Wednesday, April 4, 2007

ക്യാമ്പസ് പ്രണയങ്ങള്‍‌

ഓരോ
ക്യാമ്പസ് പ്രണയവും
അവിടുത്തെ വരണ്ട മണല്‍‌ത്തരികളെ
നനച്ചു കടന്നു പോകുന്ന
നനുത്ത വേനല്‍‌ മഴകളാണ്...

എന്നാല്‍‌,
ഓരോ
നഷ്ട പ്രണയവും
ആ ക്യാമ്പസ്സിനെ കണ്ണീരണിയിക്കുന്ന
മരണ ദൂതുകളാണ്...

***************************************

ക്യാമ്പസ്സുകളില്‍‌ മൊട്ടിട്ട്
വിരിഞ്ഞു സുഗന്ധം പരത്തുന്ന
പ്രണയ പുഷ്പങ്ങളെത്ര....
വിടരും മുന്‍‌പേ
കൊഴിഞ്ഞു വീണവയെത്ര...

പക്ഷേ,
ക്യാമ്പസ്സുകള്‍‌ക്ക് അധികവും പറയാനുള്ളത്
കൊഴിഞ്ഞ പൂക്കളുടെ കഥകളായതെന്തേ...?

11 comments:

  1. ശ്രീ said...

    ക്യാമ്പസ്സുകള്‍‌ക്ക് അധികവും പറയാനുള്ളത്
    കൊഴിഞ്ഞ പൂക്കളുടെ കഥകളായതെന്തേ...?

  2. തറവാടി said...

    ശ്രീ ,
    കവിത വായിച്ചു ,

    നന്നായി,

    ആത്മാര്‍ത്ഥതയുടെ കുറവാണു അതിനു കാരണം:)

  3. Areekkodan | അരീക്കോടന്‍ said...

    അനുഭവമേ ഗുരു അല്ലേ തറവാടി

  4. സാരംഗി said...

    കവിത നന്നായിട്ടുണ്ട്‌, ശ്രീ.

  5. Doney said...

    കൊള്ളാം..ശരിയാണ് ഇന്നുള്ള ക്യാമ്പസ് പ്രണയങ്ങള്‍‌ ഏറിയ പങ്കും കൊഴിഞ്ഞ പൂക്കളായി മാറുന്നു..,,,

  6. ധ്വനി | Dhwani said...

    ആത്മാവിനു ആത്മാവിനോടു തോന്നുന്ന മമത കൊഴിയാറില്ല... കൊഴിഞ്ഞവയൊന്നും പ്രണയമല്ലായിരിക്കാം

  7. ശ്രീ said...

    തറവാടി.... നന്ദി
    അരീക്കോടന്‍‌ മാഷെ.... :)

    സാരംഗി...
    ഡോണി...
    ധ്വനി.....

    കമന്റുകള്‍‌ക്കു നന്ദി.... :)

  8. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    ഓരോ
    ക്യാമ്പസ് പ്രണയവും
    അവിടുത്തെ വരണ്ട മണല്‍‌ത്തരികളെ
    നനച്ചു കടന്നു പോകുന്ന
    നനുത്ത വേനല്‍‌ മഴകളാണ്...

    ഇതെനിക്കിഷ്ടമായി പക്ഷെ ... ക്യാമ്പസ് ഒരിക്കലും വരണ്ടതല്ല ...വളരെയേറെ ജീവസ്സുറ്റതാണ് ഇത്രയേറെ ശബ്ദയാനമായ , വര്‍ണ്ണ ശബളിമയാര്‍ന്ന, സ്മരണോജ്ജ്വലമായ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റെങ്ങും ഉണ്ടാവുമെന്ന് തോന്നുന്നില്ല ...

    ഓരോ
    നഷ്ട പ്രണയവും
    ആ ക്യാമ്പസ്സിനെ കണ്ണീരണിയിക്കുന്ന
    മരണ ദൂതുകളാണ്...
    ഇത്രയ്ക്കു വേണോ .... അതൊക്കെ വെറും ഇല പൊഴിക്കലല്ലേ....
    വീണ്ടും പുതിയ , ഇലകള്‍ , പൂക്കള്‍ ..അതങ്ങനെ പോകും ..

  9. Mr. X said...

    സുനില്‍ന്‍റെ പോസ്റ്റില്‍ ലിങ്ക് കണ്ടു.
    സംഗതി ശരിയാ... എന്താണോ അങ്ങനെ...

    പിന്നെ നമുടെ ശ്രമങ്ങള്‍ ഒന്നും ഫലിക്കാതിരുന്ന കൊണ്ട് നാം ഈ വക തലവേദനകളില്‍ നിന്നും നിര്‍മ്മുക്തന്‍... നിത്യമുക്തന്‍...

  10. ശ്രീ said...

    സുനില്‍ മാഷേ...
    ശരിയാണ്. ക്യാമ്പസ് പോലെ ഇത്രയേറെ ശബ്ദമയമായ, വര്‍ണ്ണ ശബളമായ, സ്മരണോജ്ജ്വലമായ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റെങ്ങു നിന്നും ഉണ്ടാകാനിടയില്ല. പക്ഷേ, എല്ലാവര്‍ക്കും ക്യാമ്പസ് പ്രണയങ്ങളുടെ നഷ്ടം വെറും ഇല പൊഴിയ്ക്കല്‍ മാത്രമായിരിയ്ക്കുകയില്ല. ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് തന്റെ പ്രണയം മറക്കേണ്ടി വന്ന എന്റെ ഒരു സുഹൃത്തിനെ ഓര്‍ത്തു കൊണ്ടാണ് ഇതെഴുതിയത്. നന്ദി മാഷേ.

    ആര്യന്‍...
    എന്തു കൊണ്ടോ വേണ്ടത്ര പക്വതയാകാത്ത പ്രായമായതു കൊണ്ടു കൂടിയാകാം. ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദീട്ടോ.

  11. Anonymous said...

    valare nalla kavitha . ishtamayi...
    അല്ലെങ്ങിലും കാമ്പസിനെ ക്കുറിച്ച് പറയാന്‍ ,കേള്‍ക്കാന്‍ ആര്‍ക്കാണ് ഇസ്ടമാല്ലത്തത് ?