Friday, April 6, 2007

ഗണേശ സ്തുതി

പഴവങ്ങാടിയില്‍ വാഴും ദേവാ ഗജമുഖ ഭഗവാനേ
ദര്‍ശനപുണ്യം നല്‍കീ ഞങ്ങള്‍ക്കഭയം നല്‍കണമേ…
അവിലും മലരും പഴവും നിന്‍ തിരു നടയില്‍ നേദിയ്ക്കാം
ഓം ശിവ നന്ദനാ ഉണ്ണി ഗണേശാ ഗണപതി ഭഗവാനേ… (പഴവങ്ങാടിയില്‍)


വിഘ്നേശ്വരനേ വിശ്വവിരാജിത ഗണപതി ഭഗവാനേ
നിന്‍ തിരു നാമം ചൊല്ലീ ദിനവും നിന്നെ പൂജിയ്ക്കാം…
പാലമൃതേകാം പാല്‍പ്പായസവും പതിവായ് നേദിയ്ക്കാം
ഓം ഗണനായക പാര്‍വ്വതിപുത്രാ ഗണപതി ഭഗവാനേ… (പഴവങ്ങാടിയില്‍)


നിന്‍ ചേവടിയില്‍ തേങ്ങയുടയ്ക്കാം പൂജകള്‍ ചെയ്തീടാം
വിഘ്നമകറ്റീ മോക്ഷം നല്‍കുക ചുണ്ടെലി വാഹനനേ…
ആശ്രിതവത്സലാ പ്രണവ സ്വരൂപാ പരമേശ്വരസുതനേ
ഓംകാരാത്മക കോമളരൂപാ ഗണപതി ഭഗവാനേ…(പഴവങ്ങാടിയില്‍)

4 comments:

  1. Sathees Makkoth | Asha Revamma said...

    ശ്രീ,
    കൊള്ളാല്ലോ സംഗതി.ഇനിയുമെഴുതൂ.

  2. Nikhil said...

    Sree, are you from Koratty?

  3. Nikhil said...

    Sree are you from Koratty by any chance?

  4. ശ്രീ said...

    Kochan.... I am from Valoor, near to Koratty...