞങ്ങളുടെ കൂടെ കാണും.

അതു പോലെ അവനും കൂടി ഉണ്ടായിരുന്ന ഒരു സന്ധ്യ. (അന്ന് അവന്‍‌ കൊച്ചു കുട്ടിയാണ്. സ്കൂളില്‍‌ പോയി തുടങ്ങിയിട്ടില്ല.) ഞങ്ങള്‍‌ നാമജപം തുടങ്ങി. ഞങ്ങളുടെ രണ്ടു പെരുടേയും നടുക്ക് ഇരുന്ന് സംഗപ്പനും ഉറക്കെ അവനറിയാവുന്ന പോലെ നാമം ജപിക്കാന്‍‌ കൂടി. ആളു കൂടിയ ഉത്സാഹത്തില്‍‌ ഞങ്ങള്‍‌ ഒന്നിനു പുറകേ ഒന്നായി അറിയാവുന്ന എല്ലാം ജപിക്കുകയാണ്. ഒപ്പം അവനും.

അങ്ങനെ പ്രാര്‍‌ത്ഥനയുടെ പ്രധാന സെക്ഷന്‍‌ തീര്‍‌ന്നു. അടുത്തതായി പ്രത്യേക മുന്നറിയിപ്പൊന്നും കൂടാതെ ചേട്ടന്‍‌ ‘കണികാണും നേരം’ ചൊല്ലാന്‍ തുടങ്ങി. ഇതു മുന്‍പേ അറിയാവുന്നതിനാല്‍‌ ഞാനും കൂടെ ഏറ്റു പാടാന്‍‌ തുടങ്ങി. ഞങ്ങള്‍‌ രണ്ടു പേരും ഇടവും വലവും ഇരുന്ന് ഉറക്കെ പാടുന്നതു കണ്ട് സംഗന്‍‌ ഒന്നു പകച്ചു. പിന്നെ ഒരു നിമിഷം ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി. എന്നിട്ട് കണ്ണടച്ച് കൈ കൂപ്പി ഞങ്ങള്‍‌ക്കൊപ്പം ഉറക്കെ പാടി

“ മോഹന്‍‌ ലാല്‍‌ സീസ്സറടിച്ചൂ
ശീനിവാസന്‍‌ ക്യാച്ചു പിടിച്ചൂ

ഞാനും ചേട്ടനും ഇതു കേട്ടതും ആദ്യമൊന്നു ഞെട്ടി. പിന്നെ, ‘കണി കാണും നേരം’ പാതി വഴിയില്‍‌ നിര്‍‌ത്തി ചിരി തുടങ്ങി. അന്നേരം ഇതു കേട്ട് ഇറയത്തേയ്ക്ക് വന്ന അച്ഛനും അമ്മയും ആ ചിരിയില്‍‌ പങ്കു ചേര്‍‌ന്നു. കുറച്ചു നേരം അന്തിച്ചിരുന്നുവെങ്കിലും സംഗനും കാര്യമറിയാതെയാണെങ്കിലും ഞങ്ങളോടൊപ്പം കൂടി.

ഞാനും ചേട്ടനും കണി കാണും നേരം തകര്‍‌ത്തു പാടുന്നതു കണ്ട സംഗപ്പന്‍ കരുതിയത് ഞങ്ങളേതോ സിനിമാപ്പാട്ട് പാടുന്നതാണെന്നായിരുന്നു. അത് അവനറിയാത്തതിനാല്‍‌ ആയിടെ ടിവിയിലോ മറ്റോ കണ്ട ഏതോ ഒരു പരിപാടിയില്‍ കേട്ട കോമഡി ഗാനം അവന്‍‌ പാടുകയായിരുന്നു. (പ്രശസ്ത മലയാള ചലചിത്രമായ “ചിത്രം” എന്ന ചിത്രത്തിലെ ‘സ്വാമിനാഥ...’ എന്നു തുടങ്ങുന്ന പാട്ടിനിടയില്‍‌ അങ്ങനെ ഒരു സീനുണ്ടായിരുന്നു എന്നാണോര്‍‌മ്മ)

--------------------------------------------------------------------------------------------------

ഞാനും ചേട്ടനുമെല്ലാം പിന്നീട് പത്താം ക്ലാസ്സ് വരെ ഈ നാമജപം എന്ന ശീലം തുടര്‍‌ന്നു. പിന്നീട് വല്ലപ്പോഴും മാത്രമായി ആ ശീലം ഒതുങ്ങി. ഇന്ന് അതെല്ലാം ഓര്‍‌മ്മകളില്‍‌ മാത്രം.

54 comments:

  1. ശ്രീ said...

    എന്റെ കുട്ടിക്കാലത്തെ ഓര്‍‌മ്മകളില്‍‌ നിന്നും ഒരു കൊച്ചു സംഭവം. ഇപ്പോഴും എല്ലാവരും ഒരുമിച്ചുള്ളപ്പോള്‍‌ ഈ സംഭവം ഓര്‍‌ത്തെടുത്ത് ഞങ്ങള്‍‌ ചിരിക്കാറുണ്ട്. അതിവിടെ പങ്കു വയ്ക്കുന്നു.

  2. ആഷ | Asha said...

    കൊള്ളാം ശ്രീ
    സംഗപ്പന്‍ കീ ജയ്!

  3. Aravishiva said...

    “ മോഹന്‍‌ ലാല്‍‌ സീസ്സറടിച്ചൂ…

    ശീനിവാസന്‍‌ ക്യാച്ചു പിടിച്ചൂ…”

    ഹഹ...സംഗപ്പനെപ്പോലൊരു കുട്ടിയുണ്ടായാല്‍ ചിരിച്ചു ചിരിച്ച്...

  4. ജാസൂട്ടി said...

    പോസ്റ്റിന്റെ തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി നമ്മുടെ ത്രേസ്യചേച്ചീടെ കണികാണും നേരം ഇങ്ങോടെങ്ങാനും മാറ്റി പോസ്റ്റിയോന്ന് :)

    സംഗപ്പന്‍ ഭയങ്കര സംഗതി തന്നെ. ആകെ മൊത്തം ഒരു തമാശ ഫാമിലിയാണല്ലോ ശ്രീയുടേത്...
    --ശരിയാണ്‌ ..കുട്ടിക്കാലത്തെ പല നല്ല ശീലങ്ങളും ഇന്നു ഓര്‍മകളില്‍ മാത്രം.

  5. ശ്രീ said...

    ആഷ ചേച്ചീ...
    :)
    അരവീ... അതെ, അതെല്ലാം വളരെ രസകരമായിരുന്ന കാലം തന്നെ ആയിരുന്നു. നന്ദി. :)
    ജാസൂ...
    ഇപ്പഴാ ഓര്‍‌ത്തത്, ഇതേ പേരില്‍‌ കൊച്ചു ത്രേസ്യയുടെ പോസ്റ്റും വന്നിരുന്നുവല്ലേ? ഒരു ഡിസ്‌ക്ലൈമര്‍‌ ഇടണോ?
    കമന്റിനു നന്ദി, ട്ടോ.
    :)

  6. ബാജി ഓടംവേലി said...

    കുട്ടിക്കാലത്തേക്ക് ഓര്‍മ്മകള്‍ എന്നെ നയിച്ചു.
    നന്നായിരിക്കുന്നു.
    എന്താ ഇപ്പോള്‍ നാമ ജപം ഓര്‍മ്മ മാത്രമായത്.
    സ്‌ഥിര മായി നാമം ജപിക്കൂ
    അതില്‍ നിന്നും ലഭിക്കുന്ന ശക്‌തി അപാരമാണ്

  7. ജാസൂട്ടി said...

    ഓ എന്തിന്‌ ഡിസ്‌ക്ലൈമര്‍‌ ??? ത്രേസ്യ ചേച്ചി നമ്മുടെ കൊച്ചു ത്രേസ്യ ചേച്ചിയല്ലേ ;)

  8. കുഞ്ഞന്‍ said...

    ശ്രീ,
    നാമ ജപം പ്രാര്‍ത്ഥന എന്നിവ എവിടെയൊ പോയ് മറഞ്ഞു,ഒരു പക്ഷെ ടിവിയുടെ ആവിര്‍ഭാവം കൊണ്ടായിരിക്കും, നമ്മള്‍ ടിവിയിലേക്കു നമ്മുടെ ലോകം ഒതുക്കി...
    പണ്ട് മൂത്തവര്‍ ചെയ്യുന്നതു കണ്ടിട്ടാണു കുട്ടികള്‍ ആരും പറയാതെ നാമം ചെല്ലുന്നത്, ഇന്നു ടിവി പരസ്യങ്ങളുടെ ഗ്യാപ്പില്‍ മാത്രം നാമജപവും പ്രാര്‍ത്ഥനയും,ജീവിത തിരക്കില്‍ എല്ലാം നഷ്ടപ്പെടുന്നുവൊ!

  9. Typist | എഴുത്തുകാരി said...

    എത്രയോ പഴയ മധുരമായ ഓര്‍മ്മകള്‍. അല്ലേ?
    സന്ധ്യക്കു നാമജപമൊക്കെ ഇപ്പോള്‍ പഴങ്കഥ മാത്രം.

  10. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:തമാശ എന്നതിനുപരിയായി “സന്ധ്യയ്ക്ക് നാമജപം” എന്ന അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന വസ്തുത ഓര്‍ക്കുന്നു.

    ഇപ്പോള്‍ അതും തഥൈവ. എന്നു മുതലാ അതങ്ങ് നിന്ന് പോയതെന്ന് ഒരു പിടിയും കിട്ടണില്ലാ..:(

  11. താരാപഥം said...

    സുഹൃത്തെ,
    ശീലങ്ങള്‍ അശ്ലീലമല്ലെങ്കില്‍ തുടര്‍ന്നു പൊയ്ക്കോട്ടെ. നാമജപം പോലുള്ള കാര്യങ്ങള്‍ അടുത്ത തലമുറയ്ക്കും കൂടി പകര്‍ന്നു കൊടുക്കുന്നത്‌ അവരുടെ സാംസ്കാരിക വളര്‍ച്ചയ്ക്ക്‌ സഹായിക്കും.

  12. ശിശു said...

    ശ്രീ.. വായിച്ചു..
    നാമജപമൊക്കെ നിന്നുപോയില്ലെ?, ഇന്നത്തെ കുട്ടികള്‍ ശരിക്കും മുരടിച്ചുപോകുന്നതിന്റെ പലകാരണങ്ങളില്‍ ഇങ്ങനെ കൈമോശംവന്ന ചില നല്ല ശീലങ്ങള്‍ക്കും സ്ഥാനമുണ്ടാകണം..

    ഒക്കെ ഒന്നുകൂടി ഓര്‍ത്തു.

  13. ചന്ദ്രകാന്തം said...

    ശ്രീ,
    എന്തായാലും നാമജപം നിര്‍ത്തേണ്ട. എന്നും പറ്റിയില്ലെങ്കിലും, ഇടയ്കെല്ലാം ഓര്‍മ പുതുക്കുന്നത്‌ നല്ലതാണ്‌.

  14. krish | കൃഷ് said...

    ഇന്നിപ്പോള്‍ സംഗന്‍ ഇങ്ങനെ പാടിയേനെ:
    “മിസ്ബാ സീസറടിച്ചു, ശീശാന്ത് ക്യാച്ച് പിടിച്ചു,
    ഇന്ത്യക്ക് വേള്‍ഡ് കപ്പ് കിട്ടി, കളിക്കാര്‍ക്ക് കോടികള്‍ കിട്ടി, ഞ്ഞമ്മക്ക് ഒന്നും കിട്ടീലാ..”

    ഓര്‍മ്മക്കുറിപ്പ് നന്നായി.

  15. ശ്രീ said...

    ബാജി ഭായ്...
    ശരി തന്നെ... തുടരണമെന്നുണ്ട്. നന്ദി കേട്ടോ.
    ജാസൂ... അതെയതെ. ;)
    കുഞ്ഞന്‍‌ ചേട്ടാ...
    സത്യത്തില്‍‌ ഇന്നത്തെ കാലത്ത് നാമം ജപിക്കുന്ന കുട്ടികളെ കാണാറില്ല എന്ന് ഒന്നാലൊചിക്കുമ്പോള്‍ വ്യക്തമാകുന്നു. പകരം എല്ലാവരും ടിവിയ്ക്കു മുന്നിലായിരിക്കും.
    എഴുത്തുകാരീ...
    അതെ, ഇന്ന് സന്ധ്യാനാമം ഒരു പഴങ്കഥ മാത്രം! :(
    ചാത്താ...
    അതെ, അത്തരം ചില ശീലങ്ങള്‍‌ നാമറിയാതെ നമ്മെ വിട്ടു പോകുന്നു.
    താരാപഥം...
    വളരെ ശരിയാണ്‍... കമന്റിനു നന്ദി.
    ശിശുവേട്ടാ...
    ശരിയായിരിക്കും. ഇന്നത്തെ തലമുറയുടെ മുരടിപ്പിന്‍ ഇതും ഒരു കാരണമായിരിക്കണം.
    ചന്ദ്രകാന്തം ചേച്ചീ...
    അതെ. വല്ലപ്പോഴുമെങ്കിലും അതു ശീലമാക്കണം.ശ്രമിക്കാം. :)
    കൃഷ് ചേട്ടാ...
    ഹ ഹ... അതെയതേ...ഇന്നാണെങ്കില്‍‌ അങ്ങനെ മാറിയേനെ. കമന്റ്റിനു നന്ദി. :)

  16. ഉപാസന || Upasana said...

    സിക്സറടിച്ചാല്‍ പിന്നെ എങ്ങിനെയാ ക്യാച്ച് പിടിക്കുന്നേ ശോഭീ. തെറ്റു തിരുത്തണം.
    കോമഡി കൊറച്ച് ഏശിയില്ലാന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല.(കോമഡി ആയി അല്ലല്ലോ നീ ഇതെഴുതിയത്).

    പിന്നെ നീ ഡിസ്ക്ലൈമര്‍ ഒന്നുമിടണ്ടാ. ദില്‍ബന്റെ പോസ്റ്റ് പണ്ട് കോപ്പിയടിച്ച് ഒന്ന് പടച്ചുണ്ടാക്കിയ ആളാ.. പിന്നല്ലേ. പ്രശ്നാവുമെണ്‍ക്കില്‍ നീ ഈ കമന്റ് അങ്ങ് നീക്കിയേക്ക്...
    :)
    ഉപസന

  17. ഉപാസന || Upasana said...

    പറയാന്‍ മറന്നു പോയി എന്റെ അമ്മ ഇപ്പോഴും നാമം ചൊല്ലാറുണ്ട്. ഞാന്‍... ഹേ ഇല്ല, പകരം 101 ശരണം വിളിക്കും സ്വാമിക്ക്(ചിത്രകാരന്‍ കാണല്ലേ എന്ന പ്രാര്‍ത്ഥനയോടെ)
    :)
    ഉപാസന

  18. ശ്രീ said...

    സുനിലേ...
    “ മോഹന്‍‌ ലാല്‍‌ സീസ്സറടിച്ചൂ…

    ശീനിവാസന്‍‌ ക്യാച്ചു പിടിച്ചൂ…”
    ഇത് ഞാനുണ്ടാക്കി എഴുതിയതല്ലല്ലോ, തിരുത്താന്‍‌. അന്ന് കുഞ്ഞായിരുന്ന സംഗപ്പന്‍‌ ഇങ്ങനെ തന്നെയാണ്‍ അത് പാടിയത്. പിന്നെ, നടന്ന സംഭവം അതു പോലെ പകര്‍‌ത്തിയെഴുതി എന്നതില്‍‌ കവിഞ്ഞ് ഞാനിതില്‍‌ കോമഡി ചേര്‍‌ത്തിട്ടുമില്ല. :)

  19. സഹയാത്രികന്‍ said...

    ഹ ഹ ഹ സംഗപ്പന്‍ ആളുകൊള്ളാലോ....!

    ഭഗവാനേ.... നാമം ജപിച്ചതായി ഓര്‍മ്മ പോലുല്ല്യ.... പിന്നെ സന്ധ്യക്ക് ഒന്ന് കുളിച്ച് വിളക്കു കൊളുത്തി അല്‍പ്പം ഭസ്മം നെറ്റിയില്‍ തൊട്ടാലേ ഒരു സുഖൊണ്ടായിരുന്നുള്ളൂ... അതിന്നും തുടരാനുള്ള ഭാഗ്യം ഉണ്ട്
    :)

  20. ശ്രീലാല്‍ said...

    ലവന്‍ സംഗപ്പനല്ല ശ്രീയേ, ലവനാണ്‌ സിംഗം .. സിംഗപ്പന്‍.. :)

  21. കൊച്ചുത്രേസ്യ said...

    സംഗപ്പന്‍ കൊള്ളാലോ. അണ്ണാന്‍കുഞ്ഞും തന്നാലായാത്‌..ഇതുപോലെ ചിരിപ്പിക്കുന്ന സംഭവങ്ങള്‍ നമ്മള്‍ക്കും വീണു കിട്ടീട്ടുണ്ട്‌ കേട്ടോ.. നാമം ജപിക്കുമ്പോഴല്ല..കുരിശു വരയ്ക്കുമ്പോള്‍..ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ അതെല്ലാം കൂടി എടുത്തു പോസ്റ്റാന്‍ തോന്നുന്നു:-)

    ഓ.ടോ.ഉപാസനേ ആ കമന്റില്‍ പറഞ്ഞിരിക്കുന്ന ആള്‌ ഞാനാണോ?? ചുമ്മാ ഒന്നറിയാനാ..

  22. ശ്രീ said...

    സഹയാത്രികാ...
    പഴയ ശീലങ്ങള്‍‌ തുടരാനാകുന്നത് ഒരു നല്ല കാര്യം തന്നെ. :)
    ശ്രീലാലേ... ഹ ഹ... അവനൊരു സിംഗപ്പന്‍‌ തന്നെ.
    കൊ. ത്രേ...
    അപ്പോ വൈകാതെ ഒരു കുരിശു പോസ്റ്റ് പ്രതീക്ഷിക്കാമല്ലോ, അല്ലേ? വേഗമായ്ക്കോട്ടെ.
    [പിന്നെ, ഉപാസനയുടെ കമന്റില്‍‌ കാണുന്ന കഥാപാത്രങ്ങള്‍‌ക്ക് ബ്ലോഗിക്കൊണ്ടിരിക്കുന്നവരോ, ബ്ലോഗിയിരുന്നവരോ ഇനി ബ്ലോഗാനിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലാട്ടോ... ;)]
    സുനിലേ... നിനക്കു ഞാന്‍‌ വച്ചിട്ടുണ്ട്,ട്ടാ... ;)

  23. [ nardnahc hsemus ] said...

    സന്ധ്യാനാമം ചൊല്ലല്‍ (കുരിശുവരയായാലും), ശാന്തസുന്ദരമായ ഒരച്ചടക്ക ജീവിതശൈലിയുടെ ഭാഗമാണ്.

    എന്റെ അഞ്ചുവയസ്സുകാരി ചൊല്ലുന്ന വരികളില്‍ 10% പോലും എനിയ്ക്കറിയില്ല. മോള്‍ക്ക് അമ്മയുടെ വക കോണ്ട്രിബ്യൂഷന്‍... നമ്മടെ വീട്ടില്‍, പണ്ടേ ഈ പരിപാടി ഇല്ല... :)

  24. [ nardnahc hsemus ] said...

    നമ്മുടെ വീട് എന്നുപറഞത്, കുട്ടിക്കാലത്തെ സ്വന്തം വീട്... :)

  25. ഉപാസന || Upasana said...

    ഉപാസനക്ക് ഒരു തെറ്റു പറ്റിയാല്‍ ആരാണ് അത് തിരുത്തേണ്ടത്. ബ്ലോഗിലെ മൂടിചൂടാമന്നന്മാര്‍ തന്നെ. അല്ലേ..?
    ശ്രീ എന്നെ തിരുത്തി. ഇനി മറ്റേ ആള്‍ കൂടെ കനിഞ്ഞാ മതി.
    അതൊരു പിഴച്ച തീരുമാനമായിരുന്നു, ദില്‍ബനെയും വേറെയൊരാളെയും പറ്റി സൂച്ചിപ്പിച്ചത്. രണ്ടു പേരുടേയും ബ്ലോഗില്‍ ഒരു പോലെ തോന്നിക്കുന്ന ഒരു പോസ്റ്റ് ഉപാസന കണ്ടു. ആരാണ് അത് തുടങ്ങിയതെന്ന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോഴേക്കും പാലത്തിലൂടെ വെള്ളം കൊറേ പോയി. ഈ പ്രശ്നങ്ങളും(?) ഉണ്ടായി.

    അമരത്തില്‍ മുരളി മമ്മൂട്ടിയോട് പറഞ്ഞതേ ഇപ്പോള്‍ ഉപാസനക്കും പറയാനുള്ളൂ
    “അച്ച്വോ പൊറുക്കടാ..”
    :)
    ഉപാസന

  26. ഗിരീഷ്‌ എ എസ്‌ said...

    നല്ല ഓര്‍മ്മകള്‍
    ഭാവുകങ്ങള്‍

  27. മയൂര said...

    സഗപ്പന്‍ ആളു പുലിയാണല്ലോ....:)

  28. കൊച്ചുത്രേസ്യ said...

    ശ്രീ ഒരു ഓടോയും കൂടി. ഇതു ലാസ്റ്റ്‌ ..ഇനിയില്ല.

    ഉപാസനേ അപ്പോള്‍ അതു ഞാന്‍ തന്നെയായിരുന്നല്ലേ.എന്തായാലും അച്ചു പൊറുത്തിരിക്കുന്നു :-)
    (ദൈവമേ ഇതു പറഞ്ഞിട്ടു നോക്കുമ്പം എന്റെ തലയ്ക്കു ചുറ്റും ഒരു പ്രകാശവളയം)

    ഇതോടു കൂടി ഈ ക്ഷമപറയല്‍ പരിപാടി അവസാനിച്ചതായി പ്രഖ്യാപിച്ചുകൊള്ളുന്നു.

  29. ഗുപ്തന്‍ said...

    ഇതിപ്പം പോസ്റ്റും കമന്റും എല്ലാം കൂടെ ഒന്നു നോക്കീട്ട്

    ഉപാസന സിസ്സറടിച്ചു
    കൊച്ചുത്രേസ്യ ക്യാച്ച് പിടിച്ചു

    ന്ന് പാടാന്‍ തോന്നുന്നല്ലോ...

    ഓഫ്. രംഗം ഇടുക്കി കുടിയേറ്റമേഖലയിലെ ഒരു പരമ്പരഗതാഗത ക്രിസ്തീയ ഭവനം... ഒരു കൂട്ടുകാരന്റെ അമ്മ മരിച്ച അടിയന്തിരത്തിനു പ്രാര്‍ത്ഥനായോഗമാണ്..

    പ്രാര്‍ത്ഥനായോഗം നടക്കുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ വീട്ടിലെ കൊച്ചുമോനെയായിരുന്നു.. കുസൃതി..

    ഒക്കെ കഴിഞ്ഞപ്പോള്‍ പള്ളീലച്ചന്‍ ആളിനെ പിടികൂടി

    ‘മോന്‍ ഇശോപ്പച്ചനോട് ഒരു പാട്ടുപാട്.. ഒരു നല്ല പാട്ട്’
    ‘നിക്കറിയത്തില്ല...’
    ‘മോന് അമ്മ പാട്ടൊന്നും പഠിപ്പിച്ചുതന്നിട്ടില്ലേ....’
    ‘ണ്ട്..നിക്ക് പാടാന്‍ വയ്യ...’
    ‘യ്യേ മോശം...’
    ‘ഞാമ്പാടുവേ...’
    ‘മിടുക്കന്‍...പാട്’
    ‘അമ്മ പഠിപ്പിച്ച പാട്ട് മതിയോ’
    ‘ഉം..പാട്’
    പയ്യന്‍ മസിലുപിടിച്ചു..
    പിന്നെ പാടി..

    ‘വരാന്നു പറഞ്ഞിട്ട്..ചേട്ടന്‍
    വരാണ്ടിരിക്കരുതേ
    വരാണ്ടിരുന്നാലോ...’

    വേലീലിരുന്ന പാട്ടിനെ എടുത്ത് കളസത്തില്‍ വയ്ക്കുക എന്നുവച്ചാല്‍ എന്താന്ന് പള്ളീലച്ചന്റെ മുഖത്ത് എഴുതിക്കാണിച്ചുകൊണ്ട്..

    രംഗം ഇരുളുന്നു.

  30. മനോജ് കുമാർ വട്ടക്കാട്ട് said...

    സംഗപ്പന്‍ ഇപ്പോ എവിടെണ്ട്? അന്വേഷിച്ചതായി പറയണം കേട്ടോ :)

  31. Sethunath UN said...

    ശ്രീ,
    കൊള്ളാമല്ലോ സ‌ംഗ‌പ്പന്‍.
    എനിയ്ക്കുണ്ടായിരുന്ന നാമ‌ജ‌പം ശീല‌ം ഞാന്‍ വീണ്ടെടുക്കുന്ന‌ത് സൗദിയി‌ല്‍ വെച്ച്. മുപ്പ‌ത്തിരണ്ടാം വ‌യസ്സില്‍.
    ഇപ്പോ‌ള്‍ മുട‌ങ്ങാതെ അ‌ര‌മ‌ണിക്കൂറെങ്കിലും ഭാര്യയും മ‌ക‌ളുമൊത്ത് നാമ‌ം ജ‌പിയ്ക്കുന്നു.

    ഒന്നും വൈകിയിട്ടില്ല. ഇനിയും തുടങ്ങാവുന്ന ന‌ല്ല ഒരു ശീല‌ം. "സ‌മ‌യമില്ലാ" എന്നു പ‌റഞ്ഞാല്‍ ഞാന്‍ ചിരിയ്ക്കും.

    നന്നായി ശ്രീ.

  32. കുറുമാന്‍ said...

    ആഹ,

    നാമജപം ഒരു രസമല്ലെ മാഷെ,

    ഞാന്‍ ഇപ്പോഴും ചൊല്ലും.......

    ഹരനുടെ തിരുമകളായൊരു കാളി
    ഹരനുടെ വരവും വാങ്ങികൊണ്ട്
    കൂളികളൊടിഹ മേളത്തോടും
    താനും തന്റെ പെരുമ്പടയോടും


    ഇത് കൊടുങ്ങല്ലൂരമ്മയുടെ ഒരു പ്രാര്‍ത്ഥനയാണ്......

  33. വേണു venu said...

    ഉമ്മറത്തമ്പിളി നിലവിളക്ക്,
    ഉച്ചത്തില്‍ സന്ധ്യക്ക് നാമജപം.
    സന്ധ്യക്കുള്ള നാമജപം കേരളഗ്രാമ ചൈതന്യമായിരുന്നു....

  34. Mr. K# said...

    :-)

  35. മെലോഡിയസ് said...

    സംഗപ്പന്‍ ആള് കൊള്ളാം ട്ടാ..
    സന്ധ്യാ പ്രാര്‍ത്ഥനകള്‍ ഒക്കെ ഇപ്പൊ കുറഞ്ഞ് വരുന്നു. ഞങ്ങടെ അയല്‍പ്പക്കത്തൊക്കെ കുറച്ച് അമ്മൂമാ‍രുള്ളത് കൊണ്ട് ഇപ്പോഴും ഇടക്ക് കേള്‍ക്കാറുണ്ട്...അത് കേള്‍ക്കുന്നത് തന്നെ ഒരു സുഖാ..

  36. ഹരിയണ്ണന്‍@Hariyannan said...

    ശ്രീ..
    നാട്ടില്‍ എന്റെ വീട്ടിനുമുന്നിലൂടെ വൈകിട്ട് ഏഴുമണിക്കുപോകുമായിരുന്ന “പ്രദീഷ്“ എന്ന പ്രൈവറ്റ് ബസിലെ യാത്രക്കാരെയൊന്നടക്കം പേടിപ്പിച്ചിരുന്ന(പീഢിപ്പിച്ചിരുന്ന..!)ഞങ്ങടെ നാമജപവും ഓര്‍ത്തുപോയി..!
    ദുബായില്‍ ഞങ്ങള്‍ വിളക്കുകൊളുത്തുന്നത് ഷെല്‍ഫിന്റെ ആറടിമുകളിലുള്ള ഒരു അറയിലാണ്.താഴെയിരുന്നാല്‍ എന്റെ മകള്‍ക്ക് ‘അമ്പോറ്റി’യെക്കാണാന്‍ പറ്റാത്തതുകൊണ്ട്..(ഹഹ)അവള്‍ എല്‍.കെ.ജി.ക്ലാസിലെ ഹോം വര്‍ക്കിലേക്ക് നേരിട്ടുകടക്കുന്നു!! ഞാന്‍ തന്നെ കുറ്റക്കാരന്‍...!!

  37. ശ്രീ said...

    സുമേഷേട്ടാ...
    ഇപ്പോഴത്തെ കുട്ടികളെക്കൊണ്ട് സംന്ധ്യാനാമം ചൊല്ലിക്കുന്നത് ഒരു നല്ല കാര്യം തന്നെ. കുറച്ചു നല്ല ശീലങ്ങളെങ്കിലും തുടരെട്ടെ.
    ദ്രൌപതീ...
    നന്ദി. :)
    മയൂര ചേച്ചീ...
    സംഗപ്പന്‍‌ പുലി തന്നെ... ഹിഹി. :)
    സുനില്‍‌, കൊച്ചു ത്രേസ്യ...
    അപ്പോ എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റാക്കീല്ലേ? നന്നായി.
    മനുവേട്ടാ...
    നല്ല കമന്റ് :)
    പടിപ്പുര മാഷേ...
    അന്വേഷണം തീര്‍‌ച്ചയായും അറിയിക്കാം... നന്ദി. :)

  38. ശ്രീ said...

    നിഷ്കളങ്കന്‍‌ ചേട്ടാ...
    സന്തോഷം. ഞാനും ശ്രമിക്കാം. നന്ദി കേട്ടോ.
    കുറുമാന്‍‌ജീ...
    നന്ദി. വായനയ്ക്കും നാമജപത്തിനും. :)
    വേണുവേട്ടാ...
    അതെ, ഇന്ന് ആ ചൈതന്യത്തിന്‍ കുറവു വന്നിരിക്കുന്നു എന്നതു സത്യം തന്നെ. :)
    കുതിരവട്ടാ... :)
    മെലോഡിയസ്...
    അതെ, എന്തൊക്കെയായാലും ഇന്നും നാമജപം കേള്‍‌ക്കുന്നത് ഒരു സുഖമുള്ള കാര്യം തന്നെ. ഇന്ന് നാമജപം കൂടുതലും മുത്തശ്ശിമാര്‍‌ ഏറ്റെടുത്തിരിക്കുന്നു. കമന്റിനു നന്ദി. :)
    ഹരിയണ്ണാ...
    അപ്പോ പണ്ട് ഞങ്ങളെപ്പോലെ തന്നെ ആയിരുന്നു, അല്ലേ? എങ്കിലും മകള്‍‌ക്ക് അമ്പോറ്റിയെ കാണാനുള്ള സൌകര്യം ചെയ്തു കൊടുക്കാമായിരുന്നൂട്ടോ... :)
    വായിച്ചതിനും കമന്റിനും നന്ദി.

  39. വാളൂരാന്‍ said...

    ശ്രീയുടെ വിവരണം വളരെ “ക്യാച്ചിങ്ങ്” ആണ്.....
    :)

  40. ഹരിശ്രീ said...

    ശോഭി,
    കുറച്ചു വൈകിയാണ് ഇവിടെ എത്തിറ്റത്.
    സംഗനും അങ്ങനെ സ്റ്റാര്‍ ആയി....

  41. സു | Su said...

    സംഗപ്പനെ കണ്ട് ചോദിച്ചിട്ട് പറയാം. പാടിയതും പറഞ്ഞതും അവന്‍ തന്നെയാണോന്ന് എനിക്ക് ബലമായ സംശയം ഉണ്ട്. യഥാര്‍ത്ഥഭക്തനായ അവനെ കരിതേച്ച് കാണിക്കാനുള്ള ശ്രമമാണിത്.

  42. ശ്രീ said...

    മുരളി മാഷേ...
    വായിച്ചതിനും കമന്റിനും നന്ദി.
    ശ്രീച്ചേട്ടാ...
    :)
    സൂവേച്ചീ...
    എന്നു വച്ചാല്‍ ആ പാടിയത് സംഗപ്പനല്ല, ഞാനാണ്‍ എന്നല്ലേ ഈ പറഞ്ഞു വരുന്നത്...
    :)

  43. മന്‍സുര്‍ said...

    ശ്രീ......

    ഹഹാ...ഹഹാഹാഹാഹീഹീഹീഹീഹീ
    എന്ത പറയേണ്ടത്‌......ഓ...
    ചിരി നിര്‍ത്തിയിട്ട്‌ വേണ്ടേ വല്ലതും പറയാന്‍
    മനോഹരം അതിമനോഹരം

    അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

  44. Sathees Makkoth | Asha Revamma said...

    :))

  45. വള്ളുവനാടന്‍ said...

    സംഗപ്പന്‍ ആ പേര്‍ കാലക്കി, നല്ല പോസ്റ്റ്

  46. ശ്രീ said...

    മന്‍‌സൂര്‍‌ ഭായ്...
    നന്ദി കേട്ടോ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍‌ സന്തോഷം! :)
    സതീശേട്ടാ... :)
    വള്ളുവനാടന്‍‌...
    അവന്‍ സംഗപ്പനെന്ന പേര്‍ ഞാനിട്ടതാണേ...
    ഇവിടെ വന്നതിനും കമന്റിയതിനും നന്ദി.
    :)

  47. Sherlock said...

    ശ്രീ..ഇപ്പോഴാ പോസ്റ്റ് കാണുന്നേ....

    എല്ലാവരും സൂചിപ്പിച്ച പോലെ അതെല്ലാം വെറും ഓര്‍മ്മകള്‍ മാത്രം..

  48. dreamweaver said...

    പണ്ട്, കുഞ്ഞായിരുന്നപ്പോള്‍‌ അമ്മയുടെ മടിയിലിരുന്ന് നാമം ചൊല്ലിയ കാലം ഓര്‍‌മ്മ വന്നു.
    ഇന്ന് ജോലിത്തിരക്കുകള്‍‌ക്കിടയില്‍‌ ഓഫീസിലേയ്ക്ക് പോകും വഴി കാറിലിരിക്കുന്ന അല്പനേരത്തേയ്ക്കു മാത്രമായി ഒതുങ്ങിയിരിക്കുന്നു, നാമ ജപം.
    നല്ല ഓര്‍‌മ്മകള്‍‌,ശ്രീ.....

  49. അപ്പു ആദ്യാക്ഷരി said...

    ശ്രീക്കുട്ടാ ഇതിപ്പോഴാണല്ലോ കണ്ടത്!

    നല്ല ഓര്‍മ്മകള്‍! ഇപ്പോ സന്ധ്യയ്ക്ക് സീരിയലുകളും കരച്ചിലുകളും ഒഴിവില്ലാതായതിനാല്‍ നാമജപവും സന്ധ്യാപ്രാര്‍ത്ഥനയുമൊക്കെ നിന്നിരിക്കുന്നു. എന്നാലും, കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇപ്പോഴും ഇതൊക്കെ ഉണ്ടെന്ന് ഈയിടെ ഒരു സന്ധ്യയ്ക്ക് കണ്ണൂ‍ര്‍ജില്ലയില്‍ക്കൂടി ട്രെയിനില്‍ പോയപ്പോള്‍ കാണുകയുണ്ടായി.

  50. മഞ്ജു കല്യാണി said...

    ശ്രീ, സംഗപ്പന്‍ കൊള്ളമല്ലോ. എനിയ്ക്കുമുണ്ടായിരുന്നു നാമംജപിക്കുന്ന ശീലം,വലുതായപ്പൊ നാണക്കേടുതോന്നി നിറ്ത്തിയതാ. പിന്നെ ഇപ്പൊ കുറെകൂടെ വലുതായപ്പൊഴാണു അതിന്റെ വില മനസിലായതു,അതുകൊണ്ടു ഇപ്പോല്‍ ഞാന്‍ ആ ശീലം വീണ്ടെടുത്തിരിക്കുന്നു.

    ശ്രീയുടെ എഴുത്തുകല്‍ കുട്ടിക്കാലത്തിലേക്ക് വീണ്ടും ഓര്‍മകളെ കൊണ്ടുപോകുന്നു.

  51. പി.സി. പ്രദീപ്‌ said...

    ശ്രീക്കുട്ടാ,
    പഴയകാല സംഭവങ്ങള്‍ ... കൊള്ളാം, ഇഷ്ടപ്പെട്ടു.
    ഇനിയും ഇതുപോലെയുള്ള സംഭവങ്ങള്‍ ഞങ്ങളോടൊപ്പം പങ്ക് വയ്ക്കുക.:)

  52. ശ്രീ said...

    ജിഹേഷ് ഭായ്...
    അതേ... ഇന്ന് എല്ലാം ഓര്‍‌മ്മകളില്‍‌ മാത്രമായിരിക്കുന്നു. കമന്റിനു നന്ദി.
    സസ്നേഹം സ്വന്തം...
    തന്നെ, തന്നെ... :)
    അപ്പുവേട്ടാ...
    അതെ, ഇന്ന് സന്ധ്യാനാമജപം വിരളമായിരിക്കുന്നു.
    മഞ്ജു കല്യാണി...
    ഇപ്പോഴും നാമജപം തുടരുന്നത് ഒരു നല്ല കാര്യം തന്നെ. ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. :)
    പ്രദീപേട്ടാ...
    ഇത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍‌ സന്തോഷം.
    കമന്റ്റിനു നന്ദി. :)

  53. എതിരന്‍ കതിരവന്‍ said...

    zree:
    "kaNi kaaNunneram...." as known now IS a film song. The tune and the bhaavm are 'filmy". The original begins "narakavairiyaam aravindaakshante......." .The original blends in "na ma zi vaa ya" by placing these letters in the beginning of each eeraTi.

    narakavairiyaam..
    malarmaathin kaanthan..
    zizukkaLaayuLLa...
    vaalasthreekaTe..
    yathile gOvindan...

    An ultimate example of zaiva-vaishNava samanvayam.

  54. ശ്രീ said...

    എതിരന്‍‌ജീ...
    വിശദമായ കമന്റിനു നന്ദി. ഇത്രയും കാര്യങ്ങള്‍ അറിയില്ലായിരുന്നു. വിജ്ഞാനപ്രദമായ കമന്റിനു ഒരിയ്ക്കല്‍ കൂടി നന്ദി കേട്ടോ.
    :)