Tuesday, May 29, 2007

എകാന്തതയുടെ കാവല്‍‌ക്കാരന്‍‌


“ദെന്താ മാഷേ ഈ ലോകത്തൊന്നുമല്ലേ? ഇതാ ടിക്കറ്റ്

കണ്ടക്ടറുടെ ശബ്ദമാണ്‌‍ ഏതോ സ്വപ്നലോകത്തു നിന്നും എന്നെ ഉണര്‍‌ത്തിയത്. സ്ഥിരം യാത്രികനായിരുന്നതിനാ തന്നെയും തനിക്കിറങ്ങേണ്ട സ്ഥലവും എല്ലാം കണ്ടക്ടക്കു സുപരിചിതമാണല്ലോ. കണ്ടക്ടറെ നോക്കി വെറുതെ ചിരിച്ചു കൊണ്ട് ടിക്കറ്റിന്റെ പൈസ കൊടുക്കുമ്പോ ആലോചിച്ചു. ശരിയാണ്‌‍. ഞാ മറ്റേതോ ലോകത്തായിരുന്നു. ഈയിടെയായി ഇങ്ങിനെയാണ്. മനസ്സ് പലപ്പോഴും കൈവിട്ടു പോകുന്നു. കടിഞ്ഞാ‌ നഷ്ടമായ കുതിരയേപ്പോലെ അതു പല മേച്ചില്‍‌പ്പുറങ്ങ‌ തേടുന്നു.

ഞാ‌ മനസ്സി‌ ഒരു പരീക്ഷ നടത്തി (a+b)2= a2+2ab+b2, ¦sec2xdx=tanx d/dx cosecx = -cosecxcotx. ഹാവൂ ഇല്ലില്ല, എനിക്കു കുഴപ്പമൊന്നുമില്ല. ഇതു ഞാ‌ തന്നെ. സമാധാനമായി. കുറച്ചു വര്‍‌ഷങ്ങളായി ഞാനെന്റെ മാനസികാവസ്ഥ പരിശോധിക്കുന്ന ഈ ഗണിത രീതിയെ കുറിച്ച് ചിന്തിച്ചപ്പോ എനിക്കു തന്നെ അല്‍‌പ്പം രസം തോന്നി ഗണിത ശാസ്ത്രവും അതിന്റെ ചിഹ്നങ്ങളും സംഖ്യകളും രണ്ടു മൂന്നു പതിറ്റാണ്ടുകളായി തന്റെ കൈവള്ളയിലുണ്ടല്ലോ അവ മാത്രമാണല്ലോ ഇന്ന് തന്റെ സഹയാത്രിക

ബസ് ഏതോ കയറ്റം കയറുകയായിരുന്നു. വര്‍‌ഷങ്ങളായി യാത്ര ചെയ്യുന്ന ആ ബസ്സി പതിവു സീറ്റു കിട്ടിയപ്പോ‌ തന്നെ പകുതി ഉത്സാഹം തിരിച്ചു കിട്ടിയതാണ്. ഇടയ്ക്കെപ്പോഴാണ് മനസ്സ് കാടുകയറിയത്? അങ്ങു ദൂരെ മുകളിലായി വട്ടമിടുന്ന പരുന്തിനെ കണ്ടപ്പോഴാകണം എന്റെ മനസ്സും ഭൂതകാലത്തിലെ ഓര്‍‌മ്മകള്‍‌ക്കു മുകളി‌ വട്ടമിട്ടു പറക്കാ‌ തുടങ്ങിയത്.

കൂടെ പഠിച്ചിരുന്നവരും കൂട്ടിനുണ്ടായിരുന്നവരും എല്ലാം പല വഴികളി‌ പിരിഞ്ഞിട്ടും ഞാ മാത്രം ഇങ്ങിനെ മനസ്സിന്റെ മണിച്ചെപ്പി ഒരായിരം തിരിയിട്ടു സൂക്ഷിച്ചിരുന്ന നക്ഷത്രദീപങ്ങളുടെ തിളക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. ആ പഴയ കാലങ്ങളുടെ സ്മരണയിഇനിയും മാറാത്ത പ്രതിച്ഛായയോടെ ഞാ ഇന്നും ഈ ജീവിതം മുന്നോട്ടു നയിക്കുന്നു. സുഖ ദു:ഖ സമ്മിശ്രമായ ഒരായിരം ഓര്‍‌മമക‌ സമ്മാനിച്ച ആ ഭൂതകാലത്തിന്റെ നേര്‍‌ത്ത ശംഖൊലികഎന്റെ കാതി‌ ഇന്നും മുഴങ്ങുന്നു. നിറം മങ്ങിയ ഒരു ഛായാ ചിത്രം പോലെയെങ്കിലും ഞാ‌ ഇന്നും ആ ഓര്‍‌മ്മക‌ തേച്ചു മിനുക്കുന്നു. ഭ്രാന്തമായ ഒരാവേശത്തോടെ…… ഒരു ഉന്മാദനെപ്പോലെ…… ഏകനായ ഒരു പടയാളിയെപ്പോലെ……

ഒന്നുമില്ലായ്മയി‌ നിന്നും എല്ലാം പടുത്തുയര്‍‌ത്തിക്കൊണ്ടിരുന്ന കാലം എല്ലാം പിടിച്ചടക്കി മുന്നേറിക്കൊണ്ടിരുന്ന എനിക്കു എവിടെയായിരുന്നു പിഴച്ചത്? എല്ലാം നേടിയെന്ന ഭാവത്തി‌ ഞാനെപ്പോഴാണ് അഹങ്കാരത്തിന്റെ തീനാളങ്ങളിലേക്കു വലിച്ചെറിയപ്പെട്ടത്? പൂര്‍‌ണ്ണതയിലേക്കുള്ള ആ കുതിച്ചു കയറ്റത്തിനിടയി‌ എപ്പോഴാണ് ഞാ‌ ചുവടു തെറ്റി പരാജയത്തിന്റെ പടുകുഴിയിലേക്കു വീണത്?

എല്ലാം വളരെ പെട്ടെന്നായിരുന്നല്ലോ? തിരിച്ചടിക ഒന്നിനു പുറകെ ഒന്നായി കിട്ടിക്കൊണ്ടിരുന്നപ്പോ‌ എനിക്കൊന്നു പ്രതികരിക്കാ‌ പോലും കഴിഞ്ഞിരുന്നില്ല. എവിടെയായിരുന്നു എന്റെ പരാജയത്തിന്റെ തുടക്കം? ജീവനെക്കാ ഞാന്‍‌ സ്നേഹിച്ചിരുന്ന എല്ലാത്തിനുമുപരിയായി ഞാ‌ വിശ്വസിച്ചിരുന്നവ എന്റെ പ്രിയ അവ എന്നെ നിര്‍‌ദ്ദയം കയ്യൊഴിഞ്ഞപ്പോഴോ? വെറുമൊരു അനാഥനായിരുന്ന തന്നെ അവ യ്ഥാര്‍‌ത്ഥത്തി‌ പ്രണയിച്ചിരുന്നു എന്നു കരുതിയ ഞാന്‍‌ വെറുമൊരു വിഡ്ഢി വേണ്ട, എന്തിന` അവളെ കുറ്റം പറയണം? ചെറുചെറു വിജയങ്ങ തുടരെ നേടിയിരുന്നെങ്കിലും വമ്പ‌ പരാജയങ്ങ എന്നെ കാത്തിരിപ്പുണ്ടായിരുന്നു എന്നും. ഈയടുത്ത കാലം വരെ.

എന്റെ ജീവിത ശൈലിയും എന്നും അടുക്കും ചിട്ടയും ഇല്ലാത്തതായിരുന്നല്ലോ. അതെനിക്കു സമ്മാനിച്ചത് ഒരു പിടി ദുരന്തങ്ങ മാത്രമായിരുന്നു. ജീവിതത്തിന്റെ തന്നെ വേഗവും താളവും കൈമോശം വന്ന ഞാ‌ ഒരു ലക്ഷ്യബോധം നഷ്ടപ്പെട്ടവനേപ്പോലെ രംഗബോധമില്ലാത്ത ഒരു കോമാളിയെപ്പോലെ അങ്ങനെ എത്ര നാ ഇടയ്ക്കു കൂരിരുട്ടി‌ കാണുന്ന പ്രകാശനാളം പോലെ പ്രതീക്ഷകളുടെ നേര്‍‌ത്ത കിരണങ്ങ വേനലി ഇടയ്ക്കു പെയ്യുന്ന ചാറ്റല്‍‌മഴ പോലെ പിന്നീടെന്നും ഞാ‌ ഏകനായിരുന്നല്ലോ എവിടെയും

ഈശ്വരാ ഇതെല്ലാം സംഭവിച്ചതു തന്നെയോ? അതോ എന്റെ ഭ്രാന്തമായ സങ്കല്‍‌പ്പങ്ങളാ ഞാ‌ സ്വയം തീര്‍‌ത്ത ഒരു കടങ്കഥയോ? ഉത്തരമില്ലാത്ത ഒരു ചോദ്യമായി ഇതെത്ര കാലം?...

ഓര്‍‌മ്മകളുടെ കൂടാരം കയറുമ്പോ ഇപ്പോ എനിക്കെല്ലാം അന്യമാകുന്നു അവ്യക്തമാകുന്നു. അവിടെ കാണുന്നതോ വിചിത്രമായ ഒരു ലോകം വിചിത്ര ശബ്ദങ്ങഅവിടെ ഞാ കാണുന്ന മുഖങ്ങ എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ ഇല്ല ഇതെല്ലാം എനിക്കു അപരിചിതങ്ങളാണ് ഈശ്വരാ ഞാ‌ വീണ്ടും കാടു കയറുകയാണോ? ഈ മുഖങ്ങളെല്ലാം മനുഷ്യരുടേതു തന്നെയോ? തുറിച്ച കണ്ണുകളും വിടര്‍‌ന്ന നെറ്റിയും നീണ്ടു വളഞ്ഞ മൂക്കും കൂര്‍‌ത്ത ചെവികളും ചിലമ്പിച്ച ശബ്ദവുമുള്ള ആകാശം മുട്ടെ ഉയരമുള്ള പേക്കോലങ്ങ അവ എനിക്കു ചുറ്റും നൃത്തം വയ്ക്കുന്നു. എന്നെ കളിയാക്കി ചിരിക്കുന്നു. ഞാ ഞാനേതു ലോകത്താണ്?

ഞാ‌ സ്വയം സമാധാനിക്കാ‌ ശ്രമിച്ചു ഞാ‌ ഒരു യാത്രയിലാണ് എന്നെ ഭയപ്പെടുത്തുവാ‌ ഇവയ്ക്കു കഴിയില്ല. ഞാനിപ്പോ‌ സ്വബോധത്തോടെ തന്നെയാണ്. എല്ലാം എന്റെ വെറും സങ്കല്‍‌പ്പങ്ങ മാത്രം എങ്കിലും ഞാനെന്റെ മാനസിക നില ഒരിക്കല്‍‌ക്കൂടി പരിശോധിക്കട്ടെ വെറുതെ ഒരു സമാധാനത്തിന്

,..ഈശ്വരാ ആ സമവാക്യം ഏതാണ്? (a+b)x. അല്ലല്ലാ, (a+b)2= അയ്യോ, അതെത്രയാണ്? എനിക്കോര്‍‌ക്കുവാ‌ കഴിയുന്നില്ലല്ലോ എന്താണ് ഈ sec x? ഈ d/dx?

എനിക്കു ശരീരം തളരുന്നതു പോലെ തൊണ്ട വരളുന്നു എന്റെ ചുറ്റും നൃത്തം വയ്ക്കുന്ന ആ പേക്കോലങ്ങള്‍‌ക്കു രൂപം മാറി വരുന്നതു പോലെ അവയ്ക്കു ചില സംഖ്യകളുടെയും ചിഹ്നങ്ങളുടെയും ഛായ തോന്നുന്നുണ്ടോ? ഗണിത ചിഹ്നങ്ങളും സംഖ്യകളും എന്നെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു ഇവിടെ ഞാ‌ നിസ്സഹായനാണ് ഇനിയാര്‍‌ക്കും എന്നെ രക്ഷപ്പെടുത്താനാകില്ല കാരണം ഞാ‌ എന്നും ഏകാന്തതയുടെ കാവല്‍‌ക്കാരനായിരുന്നല്ലോ

12 comments:

 1. ശ്രീ said...

  “ഇനിയാര്‍‌ക്കും എന്നെ രക്ഷപ്പെടുത്താനാകില്ല… കാരണം ഞാൻ‌ എന്നും ഏകാന്തതയുടെ കാവല്‍‌ക്കാരനായിരുന്നല്ലോ…“

 2. സുനീഷ് തോമസ് / SUNISH THOMAS said...

  കൊള്ളാം. നല്ല പോസ്റ്റ്.

 3. സു | Su said...

  നന്നായിട്ടുണ്ട്. ഇനിയും നന്നാക്കാം. :)

 4. സൂര്യോദയം said...

  ശ്രീ... പോസ്റ്റ്‌ കൊള്ളാം...
  എന്നിട്ട്‌ ഫോര്‍മുല ശരിയായോ? പുസ്തകത്തില്‍ നോക്കാമായിരുന്നില്ലേ... ;-)

 5. അരീക്കോടന്‍ said...

  നന്നായിട്ടുണ്ട്.

 6. ശ്രീ said...

  സുനീഷ്, നന്ദി...
  സൂവേച്ചി...
  നന്നാക്കാന്‍‌ ശ്രമിക്കാം (തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാണിച്ചു തരണേ, ഇനിയും). :)
  സൂര്യോദയം....
  ഫോര്‍‌മുല കൈവിട്ടു പോയിട്ടില്ല... ഹി ഹി... ;)
  അരീക്കോടന്‍‌ മാഷെ... നന്ദി
  :)

 7. നിമിഷ::Nimisha said...

  കണക്ക് കൂട്ടലുകള്‍ തെറ്റുമ്പോഴാണ് പലപ്പോഴും മനസ്സിന്റെ താളം തെറ്റുന്നത് എന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ടാണോ ഈ “കണക്ക് കൂട്ടി പരീക്ഷണം” ? :)

 8. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ഒരു കമ്പ്യൂട്ടറ് വാങ്ങെന്നേ.. ചുമ്മാ മനസ്സിലിട്ടു കൂട്ടാതെ..

  ഓടോ:
  എവിടോക്കെയോ ഇത്തിരി വര്‍ണ്ണന കൂടിപ്പോയോന്ന് ഒരു സംശയം (ചെറിയ സംശയം മാത്രാണേ)..
  എന്തായാലും ഫോര്‍മുല പുതിയതാ :)

 9. വല്യമ്മായി said...

  :)

 10. SAJAN | സാജന്‍ said...

  ശ്രീ , ശ്രീയുടെ മിക്ക പോസ്റ്റും ഞാന്‍ വായിച്ചിരുന്നു.. പലതും എനിക്കിഷ്ടപ്പെട്ടു.. ഒരു കമന്റ് ഇടാന്‍ കഴിഞ്ഞില്ലാ..
  ഇതും നന്നായിട്ടുണ്ട്, ഇനിയും എഴുതുക:):)

 11. ശ്രീ said...

  നിമിഷ....
  കാല്‍‌ക്കുലസ് വച്ച് ഒന്നു കളിച്ചു എന്നേയുള്ളൂ... (ഇതിലുള്ള കാര്യമെന്തെന്നാല്‍‌ എന്റെ ഒരു സുഹൃത്ത്, [കക്ഷി കണക്കു മാഷാണ്‍] ചിലപ്പോള്‍‌ തമാശയ്ക്കെങ്കിലും ഇപ്രകാരം പറായാറുണ്ട്....)

  ചാത്താ....
  നന്ദി.... ആ സംശയം സത്യത്തില്‍‌ എനിക്കും തോന്നാതിരുന്നില്ല. എങ്കിലും എഴുതി വന്നപ്പോള്‍‌ പിന്നെ വെട്ടിച്ചുരുക്കിയില്ല എന്നേയുള്ളൂ... (എന്തായാലും ഇനിയും തെറ്റുകള്‍‌ ചൂണ്ടിക്കാണിക്കുമല്ലോ)...
  പിന്നെ, കമ്പ്യൂട്ടറുണ്ടെങ്കിലും കുറച്ചു കണാക്കുകളൊക്കെ മനസ്സില്‍‌ കൂട്ടുന്നതിലുമില്ലേ ഒരു സുഖം?....:)

  വല്യമ്മായീ....
  നന്ദി........ :)

  സാജന്‍‌ ചേട്ടാ...
  എന്റെ മറ്റു പോസ്റ്റുകളും വായിച്ചു എന്നറിഞ്ഞതില്‍‌ സന്തോഷം...
  :)

 12. Echmukutty said...

  ശ്രീയുടെ പോസ്റ്റുകൾ മുഴുവൻ വായിച്ച കൂട്ടത്തിൽ ഇതും വായിച്ചിരുന്നു. എന്നാലും ഇപ്പോൾ രണ്ടാമതും വായിച്ചതാണ്.
  ആ സൂത്രവാക്യമൊക്കെ കണ്ട് ഞാൻ വെരണ്ടിരിക്കയാണ്.
  നല്ല പോസ്റ്റാണ്.
  അഭിനന്ദനങ്ങൾ.