Tuesday, September 18, 2007

പാവം കള്ളന്‍‌

എന്റെ നാട്ടില്‍ എന്നോടൊപ്പം കുറച്ചു നാള്‍‌ ട്യൂഷനു പഠിച്ചിരുന്ന ഒരു സുഹൃത്ത് എങ്ങനെയോ എന്റെ ബ്ലോഗ് വായിക്കാനിടയായി. ചിലതെല്ലാം വായിച്ചപ്പോള്‍‌ അവനെന്നോട് പറഞ്ഞു, ഞങ്ങള്‍‌ പഠിച്ചിരുന്ന ആ ട്യൂഷന്‍‌ ക്ലാസ്സിനെ പറ്റിയുള്ള എന്തെങ്കിലും സംഭവങ്ങള്‍‌ ബ്ലോഗിലിടണമെന്ന്. അതു പ്രകാരം എഴുതിയ ഒരു കൊച്ചു സംഭവമാണ് ഇത്.

ഞാന്‍‌ പണ്ട് പ്രീഡിഗ്രി പഠിച്ചിരുന്ന സമയം. അന്ന് നാട്ടില് നില നിന്നിരുന്ന ഒരു ഫാഷന്റെ തുടര്‍‌ച്ചയായി ഞാനും കൊരട്ടിയില്‍‌ ഷഫീക്ക് സാറിന്റെ ട്യൂഷന്‍‌ ക്ലാസ്സില്‍‌ പോയിരുന്നു. ആഴ്ചയില്‍‌ 3 ദിവസമായിരുന്നു ക്ലാസ്സ്.

ട്യൂഷന്‍‌ സെന്റര്‍‌ എന്നു വച്ചാല്‍‌ മാഷിന്റെ വീടിരിക്കുന്ന പറമ്പിന്റെ മൂലയോട് ചേര്‍‌ന്ന് ഒരു കൊച്ചു വീട് പൊലെ തോന്നും, അതാണ് സംഭവം. (ഒറ്റ നോട്ടത്തില്‍‌ അതൊരു കൊച്ചു വീടാണെന്നേ ആരും പറയൂ [അതിനു പിന്നിലും ഒരു കഥയുണ്ട്, അത് പിന്നീട്]. സാറാണെങ്കില്‍‌ ഒരു പരസ്യമൊ ബൊര്‍‌ഡോ അവിടെങ്ങും എഴുതി വച്ചിരുന്നുമില്ല. സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല, അദ്ദേഹം ക്ലാസ്സെടുത്തിരുന്നത് എന്നതു തന്നെ കാരണം) ക്ലാസ്സെടുക്കുന്നതില്‍‌ ഷഫിക്ക് സാറിനെ വെല്ലാന്‍‌ അന്നാട്ടില്‍‌ മറ്റാരും ഉണ്ടായിരുന്നില്ല. സാറാണെങ്കില്‍‌ വളരെ നല്ല രീതിയില്‍‌ ക്ലാസ്സെടുക്കുമെന്ന് മാത്രമല്ല, ഒപ്പം എന്തെങ്കിലുമൊക്കെ രസകരങ്ങളായ സംഭവങ്ങള്‍‌ കൂടി സമയം പോലെ അവതരിപ്പിക്കുകയും ചെയ്യും. മിക്കവാറും ക്ലാസ്സു തുടങ്ങും മുന്‍‌പ് വീണുകിട്ടുന്ന ഒഴിവു സമയങ്ങളിലാകും.

അങ്ങനെ ഒരിക്കല്‍‌ ക്ലാസ്സ് തുടങ്ങുന്നതിനും കുറേ മുന്‍‌പേ ഞങ്ങള്‍‌ കുറച്ചു പേര്‍‌ ട്യൂഷന്‍‌ സെന്ററിലെത്തി. ട്യൂഷന്‍‌ സെന്ററിന്റെ ഒരു വശം മുഴുവന്‍‌ കമ്പി വല കൊണ്ട് മാത്രമാണ് മറച്ചിരിക്കുന്നത്. ഞങ്ങള്‍‌ വെറുതേ ട്യൂഷന്‍ സെന്ററിന്റെ പരിസരങ്ങളില്‍‌ കറങ്ങുമ്പോഴാണ് ആ കമ്പി വലയുടെ കുറച്ചു കണ്ണികള്‍‌ മാത്രം അറുത്തു മാറ്റപ്പെട്ട രീതിയില്‍‌ കണ്ടത്. അതാണെങ്കില്‍‌ ഒരു എലിക്കു പോലും കടക്കാന്‍‌ കഴിയാത്തത്ര ഭാഗം മാത്രം. ഇതു കണ്ട് ഞങ്ങള്‍‌ ഷഫീക്ക് സാറിനോട് അതിന്റെ കാരണം ചൊദിച്ചു. അപ്പോള്‍‌ സാര്‍ പറഞ്ഞത് ഒരു കൊച്ചു കഥയാണ്.

ഈ സംഭവം നടന്നത് ഞങ്ങളെല്ലാം അവിടെ ട്യൂഷന്‍ പഠിക്കാന്‍‌ വരുന്നതിനും മുന്‍പായിരുന്നു. അന്ന് സാര്‍‌ അവിടെ ട്യൂഷന്‍‌ ക്ലാസ്സിലാണ് അദ്ദേഹത്തിന്റെ വലിയൊരു പുസ്തക ശേഖരം സൂക്ഷിച്ചിരുന്നത്. എന്നിട്ട് മിക്ക ദിവസങ്ങളിലും അവിവാഹിതന്‍‌ കൂടിയായ സാര്‍‌ രാത്രി ഏറെ ഇരുട്ടുന്നതു വരെ അവിടെ തന്നെ ഇരുന്ന് വായനയിലായിരിക്കും. പിന്നീട് അര്‍‌ദ്ധരാത്രിയോ മറ്റോ ആയിരിക്കും അവിടുന്ന് സ്വന്തം വീട്ടിലേയ്ക്ക് പോകുന്നത് (അദ്ദേഹം ഇപ്പോഴും അവിവാഹിതനാണ് കേട്ടോ)

അങ്ങനെ അദ്ദേഹം കഥ പറഞ്ഞു തുടങ്ങി. അത് അദ്ദേഹം പറഞ്ഞ രീതിയില്‍ തന്നെ വിവരിക്കാം. [ഈ വിവരണമാണെങ്കില്‍‌ സംഭവം നടന്നതിന്റെ പിറ്റേ ദിവസം അവിടെ കണ്ടെത്തിയ തെളിവുകളില്‍‌ നിന്നും ഷഫീക്ക് സാര്‍‌ തന്നെ ഊഹിച്ചെടുത്ത കഥയാണ് കേട്ടൊ.] എന്നാലും അത് ഇങ്ങനെയാണ്.

ഒരു രാത്രി സാര്‍‌ വിട്ടിലേയ്ക്ക് പോയ ശേഷം ഏതോ ഒരു കള്ളന്‍‌ ആ ട്യൂഷന്‍‌ ക്ലാസ്സില്‍‌ മോഷ്ടിക്കാനെത്തി. (ആ കള്ളന്‍ ആ നാട്ടുകാരനല്ലായിരിക്കണം. കാരണം, അതു ട്യുഷന്‍‌ ക്ലാസ്സാണെന്ന് അവനു അറിയില്ലായിരുന്നിരിക്കണം.അന്നാണെങ്കില്‍‌ അതിനടുത്തെങ്ങും മറ്റു വീടുകളുമില്ല.)

എന്തായാലും കള്ളന്‍‌ അദ്യം തന്നെ വീടിനു പുറത്തു കൂടെ മുഴുവന്‍‌ ചുറ്റി നടന്ന് അകത്തു കടക്കാന്‍‌ പറ്റിയ മാര്‍‌ഗ്ഗം അന്വേഷിച്ചിരിക്കണം. ആ കൊച്ചു വീടിന് രണ്ടു വാതിലുകളാണ് ഉള്ളത്. എന്തായാലും വാതിലോ ഓടോ പൊളിച്ച് കയറും മുന്‍‌പ് കള്ളന്റെ കണ്ണില്‍‌ പെട്ടത് ഈ കമ്പിയഴികളുള്ള ഭാഗമായിരിക്കണം. കുറച്ചു കമ്പിയഴികള്‍‌ മാത്രം അറുത്താല്‍‌ അകത്തു കയറിപ്പറ്റാമെന്ന ധാരണയില്‍‌ അവന്‍‌ അതിനു ശ്രമിച്ചിരിക്കാം. എന്നാല്‍‌ ഒറ്റനോട്ടത്തില്‍‌ ഊഹിക്കാവുന്നതിനേക്കാള്‍‌ ബലമുള്ള ആ കമ്പിയഴികളില്‍‌ മൂന്നുനാലെണ്ണം അറുത്തപ്പൊഴേയ്ക്കും അവന്‍‌ മടുത്തു കാണണം. മാത്രമല്ല, കമ്പി അറുക്കല്‍‌ എങ്ങുമെത്തുന്നതുമില്ല. അവസാനം അവന്‍‌ ആ പദ്ധതി ഉപേക്ഷിച്ച് വേറെ മാര്‍‌ഗ്ഗം തേടി. എന്നു വച്ചാല്‍‌ ഏതെങ്കിലും വാതില്‍‌ കുത്തിത്തുറക്കാനോ മറ്റോ പ്ലാനിട്ടു കാണണം.

എന്നാല്‍‌ അത്ര കഷ്ടപ്പെടേണ്ടി വന്നു കാണില്ല. കാരണം ഷഫീക്ക് സാര്‍‌ അന്ന് ആ കൊച്ചു വീടിന്റെ വാതില്‍‌ പൂട്ടാതെയായിരുന്നു പോയത്.[സാറ് ഇപ്പോഴും ഈ സ്വഭാവത്തില്‍‌ മാറ്റം വരുത്തിയിട്ടില്ല](അത് കണ്ടപ്പോളേ പാവം കള്ളന്റെ സമനില തെറ്റിക്കാണും. വിലപ്പെട്ട (?) കുറേ സമയം കമ്പിയറുക്കാന്‍‌ ചിലവായില്ലേ).

എന്തായലും അതു കണ്ടു പിടിച്ച സ്ഥിതിക്ക് അധികം മിനക്കെടാതെ അയാള്‍‌ അകത്തു കയറിക്കാണും. എന്നാല്‍‌ പ്രതീക്ഷിച്ചതിനു വിരുദ്ധമായി അതിനകത്ത് ഉപയോഗശൂന്യമായ (കള്ളന് പുസ്തകങ്ങള്‍‌ കിട്ടിയിട്ടെന്തു ചെയ്യാന്‍) കുറേ പുസ്തകങ്ങള്‍‌ മാത്രം കണ്ട് അവനു കലി കയറിയിട്ടുണ്ടാകും. അവന്‍ ആ പുസ്തകങ്ങളെല്ലാം ഷെല്‍‌ഫില്‍‌ നിന്നും വാരി നിലത്തിട്ടു. എന്നിട്ട് വെളിച്ചത്തിനായി ലൈറ്റിടാതെ അവിടെ കണ്ട മെഴുകു തിരി കത്തിച്ച് വീടു മുഴുവനും തപ്പിയിരിക്കണം. എന്തായാലും അവസാനം ഒന്നും കിട്ടാതെ മാഷെ പ്രാകിക്കൊണ്ടായിരിക്കണം ലവലേശം വിദ്യാഭ്യാസമില്ലാത്ത ആ കള്ളന്‍‌ അവിടുന്ന് ഇറങ്ങി പോയത്. അയാളുടെ ഒരു ഫുള്‍‌ വര്‍‌ക്കിങ്ങ് ഡേ പോയിക്കിട്ടിയതു മാത്രം മിച്ചം.

കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍‌ ഞങ്ങള്‍‌ സാറിനോട് ചോദിച്ചു, “അല്ലാ മാഷെ, അയാള്‍‌ വിദ്യാഭ്യാസമില്ലാത്തവനായിരിക്കുമെന്ന് എങ്ങനെ മനസ്സിലായി?”

സാറ് ചിരിച്ചു കൊണ്ടു പറഞ്ഞു “ അവിടെ ഇരുന്നിരുന്ന മിക്ക പുസ്തകങ്ങളും വളരെ വില പിടിപ്പുള്ളതും ഇവിടെങ്ങും വാങ്ങാന്‍‌ കിട്ടാത്തവയുമായിരുന്നു. അതും പോരാഞ്ഞ് ഇവിടെ അവനു ഉപയോഗപ്പെടുമായിരുന്ന ഒരേയൊരു സാധനമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ഒരു സുഹൃത്ത് ഗള്‍‌ഫില്‍‌ നിന്നും അയച്ചു തന്ന എന്റെ സയന്റിഫിക് കാല്‍‌ക്കുലേറ്റര്‍‌. അതാണെങ്കില്‍‌ കയ്യില്‍‌ കിട്ടിയിട്ടും എന്താണെന്നു മനസ്സിലാകാതെ അവന്‍‌ ഉപയോഗിച്ചത് അവന്‍‌ മെഴുകു തിരി കത്തിച്ചു വെയ്ക്കാന്‍‌ ഒരു സ്റ്റാന്‍‌ഡ് ആയിട്ടായിരുന്നു.

കഥ കേട്ട് ഞങ്ങളും അറിയാതെ പറഞ്ഞു പോയി “പാവം കള്ളന്‍‌!”

*************************************************************

ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട ഷഫീക്ക് സാറിനും ആ ബാച്ചില്‍‌ എന്റെ കൂടെ പഠിച്ച എല്ലാ സുഹൃത്തുക്കള്‍‌ക്കുമായി സമര്‍‌പ്പിക്കുന്നു.

52 comments:

  1. ശ്രീ said...

    This comment has been removed by the author.

  2. അപ്പു ആദ്യാക്ഷരി said...

    “ഠേ...ഠേ...”
    ശ്രീയേ.. കിടക്കട്ടെ രണ്ടുതേങ്ങ. കള്ളന്‍ കാല്‍ക്കുലേറ്ററില്‍ മെഴികുതിരികത്തിച്ചുവച്ചതോര്‍ത്ത് ചിരിച്ചു..

  3. ശ്രീ said...

    എന്റെ നാട്ടില്‍ എന്നോടൊപ്പം കുറച്ചു നാള്‍‌ ട്യൂഷനു പഠിച്ചിരുന്ന ഒരു സുഹൃത്ത് എങ്ങനെയോ എന്റെ ബ്ലോഗ് വായിക്കാനിടയായി. ചിലതെല്ലാം വായിച്ചപ്പോള്‍‌ അവനെന്നോട് പറഞ്ഞു, ഞങ്ങള്‍‌ പഠിച്ചിരുന്ന ആ ട്യൂഷന്‍‌ ക്ലാസ്സിനെ പറ്റിയുള്ള എന്തെങ്കിലും സംഭവങ്ങള്‍‌ ബ്ലോഗിലിടണമെന്ന്. അതു പ്രകാരം എഴുതിയ ഒരു കൊച്ചു സംഭവമാണ് ഇത്.

    ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട ഷഫീക്ക് സാറിനും ആ ബാച്ചില്‍‌ എന്റെ കൂടെ പഠിച്ച എല്ലാ സുഹൃത്തുക്കള്‍‌ക്കുമായി സമര്‍‌പ്പിക്കുന്നു.

  4. ചന്ദ്രകാന്തം said...

    ..അപ്പോള്‍, കാല്‍കുലേറ്റര്‍ കൊണ്ട്‌ ഇങ്ങനേയും ഒരു ഉപയോഗം ഉണ്ടല്ലേ..

  5. സഹയാത്രികന്‍ said...

    അയാളുടെ ഒരു ഫുള്‍‌ വര്‍‌ക്കിങ്ങ് 'ഡേ'( നൈറ്റ് )പോയിക്കിട്ടിയതു മാത്രം മിച്ചം.

    പാവം കള്ളന്‍...!


    :)

  6. കുഞ്ഞന്‍ said...

    ശ്രീ,
    മാഷ് ചുമ്മാ പറഞ്ഞതാ, അവിടെയുണ്ടായിരുന്ന ബാലരമയും പൂമ്പാറ്റയും ഞാനെടുത്തുവല്ലോ! പിന്നെ കണക്കു കൂട്ടാനറിയാത്ത എനിക്കെന്തിനു കാല്‍കുലേറ്റര്‍ അല്ലെങ്കില്‍ ഫുള്‍കുലേറ്റര്‍?

    (എന്തായാ‍ലും മാഷായിരിക്കില്ല ബാലരമയും പൂമ്പാറ്റയും അവിടെ സൂക്ഷിക്കുന്നത്, അപ്പൊ, നിങ്ങള്‍ ട്യൂഷെനെന്നു പറഞ്ഞു......)

    പോരട്ടേ.. കൂടുതല്‍ കഥകള്‍, അനുഭവങ്ങള്‍..:)

  7. Sethunath UN said...

    ശ്രീക്കുട്ടാ,
    വായിച്ചു.:)
    ഒരുപാടെഴുതൂ. ഈശ്വരനാനുഗ്രഹ‌മുണ്ടാകട്ടെ.

  8. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: “ഫുള്‍ വര്‍ക്കിങ് ഡേ(നൈറ്റ്)“ സഹയാത്രികന്റെ കമന്റ് കലക്കി.

    കഥയും കൊള്ളാട്ടോ...

  9. ശ്രീ said...

    അപ്പുവേട്ടാ...
    തേങ്ങകള്‍ക്കു നന്ദി. [ഒരെണ്ണം കറിയ്ക്കെടുക്കുകയാണേ... ബാച്ചികളായിപ്പോയില്ലേ? കുക്കിങ്ങും ഞങ്ങളു തന്നെയായിപ്പോയില്ലേ ;)]
    ചന്ദ്രകാന്തം ചേച്ചീ...
    പിന്നില്ലാതെ, കാല്‍‌ക്കുലേറ്റര്‍‌ പേപ്പര്‍‌ വെയിറ്റായും മെഴുകു തിരി സ്റ്റാന്‍‌ഡായും ഉപയോഗിക്കാം... ഹിഹി.
    സഹയാത്രികാ...
    അതെയതെ... :)
    കുഞ്ഞന്‍‌ ചേട്ടാ...
    അതു ശരി, അപ്പോ ആളെ കിട്ടി.(എന്നിട്ട് ഒരൊറ്റ ബാലരമ പോലും എനിക്കു തന്നില്ലല്ലോ, ദുഷ്ടാ!)
    നിഷ്കളങ്കന്‍‌ ചേട്ടാ...
    നന്ദി കേട്ടോ.
    ചാത്താ...
    ഡാങ്ക്സ്... :)

  10. മറ്റൊരാള്‍ | GG said...

    ഇതാ ഇപ്പോള്‍ ഞാനും പറയുന്നു.
    "പാവം കള്ളന്‍!"
    സംഭവം കൊള്ളാം. തുടരുക.

  11. മനോജ് കുമാർ വട്ടക്കാട്ട് said...

    പാവം കള്ളന്‍

    (ബ്ലോഗിലെഴുതുന്നത് നാട്ടുകാര്‍ വായിക്കാന്‍ തുടങ്ങിയാല്‍ കുഴപ്പമാകുമല്ലോ ശ്രീ....;)

  12. സുല്‍ |Sul said...

    :)
    ശ്രീ ബാക്കി കഥകള്‍ പോരട്ടെ.
    -സുല്‍

  13. krish | കൃഷ് said...

    ആ കള്ളന്‍ ഇനിയൊരു ട്യൂഷന്‍ സെന്ററിലും കേറൂല്ലാ, വയോജന വിദ്യാഭ്യാസം കഴിയട്ടെ, എന്നിട്ട് നോക്കാം.

  14. സൂര്യോദയം said...

    :-)

  15. മഴവില്ലും മയില്‍‌പീലിയും said...

    കള്ളന്‍ ആകാനും വേണം ഇനിയുള്ള കാലത്തു ട്യൂഷന്‍ ..അല്ലങ്കില്‍ പലകള്ളന്‍ മാറ്ക്കും ഈ ഗതിവരും

  16. മന്‍സുര്‍ said...

    പ്രിയ സ്നേഹിതാ...ശ്രീ

    കഥ നന്നായിട്ടുണ്ടു എങ്കിലും ....സാറ്‌ നിങ്ങളൊട്‌ പറയാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച്‌ ഞാന്‍ ഈ സംഭവത്തിന്‍റെ പേരില്‍ മാഷോട്‌ മാപ്പ്‌ ചോദിച്ച സ്ഥിതിക്ക്‌.
    എന്തായാലും നീ എഴുതിയല്ലോ..സന്തോഷായി എനിക്ക്‌.
    പക്ഷേ ടൂഷ്യന്‍ സെന്‍റ്ററാണ്‌ എന്ന കാര്യം എനിക്കറിയാമായിരുന്നു..എന്തിന്‌ കയറി ,മെഴുകുതിരി എന്തിന്‌ കാല്‍കുല്ലേറ്ററില്‍ കത്തിച്ചു ഇനിയും ചുരുളഴിയാത്ത സത്യങ്ങളാണ്‌...ഇന്നും എനിക്കും മാഷിനും മാത്രമറിയുന്ന സത്യം.ഒരിക്കല്‍ ഞാന്‍ പറയാം...ആ സത്യം...

    അഭിനന്ദനങ്ങള്‍

    നന്മകള്‍ നേരുന്നു.

  17. മയൂര said...

    കള്ളനെന്ത് കാല്‍ക്കുലേറ്ററില്‍ കാര്യം;) പാവം കള്ളന്‍..:)

    ഒ.ടോ
    സഹയാത്രികന്റെ കമന്റ് കിടിലന്‍..:)

  18. sandoz said...

    ശ്രീ..
    പാവം പാവം കള്ളന്‍.....

    ട്യൂഷന്‍ ക്ലാസിനു പകരം പണ്ടൊരു കള്ളന്‍ കയറിയത്‌ ഗ്രാമീണ ലൈബ്രറിയില്‍...
    പക്ഷേ അവന്‍ വെറുതേ പോയില്ല....
    കുത്തിയിരുന്ന് പമ്മന്റെയും രാജന്‍ ചിന്നങ്ങത്തിന്റേയും വിശ്വസാഹിത്യ കൃതികള്‍ തപ്പിയെടുത്ത്‌ ഒരു ചാക്കിലാക്കി കടത്തിക്കൊണ്ട്‌ പോയി.....

  19. ശ്രീഹരി::Sreehari said...

    ശ്രീയേട്ടാ... ഈ ടെമ്പ്ലേറ്റിന്റെ ഇരുവശത്തും ഉള്ള നിറം , വായിക്കുമ്പോള്‍ കണ്ണീനു സ്ട്രയിന്‍ ഉണ്ടാക്കുന്നു..

  20. ഉപാസന || Upasana said...

    ദേ സാന്‍ഡോസ് അലക്കി ഒക്കെ സൂപ്പറാക്കി.(പമ്മന്‍ ആരാ മോന്‍)

    നീയൊക്കെ അവിടെ പഠിച്ചിട്ടും സാറിനൊരു പെണ്ണിനെ സംഘടിപ്പിച്ചു കൊടുക്കാന്‍ പറ്റിയില്ലെന്നു പറണ്‍ജാ..
    :)
    ഉപാസന

    ഓ. ടോ: നീ ട്യൂഷന്‍ എടുത്ത കഥ ഇടടാ ദേവസ്സീ.

  21. സാജന്‍| SAJAN said...

    ശ്രീയേ, ഈ ഷഫീക്ക് സാര്‍ ഷേര്‍ലക്ക് ഹോംസിനു പഠിക്കുന്നാണ്ടായിരുന്നോ?
    പാവം കള്ളനെ നാണം കെടുത്തിയല്ലോ?
    എഴുത്ത് മെച്ചപ്പെട്ട് വരുന്നുണ്ട്:)

  22. ശ്രീ said...

    മറ്റൊരാളേ...
    നന്ദി.
    പടിപ്പുര മാഷേ...
    അതെയതെ... ഈ വഴി ആദ്യമല്ലേ? സ്വാഗതം.കമന്റിനു നന്ദി കേട്ടോ.
    സുല്‍‌ ചേട്ടാ...
    നന്ദി.
    കൃഷ് ചേട്ടാ...
    അതെ. അത് ആ കള്ളനൊരു പാഠമായിക്കാണും. :)
    സൂര്യോദയം ചേട്ടാ... :)
    പ്രദീപേട്ടാ...
    കള്ളനാകാന്‍‌ വല്ല പ്ലാനുമുണ്ടോ? ;)
    മന്‍‌സൂര്‍‌ ഭായ്...
    സോറി, ഞാനതങ്ങു പറഞ്ഞു പോയി. ഇനി കക്കാന്‍‌ പോകുമ്പോള്‍ എന്നെക്കൂടെ കൂട്ടിയാല്‍‌ മതി. അപ്പോ ഞാനാരോടും പറയില്ല... ;)
    മയൂര ചേച്ചീ...
    നന്ദി, കേട്ടോ.
    സാന്റോസേ...
    കമന്റു വായിച്ച് ചിരിച്ചു പോയീട്ടോ. ഇവിടെ വന്നതിനു നന്ദി.

    ശ്രീഹരീ...
    ടെമ്പ്ലേറ്റ് ശരിയാക്കാം, വൈകാതെ.
    നന്ദി കേട്ടോ :)

  23. ശ്രീ said...

    സുനിലേ...
    ഇനി ഞാന്‍‌ ട്യ്യൂഷനെറ്റുത്ത കഥ വേണോടേയ്...

    സാജന്‍‌ ചേട്ടാ...
    സാറൊരു കൊച്ചു ഷെ‌ര്‍‌ലക് ഹോംസ് തന്നെയാന്‍ ട്ടോ.
    താങ്ക്സ്!

  24. മഴത്തുള്ളി said...

    ശ്രീ,

    ശ്ശെ, കള്ളന്മാരുടെ വില കളയാനായൊരു കള്ളന്‍ :)

    കൊള്ളാം. നന്നായിരിക്കുന്നു :)

  25. മാവേലി കേരളം said...

    ശ്രീ നല്ല എഴുത്ത്.

    ഷഫീക് സാറ് ഷര്‍ലോക്ക് ഹോംസ് അല്ലെങ്കില്‍ ഹെര്‍കുലി പേറിയ്രറ്റിന്റെ ജെനറില്‍ പെട്ടതാണ്

    തുടരൂ

  26. majeed said...

    sree,
    sambhavam super(time waste)

  27. സു | Su said...

    മെഴുകുതിരി, കാല്‍ക്കുലേറ്ററില്‍ കത്തിച്ചുവെച്ചു എന്നല്ലേ ഉള്ളൂ. ഒന്നും കിട്ടാത്ത ദേഷ്യത്തിന് പുസ്തകങ്ങളൊക്കെ കൂട്ടിയിട്ട് കത്തിച്ച് ഓടിപ്പോയില്ലല്ലോ. എന്നാലും പാവം കള്ളന്‍.

  28. Murali K Menon said...

    ഇപ്പഴത്തെ കാലത്ത് കള്ളന്‍ കയറിയാല്‍ അത് തമിഴന്‍ എന്നു പറയുന്നതുപോലെ അന്ന് തമിഴന്മാരുടെ കളിയധികം തുടങ്ങിയിരുന്നില്ല എന്നതിനാല്‍ ഇത് ഏതെങ്കിലും പുസ്തകത്തോട് അലര്‍ജ്ജിയുള്ള, കണക്ക് പഠിപ്പിച്ചിരുന്നപ്പോള്‍ ടീച്ചറുടെ ഭംഗി നോക്കിയിരുന്ന ഒരു മലയാളിയാവാനുള്ള സാദ്ധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. (എന്റമ്മോ ഞാന്‍ ചൂണ്ടു വിരല്‍ ചൂണ്ടിയപ്പോള്‍ ബാക്കിയുള്ള വിരലുകള്‍ എന്റെ നേര്‍ക്ക്.. വിട്ടു കള, ഞാനൊന്നും പറഞ്ഞില്ല)

  29. വേണു venu said...

    ശ്രീയേ,
    വളരെ നല്ല രീതിയിലാ കള്ളനും ഷഫീക്ക് സാറും പിന്നെ ശ്രീയും.
    എനിക്കാ ഷഫീക്കു് സാറിന്‍റെ കഥകളിനിയും കേള്‍ക്കാനാഗ്രഹമുണ്ടു്.:)

  30. വാളൂരാന്‍ said...

    :-)
    aara sreepadam enna blogger?

  31. പി.സി. പ്രദീപ്‌ said...

    ശ്രീക്കുട്ടോ,

    പെയ്യട്ടങ്ങനെ പെയ്യട്ടെ
    ഇടിച്ചു കുത്തി പെയ്യട്ടെ.

  32. ശ്രീ said...

    മഴത്തുള്ളി മാഷേ...
    വിദ്യാഭ്യാസമില്ലാത്ത പണ്ടത്തെ കള്ളന്മാര്‍‌ ഇന്നത്തെ ഹൈ ടെക് കള്ളന്മാര്‍‌ക്ക് നാണക്കേടു തന്നെ, അല്ലേ?
    മാവേലി കേരളം...
    ഹെര്‍‌ക്യ്യൂള്‍‌ പൊയ്‌റോട്ട് ആകും സാറിന്റെ വേഷവിധാനങ്ങള്‍‌ക്ക് ഇണങ്ങുക എന്നു തോന്നുന്നു. വായനയ്ക്കും കമന്റിനും നന്ദി. :)
    മജീദ് കെ കെ... നന്ദി.
    സൂവേച്ചീ...
    അതു ശരിയാ... ആ പുസ്തകങ്ങളെങ്ങാനും നശിപ്പിച്ചിരുന്നെങ്കില്‍‌ കഷ്ടമായേനെ... :)
    മുരളിയേട്ടാ...
    കള്ളന്മാരെ തൊട്ടു കളിക്കണ്ടാട്ടോ. ഇപ്പോത്തന്നെ രണ്ടു പേരായി ഈ കളവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നവര്‍‌ ;)
    ഈ വഴി ആദ്യമല്ലേ? നന്ദി, കേട്ടോ.
    വേണുവേട്ടാ...
    നന്ദി. ഇനിയും വരുന്നുണ്ട് കഥകള്‍‌...( സഹിക്കാന്‍‌ തയ്യാറാനെങ്കില്‍‌ എഴുതാം)
    മുരളി മാഷേ... :)
    [ശ്രീപദം എന്ന ബ്ലോഗ് എന്റെ ചേട്ടന്റെയാണ്‍ ട്ടോ]
    പ്രദീപ് ഭായ്...
    നന്ദി. :)

  33. ചീര I Cheera said...

    ശ്രീ...
    ശ്രീയുടെ കുസ്ര്‌തി കഥകളൊക്കെ രസമാവുന്നുണ്ട് ട്ടൊ..
    (ഇനിയും കയ്യില്‍ കുറേയുണ്ടോ?) :)
    ഇപ്പോള്‍ സമയ പ്രശ്നം, എല്ലാം വായിയ്ക്കുന്നുണ്ട് ട്ടൊ..

  34. ഹരിശ്രീ said...

    പാവം കള്ളന്‍

    കൊള്ളാം

  35. ജോസ്‌മോന്‍ വാഴയില്‍ said...

    എന്തായാലും ശ്രീ ട്യൂഷന്‍ പഠിച്ചുട്ടുണ്ടെന്നറിഞ്ഞങ്ങനെ...!!

    എന്തായാലും എനിക്കങ്ങനെ ഒരിടത്തും പറ്റിയ അവസ്ഥ വന്നില്ലാ... ഞാനൊരു ഭാഗ്യവാനായ്യ കള്ളന്‍ തന്നെ...!!!

    ശ്രീയേ..., കൊള്ളാട്ടോ‍... അവസാന വരികള്‍ വായിച്ച് നന്നായി ചിരിച്ചു..!!! സന്തോഷം..!!!

    ഇനിയും പോരട്ടെ...!!!

  36. Unknown said...

    mone sambhavam kallakiyedaaaa. innniiii ninnde oru photo koodiii add cheythal no one have doubt whoes "CHOOOR"

  37. d said...

    അങ്ങനെ ഒടുവില്‍ കള്ളന്‍ ഹീറോ ആയി അല്ലേ?
    ഹ ഹ .. കൊള്ളാം..
    :)

  38. ശ്രീ said...

    P.R. ജീ...
    വായനയ്ക്കും കമന്റിനും നന്ദി ട്ടോ. :)
    ശ്രിച്ചേട്ടാ...
    :)
    ജോസ് മോന്‍‌...
    ഭാഗ്യവാനായ കള്ളനാണല്ലേ? ഹ ഹ. കമന്റിനു നന്ദി.
    വസീം...
    ഡാ, വേണ്ട... ട്യൂഷന്‍‌ ക്ലാസ്സിലെ കഥകള്‍‌ ഞാനോരോന്നായി ഇറക്കും ട്ടാ. ;)
    വീണ...
    ആ പാവം കള്ളനരിയുന്നുണ്ടോ ഈ വിവരം, അല്ലേ? കമന്റിനു നന്ദി. :)

  39. ബാജി ഓടംവേലി said...

    ഷഫീക്ക് സാറിന്റെ
    രണ്ടു വാതിലുകള്‍ ഉള്ള കൊച്ചു വീട്ടില്‍ കൂറേ കഥകള്‍ ഉറങ്ങുന്നുണ്ടാവും. വിളിച്ചുണര്‍ത്താന്‍ സമയമായി.

  40. കുഞ്ഞന്‍ said...

    ഓ.ടോ. ബുദ്ധി രാക്ഷസാ.... സമ്മതിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍,
    ഈയുത്തരം കണ്ടെത്താന്‍, ഞാന്‍, ഒരു ദിവസം മുഴുവന്‍ തലകുത്തി നിന്ന്,കിടന്ന് അങ്ങിനെ എല്ലാ പൊസിഷനിലും, പിന്നെ വാശിയുണ്ടായിരുന്നു. അതുകൊണ്ട് കണ്ടു പിടിച്ചു. ഈ ചോദ്യമെനിക്കു കിട്ടുന്നത് 22 വര്‍ഷങ്ങള്‍ക്കു മുന്‍‌പാണ്

  41. Typist | എഴുത്തുകാരി said...

    പതിവു തെറ്റിയില്ല, വൈകിപ്പോയി ഇപ്രാവശ്യവും.

    ഇപ്പോഴും അവിവാഹിതനായിക്കഴിയുന്ന മാഷുടെകയ്യില്‍ ഇപ്പോഴുമില്ലേ ആ പുസ്തകശേഖരമെല്ലാം?

  42. വാണി said...

    ശ്രീ..

    സംഭവം കലക്കി..:)

    പോരട്ടേ ഇനിയും.

  43. ഏ.ആര്‍. നജീം said...

    ശ്രീക്കുട്ടാ...
    ഒരു കള്ളന്റെയും പുസ്തകത്തിന്റേയും കാര്യം മാത്രമേ ഇവിടെ ഉള്ളുവെങ്കിലും. എന്തോ മറ്റു പലതും ഓര്‍മ്മിപ്പിക്കുന്നു..
    നല്ലനിറങ്ങളുള്ള പുറം ചട്ടയോടു കൂടിയ പുസ്തകങ്ങള്‍ വിലകൊടുത്തു വാങ്ങി മനോഹരമായി ഷെല്‍ഫില്‍ അലങ്കരിക്കുന്നചിലരുണ്ട്. ഒരിക്കല്‍ പോലും ഒന്നെടുത്ത് മറിച്ചു നോക്കാതെ. അവരെക്കാല്‍ ആ കള്ളനാണ് ബെറ്റര്‍... :)

  44. ശ്രീ said...

    ബാജി ഭായ്...
    നന്ദി. ശ്രമിക്കാം.
    കുഞ്ഞന്‍‌ ചേട്ടാ...
    ഓ.ടോ.: ഡാങ്ക്സ്. ;)
    എഴുത്തുകാരീ...
    വൈകിയെങ്കിലും വായനയ്ക്കു നന്ദി. ഇപ്പോഴുമുണ്ട് കുറേ പുസ്തകങ്ങള്‍‌.
    വാണിച്ചേച്ചീ...
    നന്ദി, കേട്ടോ. :)
    നജീമിക്കാ...
    നന്ദി.

  45. വിഷ്ണു പ്രസാദ് said...

    ശ്രീ,വായിച്ചു.ബൂലോകത്ത് മിക്ക പോസ്റ്റുകള്‍ക്ക് ചുവട്ടിലും ഇപ്പോ ശ്രീ എന്നു കാണാം.അങ്ങനെ വായിച്ചു കൂട്ടുന്ന ഒരാളെ വായിക്കാതെ വിടുന്നത് ശരിയല്ലെന്നു തോന്നി.
    നല്ല കഥകള്‍ എഴുതാന്‍ വായന ഉപകാരപ്പെടട്ടെ.

  46. കുറുമാന്‍ said...

    ശ്രീ കള്ളന്‍ കൊള്ളാം..

    ഷഫീക്ക് സാറ് വാതില്‍ തുറന്നിട്ട് പോകുന്ന ഈ കഥ രണ്ട് മാസം മുന്‍പ് എഴുതിയിരുന്നേല്‍ ആ പുസ്തകങ്ങളെല്ലാം ഇന്നെന്റെ മുറിയിലിരുന്നേനെ. ഇനി ജനുവരി വരെ കാക്കണം. (ദൈവമേ, ജനുവരിയിലെങ്ങാനും ഏതെങ്കിലും കള്ളന്‍ കയറിയാല്‍ എന്റെ പേരു വരാന്‍ ഈ ഒരു കമന്റ് മാത്രം മതിയാകും‌)

  47. ശ്രീ said...

    വിഷ്ണു മാഷേ...
    ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതില്‍‌ വളരെ സന്തോഷം.
    :)

    കുറുമാന്‍‌ജീ...
    ഞാന്‍‌ ഷഫീക്ക് സാറിനോട് പറഞ്ഞേക്കാം ഒന്നു സൂക്ഷിച്ചോളാന്‍‌... ഹിഹി
    ;)

  48. Areekkodan | അരീക്കോടന്‍ said...

    ശ്രീ..
    പാവം പാവം കള്ളന്‍.....

  49. dreamweaver said...

    പാവം കള്ളന്‍‌...
    പാന്റിന്റെ മൂട് കീറുകയും ചെയ്തു, കാലൊട്ട് അകത്താനും പറ്റിയില്ല എന്ന അവസ്ഥയായി.
    :)

  50. പിള്ളേച്ചന്‍‌ said...

    50th comment

    :)

  51. Mr. K# said...

    കൊള്ളാം

  52. ശ്രീ said...

    അരീക്കോടന്‍‌ മാഷേ...
    നന്ദി,
    സസ്നേഹം സ്വന്തം...
    ഹ ഹ... അതെ, ആ അവസ്ഥയിലായിക്കാണും.
    പ്രേം...
    50 തികച്ച കമന്റിനു നന്ദി.
    കുതിരവട്ടാ...
    നന്ദി.
    :)