Monday, August 6, 2007

വില്ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്

ഇത് എന്റെ കഥയല്ല. ഞാന്‍ എഴുതിയതുമല്ല. സുനില്‍ എന്റെ ഒരു അടുത്ത സുഹൃത്ത് എഴുതിയതാണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് കയ്പ്പേറിയ അനുഭവങ്ങളില്‍ നിന്നും ഒരേട് ഈ കഥ എന്റെ ബ്ലോഗിലെ ഒരു പോസ്റ്റ് ആയി ഇടാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ഞാനത് സമ്മതിക്കുകയായിരുന്നു. കാരണം എനിക്കും ഇതു വായിച്ചപ്പോള്‍ തോന്നി, കുറെപ്പേരെങ്കിലും ഇത് വായിച്ചിരിക്കണമെന്ന് അഭിപ്രായം പറയണമെന്ന് അതിനായി എനിക്കു കഴിയുന്നത് ഞാനും ചെയ്യുന്നു സ്വീകരിക്കുമല്ലോ


********************************************************************************


ഞാന്‍ ഗാഢമായി ഉറങ്ങുകയായിരുന്നു. സമയം നട്ടുച്ച ആണ്. എങ്കിലും എന്റെ തലക്കുള്ളില്‍ ഒരു സുന്ദരമായ സ്വപ്നം അരങ്ങു തകര്‍‌ക്കുകയാണ്. സ്വപ്നത്തില്‍ ഞാന്‍ ഉദ്യാനനഗരിയിലെ ഒരു പ്രശക്തമായ കമ്പനിയുടെ ഓഫിസില്‍ ഇരിക്കുന്നു
.. ഒരു സാഹായ്നത്തില്‍ കുറച്ച് ആകാംക്ഷയൊടെ എന്റെ രണ്ട് ഇന്റര്‍വ്യൂ കഴിഞ്ഞിരിക്കുന്നു, ഇനി എന്തോ ‘Face to Face Discussion ‘ആണ്. അതിനാണ് ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ കാത്തിരിക്കുന്നത്. വിരസമായ കുറെ സമയത്തിനൊടുവില്‍ ഞാന്‍ വിളിക്കപ്പെട്ടു. ഞാന്‍ കാണുമ്പോള്‍ ആ മാഡം ഫോണിലൂടെ ആരോടൊ സംസാരിക്കുകയാണ്. ഇംഗ്ലീഷില്‍ അനര്‍‌ഗളമായി സംസാരിക്കുന്ന ആ വനിതയുടെ ഐഡന്റിറ്റി കാര്‍‌ഡില്‍ ഞാന്‍ സാകൂതം നോക്കി. “ Sumith Dutta, Accenture Services India ”. ബംഗാളിയാണ്. ഞാനോര്‍‌ത്തു, പണ്ട് കാതിക്കുടം ‘പനമ്പള്ളി സ്മാരക വായനാശാലയില്‍ വച്ച് നടന്ന ഒരു സാഹിത്യസംവാദത്തില്‍ എം.സി ഗോപി പറഞ്ഞ വാചകം. “ ഈ ഇന്ത്യാ മഹാരാജ്യത്ത് കേരളസാഹിത്യത്തോട് കിടപിടിക്കാന്‍ പറ്റുന്ന ഒരേ ഒരു കൂട്ടര്‍ ബംഗാളികളാണെന്ന് “. എം.സി ഗോപി ഒരു ആര്‍‌ക്കിടെക്റ്റ് ആണ് ,പക്ഷെ വായിക്കുന്നത് മാത്രുഭുമി ഒക്കെ ആണ്. കറ കളഞ്ഞ വി.എസ് അനുയായി ആണ് പുള്ളി. ഉയര്‍ന്ന വായനാനിലവാരം ഉള്ള ആള്‍. അപ്പോള്‍ ഗോപി പറഞ്ഞത് ശരിയായിരിക്കും………


മാഡം സംസാരം നിറുത്തി എന്റെ ബയോഡാറ്റ സൂക്ഷിച്ച് വായിക്കാന്‍ തുടങ്ങി. ഒരു പ്രത്യേക സ്റ്റൈലില്‍. അപ്പോള്‍ എനിക്ക് ഓര്‍‌മ്മ വന്നത് HCL കൊച്ചിന്‍ ഓഫീസിലെ സജിത് മാത്യു സാറിനെ ആണ്. “ആളുടെ രീതികളും ഇങ്ങിനെയൊക്കെത്തന്നെ“ . മാഡം എന്നോട് ചോദിച്ചു വളരെ ജെനറല്‍ ആയ കുറച്ച് ചോദ്യങ്ങള്‍. ഒക്കെ Attitude Test ന്‍ ചോദിച്ചത് തന്നെ. Attitude Test.. ഹ ഹ ഹ ഹ.. ഒരു വ്യക്തിയുടെ Attitude വെറും ഏഴോ എട്ടോ ചോദ്യങ്ങള്‍ കൊണ്ട് അളക്കാമെന്നു പറഞ്ഞാല്‍ അതാണ് ലോകത്തിലെ ഏറ്റവും വലിയ തമാശകളിലൊന്ന്. കുറച്ച് തയ്യാറെടുപ്പ് നടത്തിയാല്‍ ഏത് Attitude കാരനും കടന്നു കൂടാം പിന്നല്ലെ. ഞാന്‍ എല്ലാ ചോദ്യത്തിനും നന്നായി ഉത്തരം പറഞ്ഞു, ഇല്ലാത്ത നാട്യങ്ങള്‍ ഒക്കെ ഉണ്ടെന്ന് നടിച്ച് ഒപ്പം എന്റെ ചില ആശങ്കകളും പങ്ക് വച്ചു. മാഡം അതൊക്കെ ഒരു പുഞ്ചിരിയൊടെ നേരിട്ടു. അവര്‍‌ക്ക് വളരെ വ്യക്തമായ ചില പദ്ധതികള്‍ ഒക്കെ ഉണ്ടെന്നും ഓഫര്‍ ലെറ്റര്‍ നാളെ ഇ-മെയിലില്‍ വരുമെന്നും പറഞ്ഞു. റൂമിനു‍ പുറത്തിറങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി. ഞാന്‍‌ “Accenture“ ലോ . വിശ്വസിക്കാനാകുന്നില്ലാ


തലക്ക് അടിയില്‍ വച്ചിരുന്ന ഷൂവിന്‍ മേല്‍ എന്റെ കണ്ണീറ് ഒലിച്ചിറങ്ങി. ഞാന്‍ കൈ കുത്തി എഴുന്നേറ്റു. സ്വപ്നത്തിന്റെ മായികപ്രപഞ്ചത്തില്‍ നിന്ന് വിടുതല്‍ കിട്ടാന്‍ പിന്നേയും കുറച്ചു സമയം എടുത്തു. എവിടെയൊക്കെയോ ഉരഞ്ഞ് കൈയില്‍ ചെറിയ നീറ്റല്‍. കരിങ്കല്‍ കൊണ്ട് ഉണ്ടാക്കിയ ഒരു ഇരിപ്പിടത്തിലായിരുന്നു ഞാന്‍ കിടന്നിരുന്നത്. ഒരു വശത്ത് വാഹനങ്ങല്‍ ചീറിപ്പായുന്ന എം. ജി. റോഡ്. മറുവശത്ത് തലയുയര്‍‌ത്തി നില്‍ക്കുന്ന Utility Building രണ്ടും നല്ല്ല options ആണ്. ഹ ഹ ഹ പെട്ടെന്ന് ഞാന്‍ അറിയാതെ എന്റെ ചുണ്ടിലൊരു മന്ദഹാസം മിന്നി മറഞ്ഞു. ചിന്തകള്‍ ചിതറിത്തെറിച്ചു പോകുകയാണ്, ഓര്‍‌മ്മകള്‍ കുതറിമാറുകയാണ്. ഞാന്‍ അവയെ ഓരോന്നായി കൂട്ടി യോജിപ്പിക്കാന്‍ തുടങ്ങി. ഒന്ന് രണ്ട്. മൂന്ന്.. ഒടുവില്‍ മറക്കാനാഗ്രഹിച്ചവ വീണ്ടും വിരുന്നു വന്നപ്പോല്‍ കണ്ണുകള്‍ വീണ്ടും നീറാന്‍ തുടങ്ങി. എന്നിട്ടും ഞാന്‍ പിടിച്ച് നിന്നു അരുത് കണ്ണുകള്‍ നിറയരുത് പക്ഷെ ഓര്‍‌മ്മയുടെ ഓളങ്ങല് ഓരോന്നായി അടിച്ചു കയറിയപ്പോല് ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയൊടെ ഓടി മാറാന്‍ ശ്രമിക്കവെ ഞാന്‍ മനസ്സിലാക്കി. എന്തെന്നാല്‍ ഞാന്‍ തോല്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്, എന്റെ കണ്ണുകള്‍ നിറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ പിന്നെ അവയെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല കണ്ണീര്‍‌ നിറഞ്ഞ് ഒഴുകി കവിളിലൂടെമൂക്കിലൂടെ.. ഞാന്‍ പതുക്കെ മുഖം പൊത്തി കരഞ്ഞു. എന്റെ അന്ത:രംഗം എന്നൊട് മന്ത്രിച്ചു. “ അവര്‍. അവരെന്നെ ഒരു പരാജിതനാക്കി.. “. അവര്‍‌ക്കറിയില്ല അത്, അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്നു


അന്ന്, ആ സന്ധ്യയില്‍ വളരെ മധുരതരമായിരുന്നു ആ മാഡത്തിന്റെ സംസാരം. “ Sunil according to our records, technically you are very good, but at the same time you have.. I’m sorry”. എല്ലാം കഴിഞ്ഞു. വെറും അര മിനിറ്റിനുള്ളില്‍. തകര്‍‌ന്നു വീണത് സ്വപ്നക്കൊട്ടാരങ്ങള്‍ ഒന്നുമല്ല. ഞാനൊന്നും പടുത്ത് ഉയര്‍‌ത്തിയിരുന്നുമില്ല. പക്ഷെ ഞാന്‍ മറ്റുള്ളവരെപ്പോലെ ഒരു “Blessed one” അല്ല എന്നുള്ള ആ മാഡത്തിന്റെ ഓര്‍‌മ്മപ്പെടുത്തല്‍ക്രൂരമായ ആ ഓര്‍മപ്പെടുത്തലിനു മുന്നില്‍ ഞാന്‍ തളര്‍ന്നു. എനിക്ക് കേള്‍വിക്കുറവ് വന്നത് എന്റെ കുറ്റം മൂലമാണോ..???. എന്റെ തൊണ്ടക്കുള്ളില്‍ എന്തോ തങ്ങിയിരിക്കുന്നതു പോലെ ഒന്നും പറയാനാകുന്നില്ല.ക്രൂരമായ ആ ഓര്‍മപ്പെടുത്തലിനു മുന്നില്‍ ഞാന്‍ തളര്‍ന്നു. ഒന്നും പറയാനാകുന്നില്ല. അപ്പോള്‍‌ എന്നത്തേയും പോലെ അവര്‍, കാലത്തിന്റെ കാവല്‍ക്കാര് എന്റെ തലക്കു മുകളിലിരുന്ന്‍ ആര്‍‌ത്ത് ചിരിച്ചു. “ ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ മനുഷ്യത്വം പ്രതീക്ഷിച്ച വിഡ്ഢി”. ഞാന്‍ തിരിച്ച് ഒന്നും മിണ്ടിയില്ല മാഡത്തിനോട്.. കാരണം എനിക്കറിയാമായിരുന്നു അപ്പീലില്ലെന്ന്.. ആ മുഖം അത് വെളിവാക്കുന്നുണ്ടായിരുന്നു, ആവശ്യത്തിന്


തിരിച്ചു വരുമ്പോള്‍ ഞാന്‍ മനസ്സിലാക്കി. പരീക്ഷണങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന്. ദൈവങ്ങള്‍ നിരപരാധികളല്ലേ ഇക്കാര്യത്തില്‍അതെ.. ആണ്. കാരണം ഞാന്‍ പ്രാര്‍‌ത്ഥിക്കാറുള്ളത് അനുഭവങ്ങളുടെ തീച്ചൂളയില്‍ എന്നെ വാര്‍‌ത്തെടുക്കണേ എന്നാണ്‍ ജോലി വേണമെന്നല്ല


അവര്‍ വാര്‍‌ത്തെടുത്തു കൊണ്ടിരിക്കുകയാണ് ഇപ്പൊഴും ഞാന്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇപ്പൊഴും എനിക്ക് അനല്പമായ സന്തോഷം തോന്നി. ഒടുക്കം വാര്‍‌ത്തെടുക്കുന്ന ചൂളയില്‍ തന്നെ അവരെന്നെ ഹോമിച്ചേക്കാം, ഒരു പക്ഷേ കാരണം ഞാന്‍ അവരുടെ ഒരു ഉപാസകനല്ലായിരുന്നു ഒരിക്കല്‍. ഒരു നിഷേധിയുടെ ചങ്കൂറ്റത്തോടെ ആ വിശ്വാസപ്രമാണങ്ങളെയൊക്കെ അവഗണിച്ചിരുന്നു ഒരു കാലത്ത്. പിന്നീട് കനത്ത തിരിച്ചടികള്‍ നേരിടുമ്പോഴും ഞാന്‍ ശ്രമിച്ചു, പിടിച്ചു നില്‍ക്കാന്‍. പക്ഷെ എന്റെ മനസ്സിന്റെ അകത്തളത്തിലിരുന്ന് വിരുന്നുണ്ട രാധയേയും അവര്‍ തട്ടിയെടുത്തപ്പോള്‍ ഞാന്‍ തളര്‍‌ന്നു. ഒരു യാത്ര പോലും പറയാതെ, ഒരു നേരിയ ചാറ്റല്‍ മഴ പോലെയാണ് അവള്‍ കടന്ന്‍ പോയത്. ആ മഴക്കാലസന്ധ്യയില്‍. എന്റെ സ്വപ്നങ്ങളെ ഉണറ്ത്തി, എന്റെ കൈവിരലുകളില്‍ ഞൊട്ടയിട്ട് എനിക്കായി ഒരുപാട് കഥകള്‍ പറഞ്ഞു തന്ന രാധയേയും അവര്‍ തട്ടിയെടുത്തപ്പോള്‍ ഞാന്‍ ആദ്യമായി പരാജിതനായി, Personally. അന്നും അവര്‍, കാലത്തിന്റെ കാവല്‍ക്കാര്‍ എന്റെ തലക്ക് മുകളിലിരുന്ന് ആറ്ത്ത് ചിരിച്ചു. പക്ഷെ ഞാന്‍ ഗൌനിച്ചില്ല. കാരണം അന്നും ഞാന്‍ ഒരു winner ആയിരുന്നു, Professionally. ഇപ്പൊ അതേ ആളുകള്‍ തന്നെ എന്റെ Professional life നെയും ആക്രമിക്കാന്‍ ശ്രമിക്കുന്നു. എനിക്ക് സന്ദേഹമില്ലാ ആ കാര്യത്തില്‍


ഇപ്പൊ ഞാന്‍ തേടുന്നു അതിജീവനത്തിന്റെ പൊരുളുകള്‍. ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് വരുമ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍‌ത്തി ചോദ്യങ്ങളായി. Honeywell ലില്‍ സംഭവിച്ച പോലെ അവര്‍, HR Personels ചോദിക്കും. എല്ലാവരും കേട്ടോളൂ എന്ന ധ്വനിയൊടെ “ What is your basic qualification? “


അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍‌ന്ന് വന്നവര്‍ , അല്ലേല്‍ കോഴ കൊടുക്കാന്‍ കാശുള്ളവര്‍ അവര്‍ പറയും, “Engineering”. ഇതൊന്നുമില്ലാതെ ഗതിയില്ലാതെ വളര്‍ന്നവര്‍ അവര്‍ പറയും “Diploma”. ഇതു കേള്‍ക്കുമ്പോള്‍ ഞാന്‍ ജയിച്ചു നീ തോറ്റു എന്ന ഭാവത്തില്‍ വളരെ ഹര്‍‌ഷോന്മാദത്തൊടെ എന്നാല്‍ അപാരമായ കാരുണ്യം മുഖത്തു വരുത്തി ആ മഹതി പറഞ്ഞു. “ We will consider only Engineering graduates for this position”. ഓകെ മാഡം പിന്നെന്തിന് എന്നെ മെയില്‍ അയച്ച് വിളിച്ച് വരുത്തി Interview ന് എന്ന് ചോദിച്ചാല്‍ അവര്‍ ചൂളുമെന്നോ മനസ്സാക്ഷിക്കുത്ത് കൊണ്ട് ഉത്തരം മുട്ടുമെന്നൊന്നും ആരും കരുതരുത്. അതിനൊക്കെ അവര്‍‌ക്ക് വളരെ വ്യക്തമായ മറുപടി ഉണ്ട് അതാണ് “ Sorry “.


മേല്പറഞ്ഞ “ Sorry “ എന്ന വാക്കിന്റെ അര്‍‌ത്ഥതലങ്ങള്‍ വളരെ വലുതാണ്. ഇത്തരം സന്ദര്‍‌ഭങ്ങളിലും ആ വാക്ക് ഉപയോഗിക്കാമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇന്നേ വരെ മണ്ണില്‍ വെറും കാല്‍ കുത്തിയിട്ടില്ലാത്ത, Harry Potter എന്ന reality തീരെയില്ലാത്ത ഒരു പുസ്തകം വാങ്ങാന്‍ രണ്ട് ദിവസം മുന്‍പേ ക്യൂ നില്‍ക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയൊട് ഞാന്‍ പറയണോ “ നാട്ടിന്‍പുറങ്ങളില്‍ നിന്ന് വരുന്നവരുടെ “ Diploma “ Engieering ന്‍ തുല്യമാണെന്ന്‍. Attitude test എന്ന പരിപാടി അവര്‍‌ക്ക് മേല്‍ നഗരസന്തതികള്‍ക്ക് അനാവശ്യമായ മുന്‍ തൂക്കം കൊടുക്കുന്ന ഒന്നാണെന്ന്? ഇല്ലാ.. ഞാന്‍ പറയുന്നില്ല. കാരണം അവര്‍ക്ക് അത് മനസ്സിലാക്കാന്‍ മാത്രം ലോകവിവരം ഒന്നും ഇല്ല. ഒരു നടന്റെ മകന്റെ കല്യാണത്തിന്‍ മറ്റെന്തിനേക്കാളും കവറിംഗ് കൊടുത്ത മാധ്യമസംസ്കാരം തന്നെയാണ്അവരില്‍ പലരേയും ഭരിക്കുന്നത്. ഇങ്ങിനെയുള്ളവരോട് പറഞ്ഞിട്ട് എന്തു കാര്യം ?


അന്ന് വൈകീട്ട് അമ്മ വിളിച്ചു…… ചോദിച്ചു” എന്തായി മോനേ.” എന്ന്. ആ സ്വരത്തിലുള്ള മുഴുവന്‍ പ്രതീക്ഷയും ആകാംക്ഷയും ഞാന്‍ തൊട്ടറിഞ്ഞു. അയ്യങ്കോവ് ശാസ്താവിന്‍ നിറമാല, വന്‍പുഴക്കാവ് ഭഗവതിക്ക് ഗുരുതി എന്നിങ്ങനെ ഒരു നെടുങ്കന്‍ പട്ടിക തന്നെ അമ്മ നേര്‍‌ന്നിരിക്കും. Interview ന് നടന്ന കാര്യങ്ങള്‍ പറഞ്ഞ് അമ്മയെ വെറുതെ വിഷമിപ്പിക്കേണ്ട. ഞാന്‍ ഉറപ്പിച്ചു.


“ നന്നായിരുന്നു അമ്മെ. അവര്‍ അറിയിക്കാമെന്നാ പറഞ്ഞത് ചെലപ്പൊ


അമ്മ സാന്ത്വനപ്പെടുത്തി” കിട്ടും മോനെ, അമ്മ നേര്‍‌ന്നിട്ടുണ്ട് ഭഗവതിക്ക്………


എന്റെ കവിളിലൂടെ ചാലുകള്‍ കീറി കണ്ണീര്‍‌ ഒഴുകി ഞാനത് ഇടം കൈ കൊണ്ട് തുടച്ചു.

ഇപ്പൊള്‍ ഞാന്‍ ഓര്‍‌ക്കുന്നു എന്റെ കുട്ടിക്കാലം. അന്നൊക്കെ രാത്രി പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വീട്ടുപടിക്കല്‍ നിന്നേ കേള്‍ക്കും


“ഹരിശ്രീ എന്നരുള്‍ ചെയ്ത‍‍ ഗുരുവിനെ സ്മരിച്ചൂ ഞാന്‍……


എന്റെ പ്രിയപ്പെട്ട അച്ഛന്റെ വരവാണ് കൊച്ചപ്പന്റെ കള്ള് ഷാപ്പീന്ന് ശാസ്താം പാട്ടും പാടി്, ഒരു പൊതി പോത്തെറച്ചീം കൊണ്ട്. ഞാന്‍ മുറ്റത്തേക്ക് ഓടിയിറങ്ങും അച്ചനെ പിടിക്കാന്‍എന്നെ അടുത്ത് നിറ്ത്തി എന്റെ കുഞ്ഞു വയറു തടവി അച്ചന്‍ ചോദിക്കും...


“ മോന്‍ കഞ്ഞി കുടിച്ചോ എന്ന്” എന്നിട്ട് പോത്തെറച്ചി എനിക്ക് തരും.


പിന്നെം കുറെ പറയും..” മോന്‍ നന്നായി പഠിക്കണം കേട്ടോ, ഇല്ലെങ്കിലും കുഴപ്പമില്ല. നമുക്ക് രണ്ട് പേര്‍‌ക്കും കൂടെ സായ്‌വിന്റെ ഇഷ്ടികക്കളത്തില്‍ പോകാം, അല്ലെങ്കില്‍ മോന്‍ അച്ചന്റെ കൂടെ ചാക്ക് പിടിക്കാന്‍ വന്നോ. അച്ചന്‍ ദിവസൊം നൂറ് രൂപ തരാം.”


അപ്പോള്‍ ഞാന്‍ പറയും.. അല്ല അച്ചനെപ്പോലെ ഈണത്തില്‍ പാടും..” അച്ചാ, ഒരു നാള്‍ ഞാനും ചേട്ടനെപ്പോലെ വളരും വലുതാവും……


അപ്പൊ അച്ഛന്‍ എന്റെ കുഞ്ഞിക്കൈ പിടിച്ച് കടിയ്ക്കും സ്നേഹം കൊണ്ട്


പക്ഷെ…… ഇപ്പോള്‍.ഇപ്പോള്‍ ആണെങ്കില്‍ ഞാന്‍ പറയും. “ അച്ചാ ഞാന്‍ റെഡിയാണ് ചാക്ക് പിടിക്കാന്‍


ഹാ..ഹാ കരയുമ്പോഴും എനിക്ക് കഴിയുന്നു ചിരിക്കാന്‍……


ഓര്‍‌മ്മകളേ എന്നെ വെറുതെ വിടുക…… പ്ലീസ്!!!


- സുനില്‍




27 comments:

  1. ശ്രീ said...

    ഇത് എന്റെ കഥയല്ല. ഞാന് എഴുതിയതുമല്ല. സുനില് എന്റെ ഒരു അടുത്ത സുഹൃത്ത് എഴുതിയതാണ്. അദ്ദേഹത്തിന്റെ ജീവിതത്തില് നിന്ന് കയ്പ്പേറിയ അനുഭവങ്ങളില് നിന്നും ഒരേട്… ഈ പോസ്റ്റ് ആ സുഹൃത്തിനു വേണ്ടി…സ്വീകരിക്കുമല്ലോ….

  2. ഗിരീഷ്‌ എ എസ്‌ said...

    ശ്രീ..
    സുനിലിന്റെ രചന നന്നായിട്ടുണ്ട്‌..സമൂഹത്തിലെ തൊഴിലില്ലായ്മയുടെ പ്രതിനിധിയായി കഥ അനുവാചകരോട്‌ സംസാരിക്കുന്നു..ഒരാളുടേത്‌ മാത്രമല്ല..ഒരുപാട്‌ പേരുടെ അനുഭവങ്ങള്‍ തന്നെയാവാം ഇത്തരം കഥകള്‍ക്ക്‌ പ്രേരകമാകുന്നതെന്നും കരുതുന്നു..
    നമുക്ക്‌ എത്തിപിടിക്കാനാകാത്തതൊക്കെ നമ്മെ തേടി വരുന്നഒരുകാലമുണ്ടാകും..
    ക്ഷമയോടെ കാത്തിരിക്കുക..
    സുനിലിന്‌ ആശംസകള്‍

  3. Unknown said...

    ശ്രീ,
    എഴുത്ത് നന്നായിട്ടുണ്ട്. ജീവിതം നമ്മളെ അടിച്ചാല്‍ തിരിച്ച് മുഖമടച്ച് ഒരെണ്ണം അങ്ങോട്ടും കൊടുക്കുക. പോരാടുക തന്നെ. വേറെ എന്ത് വഴി?

  4. Rasheed Chalil said...

    ശ്രീ നന്നായിരിക്കുന്നു... ഇഷ്ടമായി. നഷ്ടങ്ങള്‍ മറ്റൊരു നന്മക്കാണെന്ന് പ്രതീക്ഷിക്കുക.

  5. സാല്‍ജോҐsaljo said...

    ഇത് ആരുടെയും പോരായ്മ അല്ല. വിധിയെ ഒരാള്‍ എങ്ങനെ നേരെയാക്കുന്നു എന്നതിലാണ് ഒരാളുടെ കഴിവ്. അത് സ്വയം ഉണ്ടാക്കേണ്ടിയിരിക്കുന്നു.

    ഓരോ നിമിഷം ചിരിക്കുമ്പോഴും ഞാന്‍ വരാനിരിക്കുന്ന സങ്കടങ്ങളെ ഓര്‍ക്കാറുണ്ട്.
    ഒരാള്‍ പാവപ്പെട്ടവനായി ജനിക്കുന്നത് അയാളുടെ തെറ്റല്ല, പക്ഷേ പാവപ്പെട്ടവനായി മരിച്ചാ‍ല്‍ അതയാളുടെ തെറ്റാണ്.

    മുന്നേറുക!

    ധൈര്യം മനസില്‍ സൂക്ഷിക്കൂ സുനിലേ. ഇവിടെ തൊഴിലില്ലായ്മ എന്നൊന്നില്ല. അതിനുള്ള മനസില്ലായ്മയേ ഉള്ളൂ.

    ദില്‍ബന്‍ പറഞ്ഞതുപോലെ തിരിച്ചടിക്കുക.
    ഇന്ന് നിങ്ങള്‍ ലോകത്തിനു പിന്നാലെ ഓടുന്നു. ലോകം നിങ്ങള്‍ക്കുപിന്നാലെ ഓടുന്ന സമയം വരുന്നു. തയ്യാ‍റെടുക്കുക. ഓടാന്‍

    ആശംസകള്‍,

    ശ്രീയ്ക്കും..

  6. ഇട്ടിമാളു അഗ്നിമിത്ര said...

    ശ്രീ... വായിച്ചു... എന്താ പറയണ്ടെ ന്ന് അറിയില്ല... വിഷമം തോന്നുന്നു... ആരുടേ കഥയായാലും ഇതൊരു കാര്യമാണെന്ന് അറിയുമ്പോള്‍...

  7. ശ്രീ said...

    ദ്രൌപതീവര്‍‌മ്മ...
    തൊഴിലില്ലായ്മ മാത്രമല്ല ഇവിടെ പ്രശ്നം...പക്ഷേ...
    “ഞാന്‍ മറ്റുള്ളവരെപ്പോലെ ഒരു Blessed one അല്ല” എന്ന് സുനില്‍ സൂചിപ്പിച്ചത് അതുകൊണ്ടാണ്‍.

    ദില്‍ബന്‍...
    വളരെ ശരി തന്നെ... കമന്റിനു നന്ദി.

    ഇത്തിരി മാഷ്...
    നന്ദി കേട്ടോ...

    സാല്‍ജോ ഭായ്...
    “ഒരാള്‍ പാവപ്പെട്ടവനായി ജനിക്കുന്നത് അയാളുടെ തെറ്റല്ല, പക്ഷേ പാവപ്പെട്ടവനായി മരിച്ചാ‍ല്‍ അതയാളുടെ തെറ്റാണ്.”
    100% അംഗീകരിക്കുന്നു... നന്ദി.

    എല്ലാവരുടേയും മറുപടികള്‍ക്കു നന്ദി.... ഈ കമന്റുകളെല്ലാം ഞാനെന്റെ സുഹൃത്തിനു ഫോര്‍വേഡ് ചെയ്യുന്നതാണ്‍...

  8. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: സാല്‍ജോ പറഞ്ഞതു തന്നെയാണ് ഈ പോസ്റ്റിനുള്ള ഏറ്റവും നല്ല മറുപടി
    “ഒരാള്‍ പാവപ്പെട്ടവനായി ജനിക്കുന്നത് അയാളുടെ തെറ്റല്ല, പക്ഷേ പാവപ്പെട്ടവനായി മരിച്ചാ‍ല്‍ അതയാളുടെ തെറ്റാണ്“

    ഡിപ്ലോമ കഴിഞ്ഞ് ജോലി കിട്ടാത്തതിനു കരയുന്നവരോട് എഞ്ചിനീയറിംഗ് കഴിഞ്ഞ് 2കൊല്ലംകറങ്ങിത്തിരിഞ്ഞ് നടന്നവന്‍ പരാതി പറയാമോ?

    പണ്ടൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചാത്തനോട് പറഞ്ഞത്. “ഞങ്ങളൊക്കെ എത്ര പരീക്ഷ എഴുതി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു, ഒക്കെക്കഴിഞ്ഞ് 25-28 വയസ്സെങ്കിലുമായാ ജോലീല്‍ ചേരുന്നത്, നിങ്ങള്‍‍ക്കൊക്കെ കോളേജു വിട്ടാല്‍ ഉടന്‍ ജോലി കിട്ടുന്നില്ലേ”

    എന്തിനാ എപ്പോഴും മുകളിലോട്ട് നോക്കുന്നത്. വിദ്യാഭ്യാസത്തിനു പോലും വഴിയില്ലാത്തവര്‍ എത്ര പേര്‍. തനിക്കു കിട്ടിയ ഭാഗ്യത്തില്‍ ആഹ്ലാദിക്കൂ കൂടുതല്‍ അവസരങ്ങള്‍ക്കായി പ്രയത്നിക്കൂ...

    “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ”

  9. ചീര I Cheera said...

    ശ്രീ..
    നന്നായി, എഴുതിയ്തും ബ്ലോഗിലിട്ടതും..
    ആശംസകള്‍, രണ്ടു പേര്‍ക്കും..

  10. സൂര്യോദയം said...

    ശ്രീ...

    സംഭവിക്കുന്നതെല്ലാം പോസിറ്റീവ്‌ ആയി കാണാന്‍ കഴിഞ്ഞാല്‍ അതായിരിയ്കും ജീവിതത്തില്‍ ഏറ്റവും ഗുണം ചെയ്യുന്ന ഒന്ന്. പരാജയങ്ങള്‍ സംഭവിക്കാത്ത ആരും തന്നെ ഉണ്ടാകാന്‍ സാദ്ധ്യതയില്ല. പക്ഷെ, ആ പരാജയങ്ങളില്‍ തളരാതെ മുന്നോട്ട്‌ നീങ്ങിയവരേ വിജയിച്ചിട്ടുള്ളൂ... അത്തരം ചില പരാജയങ്ങള്‍ സംഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ്‌ ഞാനും. പക്ഷെ, അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും മുന്നോട്ട്‌ പോയി...

    ഒരു പുസ്തകം വായിച്ചിട്ടുണ്ട്‌... വളരെ പോസിറ്റീവ്‌ സ്പിരിറ്റ്‌ നല്‍കുന്നതാണ്‌ അതിന്റെ പേര്‌.. "Touch Times Never Last... Tough people Do"

  11. സാജന്‍| SAJAN said...

    ശ്രീയോട്,
    സുഹൃത്തിന്റെ രചനയെ പരിചയപ്പെടുത്തിയതിനു നന്ദി!
    സുനിലിനോട്, സുഹൃത്തേ എനിക്കാദ്യത്തെ ജോലി കിട്ടുന്നതിനു മുമ്പ്, എത്രയോ നാളുകള്‍ ജോലിയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചിരിക്കുന്നു,(എല്ലാവര്‍ക്കും എക്സ്പീരിയന്‍സുള്ളവരെ മതി!)
    ഒന്ന് പറയട്ടെ, അത് തല്‍ക്കാലം മാത്രം , നാളെ ഒരിക്കല്‍ ഇതോര്‍ത്ത് ചിരി വരും!

  12. ഏറനാടന്‍ said...

    ശ്രീ..., വളരെ ഹൃദയസ്പര്‍ശിയായ കഥ. സുഹൃത്തിനെ അന്വേഷിച്ചതായി അറിയിക്കുക. ജീവിതം ഒരു അന്തോം കുന്തോം ഇല്ലാത്ത ഞാണിമ്മേല്‍ കളിയാണെന്നതെത്ര സത്യം.

  13. ഉപാസന || Upasana said...
    This comment has been removed by the author.
  14. മുസാഫിര്‍ said...

    സുനില്‍,
    അംഗ വൈകല്യമുള്ള എന്റെ ഒരു സുഹൃത്ത് ഇന്‍ഷൂറന്‍സ് ഏജന്റായി വളരെ വിജയകരമായി ജീവിക്കുന്നു.തന്റെ അംഗവൈകല്യം ഒരു പോസിറ്റീവ് സെല്ലിങ് പോയന്റായി പോലും അവന്‍ ഉപയോഗിക്കുന്നുണ്ടൊ എന്നു പോലും ( അല്പം ക്രൂരമായി ) ചിന്തിച്ച് പോകാറുണ്ട്.അപ്പോള്‍ പറഞ്ഞ് വന്നത്.മനസ്സിന്റെ വാതിലുകള്‍ തുറന്നിടുക.ആശയങ്ങളുടേയും അവസരങ്ങളുടേയും വാതിലുകള്‍ ഒന്നടയുമ്പോള്‍ ഒമ്പത് തുറക്കും.അനുഭവം ഗുരു.നല്ലത് വരട്ടെ.
    ഇത് പോസ്റ്റ് ചെയ്ത ശ്രീക്കും നന്ദി.

  15. ഉപാസന || Upasana said...
    This comment has been removed by the author.
  16. സു | Su said...

    “ഹ…ഹ…ഹാ…..ഹാ… കരയുമ്പോഴും എനിക്ക് കഴിയുന്നു ചിരിക്കാന്‍…“

    നല്ലത്.

    സുനില്‍ എഴുതിയത് നന്നായിട്ടുണ്ട്. സുനില്‍ എം വി ആണെങ്കില്‍, ഒരു ബ്ലോഗ് ഉണ്ടല്ലോ അല്ലേ? ഇന്നു വിഷമം ആണെങ്കില്‍, നാളെ സന്തോഷം ആവും എന്നൊരു പ്രതീക്ഷ ആണല്ലോ നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട്, നല്ലത് പ്രതീക്ഷിക്കുക. (സഹതാപം ഒന്നുമില്ല ഇതില്‍ സുനില്‍.)


    ശ്രീ :)

  17. ഉപാസന || Upasana said...

    അതേ സുവേച്ചി... എന്റെ തന്നെ ബ്ലോഗ് ആണത്. "http://enteupasana.blogspot.com " ശ്രീ എന്റെ ഒരു ആത്മസുഹ്രുത്ത് ആണ്. പ്രീ ഡിഗ്രീ വരെ ഒരു ക്ലാസില്‍ ആയിരുന്നു. ഞാന്‍ ബ്ലോഗില്‍ ഒരു പുതുമുഖം ആണ്. എന്റെ ഈ പോസ്റ്റിന് ഒരിടം നല്‍കിയതില്‍ ശൊഭിന് ഞാന്‍ നന്ദി പറയുന്നു നൂറു വട്ടം.( കിടക്കട്ടെ ശ്രീശോഭി.. അല്ലേ). ഞാന്‍ ഇങ്ങനെയൊക്കെ എഴുതിയെന്നെ വച്ച് ഞാന്‍ Mentally collapsed ആണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഞാന്‍ അവരോട് സഹതപുക്കുന്നു.. പിന്നെ മുസാഫിറ് പറഞ്ഞത്.. മുസാഫിറിന്റെ സുഹ്രുത്ത് അങിനെ ചെയ്യുന്നുവെങ്കില്‍ അത് തെറ്റാണ്. സ്വന്തം ന്യൂനതയെ, സ്വന്തം അച്ചനെ വില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല( ഞാന്‍ ഈ എഴുതിയത് ഒരു തരത്തിലും മുസാഫിറിന് എതിരായല്ല... അങ്ങിനെ തോന്നിയാല്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.). എന്റച്ചന്‍ വലുതാണെനിക്ക്... എന്റച്ചന്‍ വെള്ളമടിച്ചിരിക്കുമ്പോള്‍ എന്റമ്മയെ വിളിക്കാറ്..” എടീ ചില്ലേ “ എന്നാണ്. വെറുപ്പൊന്നുമല്ല. സ്നേഹം മാത്രം. പിന്നെ ചിലര്‍ എന്റെ കഥ ഒരു തൊഴില്‍ രഹിതന്റെ വിലാപം പോലെയാണ്. എടുത്തിട്ടുള്ളത്. അത് ശരിയല്ല. എനിക്ക് ജോലിയില്ലാത്തതിനെ കാരണം എന്റെ ന്യൂനതയാണ്. (എല്ലാത്തിനും ന്യൂനതയെ പഴി പറയുന്ന ശീലം എനിക്കില്ല). എന്നെ പറ്റിച്ചിട്ടുള്ള MNC കള് നിരവധിയാണ്...
    ഇത് വിലാപമല്ല. എന്നോട് (to them who have disabilities) ലോകം ചെയ്യുന്നതെന്താണെന്ന് ഞാന്‍ ലോകത്തോടു തന്നെ വിളിച്ചു പറയുന്നു. അത്ര തന്നെ...
    എന്നും സ്നേഹത്തോടെ
    സുനില്‍

  18. d said...

    വളരെ ഹൃദയസ്പര്‍ശിയായിരുന്നു സുനിലിന്റെ കഥ..പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകാന്‍ സുനിലിനെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..

  19. ശ്രീ said...

    ഇവിടെ കമന്റ്റിട്ട എല്ലാവര്‍‌ക്കും നന്ദി...
    ഇതിലെ പ്രധാന കഥാപാത്രവും രചയിതാവുമായ സുനില്‍ തന്നെ വിശദീകരണം തന്നിട്ടുള്ളതിനാല്‍ ഞാന്‍ വീണ്ടും ഇതു പ്രതിപാദിക്കേണ്ട കാര്യമില്ല. എങ്കിലും, അദ്ദേഹം ഇവിടെ സൂചിപ്പിച്ചിട്ടുള്ളതു പോലെ പലരും “തൊഴിലില്ലായ്മ” എന്ന വിഷയത്തിലാണ്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല, എന്തു കൊണ്ടാണ്‍ തൊഴില്‍ ലഭിക്കാത്തത് എന്നതിനെപ്പറ്റി ഇതില്‍ വിശദീകരിച്ചിട്ടുമില്ല. പിന്നെ, ഇപ്പോള്‍ സുനിലിന്റെ അനുവാദത്തോടെ ഞാന്‍ അത് ഇവിടെ സൂചിപ്പിക്കുകയാണ്‍.അദ്ദേഹം തന്നെ ഒരു കമന്റില്‍ സൂചിപ്പിച്ചിരിക്കുന്ന പോലെ, ഒരു ചെറിയ വൈകല്യം (വേറൊന്നുമല്ല, ചെറിയ ഒരു കേള്‍വിക്കുറവ് മാത്രം)കാരണമാണ്‍ മിക്ക ഇന്റര്‍‌വ്യൂകളിലും അവസാന റൌണ്ടില്‍ അദ്ദേഹം പുറന്തള്ളപ്പെടുന്നത് എന്നതാണ്‍ സത്യം. മിക്ക കമ്പനികളിലും ടെലഫോണ്‍ ഉപയോഗം അനിവാര്യമായതു കൊണ്ടും അതിന്‍ സുനിലിന്‍ ബുദ്ധിമുട്ടുണ്ട് എന്നതു കൊണ്ടൂം ആണ്‍ ഇപ്രകാരം സംഭവിക്കുന്നത് എന്നതാണ്‍ കഷ്ടം.

    എന്തായാലും കമന്റുകളിലൂടെ സാന്ത്വനങ്ങളും ഉപദേശങ്ങളും പകര്‍‌ന്നു തന്ന എല്ലാവര്‍‌ക്കും നന്ദി.

  20. സാല്‍ജോҐsaljo said...

    ശ്രീ, സുനില്‍, തൊഴിലില്ലായ്മ എന്ന് ഞാന്‍ പറഞ്ഞത് സുഹൃത്തിന് തൊഴില്‍ കിട്ടാത്തതിനെയാണ്. എന്താ അങ്ങനെയല്ലേ. തൊഴില്‍ ഇല്ലാത്ത അവസ്ഥയല്ലേ തൊഴിലില്ലായ്മ. അതിന്റെ കാരണം എന്തൊക്കെയായാലും അത് ഒരു പോരായ്മ അല്ല. വൈകല്യം ഒരവസ്ഥയാണ്. അതിനെ ‌പോസിറ്റീവ് ആറ്റിറ്റൂഡില്‍ എടുക്കുക. ഇനി ഞാന്‍ മുന്‍പ് എഴുതിയതൊന്നൂടെ വായിച്ചേ...

    :)

    അടുത്ത പോസ്റ്റിന് മുന്‍പ് ജോലി കിട്ടിയിരിക്കും! ഒറപ്പാ

  21. ശ്രീ said...

    സാല്‍ജോ ചേട്ടാ...
    വളരെ ശരി... എന്നും പോസിറ്റീവ് തിങ്കിങ്ങ് മാത്രമേ നമ്മെ എല്ലായിറ്റത്തും സഹായിക്കൂ... സുനില്‍ ആത്മവിശ്വാസത്തോടെ തന്നെ മുന്നേറട്ടെ...
    നന്ദി...
    :)

  22. ഉപാസന || Upasana said...

    " തൊഴിലില്ലായ്മ എന്ന് ഞാന്‍ പറഞ്ഞത് സുഹൃത്തിന് തൊഴില്‍ കിട്ടാത്തതിനെയാണ്. എന്താ അങ്ങനെയല്ലേ. തൊഴില്‍ ഇല്ലാത്ത അവസ്ഥയല്ലേ തൊഴിലില്ലായ്മ. അതിന്റെ കാരണം എന്തൊക്കെയായാലും അത് ഒരു പോരായ്മ അല്ല. വൈകല്യം ഒരവസ്ഥയാണ്."
    സാല്‍ജോ ഭായ് ഞാന്‍ സോറി പറയുന്നു. ഭായ് മേല്പറണ്‍ജതിനോട് യോജിക്കാന്‍ പറ്റുന്നില്ല. ഭായ് ഞാന്‍ ഒരുപാട് അവസരങ്ങള്‍ സ്രുഷ്ടിച്ചിട്ടുണ്ട്. ഭായ് പറഞ്ഞു വരുന്നത് തൊഴിലും വൈകല്യവും രണ്ടും രണ്ടാണെന്ന്. പക്ഷേ എന്റെ കാര്യത്തില്‍ രണ്ടാമത്തേത് ആദ്യത്തേത് കിട്ടുവാന്‍ തടസമായി നില്‍ക്കുന്നു. പിന്നെ ഞാന്‍ എല്ലാം പൊസിറ്റിവ് ആറ്റിറ്റ്യൂഡില്‍ തന്നെയാണ് എദുത്തിട്ടുള്ളത്. എന്റെ വൈകല്യം ജോലി കിട്ടാനുള്ള ഒരു യോഗ്യതയാണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ഞാന്‍ തല്ലിക്കേറി വരും.. എന്നാണെന്നേ അറിയാനുള്ളൂ..
    എന്നും സ്നേഹത്തോടെ
    സുനില്‍

  23. G.MANU said...

    Sunil katha kalakki....
    ente vaka aaSamsakal

  24. K M F said...

    നന്നായിരിക്കുന്നു.നന്മകള്‍ നേരുന്നു..

  25. Jeevs || ജീവന്‍ said...

    ശ്രീ, വളരെ മനോഹരമായിരിക്കുന്നു. സത്യം പറയണമല്ലൊ, എനിക്ക് അസൂയ തോന്നുന്നു.
    സുനിലിനോടും തന്നോടും..
    ഇനിയും എഴുതുക.
    സുനിലിനും ആശംസകള്‍

  26. വിചാരം said...

    Very Good Story ..Congrat.. to sunil also sree ... I felt following comment lines better than this post “ഒരാള്‍ പാവപ്പെട്ടവനായി ജനിക്കുന്നത് അയാളുടെ തെറ്റല്ല, പക്ഷേ പാവപ്പെട്ടവനായി മരിച്ചാ‍ല്‍ അതയാളുടെ തെറ്റാണ്“ this essence of all of comment

  27. Sreejith K. said...

    സുനില്‍, സാരമില്ല. എപ്പോഴും നല്ല കാലം വന്നാല്‍ ജീവിതത്തില്‍ എന്താ ഒരു ത്രില്ല്. നമുക്ക് ടെന്‍ഷനടിക്കാനും എന്തെങ്കിലും വേണ്ടേ? എനിക്കൊന്നേ പറയാനുള്ളൂ. അക്സെഞ്വറില്‍ ജോലി കിട്ടിയില്ല എന്ന കാരണം കൊണ്ട് വിഷമിക്കരുത്. കിട്ടിയ പലരും ഇപ്പോള്‍ വിഷമിച്ച് നടക്കുകയാണ് :(