Thursday, August 2, 2007

♫ ബിപിസി: ഓര്‍മ്മകളുടെ മഴ ♫

ഈ പോസ്റ്റ് ഞാന്‍‌ എന്റെ ബിരുദ പഠനം പൂര്‍‌ത്തിയാക്കിയ പിറവം ബിപിസി കോളേജിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍‌ക്കും എന്റെ അന്നത്തെ പ്രിയപ്പെട്ട സഹപാഠികള്‍‌ക്കും വേണ്ടി സമര്‍‌പ്പിക്കുന്നു... ഞങ്ങള്‍‌ ഒരുമിച്ചു കണ്ടു മുട്ടിയ ഒരു ആഗസ്ത് രണ്ടിന്റെ ഓര്‍‌മ്മയ്ക്ക്...

[കവിതയായി കണക്കാക്കി എന്നെ ചീത്ത പറയരുത്... ഞാന്‍‌ എനിക്കു തോന്നിയതു പോലെ കുറിച്ചു വച്ച എന്തോ ഒന്ന് ആയി കണക്കാക്കിയാല്‍‌ മതി.
(ഇനി ഇതു പോലുള്ള കോപ്രായങ്ങള്‍‌ പാടില്ല എങ്കില്‍‌ ചീത്ത നേരിട്ടു പറയണ്ട... ഒന്നു കമന്റിയാല്‍‌ മതി, ഞാന്‍‌ നന്നായിക്കോളും...)]

*******************************************************
ഒരു മഴ പെയ്തു തോരുകയാണ്...
ഓര്‍‌മ്മകളുടെ മഴ...
അങ്ങു ദൂരെ ഒരു ഗ്രാമത്തിലെ
ആ കുന്നിന്‍‌ മുകളിലെ കലാലയവും
അതിനു ചുറ്റിലുമുള്ള
ആ പാറക്കൂട്ടങ്ങളും
താഴേക്കിറങ്ങുന്ന
വളഞ്ഞുപുളഞ്ഞ
ആ മെറ്റല്‍ വഴിയും
ഓര്‍‌മ്മകളില്‍‌ പെയ്യുകയാണ്
ഒരു നേര്‍‌ത്ത നൂല്‍മഴ പോലെ...
ആ കലാലയത്തില്‍
നാം ഒരുമിച്ചു ചിലവിട്ട
മൂന്നു വര്‍‌ഷങ്ങളും...
നാമൊരുമിച്ചു കണ്ട സ്വപ്നങ്ങളും
ചെയ്ത കുസൃതിത്തരങ്ങളും
പറഞ്ഞു തീരാത്ത തമാശകളും
പകര്‍‌ന്ന നൊമ്പരങ്ങളും
നേരിട്ട പരീക്ഷാപ്പേടിയും
എല്ലാമെല്ലാം ഓര്‍‌മ്മകളില്‍
മാത്രമാകുകയാണ്...
എല്ലാം ഓര്‍‌മ്മകളില്‍
മാത്രമാകുകയാണോ...
മഴ പെയ്തു തീരുകയാണോ...
ഇല്ല.... ആരു പറഞ്ഞു
മഴ പെയ്തു തീരുമെന്ന്?
മഴ പെയ്തു കൊണ്ടേയിരിക്കും...
ഓര്‍‌മ്മകളുടെ മഴ മനസ്സില്‍‌
എന്നും പെയ്തുകൊണ്ടേയിരിക്കും...
ഒരു നേര്‍‌ത്ത കുളിരോടെ...
നോവുന്ന സുഖത്തോടെ...
മഴ പെയ്തു കൊണ്ടേയിരിക്കും...

30 comments:

  1. ശ്രീ said...

    ഈ പോസ്റ്റ് ഞാന്‍‌ എന്റെ ബിരുദ പഠനം പൂര്‍‌ത്തിയാക്കിയ പിറവം ബിപിസി കോളേജിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍‌ക്കും എന്റെ അന്നത്തെ പ്രിയപ്പെട്ട സഹപാഠികള്‍‌ക്കും വേണ്ടി സമര്‍‌പ്പിക്കുന്നു... ഞങ്ങള്‍‌ ഒരുമിച്ചു കണ്ടു മുട്ടിയ ഒരു ആഗസ്ത് രണ്ടിന്റെ ഓര്‍‌മ്മയ്ക്ക്...

  2. SUNISH THOMAS said...

    ഓര്‍‌മ്മകളുടെ മഴ മനസ്സില്‍‌
    എന്നും പെയ്തുകൊണ്ടേയിരിക്കും...

    സത്യം. നന്നായിരിക്കുന്നു. :)

  3. ചന്ദ്രകാന്തം said...

    ഓര്‍മ്മകള്‍ മഴയായി പെയ്ത്..
    മനസ്സു നിറയുമ്പോള്‍..
    ഇനിയും,
    അക്ഷരങ്ങളായ് ഒഴുകി വരട്ടെ.

  4. ഇക്കു said...

    ഓര്‍‌മ്മകളില്‍‌ പെയ്യുകയാണ് ഒരു നേര്‍‌ത്ത നൂല്‍മഴ പോലെ...

    നന്നായിരിക്കുന്നു.. ആശംസകള്‍

  5. ശ്രീ said...

    സുനീഷ് ചേട്ടാ...
    ഈ എഴുത്ത് (കവിത എന്നു പറയുന്നില്ല) അംഗീകരിച്ചതിനു നന്ദി...
    :)

    ചന്ദ്രകാന്തം...
    നന്ദി...
    :)

    ഇക്കു...
    ഓര്‍മ്മകള്‍ എന്നും നിലയ്ക്കാത്ത നൂല്മഴ പോലെ പെയ്തു കൊണ്ടിരിക്കട്ടെ!
    നന്ദി...
    :)

  6. ജാസൂട്ടി said...

    " അങ്ങു ദൂരെ ഒരു ഗ്രാമത്തിലെ
    ആ കുന്നിന്‍‌ മുകളിലെ കലാലയവും
    അതിനു ചുറ്റിലുമുള്ള
    ആ പാറക്കൂട്ടങ്ങളും
    താഴേക്കിറങ്ങുന്ന
    വളഞ്ഞുപുളഞ്ഞ
    ആ മെറ്റല്‍ വഴിയും "

    ബി.പി.സി. യുടെയും ഇലാഹിയയുടെയും പരിസരം ഒരുപോലെയിരിക്കുന്നല്ലോ?

    കൊള്ളാം ഓര്‍മകള്‍!

  7. ഉണ്ണിക്കുട്ടന്‍ said...

    ബി.പി.സി യില്‍ പഠിച്ച ഒരു കൂട്ടുകാരിയുണ്ടെനിക്ക്. അവള്‍ ബി.പി.സി നെ ക്കുറിച്ചൊരുപാട് പറഞ്ഞു ഞങ്ങളേ കൊന്നിട്ടുണ്ട്. ഇഷ്ടായി കവിത. നൊസ്റ്റാള്‍ജിക്

  8. ഉറുമ്പ്‌ /ANT said...

    :) nannaayi

  9. വാളൂരാന്‍ said...

    :)

  10. ശ്രീ said...

    ജാസൂ...

    ശരിയാണ്‍... ഇലാഹിയയും ബിപിസിയും തമ്മില്‍ സമാനതകള്‍ ഏറെയാണ്‍. കമന്റിനു നന്ദി...

    ഉണ്ണിക്കുട്ടാ...
    ഇതൊരു കവിതയായി അംഗീകരിച്ചതില്‍ സന്തോഷം...നന്ദി.
    ഞങ്ങള്‍ക്ക് ഞങ്ങളുടെ ബിപിസിയെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല എന്നതു സത്യം തന്നെയാണ്‍.(ഞാനൂം കത്തി വയ്ക്കുന്നൂന്ന് പറയല്ലേ... ഞാന്‍ നിര്‍‌ത്തി. പിന്നെ, സുഹൃത്തിന്‍ ഒരു പക്ഷീ, എന്നെ അറിയുമായിരിക്കും. ഇല്ലെങ്കില്‍ ഞാന്‍ തിരിച്ച്. അവിടെ പഠിച്ചിരുന്നവര്‍ ഒട്ടുമിക്കവരും തമ്മില്‍ പരിചയമുണ്ടായിരുന്നു)

    ഉറുമ്പ്...
    നന്ദി... :)

    മുരളി മാ‍ഷെ...
    :)

  11. Anonymous said...

    ശ്രീ, ഇത് നനായിട്ടുണ്ട്. ഓര്‍മകളുടെ മാധുര്യം ചോര്‍ന്നുപോകാത്ത വരികള്‍..

  12. കുട്ടന്‍സ്‌ | S.i.j.i.t.h said...

    ശ്രീ,

    നന്നായിട്ടുണ്ട്..
    ബിപിസികള്‍ കുറച്ച് പേര്‍ എന്റേയും സഹപാടികളായുണ്ടായിരുന്നൂ...

    :)

  13. ഉപാസന || Upasana said...

    ODUVIL NEEYUM GADYA KAVITHA EZHUTHI ALLE...(ENIKKE ISHTAMALLA ATHARAM KAVITHAKAL)
    KUZHAPPAMILLATHE OPPICHU NEE. PINNE NEE MUNKOOR JAMYAM ONNUM EDUKKANDA.. ARUDE PAKKAL NINNUM... EE BLOG LOKATHTHE CHILA ABHICHATHYA THAMPURAKKANMAR UNDENNE NJAAN KARUTHUNNILLA.(EVERYONE IS QUESTIONABLE..) AVARE PEDICHE EZHUTHANUM SADHIKKILLA.. SO YOU AVOID SUCH COMMENTS...

    SUNIL

  14. ശ്രീ said...

    സാരംഗീ...
    ഇതിനെ കവിതയായി കണക്കാക്കിയതിന്‍ നന്ദി...

    കുട്ടന്‍സ്...
    സ്വാഗതം... കമന്റിനു നന്ദി.
    ബിപിസി സുഹൃത്തുക്കളെ എന്റെ അന്വേഷണം അറിയിക്കണേ...

    സുനില്‍...
    കവിത എഴുത്ത് എനിക്ക് പടിയ പണിയല്ല. ഇതു പോലെ ഗദ്യകവിത ഒപ്പിക്കാനേ എനിക്കറിയൂ... അതും ഇങ്ങനെ വല്ലതും മനസ്സില്‍ തോന്നുമ്പോള്‍ മാത്രം കുത്തിക്കുറിക്കുന്നു എന്നു മാത്രം. പിന്നെ, ഈ ബൂലോകത്ത് ഒട്ടനേകം കഴിവുള്ള കലാകാരന്മാരും കലാകാരികളും ഉണ്ട്. അവരില്‍ തന്നെ വളരെ ഭംഗിയായി കവിതകള്‍ എഴുതുന്നവരുമുണ്ട്. അതു കൊണ്ട് അതുമായി എന്റെ എഴുത്തുകളെ താരതമ്യം ചെയ്യരുതെന്നാണ്‍ ഞാനിവിടെ ഉദ്ദ്യേശ്ശിച്ചത്. എന്തായാലും തുറന്നെഴുതിയതിനു നന്ദി.
    :)

  15. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:: കവിതയാണ് , അതും കോളേജ് കാലത്തെ എന്തോ വേര്‍പാടിനെ പറ്റി , വായിക്കരുത് വായിക്കരുത്
    എന്ന് പല പ്രാവശ്യം മനസ്സില്‍ കുറിച്ചതാ. എന്നാലും കണ്ട്രോളു പോയി :(

    ദുഷ്ടാ‍ാ‍ാ...:)

    പത്താം ക്ലാസിലെ അവസാന പരീക്ഷയും കഴിഞ്ഞ് വിടപറയാന്‍ മടിച്ച് നിന്ന ഒരുപറ്റം കൂട്ടുകാര്‍ ഒരുവാക്കുപോലും മിണ്ടാനാവാതെ നാലു പാടും ഓടി പിരിഞ്ഞതും ഒരു മഴ കാരണം...ഇന്നത് വീണ്ടും പെയ്യുന്നു ഓര്‍മ്മകളുടെ മഴയായി...

  16. ശ്രീ said...

    ചാത്താ....
    നന്ദി....
    :)
    പിന്നെ, നര്‍‌മ്മരൂപേണ എഴുതിയതാണെങ്കിലും അവസാനമെഴുതിയ ആ വാക്കുകളില്‍ വേര്‍പാടിന്റെ ഒരു നൊമ്പരം ഫീല്‍ ചെയ്യുന്നു...

  17. സു | Su said...

    ഓര്‍മ്മകളുടെ മഴ എനിക്കിഷ്ടമായി. :)

    qw_er_ty

  18. ബാജി ഓടംവേലി said...

    നന്നായിരിക്കുന്നു.. ആശംസകള്‍

  19. അഭിലാഷങ്ങള്‍ said...

    ശ്രീ, ‘ഓര്‍മ്മകളുണ്ടായിരിക്കണം‘ എന്ന് കേട്ടിട്ടില്ലേ? അതു ശരിയാണ് ശ്രീ.. അതുകോണ്ട് ഈ മഴ പെയ്ത് തോരുവാനുള്ളതല്ല, പെയ്തുകൊണ്ടേയിരിക്കുവാവുള്ളതാണ്..! അത് അങ്ങിനെതന്നെയായിരിക്കുകയും വേണം. മൂന്ന് വര്‍ഷത്തെ കലാലയജീവിതത്തിന്റെ ഒരു ‘ഔട്ട് ലൈന്‍‌‘ ഏതാനും വരികളിലൂടെ വരച്ച് കാട്ടിയ ശ്രീക്ക് അഭിനന്ദനങ്ങള്‍‌... ഇനിയും എഴുതൂ...

    [അഭിലാഷങ്ങള്‍‌]

  20. ശ്രീ said...

    സൂവേച്ചി....
    ഇത് ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം...
    :)

    ബാജി ഭായ്...
    നന്ദി, കേട്ടോ.

    അഭിലാഷ്...
    ഞാന്‍ ഉദ്ദ്യേശ്ശിച്ച അതേ അളവില്‍ ഇതു മനസ്സിലാക്കിയതിനു നന്ദി...


    ഈ ഓര്‍മ്മകളുടെ നൂല്‍മഴ നനഞ്ഞതിനു എല്ലാവര്‍‌ക്കും നന്ദി...

  21. മുക്കുവന്‍ said...

    നന്നായിരിക്കുന്നു.. തോരത്ത മഴനൂലുകള്‍ ഇനിയും വരട്ടെ എന്ന് പ്രര്‍ഥിക്കുന്നു.

  22. Unknown said...

    Eda sreekutta,
    ninakkariyamallo, ente ithu vareyulla lifele ettavum pradhanapetta, eetavum prdhanyam kodukkunna, Ettavum sundaramaya, ettavum istapetta/istapedunna, orkkan sughamulla, santhosham nalkunna, Ormakalku pradhanyamulla, orupidi nalla suhurthukkale kittiya, oru turning point aya, ini orikkalum thirichu kittatha oru time anu kadannu poya 3 varshangal 1999-2002. Athe Ente degree life. Njan padicha college B.P.C. ellam innum ormayil mayathe innale peytha mazha pole mayathe nilkkunnu. Enikkariyam, B.P.C. yil ninakkum athe pole nammalkkum, 2005 il pass oout ayavarkku vare(athu vareyulla ellavarudeyum karyam ariyavunnathu kondu)ee collegum class roomsum teachersum ellam ormayil niranju nilkkum.Enthayalum ingane oru post dedicate cheyth ninakku othiri othiri thanks.

  23. d said...

    ശ്രീ, കവിത വളരെ നന്നായിരിക്കുന്നു.. ഇതിനാണോ ‘ചീത്ത പറയരുതെ‘ ന്നൊക്കെ മുന്‍ കൂര്‍ ജാമ്യം എടുത്തത്?? :)

  24. ശ്രീ said...

    മുക്കുവന്‍...

    നന്ദി... മഴ പെയ്തു കൊണ്ടിരിക്കട്ടെ!!!

    സൈജു...

    വളരെ ശരിയാണ്‍... അവിടെ ചിലവഴിച്ച 3 വര്‍‌ഷങ്ങള്‍ തന്നത് എത്ര പറഞ്ഞാലും മതി വരാത്ത നല്ല ഓര്‍‌മ്മകള്‍ മാത്രം...

    വീണ...
    സന്തോഷം...വളരെ നന്ദി കേട്ടോ....
    :)

  25. ജോബി|| Joby said...

    ശ്രീ....

    വളരെ നന്നായിട്ടുണ്ട്.......
    പ്രത്യേകിച്ചും.... നിന്റ്റ്റെ സഹപാഠിയായ എനിക്ക് നമ്മുടെ ആദ്യ കോളേജ് ദിനങ്ങള്‍ ഓര്‍മമായില്‍ വന്നു......

  26. Aravishiva said...

    ശ്രീ,

    വളരെ നൊസ്റ്റാള്‍ജിക്കായൊരു പോസ്റ്റ്...ഗദ്യരൂപത്തിലാണെങ്കിലും കാവ്യഭംഗി ചോരാതെ അവതരിപ്പിച്ചിട്ടുണ്ട്...

    മുന്‍പ് എന്റ ബ്ലോഗില്‍ ഞാന്‍ പഠിച്ച കോളേജിനേക്കുറിച്ചും ഒരു പോസ്റ്റിട്ടിരുന്നു..

    http://entetvm.blogspot.com/2006/09/1.html

  27. ശ്രീ said...

    ജോബീ...
    പഴയ കലാലയ ജീവിതത്തെ കുറിച്ചുള്ള സ്മരണകള്‍‌ എല്ലാവര്‍ക്കും പ്രിയങ്കരങ്ങളാണ്‍. ഇതു നിനക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍‌ വളരെ സന്തോഷം

    അരവീ...
    അഭിപ്രായത്തിനു നന്ദി, കേട്ടോ.
    ആ പോസ്റ്റ് ഞാന്‍‌ വായിച്ചിട്ടുണ്ട്
    എല്ലാവര്‍‌ക്കും നന്ദി...ഒരിക്കല്‍‌ക്കൂടി!
    :)

  28. Dinkan-ഡിങ്കന്‍ said...

    ഓര്‍മ്മക്കുറിപ്പ് നന്നായി :)

    qw_er_ty

  29. പിള്ളേച്ചന്‍‌ said...

    ബിപിസിയിലെ ഒരു പഴയ വിദ്യാര്‍‌ത്ഥി എന്ന നിലയില്‍‌ ഞാനും ആ പഴയ കാലം ഓര്‍‌മ്മിക്കുന്നു.

    നന്നായിരിക്കുന്നു. :)

  30. ശ്രീ said...

    ഡിങ്കന്‍‌...
    നന്ദി. :)
    പ്രേം...
    നന്ദി. :)