Monday, April 16, 2007

ഓര്‍‌ക്കൂട്ട് അഥവാ ഓര്‍‌മ്മക്കൂട്

ഓര്‍‌ക്കൂട്ട് !
മലയാളീകരിച്ചു പറഞ്ഞാല്‍‌
അത് ഓര്‍‌മ്മകളുടെ ഒരു കൂടാണ്.

കൈമോശം വന്നു പോയതും
കാലങ്ങളായി നിലനില്‍‌ക്കുന്നതുമുള്‍‌പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്‍‌മ്മകളുടെ ഒരു കൂട്...

എന്നോ കൈവിട്ടു പോയ
വളരെപഴകിയ
ചില കൂട്ടുകെട്ടുകള്‍‌‌ പോലും
നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം.

പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍‌
കൂടെയുണ്ടായിരുന്ന ആ പഴയ
കളിക്കൂട്ടുകാരന/കൂട്ടുകാരിയെ...

അറിവിന്റെ ആദ്യാക്ഷരങ്ങള്‍‌
ഒപ്പമിരുന്നു പഠിച്ച സഹപാഠിയെ...

ബാല്യ കൌമാരങ്ങളില്‍‌
ഇരുമെയ്യെങ്കിലും ഒരേ മനസ്സായ്
പരസ്പരം കരുതിയിരുന്ന
ആത്മ മിത്രത്തെ....

ഏതോ ഒരു യാത്രയ്ക്കിടയില്‍‌
പരിചയപ്പെട്ട ആ
പുതിയ സുഹൃത്തിനെ...

അങ്ങനെയങ്ങനെ......
എല്ലാ ബന്ധങ്ങളെയും
നമുക്കിവിടെ ഒരു കുടക്കീഴില്‍‌
അണിനിരത്താം....
പരസ്പരം പങ്കു വയ്ക്കാം...
അതാണ് ഓര്‍‌ക്കുട്ട്...

നമ്മെ ജീവിതത്തില്‍‌ നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍‌ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌...
 
Orkut :2004 January 24 - 2014 September 30
***********************************************

കഴിഞ്ഞു പോയ
ഓരോ നാഴികകളും
ഓര്‍‌മ്മകളാണ്...

ഓരോ നിമിഷവും
നാം ആരുടെയൊക്കെയോ
ഓര്‍‌മ്മകളില്‍‌ ജീവിക്കുകയാണ്...

വരാനിരിക്കുന്ന
ഓരോ നിമിഷങ്ങളും
ഒളിമങ്ങാത്ത ഓര്‍‌മ്മകളായിരിക്കണം...

10 comments:

  1. ശ്രീ said...

    "നമ്മെ ജീവിതത്തില്‍‌
    നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.
    ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌...
    ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍‌ഭരമായ
    ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌..."

  2. ഒരു പ്രവാസി മലയാളി...... said...

    ശ്രീ, കോള്ളാം ... ഇതില്‍‌ നിന്നും ഒരു സുഹൃത്തിനേയും നമുക്ക് ജീവിതത്തില്‍‌ എവിടേ പൊയാലും നഷ്ട്പ്പെടുകയില്ല... അതില്‍‌പ്പരം എന്താണ്‍ നമുക്ക് സന്തോഷം നല്‍‌കുന്നത്...

  3. ഏറനാടന്‍ said...

    ശരിയാണ്‌ സുഹൃത്തേ. ഓര്‍ക്കൂട്‌ ഒരോര്‍മ്മക്കൂടാണ്‌. പക്ഷെ സൂക്ഷിച്ചില്ലേല്‍ കെണിക്കൂടാവും, അത്താണ്‌!

  4. സു | Su said...

    ഓര്‍ക്കൂട്ടില്‍ നിന്ന് പഴയ സുഹൃത്തുക്കളേയും പുതിയ സുഹൃത്തുക്കളേയും കിട്ടട്ടെ.

  5. Areekkodan | അരീക്കോടന്‍ said...

    Sree...എനിക്കും കിട്ടി ...കുറെ സുഹ്രുത്തുക്കളെ..... ഒപ്പം കളഞ്ഞുപോയ എണ്റ്റെ സ്വന്തം വെബ്സൈറ്റിണ്റ്റെ അഡ്രസ്സും ഒരു മുന്‍പരിചയമില്ലാത്ത ആന്ധ്രക്കാരനില്‍ നിന്നു കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ....

  6. Nikhil said...

    ശ്രീ,
    കൊരട്ടിയിലാണോ വീട്? നല്ല കണ്ടു പരിചയം.

  7. ശ്രീ said...

    നിഷാദ്...
    ശരി തന്നെ... അതാണ്‍ ഓര്‍‌ക്കുട്ട്.
    കമന്റിനു നന്ദി... :)

    ഏറനാടന്‍‌ മാഷെ....
    എത്രയൊക്കെയായാലും കെണി പറ്റാതെ നോക്കേണ്ടതു നമ്മള്‍‌ തന്നെ... :)

    സൂവേച്ചി...
    നന്ദി... :)

    അരീക്കോടന്‍‌ മാഷെ...
    ഇനിയും കിട്ടട്ടെ പുതിയതും പഴയതുമായ സൌഹൃദങ്ങള്‍‌!

  8. dreamweaver said...

    You are right. Orkut is very helpful to find out our old friends especially. keep posting.

  9. അക്ഷരപകര്‍ച്ചകള്‍. said...


    ഓർക്കൂട്ട് ഓര്മ്മയായി ല്ലേ . എനിയ്ക്ക് ഉണ്ടായ അക്കൗണ്ട്‌ ഒരിയ്ക്കല പോലും തുറക്കാൻ പറ്റിയിട്ടില്ല. ഗൾഫിൽ ഒർക്കൂട്ട് പണ്ടേ നിരോധിച്ച സൈറ്റ് ആയിരുന്നു. ശ്രീ പറഞ്ഞത് ശരിയാണ്

    കഴിഞ്ഞു പോയ
    ഓരോ നാഴികകളും
    ഓര്‍‌മ്മകളാണ്...

    ഓരോ നിമിഷവും
    നാം ആരുടെയൊക്കെയോ
    ഓര്‍‌മ്മകളില്‍‌ ജീവിക്കുകയാണ്...

    വരാനിരിക്കുന്ന
    ഓരോ നിമിഷങ്ങളും
    ഒളിമങ്ങാത്ത ഓര്‍‌മ്മകളായിരിക്കണം.. നല്ല കുറിപ്പ്. ഒര്ക്കൂട്ടിന്റെ ഓർമ്മകൾക്കായി. ആശംസകൾ

  10. പട്ടേപ്പാടം റാംജി said...

    ഓര്‍മ്മകള്‍...ഓര്‍മ്മകള്‍