Monday, August 13, 2007

അങ്ങനെ, അവസാനം... പവനായി ശവമായി

ഞങ്ങളുടെ തഞ്ചാവൂര്‍ ജീവിതം പൊടി പൊടിക്കുന്ന സമയം ആദ്യത്തെ ഒരു വര്‍ഷം കഴിഞ്ഞതോടെ നാടും ചുറ്റുപാടുകളും ഒക്കെ ഒരുവിധം പരിചിതമായിക്കഴിഞ്ഞിരുന്നു.

രണ്ടാം വര്‍ഷം ആയപ്പോള്‍ കുറച്ചു പരിഷ്കാരങ്ങളൊക്കെ വന്നു, പ്രത്യ്യേകിച്ചും ഞങ്ങളുടെ കൂടെ താമസത്തിനായി മാഷും കൂടിയതോടെ. (എം. ടെക്ക് പഠിക്കണമെന്ന ആഗ്രഹവുമായി തഞ്ചാവൂര്‍ക്ക് വണ്ടി കയറിയ മാഷ് യാദൃശ്ചികമായി ഞങ്ങളുടെ കയ്യില്‍ പെടുകയായിരുന്നൂപാവം).

പരിഷ്കാരം എന്നു വച്ചാല്‍ പ്രധാനമായും മാറ്റം വന്നത് ഞങ്ങളുടെ ഭക്ഷണ രീതികളിലാണ്. എന്തെങ്കിലും കഴിച്ചാല്‍ മതി എന്ന അവസ്ഥയില്‍ നിന്നും മാറി, രുചി കൂടി ശ്രദ്ധിച്ചു തുടങ്ങി. രാവിലെയും വൈകീട്ടും ചപ്പാത്തിയും ഗോതമ്പുകറിയും (അതൊരു പ്രത്യേക കറിയാണ് രഹസ്യമായി ചോദിച്ചാല്‍ പറഞ്ഞു തരുന്നതാണ്, ബാച്ചികള്‍ക്കു മാത്രം!) മാത്രം ശീലമാക്കിയിരുന്ന ഞങ്ങല്‍ കുറച്ചു ചെയ്ഞ്ച് ഒക്കെ ആക്കി തുടങ്ങി. ഇടയ്ക്ക് ഉപ്പുമാവ്, ചിലപ്പോള്‍ പുട്ട് (പുട്ടു കുടം കത്തിപ്പോകുന്നതു വരെ), വല്ലപ്പോഴുമൊരിക്കല്‍ ദോശ, അപൂര്‍വ്വമായി ന്യൂഡിത്സ് ഇങ്ങനെയെല്ലാമായി കാര്യങ്ങള്‍ എന്നു വച്ചാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ലാവിഷ് (മറ്റു ദുശ്ശീലങ്ങള്‍ ഇല്ലാത്തതിനാല്‍ ഭക്ഷണകാര്യത്തില്‍ കുറച്ചു ലാവിഷാകാമെന്നു കരുതി).

പിന്നെ, 2003 ക്രിക്കറ്റ് ലോകകപ്പ് പ്രമാണിച്ച് നാട്ടില്‍ നിന്നും ഒരു കൊച്ചു ടെലിവിഷന്‍ ഒപ്പിച്ചു. കൂടാതെ, ഇലക്ട്രോണിക്സ് അയിരുന്നെങ്കിലും ഒരു സെമസ്റ്ററില്‍ CPP പഠിക്കാനുണ്ടായിരുന്നതിനാല്‍ ഒരു പഴയ സിസ്റ്റം സംഘടിപ്പിച്ചു, അത് ജോബിയുടെ അയിരുന്നു. ( വളരെ പഴയ ആ സിസ്റ്റത്തില്‍ ആകെ ഡോസ് മാത്രമേ വര്‍‌ക്ക് ചെയ്തിരുന്നുള്ളൂ എന്നതിനാലും ഒരു പാട്ടു കേള്‍ക്കാന്‍ പോലും പറ്റാത്തതിനാലും ജോബി എപ്പോഴൊക്കെ അതിനെ സിസ്റ്റം എന്നു വിളിക്കുന്നോ, അപ്പോഴെല്ലാം സുധിയപ്പന്‍ ചാടിക്കയറി അതു തിരുത്തി “സിസ്റ്റമല്ല, ഒരു പഴയ കമ്പ്യൂട്ടര്‍‌” എന്നു മാറ്റിപ്പറയുമായിരുന്നു).എങ്കിലും ഞങ്ങളുടെ പഠനത്തിന് അത് വളരെ പ്രയോജനകരമായിരുന്നു എന്നതു സത്യമായിരുന്നു, കേട്ടോ.

ഇതിനിടെ ഞങ്ങളില്‍ കുറച്ചു പേര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധയാകാം എന്നായി ചിന്ത സാമാന്യം വണ്ണം ഇപ്പൊഴേ ഉണ്ടെന്ന കാരണത്താല്‍ മാഷും ബിട്ടുവും ആദ്യമേ പിന്‍‌വാങ്ങിയിരുന്നു.കുറച്ചു കൂടി വണ്ണം വയ്ക്കുന്നതില്‍ തെറ്റില്ല എന്ന ചിന്തയില്‍ ഞാനും മത്തനും കച്ച കെട്ടിയിറങ്ങി. ഭക്ഷണത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കുക, രാവിലെയും വൈകീട്ടും പാലു കുടി നിര്‍‌ബന്ധമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഐഡിയ. ഇപ്പൊത്തന്നെ മോശമല്ലാത്ത വണ്ണമൊക്കെ ഉണ്ടേങ്കിലും ഭക്ഷണകാര്യത്തില്‍ താന്‍ മാറി നില്‍‌ക്കുന്ന പ്രശ്നമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സുധിയപ്പനും ഞങ്ങളുടെ കൂടെ കൂടി. പിശുക്ക് കാരണം കുറേ ഹരിച്ചും ഗുണിച്ചും നോക്കി അവസാനം എല്ലാവരും എന്തു കരുതും എന്ന ഒറ്റക്കാരണം കൊണ്ട് ഞങ്ങളുടെ കൂടെ കൂടാന്‍ പിള്ളേച്ചനും നിര്‍‌ബന്ധിതനായി.

പക്ഷേ, ഇതിനേക്കാളൊക്കെ വലിയ ഐഡിയ ആയിരുന്നു, ബിമ്പുവിനും ജോബിയ്ക്കും.. തന്റെ പഴയ കാല പ്രതാപം തിരിച്ചു പിടിക്കാനുള്ള ആഗ്രഹത്തോടെ ജോബിയും ( 2 വര്‍‌ഷം കോളേജില്‍ മിസ്റ്റര്‍ ബിപിസി ആയത് അവന്‍ ഇടയ്ക്കിടെ ഞങ്ങളെ ഓര്‍മ്മിപ്പിക്കുമായിരുന്നു) കുറച്ചൊക്കെ കുങ്ഫു വിന്റെയോ മറ്റോ സ്റ്റെപ്സ് പഠിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ബിമ്പുവും കുറച്ചു കടന്ന് ചിന്തിച്ചു. ഡെയ്‌ലി പാലും മുട്ടയും നിര്‍‌ബന്ധമാക്കുക എന്നതിനോടൊപ്പം അവര്‍ പ്രോട്ടീന്‍ പൌഡറും ഡേറ്റ്സ് സിറപ്പും എല്ലാം വാങ്ങി വച്ചു. ഇതിനെല്ലാം പുറമേ തഞ്ചാവൂരുള്ള ഏതോ ജിമ്മില്‍ പോയി അന്വേഷിച്ചു. അവിടുത്തെ രീതികള്‍, സമയ ക്രമം, അഡ്വാന്‍സ് അങ്ങനെ എല്ലാം.. തൊട്ടടുത്ത മാസം മുതല്‍ ജിമ്മില്‍ പോകാനും ഉറപ്പിച്ചു. കൂടാതെ എല്ലാ ദിവസവും രാവിലെ 5 മണിക്ക് അലാറം വച്ച് എഴുന്നേറ്റ് കുറച്ചു ദൂരം ഓടാന്‍ പോകണമെന്നും, ഇതൊന്നും പോരാതെ, റൂമില്‍ തന്നെ സ്ഥിരമായി രാവിലെയും വൈകീട്ടും വ്യായാമവും യോഗയും ശീലമാക്കാനും പ്ലാനിട്ടു.

പിന്നെ, കുറച്ചു നാളത്തേയ്ക്ക് എന്തു പറഞ്ഞു വന്നാലും ബിമ്പു ചെന്നെത്തുന്നത് ജിമ്മിലേയ്ക്കും കുങ്ഫുവിലേയ്ക്കുമായിരിക്കും. പിന്നെ, രണ്ടു പേരുടേയും വീരവാദങ്ങളായി. “ഞങ്ങളെ 2 മാസം കഴിയുമ്പോള്‍ നോക്കിക്കോ ഞങ്ങള്‍ അങ്ങനെയാ‍കും, ഇങ്ങനെയാകും “ ഇങ്ങനെ സ്ഥിരം ഡയലോഗുകള്‍ ഇടയ്ക്ക് കുറച്ചു എക്സര്‍സൈസ് ചെയ്തു കഴിയുമ്പോഴേയ്ക്കും ‘എന്റെ മസ്സിലു നോക്കെടാ, വിങ്സ് നോക്കെടാ’ എന്നെല്ലാമുള്ള ബഹളങ്ങള്‍. എല്ലാവര്‍ക്കും സ്വൈര്യക്കേട്. പോരാത്തതിന് സുധിയപ്പനോടും ബിട്ടുവിനോടും വയര്‍ കുറയ്ക്കാനും മറ്റുമുള്ള ഉപദേശങ്ങള്‍. ഇതിനിടെ ബിമ്പുവിന്റെ വക പിള്ളേച്ചന് യോഗ ക്ലാസ്സ്. അങ്ങനെ ജിമ്മിലേയ്ക്ക് പോകും മുന്‍പേ തന്നെ റൂമില്‍ സ്ഥിരം വ്യായാമവും ബഹളവുമായി.

അടുത്ത മാസം തുടങ്ങിയപ്പോഴേയ്ക്കും രണ്ടു പേരും ജിമ്മിലേയ്ക്ക് ചെന്നു ചേര്‍‌ന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ബിമ്പുവിന് വല്ലാത്ത മേലു വേദന. അന്ന് ജിമ്മില്‍ പോയില്ല. അടുത്ത ദിവസം ബെഡ്ഡില്‍ നിന്ന് എഴുന്നേല്‍ക്കാനേ വയ്യെന്നായി പനി!. അടുത്ത ദിവസം തീരെ വയ്യെന്നായി. സുധിയപ്പനും ജോബിയും അവനെ ഡോക്ടറുടെ അടുത്തേയ്ക്ക് എടുത്തു കൊണ്ടാണ് പോയത്.

പിന്നെ, നിറയെ മരുന്നുകളായി, ഇഞ്ചെക്ഷനായിഅങ്ങനെ രണ്ടു മൂന്നു ദിവസം കിടന്ന കിടപ്പു തന്നെ കട്ടിയുള്ള ഒന്നും കഴിക്കാന്‍ പോലും പറ്റാതായി. സ്ഥിരമായി പാലും മുട്ടയും പ്രോട്ടീന്‍ പൌഡറും ഡേറ്റ്സ് സിറപ്പും കഴിച്ചിരുന്നവന്‍ വെറും കഞ്ഞിയും അച്ചാറും കൊണ്ട് തൃപ്തിപ്പെട്ടു.

അങ്ങനെ ഒരു ദിവസം. ഞങ്ങളേല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കിടക്കപ്പായയില്‍ നിന്നും ഒടിഞ്ഞു കുത്തി എഴുന്നേറ്റ് കഞ്ഞിപ്പാത്രവും കയ്യില്‍ പിടിച്ച് ബിമ്പുവും കൂടെ വന്നിരുന്നു. അപ്പോള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മാഷ് അവനെ കുറച്ചു നേരം നോക്കിയിട്ട് ഇരുന്നു ചിരി തുടങ്ങി. എന്താ കാര്യമെന്ന് അന്വേഷിച്ച ഞങ്ങളോട് മാഷ് പറഞ്ഞു

“അല്ല, ഞാനാലോചിക്കുകയായിരുന്നു കുറച്ചു ദിവസമായിട്ട് എന്തൊക്കെയാ ഇവിടെ കണ്ടിരുന്നത്? എന്തായിരുന്നൂ ഡയലോഗുകള്‍? വ്യായാമം, യോഗ, കാലത്തെഴുന്നേറ്റ് ഓട്ടം, രാവിലേം വൈകീട്ടും പാല്‍, മുട്ട, പ്രോട്ടീന്‍ പൌഡര്‍, ഡേറ്റ്സ് സിറപ്പ് ജിമ്മില്‍ പോക്ക്,അത്,ഇത്

എന്നു വച്ചാല്‍ എന്തൊക്കെ കോലാഹലങ്ങളായിരുന്നു മലപ്പുറം കത്തി, അമ്പ്, വില്ല്, കുന്തം, കൊടച്ചക്രം, ഒലക്കേടേ മൂട് എന്നിട്ടിപ്പോ, അവസാനം പവനായി. ശവമായി

മാഷ് ഈ ഡയലോഗ് നാടോടിക്കാറ്റ് എന്ന സിനിമയിലെ അതേ ടോണില്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ തന്നെ നാലു ദിക്കില്‍ നിന്നും ഞങ്ങളെല്ലാവരും ചിരി തുടങ്ങിയിരുന്നു. ഇതു കേട്ട് ചിരിക്കാനോ മറുപടി പറയാനോ പോലും പറ്റാത്ത അവസ്ഥയില്‍ ഇരിക്കുകയായിരുന്നു, അപ്പോള്‍ ബിമ്പു.

എന്തായാലും ബിമ്പുവിന് അതോടെ പുതിയൊരു പേര് വീണു കിട്ടി “പവനായി”

27 comments:

  1. ശ്രീ said...

    “എന്നു വച്ചാല്‍ എന്തൊക്കെ കോലാഹലങ്ങളായിരുന്നു… മലപ്പുറം കത്തി, അമ്പ്, വില്ല്, കുന്തം, കൊടച്ചക്രം, ഒലക്കേടേ മൂട് …എന്നിട്ടിപ്പോ, അവസാനം… പവനായി…. ശവമായി…”

    ഇത് പുതിയ പോസ്റ്റ്... എന്റെ സുഹൃത്തുക്കളോടൊത്തുള്ള പഠനകാലത്തിനിടയില്‍ വീണു കിട്ടിയ ഒരു കൊച്ചു സംഭവം.

  2. G.MANU said...

    Naalikeram ente vaka... ormakal nannayi mashe...
    atuthathu poratte

  3. Anuraj said...

    നന്നായി...

  4. സുമുഖന്‍ said...

    നല്ല എഴുത്ത്‌. :-)

  5. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ആദ്യമായി ജിമ്മില് പോകുമ്പോള്‍ ചാടിക്കേറി കൂടുതല്‍ സമയം ചെലവാക്കിയാല്‍ പനി ഉറപ്പാ.

  6. ശ്രീ said...

    മനുവേട്ടാ...
    നാളികേരത്തിനു നന്ദി...

    അനുരാജ്
    നന്ദി

    സുമുഖന്‍...
    നന്ദി

    ചാത്താ..
    അതു തന്നെയാണ്‍ ഇവിടേയും സംഭവിച്ചത്.
    :)

  7. ഉപാസന || Upasana said...

    ചങ്ങലക്കിട്ട ആനയെ കല്ലെറിഞ്ഞു അല്ലേ... ബിമ്പു നല്ല conditionil ആയിരുന്നെങ്കിലോ...
    പിന്നെ ഞാനും കുങ്ഫു അഭ്യസിച്ചിട്ടുണ്ട് (ജിമ്മും). ആദ്യത്തെ ദിവസം തന്നെ weight എടുക്കാന്‍ തുടങ്ങിയാല്‍ കാര്യം പോക്കാ. One week only exercises.. After that wings, bias, trace, deltobe....

    പൊട്ടന്‍

  8. സാജന്‍| SAJAN said...

    ശ്രീ, വായിക്കുന്നുണ്ട് താങ്കളുടെ ഓര്‍മ്മക്കുറിപ്പുകള്‍ നന്നാവുന്നുണ്ട്, തുടര്‍ന്നും എഴുതുക!

  9. Sunil Raj R said...

    ammo shobine thakarthu. thakarthu paranjal pora adipoli,ithreem adipoli ayi ezhuthan pattillaaa vere are kondum

    nammal pandu paranjathu pole namakkoru cinema pidikkanm writer editing and direction shobin thanne avatte. Musicinu namakku kulluvindallo athinu vere alu venda

    Action -- joby

    Special effect graphics, sound and mixing -- bimbu


    Nirmanam -- Mathan, production controller Pilla appam kasadikam chilavakathe nokkum

    Sudhiyappan -- Nayakan njan Villan



    shobine oro divasam kazhium thorum ithu adipoli ayi varunnudu

    ithippam ella divasam blogil vannu nokkathe pokan pattilla ennayirikkunnu

    shobine groupinu verum mail mathram alla vereyum rethiyil jeevan nalkam ennu manasilayi

    cool

  10. ശ്രീ said...

    സുനില്‍...

    ബിമ്പു നല്ല കണ്ടീഷനില്‍ ഇരിക്കുമ്പോള്‍ ഒന്നും പറയാന്‍‌ പറ്റാത്തതു കൊണ്ടാണല്ലോ, കിട്ടിയ അവസരത്തില്‍‌ എല്ലാവരും താങ്ങിയത്...:)
    കമന്റിനു നന്ദി.

    സാജന്‍‌ ചേട്ടാ...
    ഈ ഓര്‍‌മ്മക്കുറിപ്പുകള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, കമന്റിനു നന്ദി.
    :)

    മൂര്‍‌ത്തിച്ചേട്ടാ...
    :)

    മാഷെ...

    ഞാന്‍ ഉദ്ദ്യേശ്ശിച്ച രീതിയില്‍, നമ്മള്‍ പറയാറുള്ള രീതിയില്‍‌ ഇതു നന്നായോ എന്നെനിക്കു സംശയമുണ്ടായിരുന്നു. അന്ന് ഈ സംഭവത്തിനു സാക്ഷിയായ ആരെങ്കിലും അഭിപ്രായം പറയും വരെ... ഇപ്പോ ശരിക്കും ഹാപ്പി ആയി...

    പിള്ളയെ പ്രൊഡക്ഷന്‍ കണ്ട്രോള്ളര്‍ ആക്കാനുള്ള നിര്‍‌ദ്ദേശ്ശവും ഉഗ്രനായി. :)

    കമന്റിനു വളരെ നന്ദി, ഈ കഥ എഴുതാന്‍‌ ഓര്‍‌മ്മിപ്പിച്ചതിനും.

  11. ഏറനാടന്‍ said...

    ശ്രീ.. രസിച്ചു. പവനായീടെ അടക്കം കഴിഞ്ഞോ? :)

  12. Typist | എഴുത്തുകാരി said...

    പഴയ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ഒരു പ്രത്യേക സുഖം. ഇല്ലേ മാഷേ?

  13. ജോബി|| Joby said...

    ഞാന്‍ അന്നേ അവനൊടു പരഞ്ഞതാ ഈ ശരീരം വച്ചു ഇത്രയും ചെയ്യണ്ടാന്ന്......ആന അപ്പിയിടുന്ന കണ്ട് അണ്ണാന്‍ അപ്പിയിട്ടിട്ടു കാര്യമുണ്ടോ.......
    എന്തായലെന്താ...പാവം...പവനായി ശവമായി....

    ശോബിച്ചാ.... സൂപ്പര്‍...കിടിലം....

  14. ഗുപ്തന്‍ said...

    പാവം പാവം പവനായി :)

  15. മെലോഡിയസ് said...

    ശ്രീ..പവനായി കലക്കീട്ടാ.

    ഓ:ടോ: നമ്മള് ഒടേത്തമ്പുരാന്‍ തരുന്നതല്ലെന്ന് വെച്ച് തടി കൊറക്കാനൊന്നും പോയിട്ടില്ല.

  16. ശ്രീ said...

    ഏറനാടന്‍‌ജീ...

    പവനായി, അല്ലല്ല ബിമ്പു കേള്‍‌ക്കണ്ട. എന്റെ അടക്കം കഴിയും... ഹഹ

    എഴുത്തുകാരീ...
    ശരിയാണ്‍... ഓര്‍‌മ്മകളുടെ മധുരം ഒരിക്കലും കുറയാതിരിക്കട്ടേ എന്നാണ്‍ പ്രാര്‍‌ത്ഥന.

    ജോബീ...
    തകര്‍പ്പന്‍‌ കമന്റ്... നീ തന്നെ അതു പറയണം... പാവം ബിമ്പു. നിന്നെ കണ്ടിട്ടല്ലേ, അതു പോലാകണം എന്നും പരഞ്ഞ് കച്ച കെട്ടിയിറങ്ങീത്? അവസാനം നീ കാലു മാറീല്ലേ?

    മനു ചേട്ടാ...

    അതെയതെ...
    :)

    മെലോഡിയസ്...

    നന്ദി.
    :)
    (ഓ.ടോ. യും കലക്കി.)

  17. ഉപാസന || Upasana said...

    ജോബി സാറെ ഒരു സംശയം “ആന അപ്പിയിടുന്നതു..” ഇതു പോലാണോ, അതോ “ആന പിണ്ടമിടുന്നതു കണ്ടിട്ട് മുയല്‍ മുക്കിയാലോ” എന്നാണോ ശരി
    :)
    സുനില്‍

  18. ജാസൂട്ടി said...

    വായിച്ചു...

    നന്നായിട്ടുണ്ട്...ഒരുപാട് ഓര്‍മകള്‍ ഉണ്ടല്ലോ ശ്രീക്ക്...

    'നീര്‍മിഴിപൂക്കള്‍' എന്ന ബ്ലോഗിന്റെ ഈ പേര്‌ എനിക്ക്‌ വളരെ ഇഷ്ട്ടമായി...

    അതു കാണുമ്പോള്‍ തന്നെ ഒരു നൊസ്റ്റാള്‍ജിയ...

  19. ശ്രീ said...

    സുനിലേ...
    ആനയായാലും അണ്ണാനോ മുയലോ ആയാലും സംഭവം കേള്‍‌ക്കുമ്പോള്‍ ഒരു രസമുണ്ടല്ലോ... അതു പോരേ?

    ജാസു...
    കമന്റിനു നന്ദി, കേട്ടോ.
    (നീര്‍‌മിഴിപ്പൂക്കള്‍ എന്ന പേരിഷ്ടപ്പെട്ടു എന്നറിഞ്ഞതിലും വളരെ സന്തോഷം)
    :)

  20. ബാജി ഓടംവേലി said...

    മലപ്പുറം കത്തി, അമ്പ്, വില്ല്, കുന്തം, കൊടച്ചക്രം, ഒലക്കേടേ മൂട് …എന്നിട്ടിപ്പോ, അവസാനം… പവനായി…. ശവമായി…”

  21. Anonymous said...

    ഈ പെരിങ്ങോടനെന്തിനാ ഇന്ന് തീക്കൊള്ളി കമന്റിട്ടിടത്തുമാത്രം കമന്റിട്ടു പോകുന്നെ? അതയാളല്ല എന്നു കാണിക്കാനോ.

  22. ശ്രീ said...

    ബാജി ഭായ്...
    :)

    അനോണീ...
    അതിവിടെ പറയാന്‍‌ കാര്യ്മ്???
    (വഴി മാറി കയറി എന്നു തോന്നുന്നു...)

  23. മന്‍സുര്‍ said...

    പ്രിയ സ്നേഹിത
    ഓണാശംസകള്‍

    ഓര്‍മ്മകളിലൂടെയുള്ള ഈ യാത്രയില്‍ ഞാനും
    ഒഴുകിയെത്തി എന്‍റെ ബാല്യത്തിലേക്ക്

    നന്നായിട്ടുണ്ടു

    നന്‍മകള്‍ നേരുന്നു.

  24. ശ്രീ said...

    മന്‍‌സൂര്‍‌ ഭായ്...
    ഈ കഥ താങ്കളെയും പഴയ ഓര്‍‌മ്മകളിലേയ്ക്ക് കൂട്ടി കൊണ്ടുപോയി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
    കമന്റിനു നന്ദി.
    :)

  25. Kalpak S said...

    അളിയാ.... ഇതു ഞങ്ങളുടെ ഒരു സ്ഥിരം ഡയലോഗ്‌ ആയിരുന്നു... ഒരു പക്ഷെ എല്ലാ മലയാളികളുടെയും :)

    പിന്നെ 'പവനായി' എന്ന പേരു ശ്രീനിവാസന്‍ സജസ്റ്റ്‌ ചെയ്തതാണു എന്നു കേട്ടിട്ടുണ്ടു, കാരണം അക്കാലത്തു ഏകദേശം അതേ പേരുള്ള ഒരു സിനിമാ നിരൂപകന്‍ ശ്രീനിവാസനെ വല്ലാതെ ക്രൂശിച്ചിരുന്നു പോലും.

  26. പിള്ളേച്ചന്‍‌ said...

    പാവം പവനായി ബിമ്പു.
    :)

  27. Green Umbrella said...

    Kollam valare nannayittundu...nostalgic!